Get Updates
Get notified of breaking news, exclusive insights, and must-see stories!

രണ്ട് ലെസ്ബിയന്‍സ് തമ്മില്‍ പ്രണയമോ; ജാസ്മിന്‍ അപര്‍ണയോട് പറഞ്ഞത്, ബിഗ് ബോസില്‍ പുതിയ ചര്‍ച്ച

പ്രേക്ഷകരെ അവേശഭരിതമാക്കി ബിഗ് ബോസിന്റെ നാലാം സീസണ്‍ മുന്നേറുകയാണ്. ഓരോ മത്സരാര്‍ത്ഥികളും കട്ടയ്ക്ക് നിന്നാണ് മത്സരിക്കുന്നത്. ഇതിനിടെ കഴിഞ്ഞ ദിവസം ഒരു എവിക്ഷനും നടന്നിരുന്നു. നിമിഷയായിരുന്നു പുറത്തേക്ക് പോയത്. എന്നാല്‍ നിമിഷയെ സീക്രട്ട് റൂമിലേക്ക് മാറ്റിയിരിക്കുകയാണെന്നാണ് വിവരം. മറ്റ് എല്ലാ മത്സരാര്‍ത്ഥികളും മികച്ച പ്രകടനമാണ് ഓരോ ദിവസവും കാഴ്ചവയ്ക്കുന്നത്.

1

അതേസമയം, ഈ സീസണിലെ മികച്ച രണ്ട് മത്സരാര്‍ത്ഥികളില്‍ അപര്‍ണയും ജാസ്മിനും. വലിയ പ്രതിസന്ധികള്‍ നേരിട്ടാണ് ജാസ്മിന്‍ ജീവിതം മുന്നോട്ട് നയിച്ചതെങ്കില്‍ നാമെല്ലാവരെയും അത്ഭുതപ്പെടുത്തുകയാണ് അപര്‍ണ ചെയ്തത്. രണ്ട് പേരുടെയും മറ്റൊരു പ്രത്യേക ഇരുവരും ലെസ്ബിയന്‍സാണ് എന്നതാണ്. ഇവര്‍ക്ക് അവസരം നല്‍കിയ ബിഗ് ബോസ് സംഘാടകര്‍ ശരിക്കും അഭിനന്ദനം അറിയിക്കുന്നു. ഇതിനിടെ ഷോയില്‍ എത്തിയ അശ്വിനും സ്വവര്‍ഗാനുരാഗിയാണെന്ന് വെളിപ്പെടുത്തിയിരുന്നു.

2

എന്നാല്‍ ഇപ്പോള്‍ ബിഗ് ബോസ് ഹൗസില്‍ നിന്നും പുറത്തുവരുന്ന വാര്‍ത്തകള്‍ ഏവരെയും ഞെട്ടിക്കുന്നതാണ്. വീട്ടിലെ രണ്ട് ലെസ്ബിയന്‍സും പ്രണയത്തിലാണെന്നാണ് വിവരം. ചാനല്‍ പുറത്തുവിടാത്ത ലൈവ് വീഡിയോ ക്ലിപ്പുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

3

ജീവിതത്തിലെ ഏറെ പ്രതിസന്ധികള്‍ക്ക് ശേഷമാണ് ജാസ്മിന്‍ ബോഡി ബില്‍ഡിംഗിലേക്ക് കടന്നുവന്നത്. രണ്ട് ദാമ്പത്യ ജീവിതങ്ങളുടെ തകര്‍ന്നതിന് ശേഷമായിരുന്നു ജാസ്മിന്‍ തന്റെ ജീവിതവഴി തിരഞ്ഞെടുത്തത്. അതിന് ശേഷം മോണിക്ക എന്ന പെണ്‍കുട്ടിയുമായി പ്രണയത്തിലാണ് ജാസ്മിന്‍. ഇരുവരും ലിവിംഗ് ടുഗെദര്‍ റിലേഷന്‍ഷിപ്പില്‍ കഴിയുന്നതിനിടെയാണ് ജാസ്മിന്‍ ബിഗ് ബോസിലേക്ക് എത്തുന്നത്.

