ബിഗ് ബോസിലെ ഇഷ്ട മത്സാർത്ഥി ആര്? തുറന്ന് പറഞ്ഞ് ദിൽഷ..എന്തുകൊണ്ടാണ് വിവാഹം കഴിക്കാത്തത്? മറുപടി ഇങ്ങനെ
കൊച്ചി: ഏറ്റവും കൂടുതൽ സൈബർ ആക്രമണം നേരിടേണ്ടി വന്ന താരമാണ് ബിഗ് ബോസ് സീസൺ 4 വിജയിയായ ദിൽഷ. ദിൽഷയും സഹമത്സരാർത്ഥിയുമായ റോബിനുമായുള്ള സൗഹൃദവും പിന്നീടുണ്ടായ വിവാദങ്ങളുമായിരുന്നു താരത്തിനെതിരെ ചില ആർമിക്കാർ രംഗത്തെത്തിയത്.
എന്നാൽ ബിഗ് ബോസിൽ തന്റെ ഇഷ്ട മത്സരാർത്ഥി ആരായിരുന്നുവെന്ന ചോദ്യത്തിന് റോബിൻ തന്നെയാണെന്ന് പറയുകയാണ് ദിൽഷ. റോബിന്റെ പേര് എടുത്ത് പറയാതെയായിരുന്നു ദിൽഷയുടെ മറുപടി. വാവ് മലയാളി പോഡ്കാസ്റ്റിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. എപ്പോഴാണ് വിവാഹമെന്നും എന്തുകൊണ്ടാണ് വിവാഹം കഴിക്കാത്തത് എന്നതിനെ കുറിച്ചുമെല്ലാം ദിൽഷ അഭിമുഖത്തിൽ മനസ് തുറക്കുന്നുണ്ട്. വായിക്കാം

'റിയാസ് വന്നതോടെയാണ് എന്റെ ഗെയിം കുറച്ച് കൂടി ഇന്ററസ്റ്റിംഗ് ആയത്. ആ കോമ്പോ എനിക്ക് ഇഷ്ടമായിരുന്നു. ബിഗ് ബോസിൽ തനിക്ക് ഏറ്റവും ഫേവറ്റൈറ്റ് ആയ വ്യക്തി ആരായിരുന്നുവെന്നത് താൻ വീണ്ടും പറയണമെന്നില്ല. കഴിഞ്ഞതൊക്കെ കഴിഞ്ഞു. ഇനി അതിനെ കുറിച്ച് പറഞ്ഞിട്ടൊന്നും കാര്യമില്ല', ദിൽഷ പറഞ്ഞു.

എന്തുകൊണ്ടാണ് ദിൽഷ വിവാഹം കഴിക്കാത്തതെന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ- 'ജനിച്ചു, 18 വയസ് കഴിഞ്ഞു, ഉടനെ കല്യാണം കഴിക്കുക, കുട്ടികൾ, ഭർത്താവിന്റെ കുടുംബം, ജീവിതം, അതാണ് നമ്മൾ പിന്തുടരുന്നത്. നമ്മുക്ക് ഒരു ജീവിതമേ ഉള്ളൂ. അതിൽ നമ്മുക്ക് നമ്മുടേതായ കുറച്ച് സ്വപ്നങ്ങളും ആഗ്രഹങ്ങളും ഒക്കെ കാണും. എന്റെ ജീവിതത്തിൽ എനിക്ക് എന്താകണം ഞാൻ എവിടെ എത്തണമെന്നൊരു ലക്ഷ്യം എനിക്കുണ്ട്. ആ ലക്ഷ്യം എനിക്ക് പൂർത്തീകരിക്കണം'.

