Get Updates
Get notified of breaking news, exclusive insights, and must-see stories!

'റോബിനെതിരായ കുറിപ്പ് മുക്കി'; പിന്നില്‍ ബിഗ് ബോസ് ടീമോ, അതോ പിആർ കളികളോ-പുതിയ വിവാദം

ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ മത്സരാർത്ഥികളില്‍ ഷോയ്ക്ക് അകത്തും പുറത്തും ഏറ്റവും കൂടുതല്‍ വിമർശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരുന്ന താരമാണ് റോബിന്‍. സ്ക്രീന്‍ സ്പേസ് പിടിക്കാന്‍ വേണ്ടി മാത്രമുള്ള അനാവശ്യമായ ചില ഇടപെടലുകള്‍, ഒരു കാര്യത്തിലും വ്യക്തമായ നിലപാടില്ലായ്മ, ഫേക്ക് തുടങ്ങിയ ആരോപണങ്ങളാണ് പ്രധാനമായും റോബിനെതിരായി ഉയർന്ന് വന്നിട്ടുള്ളത്. ഉയർന്ന് വരുന്ന വിമർശനങ്ങളിലേറേയും കാര്യപ്രസക്തമായിരുന്നുവെന്ന് താരത്തിന്റെ മത്സരരീതി ശ്രദ്ധിക്കുന്ന ആർക്കും മനസ്സിലാക്കാന്‍ സാധിക്കും.

ഇത്തരത്തില്‍ വിമർശനങ്ങള്‍ ഏറെയുണ്ടെങ്കിലും ബിഗ് ബോസ് ആരാധക ഗ്രൂപ്പുകളിലും മറ്റും റോബിനെ പിന്തുണയ്ക്കാനും നിരവധി പേർ എത്താറുണ്ട്. ഇതൊക്കെ യഥാർത്ഥ അരാധകരാണോ അതോ താരം തന്നെ പറഞ്ഞത് പോലെ റോബിന്‍ ഏല്‍പ്പിച്ച പിആർ ടീമാണോ എന്നതാണ് പ്രധാന സംശയം. ഇപ്പോഴിതാ റോബിനെതിരായി ബിഗ് ബോസ് മലയാളം ഓഫീഷ്യല്‍ പേജില്‍ വന്ന കുറിപ്പുമായി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള ചർച്ചയാണ് സോഷ്യല്‍ മീഡിയയില്‍ നടന്നുകൊണ്ടിരിക്കുന്നത്.

എല്ലാ ന്യൂ നോർമ്മല്‍സും മലയാളികളെ പഠിപ്പിക്കാന്‍ തീരുമാനിച്ചുറപ്പിച്ചാണ്

എല്ലാ ന്യൂ നോർമ്മല്‍സും മലയാളികളെ പഠിപ്പിക്കാന്‍ തീരുമാനിച്ചുറപ്പിച്ചാണ് ബിഗ് മലയാളം സീസണ്‍ 4 മുന്നോട്ട് പോകുന്നുവെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള കുറിപ്പ് സുജ കൈനിക്കരയെന്ന വ്യക്തി ബിഗ് ബോസ് മലയാളം ഒഫീഷ്യല്‍ ഗ്രൂപ്പില്‍ പങ്കുവെച്ചിരുന്നു. അത്തരമൊരു ഷോയില്‍ ഒരിക്കലും റോബിന്‍ വിന്നറാവില്ലെന്ന് പരോക്ഷമായി കുറിപ്പില്‍ വ്യക്തമാക്കുകയും ചെയ്യുന്നു.

