Get Updates
Get notified of breaking news, exclusive insights, and must-see stories!

റോബിനുമായി ഇനി ഒരു ബന്ധവുമില്ല, ഇത് ഫൈനല്‍ തീരുമാനം; കണ്ണുനിറഞ്ഞ് കാരണം പറഞ്ഞ് ദില്‍ഷ

ബിഗ് ബോസ് മലയാളത്തിന്റെ ടൈറ്റില്‍ വിന്നര്‍ ആയി ദില്‍ഷയെ തിരഞ്ഞെടുത്ത് മുതല് വിവാദങ്ങളും തുടങ്ങിയതാണ്. ദില്‍ഷ ട്രോഫിക് അര്‍ഹയല്ലെന്നായിരുന്നു ആരോപണം. ദില്‍ഷ ജയിച്ചത് റോബിന്‍ ഫാന്‍സിന്റെ വോട്ടുകൊണ്ടാണെന്നും ബ്ലെസ്ലി ആയിരുന്നു ജയിക്കേണ്ടിയിരുന്നതെന്നും ആരോപണം ഉയര്‍ന്നിരുന്നു. ഇതിന്റെ പേരില്‍ ഫാന്‍ ഫൈറ്റ് നടന്നുകൊണ്ടിരിക്കുകയാണ്.

Recommended Video

cmsvideo
    Dilsha Prasannan Against Dr Robin | റോബിൻ കല്യാണത്തിന് നിർബന്ധിച്ചു, എനിക്ക് സമയം വേണം | *BiggBoss

    ഇപ്പോള്‍ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ദില്‍ഷ. റോബിനെക്കുറിച്ചും ബ്ലെസ്ലിയെക്കുറിച്ചും കരഞ്ഞുകൊണ്ടാണ് ദില്‍ഷ സംസാരിച്ചത്. ഇപ്പോള്‍ സമയം ആയത് കൊണ്ടാണ് ഇത്തരം ഒരു വീഡിയോ ഇടുന്നതെന്ന് പറഞ്ഞുകൊണ്ടാണ് ദില്‍ഷ തന്റെ വീഡിയോ തുടങ്ങുന്നത്. നിങ്ങള്‍ക്ക് എല്ലാവര്‍ക്കും എന്നെ തട്ടിക്കളിച്ച് മതിയായെന്നാണ് എനിക്ക് തോന്നുന്നത്. ഇനിയും തട്ടിക്കളിക്കാന്‍ ഉണ്ടോ എന്ന് എനിക്ക് അറിയില്ല.

    1


    എനിക്ക് നിങ്ങളോട് പറയാനുള്ള ഒരു കാര്യം.ഒരു ഇന്റര്‍വ്യൂവിന് പോവുകയാണെങ്കില്‍ ഡോക്ടറെക്കുറിച്ചോ ബ്ലെസ്ലിയെക്കുറിച്ചോ ഉള്ള ചോദ്യത്തിന് ജെനുവിന്‍ ആയിട്ടുള്ള ഒരു ഉത്തരം പറയാന്‍ കഴിഞ്ഞിട്ടില്ല. കാരണം ഞാന്‍ അവരെ രണ്ട് പേരെക്കുറിച്ചും ചിന്തിച്ചിട്ടായിരുന്നു ഉത്തരം പറഞ്ഞുകൊണ്ടിരുന്നത്. ഡോക്ടര്‍ ബ്ലെസ്ലിക്കെതിരെയുള്ള ഒരു വീഡിയോ ഇട്ടു, ഞാനും ബ്ലെസ്ലിയും തമ്മിലുള്ള ഒരു വീഡിയോ. അതില്‍ ഞാന്‍ ബ്ലെസ്ലിയോ സപ്പോര്‍ട്ട് ചെയ്ത് സംസാരിച്ചാല്‍ ഡോക്ടര്‍ക്ക് പ്രശ്നം ആകുമോ.. ഡോക്ടറെ സപ്പോര്‍ട്ട് ചെയ്ത് സംസാരിച്ചാല്‍ ബ്ലെസ്ലിക്ക് പ്രശ്നം ആവുമോ ഇതിനെക്കുറിച്ച് ചിന്തിച്ചാണ്..ഓരോ ഇന്റര്‍വ്യൂവില്‍ ഞാന്‍ തത്തിക്കളിക്കുകയാണ്. ഞാന്‍ ബിഗ്ബോസില്‍ നിന്ന് ഇറങ്ങുന്ന സമയത്ത് ബ്ലെസ്ലി എന്നോട് പറഞ്ഞിരുന്നു ആ വീഡിയോക്കുറിച്ച് ആരെങ്കിലും ചോദിച്ചാല്‍ അവനെ തള്ളിപ്പറയരുതെന്ന്..

