Get Updates
Get notified of breaking news, exclusive insights, and must-see stories!

'നിങ്ങള്‍ക്ക് അറിയാത്തൊരു കാര്യം ആ മനുഷ്യനെക്കുറിച്ച് എനിക്കറിയാം, അതാലോചിക്കുമ്പോഴാ..'റോബിനെക്കുറിച്ച് ദില്‍ഷ

കൊച്ചി: സംഭവബഹുലമായ രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചാണ് കഴിഞ്ഞ ആഴ്ചയിലെ ബിഗ് ബോസ് അവസാനിച്ചത്. ജാസ്മിന്‍ മൂസയുടെ വാക്ക് ഔട്ടും ഡോ റോബിന്റെ പുറത്താകലും ബിഗ് ബോസ് ഹൗസിലും പുറത്തും വലിയ കോളിളക്കമാണ് ഉണ്ടാക്കിയത്. ഇരുകൂട്ടരുടേയും ഫാന്‍സ് തമ്മിലുള്ള പോരും സോഷ്യല്‍ മീഡിയയില്‍ തകൃതിയായി നടക്കുന്നുണ്ട്. ഇതിനിടെ ദില്‍ഷ, റോബിനെ കുറിച്ച് പറഞ്ഞ കാര്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

കഴിഞ്ഞ ദിവസത്തെ എപ്പിസോഡിലാണ് ദില്‍ഷ, റോബിനെ കുറിച്ച് തനിക്ക് മാത്രമാണ് ബിഗ് ബോസ് ഹൗസില്‍ എല്ലാം അറിയൂ എന്ന് അവകാശപ്പെട്ട് രംഗത്തെത്തിയത്. വലിയ ആഗ്രഹങ്ങളുമായിട്ടാണ് റോബിന്‍ ബിഗ് ബോസ് ഹൗസിലേക്ക് എത്തിയത് എന്നാണ് ദില്‍ഷ പറയുന്നത്. ബ്ലെസ്ലിയോടാണ് ദില്‍ഷ ഇക്കാര്യങ്ങള്‍ എല്ലാം പങ്കുവെക്കുന്നത്. ദേഷ്യം വരുമ്പോള്‍ നിയന്ത്രിക്കണം എന്ന് എപ്പോഴും താന്‍ റോബിനോട് പറയാറുണ്ട് എന്ന് ദില്‍ഷ പറയുന്നു.

1

' എത്ര ആഗ്രഹങ്ങളുമായിട്ട് വന്ന മനുഷ്യനാണ് എന്നറിയോ? എത്ര വേദനകള്‍ സഹിച്ചിട്ടാ ഇവിടെ നിന്നതെന്നറിയോ നിനക്ക്?' എന്നാണ് ദില്‍ഷ റോബിനെ കുറിച്ച് ബ്ലെസ്ലിയോട് ചോദിക്കുന്നത്. ബിഗ് ബോസ് ഹൗസിലെ ആര്‍ക്കും അറിയാത്ത റോബിന്റെ ഒരു കാര്യം തനിക്കറിയാം എന്നും ദില്‍ഷ പറയുന്നു. അതൊക്കെ ആലോചിക്കുമ്പോഴാണ് തനിക്ക് കൂടുതല്‍ വിഷമം വരുന്നത് എന്നാണ് ദില്‍ഷ പറയുന്നത്.

2

എന്നാല്‍ എന്താണ് കാര്യമെന്ന് ബ്ലെസ്ലി ചോദിച്ചിട്ട് ദില്‍ഷ മറുപടി പറയുന്നുമില്ല. റോബിന് ആരോഗ്യപരമായ എന്തെങ്കിലും പ്രശ്‌നം ആണോ ഉള്ളത് എന്ന് ബ്ലെസ്ലി ദില്‍ഷയോട് ചോദിച്ചു. എന്നാല്‍ കാര്യം പറയാന്‍ ദില്‍ഷ കൂട്ടാക്കിയില്ല. റോബിന്‍ പോയപ്പോള്‍ തൊട്ട് ഡോക്ടറെ കുറിച്ചാണ് ദില്‍ഷയുടെ പ്രധാന സംസാരം. മോഹന്‍ലാല്‍ യാത്ര പറഞ്ഞ് പോയതിന് പിന്നാലെയും റോബിനെ കുറിച്ചായിരുന്നു ദില്‍ഷയുടെ സംസാരം.

