Get Updates
Get notified of breaking news, exclusive insights, and must-see stories!

'ദിൽഷയ്ക്ക് നിലപാട് ഇല്ലെന്ന് തെളിയിച്ചാൽ ഒരു ലക്ഷം രൂപ ഇനാം';വെല്ലുവിളിച്ച് ആരാധകർ,വൈറൽ കുറിപ്പ്

കൊച്ചി; ബിഗ് ബോസ് മലയാളം സീസൺ 4 ൽ സ്വന്തമായി നിലപാടില്ലെന്നതിന്റെ പേരിൽ ഏറ്റവും കൂടുതൽ വിമർശനങ്ങൾ കേട്ട മത്സരാർത്ഥികളിൽ ഒരാൾ ദിൽഷയാണ്. പലപ്പോഴും ബ്ലസ്ലിയേയും റോബിൻ രാധാകൃഷ്ണനേയും ചുറ്റിപറ്റിയാണ് ദിൽഷയുടെ ഗെയിം എന്നാൽ ഒരുവിഭാഗത്തിന്റെ ആക്ഷേപം. എന്നാൽ ഇത്തരം വിമർശനങ്ങൾക്ക് മറുപടി നൽകുകയാണ് ദിൽഷയുടെ ആരാധകർ.
മലയാളം ബിഗ്ബോസ് ചരിത്രത്തിൽ ആദ്യമായി കിരീടം ചൂടുന്ന സ്ത്രീയാകും ദിൽഷയെന്നാണ് ഫേസ്ബുക്കിൽ പങ്കിട്ട കുറപ്പിൽ പറയുന്നത്. മാത്രമല്ല ദിൽഷയ്ക്കെതിരെ ഉയരുന്ന ആരോപണങ്ങൾക്കുള്ള മറുപടികളും പോസ്റ്റിൽ വിശദീകരിക്കുന്നുണ്ട്. ദിൽഷക്ക് നിലപാടില്ലെന്ന് തെളിയിക്കുന്നവർക്ക് ഒരു ലക്ഷം രൂപ ഇനാം നൽകുമെന്നാണ് പോസ്റ്റിലെ വെല്ലുവിളി. വായിക്കാം

'അനുശ്രീ ഇത് ശരിക്കും മാജിക്കൽ ലുക്ക് തന്നെ'; ഒരേ പൊളി ഫോട്ടോസ്...വൈറൽ

1

മലയാളം ബിഗ്ബോസ് ചരിത്രത്തിൽ ആദ്യത്തെ ഫീമയിൽ വിന്നർ ദിൽഷ പ്രസന്നൻ ആകുമെന്ന് ഉറപ്പായത് മുതൽ ചൊറിച്ചില്‍ തുടങ്ങിയർക്കാണവസരം. ഒരു Multi talented person ആണ് ദിൽഷ.പാട്ട് ഡാൻസ് അഭിനയം എല്ലാം ഒത്തു ചേര്‍ന്ന ഞങ്ങളുടെ സ്വന്തം സുന്ദരികുട്ടി ദില്ലുമോൾ . ബിഗ്ബോസ് ഹൗസിലെ ആദ്യത്തെ ലേഡി ക്യാപ്റ്റന്‍. 5 തവണ ക്യാപ്റ്റന്‍സി ട്ടാസ്കിൽ മൽസരിച്ച ഏക പെണ്‍കുട്ടി. 15 മണിക്കൂര്‍ പേടകത്തിലിരുന്നു.ഒരു വട്ടം പോലും ജയിലില്‍ വീക്കിലി ടാസ്കിലെ മോശം പ്രകടനത്തിൻറെ പേരില്‍ പോയിട്ടില്ല.
ഉലക നായകൻ കമലാ ഹസൻ സാറിന്റെ മുമ്പില്‍ vikram മൂവിയുടെ പാട്ട് ഡാൻസ് പെർഫോം ചെയ്തു കയ്യടി വാങ്ങി. ഈദ് പ്രോഗ്രാമിൽ സൂഫി ഡാൻസ് അടക്കം കളിച്ചു തിളങ്ങി നിന്നു. ആരോടും ഒരു തെറി വാക്ക് പോലും പറഞ്ഞിട്ടില്ല. നല്ല പെരുമാറ്റം ഫാമിലിയെ ഒരുപാട് ഇഷ്ടപ്പെടുന്നവൾ. എല്ലാ മാതാപിതാക്കള്‍ക്കും ഒരുപാട് വില കൽപിക്കുന്നവൾ. കേരളത്തിലെ 99 ശതമാനം ആണ്‍കുട്ടികളും സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഒരു പെണ്‍കുട്ടിയുടെ എല്ലാ ഗുണങ്ങളുമുള്ള കുടുംബത്തിൽ പിറന്ന പൊന്നു മോൾ.

