Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്‍-റോബ് ഫാന്‍സിന്റെ ഹൃദയം തകര്‍ത്ത് റോബിന്‍; ഒടുവില്‍ ദില്‍ഷയെക്കുറിച്ച് തുറന്നുപറയുന്നു

ബിഗ് ബോസ് മലയാളം സീസണ്‍ 4 അവസാനിച്ചിട്ടും ചര്‍ച്ചകളും തര്‍ക്കങ്ങളും അവസാനിക്കുന്നില്ല. ദില്‍ഷ ഷോയുടെ ടൈറ്റില്‍ വിന്നറായതു മുതല്‍ തുടങ്ങിയതാണ് പ്രശ്നങ്ങള്‍. ദില്‍ഷയല്ല വിജയിക്കേണ്ടിയിരുന്നത് ബ്ലെസ്ലി ആയിരുന്നു എന്നുപറഞ്ഞായിരുന്നു ആദ്യത്തെ തര്‍ക്കം..ഡോ റോബിന്റെ ഫാന്‍സിന്റെ വോട്ടുകൊണ്ടാണ് ജയിച്ചതെന്നായിരുന്നു വേറൊരു ആരോപണം...ദില്‍ഷ കാരണമാണ് ബ്ലെസ്ലി ജയിക്കാതിരുന്നതെന്ന് ബ്ലെസ്ലിയുടെ ഫാന്‍സ് പറഞ്ഞിരുന്നു.

അങ്ങനെ എല്ലാവരും കൂടി ദില്‍ഷയ്ക്ക് നേരെയായിരുന്നു ആക്രമണം. എന്നാല്‍ തനിക്കെതിരെ വരുന്ന ആരോപണങ്ങളോടൊന്നും ദില്‍ഷ പ്രതികരിച്ചില്ല. എന്നാല്‍ ഡോ റോബിനുമായും പ്രശ്നം രൂക്ഷമായതോടെ ദില്‍ഷ മറുപടിയുമായി രംഗത്തുവന്നിരുന്നു. ഇനി റോബിനുമായി ഒരു ബന്ധവും ഇല്ലെന്ന് ദില്‍ഷ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ റോബിന്റെ ഫാന്‍സ് വീണ്ടും ദില്‍ഷയ്ക്കെതിരെ തിരിഞ്ഞു. ദില്‍ഷ പോയാല്‍ താന്‍ മാവസ മൈനപാടി നടക്കില്ലെന്നും റോബിനും പറഞ്ഞു. ഇപ്പോള് വിഷയത്തില്‍ കൂടുതല്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് റോബിന്‍.

1


റോബിന്റെ വാക്കുകള്‍:
ദില്‍ഷ നല്ലൊരു വ്യക്തിയാണ്. ഒരുപാട് സമയങ്ങളില്‍ എന്റെ കൂടെ നിന്ന് എന്നെ സപ്പോര്‍ട്ട് ചെയ്ത വ്യക്തിയാണ്. എന്താ പറയാ.. നല്ലൊരു ജീവിതം പുള്ളിക്കാരിക്ക് ഞാന്‍ ആശംസിക്കുന്നു. പുള്ളിക്കാരുടെ സ്വപ്നമൊക്കെ സാധിക്കട്ടെ, ഹാപ്പി ആയി ഇരിക്കട്ടെ..കാരണം പുള്ളിക്കാരിക്ക് അനുയോജ്യമായ വ്യക്തി ഭാവിയില്‍ വരട്ടേ എന്ന് ഞാന്‍ അതിയായി ആഗ്രിഹിക്കുന്നു. മൂപ്പന്‍സ് വ്ളോഗിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

2

ഞാന്‍ ഒരു കാര്യം പറയാം ലൈഫില്‍ ഒരുപാട് ആഗ്രഹങ്ങള്‍ ഇപ്പോല്‍ ഡൗണ്‍ ആയി ഇരിക്കുന്നുണ്ടാകാം. നിങ്ങള്‍ ഡൗണ്‍ ആണെങ്കില്‍ നിങ്ങള്‍ ആക്സപ്റ്റ് ചെയ്യുക നിങ്ങളുടെ ലൈഫില്‍ ഇങ്ങനെ കാര്യങ്ങള്‍ നടക്കുന്നുണ്ടെന്ന്. ടയേര്‍ഡ് ആണെങ്കില്‍ റസ്റ്റ് എടുക്ക, എനര്‍ജി സേവ് ചെയ്യുക. തിരിച്ചുവരുമ്പോള്‍ സ്ട്രോങ്ങ് ആയിട്ട് ഹാര്‍ഡ് വര്‍ക്ക് ചെയ്ത് നിങ്ങടെ ഏത് ആഗ്രഹവും അച്ചീവ് ചെയ്യാന്‍ പറ്റും. അതിനുള്ള ചെറിയൊരു ഉദാഹരണമാണ് ഞാന്‍.എന്റെ ലൈഫില്‍ ഓരോ പ്രാവശ്യം ഞാന്‍ വീഴുമ്പോഴും അടുത്ത പ്രവശ്യം ഞാന്‍ എഴുന്നേല്‍ക്കുമെന്ന കോണ്‍ഫിഡന്‍സ് തന്നെയാണ് എന്നെ ഇവിടം വരെ എത്തിച്ചത്, റോബിന്‍ പറഞ്ഞു.