3

റോബിന്‍ പോകുമ്പോള്‍ തനിക്ക് ഒന്നും സംസാരിക്കാന്‍ പറ്റിയില്ല എന്നും ഭയങ്കര വിഷമം തോന്നി എന്നുമാണ് ദില്‍ഷ പറയുന്നത്. അക്കാര്യത്തില്‍ ഇപ്പോഴും സങ്കടം ഉണ്ട് എന്നും അത് തന്റെ സുഹൃത്ത് പോയത് കൊണ്ട് മാത്രമല്ല ഫൈനല്‍ വരെ എത്താന്‍ ഒരുപാട് ആഗ്രഹിച്ച വ്യക്തിയാണ് റോബിനെന്ന് തനിക്കറിയാം എന്നുമാണ് ദില്‍ഷ പറയുന്നു. ഒരുപാട് കഷ്ടപ്പെട്ടെന്നും താന്‍ ഒത്തിരി മിസ് ചെയ്യുന്നു എന്നുമാണ് ദില്‍ഷ പറഞ്ഞത്.

4

അതേസമയം കഴിഞ്ഞ ദിവസങ്ങളിലെ നാടകീയ രംഗങ്ങളോടെ ഇനി ബിഗ് ബോസ് ഹൗസില്‍ പലതും കാണാം എന്ന മുന്നറിയിപ്പാണ് ദില്‍ഷയും ബ്ലെസ്ലിയും നല്‍കുന്നത്. ഏതായാലും ഇറങ്ങി ഇനി കുളിച്ച് കയറിയാല്‍ മതി എന്നാണ് ദില്‍ഷ പറയുന്നത്. ഇതിന് താന്‍ റെഡിയാണെന്നും ഇല്ലെങ്കിലേ മുങ്ങിക്കിടക്കുകയാണെന്നുമാണ് ബ്ലെസ്ലി മറുപടി പറഞ്ഞത്. ബിഗ് ബോസ് ഹൗസില്‍ ഒരു കലാശക്കൊട്ട് നടത്തിയിട്ടെ ഇനി കുളിച്ചു കയറൂവെന്നാണ് ദില്‍ഷയുടെ വാശി.

5

അതേസമയം ജാസ്മിന്‍ ഷോയില്‍ നിന്നും പുറത്തായതിന് പിന്നാലെ റിയാസ് ഭയങ്കര മൂഡ് ഓഫ് ആണ്. തനിക്ക് കുറ്റബോധം തോന്നുന്നു എന്നാണ് റിയാസ് പറയുന്നത്. കിച്ചണില്‍ വെച്ച് റോണ്‍സണോടായിരുന്നു റിയാസ് ഇക്കാര്യം പറഞ്ഞത്. എന്നാല്‍ ഇതെല്ലാം ഗെയിമിന്റെ ഭാഗമാണെന്ന് പറഞ്ഞ് റോണ്‍സണ്‍ റിയാസിനെ ആശ്വസിപ്പിക്കുന്നുണ്ട്. എന്നാല്‍ ഇതുകൊണ്ടൊന്നും റിയാസിന്റെ കുറ്റബോധം പോകുന്നില്ല.

6

അതിനിടെ കഴിഞ്ഞ ആഴ്ചയിലെ എവിക്ഷന്‍ ബിഗ് ബോസ് അസാധുവാക്കി. റിയാസ്, റോണ്‍സണ്‍, ബ്ലെസ്ലി, ദില്‍ഷ, വിനയ്, അഖില്‍ എന്നിവരാണ് ഈ ആഴ്ചയില്‍ നോമിനേഷനില്‍ വന്നിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി ബിഗ് ബോസ് ഹൗസില്‍ നിന്ന് രണ്ട് പേര്‍ ഇറങ്ങിയതിനാല്‍ എവിക്ഷന്‍ പ്രക്രിയ അസാധുവായി എന്ന് മോഹന്‍ലാല്‍ അറിയിക്കുക ആയിരുന്നു. അതേസമയം ഇനിയുള്ള ദിവസങ്ങളില്‍ വ്യക്തിപരവും ബുദ്ധിപരവുമായി കളിക്കണമെന്ന് മോഹന്‍ലാല്‍ മത്സരാര്‍ത്ഥികളോടായി പറഞ്ഞു.

ഇതെന്താ മത്സ്യകന്യകയോ..? എന്തായാലും പൊളിച്ചു ദീപ്തി... വൈറല്‍ ചിത്രങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+