2

സ്വന്തമായി നിലപാടില്ലെന്ന് ആരോപിക്കപ്പെട്ട പ്രധാന കുറ്റാരോപണങ്ങൾ മറുപടികൾ

ജാസ്മിൻ റോണ്സൻ ഹിറ്റടിച്ചു

റിയാസ് ഹിറ്റ് അടിക്കാന്‍ പ്രേരിപ്പിച്ചു,ദിൽഷ അവിടെ ഉണ്ടായിരുന്നു..എന്ത് കൊണ്ടെതിർത്തില്ല, ദിൽഷ നിസ്സഹായാവസ്ഥയിലായിരുന്നു. റോണ്സൻ ചേട്ടനെ പിടിച്ചു മാറ്റാന്‍ അവൾക്ക് കഴിയില്ല അവളെ കൊണ്ട് ചെയ്യാന്‍ പറ്റുന്ന രൂപത്തിൽപരമാവധി അവൾ പ്രതിരോധിച്ചു. ജാസ്മിനെ വഴക്ക് പറഞ്ഞു സ്പ്രെ എടുത്തു മാറ്റി വെച്ചു ദിൽഷ ഉറച്ച നിലപാടെടുത്തു.

3

ജാസ്മിൻ പോയതിൽ സന്തോഷിച്ചു

സിസ്റ്റര്‍ ആണെന്ന് പറഞ്ഞു കൂടെ കെട്ടിപിടിച്ചു കിന്നുറങ്ങിയിട്ടും സന്തോഷിച്ചത് ശരിയായില്ലെന്ന് റിയാസ്ബിഗ്ബോസിനേയും എല്ലാ മൽസരാർത്ഥികളേയും തെറി പറഞ്ഞു പൂ ചട്ടി എറിഞ്ഞു ഉടച്ചു സ്വയം ഇറങ്ങി പോയ ഡോക്ടര്‍ വരുമെന്ന് കരുതി പേടിച്ചോടിയ ജാസ്മിൻ പോയതിൽ ഞാനെന്തിനു ദുഖിക്കണം?
ആരും അവളുടെ തെറ്റ് പറഞ്ഞു കൊടുത്തിട്ടില്ല, ഞാന്‍ സിസ്റ്റര്‍ ആയി സ്നേഹിച്ചത് കൊണ്ട് അവൾക്ക് അമിതമായി ബീഡി വലിക്കരുതെന്നും ഇത് ഗെയിമായി കാണണമെന്നും പറഞ്ഞു കൊടുത്തിരുന്നു. എന്‍റെ ഫ്രണ്ട് ഡോക്ടര്‍ എല്ലാവരോടും യാത്ര പറഞ്ഞു നിന്നോട് വരെ സോറി പറഞ്ഞിട്ടാണ് അന്തസ്സോടെ പോയത്.
ദിൽഷശരിയായ നിലപാടിൻറ്റെ പക്ഷത്തായിരുന്നു.

4

ജാസ്മിന്‍റെ കോഫി

3 പേര്‍- ബ്ലസ്ലി ദിൽഷ ലക്ഷ്മി ചേച്ചി കുടിക്കാൻ പാടില്ലെന്ന് റിയാസ്, ജാസ്മിൻ ഞങ്ങള്‍ക്ക് കോഫി തന്നിരുന്നു ഇവിടെ കിട്ടുന്നതെല്ലാം എല്ലാവർക്കും തുല്യമായ അവകാശമുള്ളതാണ്.ശരിയായ നിലപാട്.

5

അപ്പക്കാണുന്നവനെ അപ്പാ എന്ന് വിളിക്കരുത്

ഡോക്ടറിൻറെ ഈ വാക്കിനെ ദിൽഷ സപ്പോര്‍ട്ട് ചെയ്തു.കാരണം നവീൻ ചേട്ടന്‍ ഏറ്റവും മോശം പ്രകടനം കാഴ്ച്ച വെച്ചു എന്ന് പറഞ്ഞു അദ്ദേഹത്തെ ഭൂരിപക്ഷം മൽസരാർത്ഥികളും ജയിലിലേക്ക് അയച്ചു .ഞങ്ങള്‍ക്ക് തെറ്റ് പറ്റിയതാണ് നവീൻ ചേട്ടന്‍ നല്ല പ്രകടനമായിരുന്നു മോശം പ്രകടനമാണന്ന് പറഞ്ഞവർ തന്നെ അഭിപ്രായം മാറ്റി പറഞ്ഞു.
ഡോക്ടർ പറഞ്ഞത് ഈ അവസരവാദവും നിലപാടില്ലായ്മയുമാണ്. നിലപാടുള്ളവർക്ക് അത് കൊള്ളേണ്ടതില്ല അത് കൊണ്ട് എനിക്കത് കൊള്ളുന്നില്ല, വ്യക്തമായി എല്ലാവർക്കും വസ്തുത പറഞ്ഞു മനസ്സിലാക്കി കൊടുത്തു.