    2


    ഡോക്ടറെ ആണെങ്കിലും ബ്ലെസ്ലിയെ ആണെങ്കിലും ഞാന്‍ പ്രൊടക്ട് ചെയ്തേ സംസാരിച്ചിട്ടുള്ളു, പുറത്തിറങ്ങിയിട്ടും അവരുടെ ഫ്രണ്ട്ഷിപ്പിന് ഞാന്‍ വാല്യൂ കൊടുത്തിരുന്നു. കൊടുക്കുന്നുമുണ്ട്. ഞാന്‍ ഇന്നുവരെ അവരെ തള്ളിയിട്ടോ, എതിരായിട്ടോ ഒരു വീഡിയോയോ കമന്റോ ചെയ്തിട്ടില്ല. പക്ഷേ ഇപ്പോള്‍ എനിക്കൊരു കാര്യം മനസ്സിലായി, അത് ഞാന്‍ മാത്രമേ ചിന്തിക്കുന്നുള്ളൂ എന്ന്..ഞാന്‍ മാത്രമേ വാല്യൂ കൊടുക്കുന്നുള്ളു എന്ന് കാരണം ഇത്രേം പ്രശ്നങ്ങളിലൂടെ ഞാന്‍ കടന്നുപോയപ്പോള്‍ എന്റെ കൂടെ ആരും ഉണ്ടായിട്ടില്ല. എന്റെ ബെസ്റ്റ് ഫ്രണ്ടായ റോബിന്‍ രാധാകൃഷ്ണനോ, എന്റെ ബ്രദറായി കണ്ട ബ്ലെസ്ലിയോ സംസാരിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല., ദില്‍ഷ പറഞ്ഞു.

    3


    ഞാന്‍ എന്താ പാവയാണോ, എന്നെയാണ് ഇവര്‍ രണ്ടുപേരും തട്ടിയിട്ടുകളിക്കുന്നത്. ഞാനെന്താ പാവയാണോ എന്നെ അങ്ങോട്ടുമിങ്ങോട്ടും തട്ടിയിട്ട് കളിക്കാന്‍, എനിക്ക് എത്ര മോശം മെസേജ് വരുന്നുണ്ട്..ഇത് കാണുമ്പോള്‍ എന്റെ അച്ഛനും അമ്മയും വിഷമിക്കുന്നുണ്ട്..
    നിങ്ങള്‍ പറയുന്നു യെസ് പറ നോ പറ എന്ന് ഇത് എന്റെ മാരേജിന്റെ സംഭവമാണ്..ഞാനും ഡോക്ടറും ഇതേക്കുറിച്ച് സംസാരിച്ചു..ഞാന്‍ ഡോക്ടറോട് പറഞ്ഞു എനിക്ക് ഡോക്ടറോട് ഒരു സോഫ്റ്റ് കോര്‍ണര്‍ ഉണ്ട്.

    4


    ഒരു ചെറിയ ഇഷ്ടം എന്റെ ഉള്ളില്‍ ഉണ്ട്. അത് പ്രേമമാണോ അതൊന്നും എനിക്കറിയില്ല,.എന്നാല്‍ വീട്ടിലെ സമ്മര്‍ദ്ദം കൊണ്ട് ഉടനെ വിവാഹത്തിലേക്ക് കടക്കണം എന്നായിരുന്നു ഡോക്ടര്‍ക്ക്. എനിക്ക് എന്റെ വീട്ടുകാരെ എല്ലാം നോക്കണം. അതുകൊണ്ട് തന്നെ ഞാന്‍ ഒരു യെസ് പറയാനോ നോ പറയാനോ നിന്നില്ല. അത് റോബിനു ഒരു പ്രശ്നം വരരുതെന്ന് ഓര്‍ത്തിട്ടാണ്. ഞാന്‍ അതെല്ലാം ചിന്തിച്ചിട്ടാണ് അവര്‍ എന്നാല്‍ എന്നെ കുറിച്ചോ ഒന്നും ചിന്തിച്ചിട്ടില്ല. അവരെ ഒന്നും അല്ലാതാക്കി ആ ട്രോഫി ആയി നില്‍ക്കണം എന്ന് ഞാന്‍ കരുതിയിട്ടില്ല ' ദില്‍ഷ പറഞ്ഞു.

    5


    ബിഗ് ബോസ് വീടിനുള്ളില്‍ താന്‍ തന്റെ നൂറ് ശതമാനം നല്‍കിയാണ് നിന്നതെന്നും ദില്‍ഷ പറയുന്നു. ഫിസിക്കല്‍ ടാസ്‌കില്‍ ഉള്‍പ്പെടെ മികവ് കാണിച്ചു. താന്‍ ഡിസര്‍വിങ് അല്ലെന്ന് പറയുന്നത് അംഗീകരിക്കാന്‍ കഴിയില്ല. ട്രോഫി ആര്‍ക്കും താന്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ദില്‍ഷ പറഞ്ഞു. സമ്മാനം കിട്ടിയ അമ്പത് ലക്ഷം ആണ് വേണ്ടതെങ്കില്‍ തനിക്ക് ബാങ്കു ഡീറ്റെയില്‍സ് പേഴ്‌സണലായി മെസേജ് അയച്ചാല്‍ തുകയുടെ പങ്ക് തരാമെന്നും ദില്‍ഷപറഞ്ഞു. ട്രോഫി കിട്ടിയതുകൊണ്ടോ പണം കിട്ടയതുകൊണ്ടോ താന്‍ മതിമറന്നുപോയില്ലെന്നും ദില്‍ഷ പറഞ്ഞു. ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണനുമായും ബ്ലെസ്ലിയുമായും ഉള്ള തന്റെ പേഴ്സണ്‍ ബന്ധം താന്‍ ഇവിടെ നിര്‍ത്തുകയാണെന്നും ഇപ്പോള്‍ നിങ്ങള്‍ കേട്ടതാണ് തന്റെ ഫൈനല്‍ തീരുമാനം,എന്നും ദില്‍ഷ പറയുന്നു.

    ഇത് പൊളിക്കും...ലുക്ക് മാറ്റിപ്പിടിച്ച് ലക്ഷ്മി നക്ഷത്ര...കാണാം ചിത്രങ്ങള്‍

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+