'ആണും പെണ്ണും ഒരുമിച്ച്‌ ജയിലിൽ കിടന്നപ്പോഴേക്കും സഹിക്കാൻ പറ്റാതായ റ്റോക്സിക്ക്‌ മസ്കുലിനിറ്റിയുടെ ഉടമയായ, പൊട്ടൻഷ്യൽ ആസിഡ്‌ അറ്റായ്ക്കറുടെ എല്ലാ റെഡ്‌ ഫ്ലാഗ്സും ഓള്രെഡി കാണിച്ച ആ തളത്തിൽ ദിനേശനെ, ലോക്ക്‌ ചെയ്ത വച്ച കൊറെ പ്രൊഫെയിലുകളിൽ ന്നുള്ള പി ആർ വർക്ക്‌ കൊണ്ട്‌ മാത്രം ജയിച്ച്‌ പോകുന്നത്‌ കണ്ട്‌ കൈ കെട്ടി ഇരിക്കും ബിഗ്ഗ്‌ ബോസിനു പിന്നിലെ മാസ്റ്റർ ബ്രെയിൻ എന്ന് നിങ്ങളിനിയും വിശ്വസിക്കുന്നോ നിഷ്കളങ്കരേ ?'- എന്നും സുജ കുറിപ്പില്‍ വ്യക്തമാക്കി.

ബിഗ് ബോസ് മലയാളം ഓഫീഷ്യല്‍ ഗ്രൂപ്പില്‍ വന്ന കുറി

ബിഗ് ബോസ് മലയാളം ഓഫീഷ്യല്‍ ഗ്രൂപ്പില്‍ വന്ന കുറിപ്പ് നിമിഷ നേരം കൊണ്ട് വലിയ ചർച്ചയായി മാറുകയും ചെയ്തു. എന്നാല്‍ ഏവരേയും അമ്പരപ്പെടുത്തിക്കൊണ്ട് കുറിപ്പ് ഗ്രൂപ്പില്‍ നിന്നും അപ്രസക്തമായി. ബിഗ് ബോസ് ഗ്രൂപ്പ് അധികൃതർ തന്നെ പോസ്റ്റ് പിന്‍വലിച്ചുവെന്നാണ് വലിയൊരു വിഭാഗം പ്രേക്ഷരുടെ അവകാശവാദം. 'ബിഗ് ബോസ് ഗ്രൂപ്പ് അഡ്മിന്‍സിലും റോബിന്‍ പിആർ ടീം' ഉണ്ടോ എന്ന് തുടങ്ങിയ കമന്റുകളും ഇപ്പോള്‍ വരുന്നത്. അതോടൊപ്പം തന്നെ റോബിന്‍ അരാധകർ റിപ്പോർട്ട് അടിച്ച് പോസ്റ്റ് കളഞ്ഞതായിരിക്കുമെന്നും നിരീക്ഷണവും ചിലർ മുന്നോട്ട് വെക്കുന്നുണ്ട്. ഏതായാലും ബിഗ് ബോസ് ഗ്രൂപ്പുകളിലെ ചൂടേറിയ ചർച്ചാ വിഷയമായി ഈ സംഭവം മാറിയിരിക്കുകയാണ്. വൈറാലയ ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

ഏതാണീ പത്താംക്ലാസുകാരീ... അല്ല നമ്മുടെ മഞ്ജുവാര്യറല്ലേ അത്-വൈറലായി പുതിയ ചിത്രങ്ങള്‍

ഒരിക്കലും അയാൾ വിന്നറാവില്ല.