6

ഡോക്ടര്‍&ബ്ലസ്ലി ഫാൻസിന്‍റെ വോട്ട് നേടാന്‍

ക്യാമറയുടെ മുന്നില്‍ വന്നു ദിൽഷ ബിഗ്ബോസ് വീട്ടിലെ പെണ്‍പുലി പെണ്‍സിഹം ചങ്കൂറ്റത്തോടെ പ്രേക്ഷകരോട് വിളിച്ചു പറഞ്ഞു-
ലവ് ട്രാക്കിന്‍റെയും ബ്രദര്‍ ട്രാക്കിന്‍റെയും പേരില്‍ എനിക്ക് ഒരാളുടെയും വോട്ട് വേണ്ട.
ധീരമായ നിലപാടെടുത്തു.

7

ലവ് ട്രയാങ്കിള്‍

മൂന്ന് പേരൂടെ സൗഹൃദം.രണ്ട് പേർ സൗഹൃദത്തിന്റെ പുറമെ പ്രണയമുണ്ടന്ന് പറഞ്ഞു. ഒരാള്‍ ബ്രദറും മറ്റൊരാൾ ബെസ്റ്റ് ഫ്രണ്ടുമാണന്ന് ദിൽഷ ഉറപ്പിച്ചു പറഞ്ഞു. സൗഹൃദം ചങ്കൂറ്റത്തോടെ മുന്നോട്ട് കൊണ്ടു പോയി, ഒരു ഹോപ്പും കൊടുത്തില്ല. ബ്ലസ്ലിയെയും ഡോക്ടറേയും കുറ്റം പറയാതെ സ്വയം പ്രഖ്യാപിത ഫെമിനിസ്റ്റ്. പെണ്‍കുട്ടിയായ ദിൽഷയെ മാത്രം കുറ്റപ്പെടുത്തി എന്നിട്ടും അവൾ തളർന്നില്ല. സൗഹൃദം ഏറ്റവും പരിശുദ്ധമായി മുന്നോട്ട് കൊണ്ടു പോകുന്നു.
ദിൽഷയുടെ നിലപാട് 100%ശരിയായിരുന്നു

8

ബ്ലെസ്ലിയുടെ പ്രപ്പോസ്

നിൻറ്റെ ഇഷ്ടം ഞാന്‍ റെസ്പെക്റ്റ് ചെയ്യുന്നു.
പക്ഷെ എനിക്ക് നീ എന്‍റെ ബ്രദറിനെ പോലെ ആണ്. ഞാന്‍ എന്നേക്കാൾ പ്രായമുള്ള വ്യക്തിയെ മാത്രമേ വിവാഹം കഴിക്കൂ. ബ്ലസ്ലിയുടെ അടുത്ത് നിന്ന് മാറി നില്‍ക്കാനും ബിഗ്ബോസ് വീട്ടില്‍ നിന്ന് പുറത്ത് പോകാനും സാധിക്കാത്തതിനാൽ വീണ്ടും പല തവണ കാണേണ്ടി വരുന്നത് കൊണ്ടും
അവരോട് അടുത്ത് ഇടപഴകുമ്പോൾ അവർക്ക് ഒരിക്കലും ആ ഫീലിങ്ങ് വരാതിരിക്കാന്‍ brother ആണ് എന്ന് ഓര്‍മിപ്പിച്ചു കൊണ്ടേയിരിക്കുന്നു.

9

ഡോക്ടറുടെ വിവാഹാഭ്യാർത്ഥന& പ്രണയം

നിങ്ങൾ എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ്. ഇപ്പോള്‍ ഞാന്‍ വിവാഹത്തെ കുറിച്ച് ആലോചിക്കുന്നില്ല. എനിക്കൊരുപാട് ട്രാവൽ ചെയ്യണം. എന്‍റെ കരിയര്‍കൂടുതല്‍ ഉയരങ്ങളിലെത്തിക്കാൻ ഞാന്‍ ആഗ്രഹിക്കുന്നു.ഇപ്പോൾ ഡോക്ടറോട് ഒരു ലവ് എനിക്ക് ഫീൽ ചെയ്യുന്നില്ല.

