'റോബിൻ സ്ട്രോംഗാണ്, ഇനി വന്നാലും വന്നില്ലെങ്കിലും അദ്ദേഹം ശക്തനായ മത്സരാർത്ഥി; ദിൽഷ പറയുന്നു
കൊച്ചി : ബിഗ് ബോസ് മലയാളം സീസൺ നാലിലെ ഏറ്റവും വലിയ ശക്തരായ മത്സരാർത്ഥികൾ ആയിരുന്നു ജാസ്മിനും ഡോ. റോബിനും. ഇരുവരും പുറത്ത് പോയതിന് പിന്നാലെ ഞെട്ടൽ മാറാതെ ബിഗ് ബോസ് ആരാധകരും ബിഗ് ബോസ് കുടുംബവും മുന്നോട്ടു പോകുകയാണ്.
മത്സരാത്ഥികളുടെ അസാന്നിധ്യം എല്ലാം മത്സരാർത്ഥികളെയും സ്വാധീനിക്കുന്നുവെന്ന് പറയാം. ഏറെ സംസാര വിഷയവുകയാണ് രണ്ടുപേരുടെയും പേരുകൾ. ഇക്കഴിഞ്ഞ എപ്പിസോഡിൽ പുറത്തുപോയ ഡോ. റോബിൻ പേരാണ് ഇന്നലെ നടന്ന എപ്പിസോഡിൽ വീണ്ടും ചർച്ചയായത്. മത്സരാർത്ഥിയായ ദിൽഷയോടായിരുന്നു റോണ്‍സണന്റെ ഈ പ്രതികരണം.
ദിനവും ഒരു ആപ്പിള്‍ കഴിച്ചാല്‍ ഡോക്ടറെ അകറ്റിനിര്‍ത്താം എന്ന ചൊല്ല് പറഞ്ഞുകൊണ്ട് നേരിട്ടല്ലാതെ വിഷയം പരാമര്‍ശിക്കുകയായിരുന്നു റോണ്‍സണ്‍. ഇതിനുപിന്നാലെ ദിൽഷയുടെ മറുപടിയും എത്തി. പറയാനുള്ളത് മുഖത്തുനോക്കി, നേരിട്ട് പറയുക എന്നാണ് റോണ്‍സണോട് ദിൽഷ പ്രതികരിച്ചത്.

ഈ സമയത്ത് ചെറിയൊരു സംശയം ഉന്നയിച്ച് റിയാസും എത്തി. ദിൽഷയോടാണ് റിയാസ് തന്റെ സംശയം ആരാഞ്ഞത്. ഡോ. റോബിൻ വീണ്ടും ബിഗ് ബോസ് ഷോയിലേക്ക് വരുമെന്ന് ദിൽഷ പ്രതീക്ഷിക്കുന്നുണ്ടോ എന്നാണ് റിയാസ് ദിൽഷയോട് ചോദിച്ചത്. റോബിനോട് ഉടനടി ദിൽഷയും മറുപടി പറഞ്ഞു.
ദിൽഷയുടെ പ്രതികരണം ഇങ്ങനെ : - 'ഇനി ഡോക്ടര്‍ വന്നാലും വന്നില്ലെങ്കിലും..താൻ ഇപ്പോഴും വിശ്വസിക്കുകയാണ് ഡോ. റോബിനെ. അദ്ദേഹം ഏറ്റവും മികച്ച ശക്തനായ ഒരു മത്സരാർത്ഥി ആയിരുന്നു. ബിഗ് ബോസിൽ നിന്നും ഇപ്പോൾ ഇറങ്ങി പോകേണ്ട ആളുമല്ല റോബിൻ.

അക്കാര്യം മറ്റു മത്സരാർത്ഥികളെ അപേക്ഷിച്ച് തനിക്ക് നന്നായി അറിയാം. സ്ട്രോംഗ് തന്നെയാണ് റോബിൻ. എന്നാൽ, റിയാസിന്റെ മറുപടി ഇങ്ങനെ;- റോബിൻ ശക്തനാണോ നല്ല ആളാണോ എന്നൊന്നും എനിക്കറിയില്ല. അദ്ദേഹം ശക്തൻ ആയിരിക്കാം.ഒരു പരിധി വരെ തനിക്കും അതേ അഭിപ്രായമുണ്ട്. അതേസമയം, ബിഗ് ബോസ് മലയാളം സീസൺ നാലിൽ എല്ലാ പ്രേക്ഷകരും ശ്രദ്ധ കേന്ദ്രീകരിച്ച വ്യക്തിയായിരുന്നു റോബിൻ രാധാകൃഷ്ണൻ.

