India
  • search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഇവിടെ നിന്ന് പോയാല്‍ ബ്ലെസ്ലിയ്ക്ക് വേറെ ലോകമുണ്ട്, അപ്പോള്‍ അവന്‍ മാറും'; ദില്‍ഷ പറയുന്നു

Google Oneindia Malayalam News

കൊച്ചി: ബിഗ് ബോസ് മലയാളം സീസണ്‍ 4 അതിന്റെ ഫൈനലിലേക്ക് കടക്കാന്‍ മണിക്കൂറുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. വാശിയേറിയ 100 ദിവസങ്ങള്‍ക്കൊടുവില്‍ വിജയ കിരീടം ആര്‍ക്കാണ് എന്ന് ഇന്ന് പ്രഖ്യാപിക്കും. ഈ സീസണില്‍ തന്റെ പ്രണയം തുറന്നു പ്രകടിപ്പിച്ച ഒരേയൊരു മത്സരാര്‍ഥി ബ്ലെസ്‌ലിയാണ്. ദില്‍ഷയോടാണ് സീസണിന്റെ തുടക്കത്തില്‍ തന്നെ ബ്ലെസ്‌ലി തനിക്കുള്ള പ്രണയം തുറന്ന് പറഞ്ഞിരുന്നത്.

എന്നാല്‍ ദില്‍ഷ ഇതിന് ഗ്രീന്‍ സിഗ്നല്‍ കൊടുത്തിട്ടുമില്ല. അതിനിടെയാണ് മറ്റൊരു മത്സരാര്‍ത്ഥ ദില്‍ഷയും റോബിന്‍ രാധാകൃഷ്ണനും തമ്മിലുള്ള പ്രണയങ്ങളെ കുറിച്ചും പ്രേക്ഷകര്‍ പറയാന്‍ തുടങ്ങിയത്. ഇതോടെ ബിഗ് ബോസ് സീസണ്‍ 4 ഒരു ട്രയാംഗിള്‍ ലവ് സ്‌റ്റോറിയുടെ ഇടമായെന്നും പ്രേക്ഷകര്‍ സോഷ്യല്‍ മീഡിയയിലൂടെ പറയുമായിരുന്നു. എന്നാല്‍ ഇപ്പോളിതാ ബ്ലെസ്ലിയുമായുള്ള ബന്ധത്തെ കുറിച്ച് തുറന്ന് പറയുകയാണ് ദില്‍ഷ.

ഷഫ്‌നയാണ്...സാരിയിലാണ്...ചുമ്മാ പൊളിക്കുകയാണ്...; വൈറല്‍ ചിത്രങ്ങള്‍

1

ബ്ലെസ്ലിയെ ഒരു സഹോദരനായിട്ടാണ് താന്‍ കാണുന്നത് എന്ന് ദില്‍ഷ ആദ്യം മുതലേ പറയുന്നതാണ്. ഗ്രാന്റ് ഫിനാലെയ്ക്ക് മുന്‍പ് പുറത്ത് പോയ മത്സരാര്‍ത്ഥികളെല്ലാം കഴിഞ്ഞ എപ്പിസോഡില്‍ ബിഗ് ബോസ് ഹൗസിലേക്ക് എത്തിയിരുന്നു. ഈ സമയത്താണ് ദില്‍ഷയ്ക്കും ബ്ലെസ്‌ലിക്കും ഇടയിലുള്ള ബന്ധത്തെക്കുറിച്ച് പലരും സംസാരിച്ചത്.

2

ഇതിന് മറുപടി എന്നോണണ് ദില്‍ഷയുടെ പ്രതികരണം വന്നിരിക്കുന്നത്. ഇപ്പോള്‍ പലരും പറയുമ്പോഴാണ് താന്‍ അതിന്റെ ഗൗരവം താന്‍ മനസിലാക്കുന്നത് എന്നാണ് അപര്‍ണയോട് ഇന്നലത്തെ എപ്പിസോഡില്‍ ദില്‍ഷ പറഞ്ഞത്. സത്യം പറഞ്ഞാല്‍ അത് തന്റെ തലയിലൂടെ ഓടിയിട്ടേയില്ല എന്നാണ് ദില്‍ഷ വ്യക്തമാക്കുന്നത്.