ഒരിക്കലും അയാൾ വിന്നറാവില്ല. എല്ലാ വിധ റ്റോക്സിസിറ്റിക്കും എതിരെയുള്ള ഒരു ഷോ യാണിത്‌. എല്ലാ ന്യൂ നോർമ്മൽസും മലയാളിയെ പഠിപ്പിക്കാൻ തീരുമാനിച്ചുറപ്പിച്ചാണീ സീസൺ. ഒരു വിധ ജെൻഡർ വ്യത്യാസ്ങ്ങളുമില്ലാതെ തുല്യരായ മനുഷ്യരായി ഒരേ ബെഡ്‌ റൂമിൽ, ഒരേ റസ്റ്റ്‌ റൂം യൂസ്‌ ചെയ്യുന്നിടം മുതൽ എല്ലാ രീതിയിലും സദാചാര മലയാളിയുടെ വികൃത പുഴുത്ത മനസ്സിനെതിരെയാണ്‌ ഈ ഷോ പടവെട്ടുന്നത്‌. ജാസ്മിനെയും അപർണ്ണയെയും നിമിഷ യെയും ഇപ്പോൾ റിയാസിനെയുമൊക്കെ ഈ ഷോയിൽ തെരഞ്ഞ്‌ പിടിച്ച്‌ കൊണ്ടു വരാനവർക്കറിയാമെങ്കിൽ, കുണ്ടൻ ന്നും ഹിജഡാ ന്നും ഒമ്പതു ന്നുമൊക്കെ മനസ്സിൽ നല്ല തെറി വിളിച്ചോണ്ടാണെങ്കിലും, നിങ്ങളുടെ ഫ്രസ്റ്റ്രേഷൻ കമന്റ്‌ ബോക്സിൽ ഇജാക്കുലേറ്റ്‌ ചെയ്ത്‌ കൊണ്ടാണെങ്കിലും , ഇനി ഞങ്ങളിത്‌ കാണൂല്ലാ, നാളെ മുതൽ മോഹൻ ലാലിന്റെ മുഴുവൻ സിനിമയും ഞങ്ങ മൂക്കീ കേറ്റിക്കളയും ന്ന് ഭീഷണി മുഴക്കിയിട്ടും, പിന്നെയും റെസിസ്റ്റ്‌ ചെയ്യാൻ പറ്റാതെ നിങ്ങളുടെ സ്വീകരണ മുറിയിലിരുന്ന് നിങ്ങളവരെ ഡെയിലി കാണുന്നുണ്ടെങ്കിൽ, നിങ്ങളുടെ ഫോണിലെ ഡേറ്റാ കളഞ്ഞ്‌ അവരുറങ്ങുന്ന വരെ ലൈവ്‌ കാണുന്നുണ്ടെങ്കിൽ, ഇവിടെ ബിഗ്ഗ്‌ ബോസാണ്‌ ദ റിയൽ ഗെയിമർ!!

ആണും പെണ്ണും ഒരുമിച്ച്‌ ജയിലിൽ കിടന്നപ്പോഴേക്കും സഹിക്കാൻ പറ്റാതായ

സദാചാര മലയാളിയെ ചില ന്യൂ നോർമ്മലുകൾ, ഓൾട്ടർണ്ണേറ്റ്‌ സെക്ഷുവൽ പ്രിഫറൻസ്‌ ഉള്ളവരും, ശബ്ദത്തിൽ സ്ത്രൈണതയുള്ളവരുമൊക്കെ നിങ്ങളെ പോലെ തന്നെ മജ്ജയും മാംസവുമുള്ള മനുഷ്യരാണെന്നെങ്കിലും പഠിപ്പിച്ചിട്ടേ ഇന്ദുചൂഡൻ പോകുന്നുള്ളൂന്ന് പറയാമ്പറഞ്ഞു. ആണും പെണ്ണും ഒരുമിച്ച്‌ ജയിലിൽ കിടന്നപ്പോഴേക്കും സഹിക്കാൻ പറ്റാതായ റ്റോക്സിക്ക്‌ മസ്കുലിനിറ്റിയുടെ ഉടമയായ, പൊട്ടൻഷ്യൽ ആസിഡ്‌ അറ്റായ്ക്കറുടെ എല്ലാ റെഡ്‌ ഫ്ലാഗ്സും ഓള്രെഡി കാണിച്ച ആ തളത്തിൽ ദിനേശനെ, ലോക്ക്‌ ചെയ്ത വച്ച കൊറെ പ്രൊഫെയിലുകളിൽ ന്നുള്ള പി ആർ വർക്ക്‌ കൊണ്ട്‌ മാത്രം ജയിച്ച്‌ പോകുന്നത്‌ കണ്ട്‌ കൈ കെട്ടി ഇരിക്കും ബിഗ്ഗ്‌ ബോസിനു പിന്നിലെ മാസ്റ്റർ ബ്രെയിൻ എന്ന് നിങ്ങളിനിയും വിശ്വസിക്കുന്നോ നിഷ്കളങ്കരേ ?

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+