എനിക്ക് ഒരു പ്രണയം ഉണ്ടാകാന്‍ മൂന്ന് മാസം മതിയാകില്ല.ഒരേ വീട്ടില്‍ പലവട്ടം പരസ്പരം കാണേണ്ടി വരുന്നത് കൊണ്ടും എൻറ്റെ ഏതെങ്കിലും തരത്തിലുള്ള പ്രസൻസ് അവർക്ക് പ്രണയമായി ഫീൽ ചെയ്യാതിരിക്കാനും എനിക്ക് ഫ്രണ്ട്ഷിപ്പ് മാത്രമാണുള്ളതെന്ന് പലവട്ടം ഡോക്ടറെ സ്നേഹത്തോടെ ഓർമപ്പെടുത്തുന്നു.
എനിക്ക് പുറത്തിറങ്ങിയ ശേഷം ഒരാളോട് ഒരു ലവ് ഫീൽ ചെയ്യുകയാണങ്കിൽ അത് അവരുടെ മുഖത്ത് നോക്കി പറയാനും അവരെ സ്വന്തമാക്കാനുമുള്ള ചങ്കൂറ്റം എനിക്കുണ്ട്.എനിക്ക് ഡോക്ടറോട് അങ്ങനെ തോന്നുകയാണങ്കിൽ എൻറ്റെ അച്ഛന്റെയും അമ്മയുടെയും ചേച്ചിയുടെയും അനിയത്തിയുടെയും സമ്മത പ്രകാരം നമുക്ക് വിവാഹം കഴിക്കാം. ഡോക്ടര്‍ ആ ഒരു സമയത്തിനായി കാത്തിരിക്കുന്നു. ഇരു വീട്ടുകാരും സമ്മതിച്ചു കഴിഞ്ഞു ജീവിതത്തില്‍ ഒരുമിക്കാന്‍ ദൈവം അവരെ അനുഗ്രഹിക്കട്ടെ.

10

ഡോക്ടര്‍ 2 തവണ പിണങ്ങി ദിൽഷ
ഒരു തവണ പിണങ്ങി

ഡോക്ടർ ഒരു ട്രയാങ്കിള്‍ കുട്ടിക്കളിയായി ഈ സൗഹൃദം പുറത്ത് പോകുന്നുണ്ട്. കുട്ടിക്കളിക്ക് എനിക്ക് താല്‍പര്യമില്ല
ബ്ലസ്ലിയോടൊപ്പം ജയിലിലേക്ക് സ്വയം പോകാന്‍ തയ്യാറായി ഡോക്ടര്‍ പിണങ്ങി.

രണ്ട് പിണക്കങ്ങളിലും ഡോക്ടര്‍ തെറ്റ് മനസ്സിലാക്കി. ട്രയാങ്കിള്‍ വെറും തെറ്റിദ്ധാരണ മാത്രമാണന്നും ജയിലില്‍ പോയതിൽ ഒരു തെറ്റുമില്ല എന്റെ പൊസസീവ് കാരണമാണ് ശരിയല്ലെന്ന് തോന്നിയതെന്നും മനസ്സിലാക്കി വീണ്ടും ഇണക്കമായിസൗഹൃദം നിലനിര്‍ത്തി.
ദിൽഷ പിണങ്ങിയത് മറ്റൊരാൾക്ക് സംസാരിക്കാൻ ഡോക്ടര്‍ അവസരം കൊടുക്കുന്നില്ല എന്നതിൻറെ പേരിലായിരുന്നു. ലക്ഷ്മി ചേച്ചി ആ പരാതി ദിൽഷയോട് പറഞ്ഞിരുന്നു.ഡോക്ടർ തെറ്റ് മനസ്സിലാക്കി തിരുത്താന്‍ ശ്രമിക്കുമെന്ന് വാക്ക് കൊടുത്തു.വീണ്ടും സുഹൃത്തുക്കളായി
ഇവിടെയെല്ലാം ദിൽഷയുടെ നിലപാട് 10000 വട്ടം ശരിയായിരുന്നു.