4

ജാസ്മിനെ പോലെ തന്നെ അപര്‍ണയും ലെസ്ബിയനാണ്. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അപര്‍ണ അമൃതയെന്ന പെണ്‍കുട്ടിയെ വിവാഹം ചെയ്തത്. അടുത്തിടെ ബിഗ് ബോസില്‍ നിന്ന് പുറത്തുപോയ നിമിഷയായിരുന്നു ജാസ്മിന്റെ ഏറ്റവും അടുത്ത സുഹൃത്ത്. ഒരു ദിവസം ജാസ്മിന്‍ അപര്‍ണയെ കുറിച്ച് പറയുന്ന ഒരു വീഡിയോ പുറത്തുവന്നിരുന്നു.

5

എന്തൊരു ഭംഗിയാണ് അവളെ കാണാന്‍, അവളുടെ സ്വഭാവവും ആകര്‍ഷണമാണ്. എനിക്ക് അവളോട് വല്ലാത്ത ഇഷ്ടം തോന്നുന്നു, ഇങ്ങനെയാണ് ജാസ്മിന്‍ അപര്‍ണയെ കുറിച്ച് നിമിഷയോട് പറഞ്ഞത്. പിന്നാലെ തന്റെ ഇഷ്ടം ജാസ്മിന്‍ അപര്‍ണയോടും പറയുന്നുണ്ട്. ജാസ്മിന് അപര്‍ണയോട് ക്രഷ് തോന്നിയിട്ടുണ്ടെന്ന് ബിഗ് ബോസ് പ്രേക്ഷകരും സോഷ്യല്‍ മീഡിയയില്‍ പറയുന്നുണ്ട്.

6

അടുത്ത ദിവസം ജാസ്മിന്‍ താന്‍ പറഞ്ഞതിന്റെ വിശദീകരണം നല്‍കാനായി വീണ്ടും അപര്‍ണയ്ക്ക് അടുത്ത് എത്തുന്നതും ചാനല്‍ പുറത്തുവിട്ടിട്ടില്ല. ലൈവ് വീഡിയോയിലാണ് അതും ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഇത് നാട്ടുകാര്‍ എല്ലാം കാണുന്ന ഷോ ആണ്. മാത്രമല്ല, നിനക്കൊരു ഭാര്യയുണ്ട്.. എനിക്കൊരു ഗേള്‍ ഫ്രണ്ടും. അതുകൊണ്ട് നിന്നില്‍ നിന്ന് ഞാന്‍ അല്പം അകലം പാലിക്കും' എന്നൊക്കെയാണ് ജാസ്മിന്‍ പറയുന്നത്.

7

എന്നാല്‍ ഒരാള്‍ക്ക് മറ്റൊരാളോട് ആകര്‍ഷണം തോന്നുന്നത് ഒന്നും തെറ്റല്ല. അങ്ങനെ പറഞ്ഞ് നീ എന്നില്‍ നിന്ന് അകന്ന് പോകരുത് എന്നൊക്കെ പറഞ്ഞ് അപര്‍ണ തിരിഞ്ഞ് നടക്കുമ്പോള്‍ ജാസ്മിന്‍ പുറകില്‍ നിന്ന് വിളിക്കുകയും നടുവിരല്‍ ഉയര്‍ത്തി കാണിക്കുകയും ചെയ്തിരുന്നു. ബിഗ് ബോസ് ഹൗസിലെ മറ്റ് പ്രണയ ഗോസിപ്പികളേക്കാള്‍ ആരാധകര്‍ക്കിടെയില്‍ ചര്‍ച്ചയാകുന്നത് ഇവര്‍ രണ്ട് പേരുടെയും ക്രഷാണ്.

Recommended Video

cmsvideo
    തന്റെ ആദ്യ പ്രണയം അമ്പലത്തിലെ പൂജാരിയോടായിരുന്നു: ലക്ഷ്മി പ്രിയ | Oniendia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+