ബിഗ് ബോസിലെ ഒരു ടാസ്കുമായി ബന്ധപ്പെട്ട് വിഷയത്തിൽ റോബിനെ പുറത്താക്കുകയാണ് ചെയ്തത്. കഴിഞ്ഞ വീക്കിലി ടാസ്കിനിടെ റിയാസിനെ ശാരീരികമായി കൈയേറ്റം ചെയ്തിരുന്നു ഡോ. റോബിൻ. ഇതിന്റെ ശിക്ഷാ നടപടിയായിരുന്നു ആ തീരുമാനം. എന്നാൽ, ബിഗ് ബോസിൽ നിന്നും ഏറെ ശക്തയായ മത്സരാർത്ഥിയായിരുന്ന ജാസ്മിനും പുറത്തു പോയിരുന്നു. ഇതിന് പിന്നാലെയാണ്, ഏറ്റവും കൂടുതൽ പിന്തുണ ലഭിച്ച റോബിനും പുറത്താക്കപ്പെട്ടത്.
'ഇങ്ങനെയൊക്കെ ഞെട്ടിക്കാമോ?..അനിഖ..ദിസ് ഈസ് ക്ലാസിക്ക്'..വൈറൽ ലുക്കിൽ താരം

ഒരുപാട് നിയമങ്ങളുള്ള ഷോയാണിത്. അത് അനുസരിക്കണമെന്ന് വാക്ക് നല്‍കിയാണ് ഓരോരുത്തരും ബിഗ് ബോസ് ഷോയിലേക്ക് വന്നത്. എന്നാൽ, ഇത്തരം പ്രവൃത്തികള്‍ അംഗീകരിക്കാന്‍കഴിയില്ലെന്ന് റോബിനോട് അവതാരകനായ മോഹന്‍ലാല്‍ വ്യക്തമാക്കുകയായിരുന്നു. റിയാസിനെ ശാരീരികമായി ഉപദ്രവിച്ചത് ശരിയാണോ എന്നും അദ്ദേഹം ചോദിച്ചിരുന്നു. തുടർന്ന്, റോബിന് ഈ ഷോയില്‍ തുടരാന്‍ സാധിക്കില്ലെന്നും പുറത്തേക്ക് പോകണമെന്നും മോഹൻലാൽ വ്യക്തമാക്കുകയായിരുന്നു.

അതേസമയം, ശക്തയായി മത്സരാർത്ഥി ജാസ്മിൻ ബിഗ് ബോസിൽ നിന്നും സ്വയം പുറത്തേക്ക് പോകുന്നു എന്ന് പ്രഖ്യാപിക്കുകയായിരുന്നു. ഈ വാർത്ത ബിഗ് ബോസിലെ ഓരോ മത്സരാർത്ഥികളും പ്രേക്ഷകരും ഏറെ ഞെട്ടലോടെ കേൽക്കുകയായിരുന്നു. 'എനിക്കിവിടെ നിൽക്കാൻ താൽപര്യമില്ല. ഞാൻ ശാരീരികമായി തളർന്നു കഴിഞ്ഞു. ഒരാളെ ഫിസിക്കൽ അസോൾട്ട് ചെയ്താൽ പോലും കാറി കൂവി ആ ഇരയെ ട്രീറ്റ് ചെയ്യുന്നത് ഞാൻ ഇവിടെ കാണുന്നുണ്ട് ഞാനിവിടെ കാണുന്നുണ്ട്.

അവനെ ഇവിടെ വിശുദ്ധനായ റോബിൻ ആക്കാൻ ശ്രമിക്കുന്നു. അത് കാണാൻ എനിക്ക് പറ്റില്ല. മാനസികമായും ശാരീരികമായും ഞാൻ തളർന്നു കഴിഞ്ഞു. വൈകാരികമായും ക്ഷീണിതയായ ഞാൻ'... ജാസ്മിൻ പറഞ്ഞു. സ്വന്തമായി യാതൊരു വ്യക്തിത്വമില്ലാത്ത മനുഷ്യന് എങ്ങനെ വൃത്തികെട്ട രീതിയിൽ ഗെയിം കളിക്കാം, കുത്തിത്തിരിപ്പ് ഉണ്ടാക്കാം, മാനസികമായി മറ്റൊരു വ്യക്തിയെ തളർത്താം, എന്തു വേണമെങ്കിലും ഈ ഷോയിൽ ചെയ്യാം.. ഫിസിക്കലി എന്തും ചെയ്യാം.
Recommended Video

ചോദ്യങ്ങൾ ഉയരില്ല ഇല്ല. തന്റെ ജീവിതത്തിൽ ഇതുവരെ ഫിസിക്കൽ ആയി മറ്റൊരു വ്യക്തിയെ ഉപദ്രവിച്ചട്ടില്ലെന്നും ജാസ്മിൻ പറയുന്നു. ഈ റിയാലിറ്റി ഷോ കഴിഞ്ഞിട്ട് എനിക്ക് മറ്റൊരു ജീവിതം ഉണ്ട്. ഞാൻ കണ്ടത് ആ ജീവിതമാണ്. അതിനാൽ തന്നെ ആ ജീവിതത്തിലേക്ക് പോകാൻ ആഗ്രഹിക്കുന്നുവെന്നും ജാസ്മിൻ ബിഗ് ബോസ് റിയാലിറ്റി ഷോയിൽ വെളിപ്പെടുത്തി.












Click it and Unblock the Notifications