11

കോയിൻ മോഷണം

ടാസ്കിൻറ്റെ ഭാഗമായി റിയാസ് ദിൽഷയുടെ കോയിൻ മോഷ്ടിച്ചു. അതവൾക്ക് സങ്കടമായി, അവളത് അംഗീകരിച്ചു. ഡോക്ടറോട് ഇതിന്റെ പേരില്‍ പ്രശ്നമുണ്ടാക്കരുതെന്ന് പറഞ്ഞു.
റിയാസ് ക്യാപ്റ്റന്‍ ബ്ലസ്ലിയുടെ സമ്മതമില്ലാതെ ക്യാപ്റ്റന്‍റ റൂമിൽ കയറിയാണ് റോണ്‍സന്റെ സഹായത്തോടെ മോഷണം നടത്തിയത്. തെറ്റായിരുന്നു.സ്റ്റാന്‍ഡിലിരുന്ന ഡോക്ടറുടെ കോയിൻ റിയാസ് മോഷ്ടിച്ചു. ഡോക്ടര്‍ അത് തിരിച്ചെടുത്തു. ഇതറിയാതെയാണ് ദിൽഷ റിയാസിനോട് ദേശ്യപ്പട്ടതെങ്കിലും ആദ്യം സ്റ്റാന്‍ഡിലിരിക്കുന്ന കോയിൻ മോഷ്ടിച്ച റിയാസാണ് ആദ്യം തെറ്റ് ചയ്തത്. സ്റ്റാന്‍ഡിൽ കോയിൻ വെക്കാതെ പലസ്ഥലത്തും ഒളിപ്പിച്ചു വീണ്ടും തെറ്റാവർത്തിച്ചു. ഈ പ്രശ്നത്തിലും ദിൽഷയുടെ നിലപാടായിരുന്നു ശരി

12

ഡോക്ടർ ചെയ്ത തെറ്റുകൾക്ക് കൂട്ടു നിൽകുന്നു

ഏറ്റവും പ്രധാനപ്പെട്ട കുറ്റാരോപണം ഇതായിരുന്നു.
ഡോക്ടർ റിയാസിനെ തെറി പറഞ്ഞപ്പോഴും
അവനെ തള്ളി മാറ്റിയപ്പോഴുംജാസ്മിനെ നിന്റെ തന്തയും തള്ളയും ഇട്ടിട്ടു പോയത് നിന്റെ സ്വഭാവം കാരണമാണന്ന് പറഞ്ഞ സമയത്തും
ഡോക്ടർ ജയിൽ ടാസ്കിൽ ഉഴപ്പിയ അവസരത്തിലും
രഹസ്യമായും പരസ്യമായും ചെയ്തത് തെറ്റാണന്ന് പറഞ്ഞു ശരിയായ ഫ്രണ്ട്ഷിപ്പ് ഡോക്ടറുമായി കാത്തു സൂക്ഷിച്ചു.
ജാസ്മിൻ പറഞ്ഞത് പോലെ എന്റെ ഫ്രണ്ട് എന്ത് തെറ്റ് ചെയ്താലും ഞാന്‍ അംഗീകരിക്കുമെന്ന് പറയാതെ സുഹൃത്തുക്കളുടെ തെറ്റ് ചൂണ്ടികാണിക്കാൻ ധൈര്യം കാണിച്ചു. സ്നേഹത്തോടെ സത്യസന്ധമായ ഫ്രണ്ട്ഷിപ്പ് കാത്തു സൂക്ഷിച്ച് കൃത്യമായ നിലപാടെടുത്തു ദിൽഷ.

13

ബിഗ്ബോസിനെതിരെ ദിൽഷയുടെ നിലപാട്

ഡോക്ടറെ പുറത്താക്കിയ സമയത്തും
ബിഗ്ബോസ് ഹൗസില്‍ നിൽക്കാൻ യോഗ്യയുണ്ടന്ന് പറയാന്‍ ധൈര്യം കാണിച്ചത് ദിൽഷ മാത്രമാണ്
ഡോക്ടർ തള്ളി മാറ്റുക മാത്രമാണ് ചെയ്തത്
ഡോക്ടറെ പുറത്താക്കുകയാണങ്കിൽ ഹിറ്റ്
അടിച്ച ജാസ്മിനെയും റോണ്സനേയും അടിക്കാന്‍ പ്രേരിപ്പിച്ച റിയാസിനേയും
പുറത്താക്കണം.കണ്ഫഷൻ റൂമിൽ വെച്ചെടുത്ത ധീരമായ നിലപാടായിരുന്നു അത്

Recommended Video

cmsvideo
    Dr. Robin Dilsha | ഒരുപാട് സ്വപ്നങ്ങളുമായി വന്ന മനുഷ്യനാണ് | #Entertainment | OneIndia

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+