'വിവാഹം കഴിച്ചാൽ എൻറെ ലക്ഷ്യത്തിലേക്ക് എനിക്ക് എത്താൻ സാധിക്കില്ലെന്നല്ല. എന്ന് വെച്ച് ഞാൻ ഏത് വയസിൽ കല്യാണം കഴിക്കണം എന്ന് ഒരാൾക്കും പറയാൻ കഴിയില്ല. വിവാഹം എന്നത് എൻറെ വ്യക്തിപരമായ കാര്യമാണ്. കുടുംബത്തിന് അതിൽ പ്രാധാന്യം ഉണ്ടെങ്കിലും എനിക്ക് കല്യാണം കഴിക്കണമെന്ന് എനിക്ക് തോന്നുമ്പോഴാണ് ഞാൻ വിവാഹം കഴിക്കുക. എനിക്കിപ്പോൾ 30 വയസായി'.

'ഏത് വ്യക്തിയുടെ കൂടിയാണ് ഞാൻ എന്റെ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ ആഗ്രഹിക്കുന്നതെന്ന് പ്രധാനമാണ്. രണ്ട് വ്യക്തികൾക്ക് അത് അങ്ങോട്ടുമിങ്ങോട്ടും തോന്നണം. ഞാൻ എപ്പോൾ കല്യാണം കഴിക്കുന്നത് എന്റെ ഇഷ്ടമാണ്. നമ്മൾ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരായിക്കണമെന്നതാണ് എന്റെ നിലപാട്. ഇനി വിവാഹം കഴിഞ്ഞിട്ടാണെങ്കിലും നമ്മുടെ ആവശ്യത്തിന് നമ്മൾ മറ്റൊരാളുടെ അടുത്ത് കൈ നീട്ടേണ്ട അവസ്ഥ ഉണ്ടാകരുത്'.

'സ്വന്തം കൈയ്യിൽ പണമുണ്ടെങ്കിൽ അത് നമ്മളെ സംബന്ധിച്ച് വലിയ കാര്യമാണ്. എല്ലാ പെൺകുട്ടികളോടും ഞാനതാണ് പറയാൻ ആഗ്രഹിക്കുന്നത്. നാളെ നമ്മുടെ ജീവിതത്തിൽ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് നമ്മുക്ക് അറിയില്ല. നാളെ ജീവിതത്തിൽ തനിച്ചാകുന്ന അവസ്ഥ വരുമ്പോഴും നമ്മുക്ക് ജീവിക്കാൻ സാധിക്കണം'.

'വിവാഹം പ്രായത്തിലും ആളുകൾക്ക് വിവാഹം കഴിക്കാം. പക്ഷേ സ്വയം പര്യാപ്തരായ ശേഷം മാത്രം വിവാഹ ജീവിതത്തിലേക്ക് കടക്കുന്നതാവും ഉചിതം. എന്നോട് വിവാഹം കഴിക്കാനായി എന്റെ മാതാപിതാക്കൾ നിർബന്ധിച്ചിട്ടില്ല. എന്റെ സഹോദരി തന്നെ ഒരു ഡിഗ്രി എടുത്തതിന് ശേഷമാണ് വിവാഹം കഴിച്ചത്'.

'സൈബർ ബുള്ളിയിംഗിനെ കുറിച്ചും ദിൽഷ പ്രതികരിച്ചു. താൻ അത്തരം കാര്യങ്ങൾ ശ്രദ്ധിക്കാറില്ല. തന്നെ പോലുള്ളവർക്കെതിരെ നെഗറ്റീവ് കമന്റുകൾ പറയുന്നതാണ് അവർക്ക് താത്പര്യമെങ്കിൽ അവർ അത് ചെയ്യട്ടെ. അവർ പറയുന്നത് കേട്ടും പ്രതികരിച്ചും അവർക്ക് കൂടുതൽ സമയം നൽകാൻ താത്പര്യപ്പെടുന്നില്ല. എത്ര പോസിറ്റീവ് കാര്യങ്ങൾ പുറത്ത് നടക്കുന്നുണ്ട്'.












Click it and Unblock the Notifications