3

ഇന്നലെ ഇവരൊക്കെ പറഞ്ഞപ്പോഴാണ് എനിക്കത് തോന്നിയത് ഞാനങ്ങനെ ചിന്തിച്ചിട്ട് പോലുമില്ല, എന്നാണ് ദില്‍ഷ പറയുന്നത്. തനിക്ക് അവന്റെയടുത്ത് സ്‌ട്രോംഗ് ആയിട്ട് പറയാമായിരുന്നു എന്നും എന്നാല്‍ താന്‍ അത് ചെയ്തില്ല എന്നും ദില്‍ഷ സമ്മതിക്കുന്നുണ്ട്. അവന്റെ ഭാഗത്തുനിന്ന് താന്‍ നോക്കിയില്ല എന്ന് ദില്‍ഷ പറയുന്നു.

4

എന്റെ ഭാഗത്തുകൂടിയേ നോക്കിയുള്ളൂ, എന്നാണ് ദില്‍ഷ അപര്‍ണയോട് പറഞ്ഞത്. എന്നാല്‍ ഇവിടെ ഉണ്ടായിരുന്നപ്പോള്‍ താന്‍ അതേക്കുറിച്ച് മണിക്കൂറുകള്‍ തന്നെ സംസാരിച്ചിരുന്നു എന്നും അതിരുകള്‍ വ്യക്തമായി പറയണമെന്ന് പറഞ്ഞിരുന്നു എന്നും അപര്‍ണ ഓര്‍മിപ്പിച്ചു.

5

എന്നാല്‍ ബ്ലെസ്ലിയെ താന്‍ ഒരു അവനെയൊരു കുട്ടി അനിയനായിട്ടാണ് കാണുന്നത് എന്നും ചിലപ്പോള്‍ അതുകൊണ്ട് ആയിരിക്കാം എന്നുമാണ് ദില്‍ഷ പറയുന്നു. അതേസമയം അവനെ തനിക്ക് ഒറ്റയ്ക്കാക്കി പോകാനും തോന്നിയില്ല എന്നും ദില്‍ഷ സമ്മതിച്ചു. ആ ഒരു സാഹചര്യമായിരുന്നു ഇവിടെ ഉണ്ടായിരുന്നത് എന്നും ദില്‍ഷ വ്യക്തമാക്കി.

6

ബ്ലെസ്ലി ഒരിക്കല്‍ എന്നോട് പറഞ്ഞിട്ടുണ്ട് വിഷമിച്ചിരിക്കുമ്പോള്‍ എന്റെയടുത്ത് വന്ന് ഇരിക്കണമെന്ന്. അവന്റെ വായില്‍ നിന്ന് അറിയാതെ വീണതാണ്. അതെന്റെ മനസിലുണ്ട് എന്നും ദില്‍ഷ പറഞ്ഞു. താന്‍ ഇതൊന്നും ചിന്തിച്ചിട്ട് പോലുമില്ല എന്നും ദില്‍ഷ ആവര്‍ത്തിച്ചു.

7

ഈ ഷോ കഴിഞ്ഞ് അവന്‍ പുറത്തിറങ്ങും. അവന്‍ പുറത്തിറങ്ങിക്കഴിഞ്ഞാല്‍ വേറൊരു ലോകമാണ്. അവിടെ അവന് തന്നെ കാണണ്ട ആവശ്യമില്ലെന്നും അപ്പോള്‍ അവന്‍ മാറും എന്നും ദില്‍ഷ പറയുന്നു. ആ ഒരു സമയമാണ് താന്‍ അവന് കൊടുത്തത് എന്നും ഒരുപാട് തവണ പറയാന്‍ നോക്കിയിട്ടും അവന്റെ തലയില്‍ കയറിയില്ല എന്നും ദില്‍ഷ പറഞ്ഞു.

8

അതിനിടെ താല്‍പര്യമില്ലെന്ന് തുറന്നുപറഞ്ഞ ഒരു സ്ത്രീയുടെ പിറകെ നടന്ന് ശല്യപ്പെടുത്തിയത് ശരിയായില്ല എന്ന് കടുത്ത ഭാഷയില്‍ ജാസ്മിന്‍ ബ്ലെസ്‌ലിയോട് പറഞ്ഞിരുന്നു.

അങ്ങനെ ബിസിനസ് കംപ്ലീറ്റിലി പൊട്ടി, ആ സമയത്ത് എന്റെ കയ്യില്‍ ഒരു രൂപ പോലുമില്ല; പൊട്ടിക്കരഞ്ഞ് ധന്യഅങ്ങനെ ബിസിനസ് കംപ്ലീറ്റിലി പൊട്ടി, ആ സമയത്ത് എന്റെ കയ്യില്‍ ഒരു രൂപ പോലുമില്ല; പൊട്ടിക്കരഞ്ഞ് ധന്യ

English summary
Bigg Boss Malayalam Season 4: Dilsha about blessley and his love proposal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X