പതിനഞ്ചാമത് രാഷ്ട്രപതിയെ കാത്ത് രാജ്യം..വോട്ടെടുപ്പ് ചിത്രങ്ങള്‍ കാണാം..

3


റോബിനെക്കുറിച്ച് ദില്‍ഷ പറഞ്ഞ കാര്യങ്ങള്‍:
നിങ്ങള്‍ പറയുന്നു യെസ് പറ നോ പറ എന്ന് ഇത് എന്റെ മാരേജിന്റെ സംഭവമാണ്..ഞാനും ഡോക്ടറും ഇതേക്കുറിച്ച് സംസാരിച്ചു..ഞാന്‍ ഡോക്ടറോട് പറഞ്ഞു എനിക്ക് ഡോക്ടറോട് ഒരു സോഫ്റ്റ് കോര്‍ണര്‍ ഉണ്ട്. ഒരു ചെറിയ ഇഷ്ടം എന്റെ ഉള്ളില്‍ ഉണ്ട്. അത് പ്രേമമാണോ അതൊന്നും എനിക്കറിയില്ല,.എന്നാല്‍ വീട്ടിലെ സമ്മര്‍ദ്ദം കൊണ്ട് ഉടനെ വിവാഹത്തിലേക്ക് കടക്കണം എന്നായിരുന്നു ഡോക്ടര്‍ക്ക്.

4


എനിക്ക് എന്റെ വീട്ടുകാരെ എല്ലാം നോക്കണം. അതുകൊണ്ട് തന്നെ ഞാന്‍ ഒരു യെസ് പറയാനോ നോ പറയാനോ നിന്നില്ല. അത് റോബിനു ഒരു പ്രശ്‌നം വരരുതെന്ന് ഓര്‍ത്തിട്ടാണ്. ഞാന്‍ അതെല്ലാം ചിന്തിച്ചിട്ടാണ് അവര്‍ എന്നാല്‍ എന്നെ കുറിച്ചോ ഒന്നും ചിന്തിച്ചിട്ടില്ല. അവരെ ഒന്നും അല്ലാതാക്കി ആ ട്രോഫി ആയി നില്‍ക്കണം എന്ന് ഞാന്‍ കരുതിയിട്ടില്ല ' ദില്‍ഷ പറഞ്ഞു.

5


ബിഗ് ബോസ് വീടിനുള്ളില്‍ താന്‍ തന്റെ നൂറ് ശതമാനം നല്‍കിയാണ് നിന്നതെന്നും ദില്‍ഷ പറയുന്നു. ഫിസിക്കല്‍ ടാസ്‌കില്‍ ഉള്‍പ്പെടെ മികവ് കാണിച്ചു. താന്‍ ഡിസര്‍വിങ് അല്ലെന്ന് പറയുന്നത് അംഗീകരിക്കാന്‍ കഴിയില്ല. ട്രോഫി ആര്‍ക്കും താന്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ദില്‍ഷ പറഞ്ഞു. സമ്മാനം കിട്ടിയ അമ്പത് ലക്ഷം ആണ് വേണ്ടതെങ്കില്‍ തനിക്ക് ബാങ്കു ഡീറ്റെയില്‍സ് പേഴ്സണലായി മെസേജ് അയച്ചാല്‍ തുകയുടെ പങ്ക് തരാമെന്നും ദില്‍ഷ പറഞ്ഞു.

Recommended Video

cmsvideo
    Dr. Robin Bigg Boss വലിയ അപകടത്തിൽ നിന്ന് രക്ഷപെട്ട് ഡോക്ടർ റോബിൻ |*Bigg Boss
    6


    ട്രോഫി കിട്ടിയതുകൊണ്ടോ പണം കിട്ടയതുകൊണ്ടോ താന്‍ മതിമറന്നുപോയില്ലെന്നും ദില്‍ഷ പറഞ്ഞു. ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണനുമായും ബ്ലെസ്ലിയുമായും ഉള്ള തന്റെ പേഴ്‌സണ്‍ ബന്ധം താന്‍ ഇവിടെ നിര്‍ത്തുകയാണെന്നും ഇപ്പോള്‍ നിങ്ങള്‍ കേട്ടതാണ് തന്റെ ഫൈനല്‍ തീരുമാനം,എന്നും ദില്‍ഷ പറഞ്ഞിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+