കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏഴ് പേരെയും തരിപ്പണമാക്കി, ടിക്കറ്റ് ടു ഫിനാലെയില്‍ ദില്‍ഷയ്ക്ക് കൂടുതല്‍ പോയന്റ്, ഫൈനലില്‍

Google Oneindia Malayalam News

കൊച്ചി: ബിഗ് ബോസ് മലയാളം സീസണ്‍ ഫോര്‍ അതിന്റെ അവസാന ലാപ്പിലേക്ക് കടക്കുകയാണ്. ഏതാനും ദിവസങ്ങള്‍ കൂടി കഴിയുമ്പോള്‍ ബിഗ് ബോസ് സീസണ്‍ ഫോര്‍ അവസാനിക്കും. സംഭവ ബഹുലമായ സീസണില്‍ ആരാകും ടൈറ്റില്‍ വിന്നറാകുക എന്ന ആകാംക്ഷയിലാണ് പ്രേക്ഷകര്‍. ബിഗ് ബോസ് മലയാളം സീസണ്‍ ഫോറിന്റെ ഫൈനലിലേക്ക് നേരിട്ട് എത്തുന്ന ടിക്കറ്റ് ടു ഫിനാലെ എന്ന ടാസ്‌ക് ആണ് ഈ ആഴ്ച നടന്നിരുന്നത്.

ടിക്കറ്റ് ടു ഫിനാലെ ടാസ്‌ക്കിന്റെ അവസാന ദിവസമായിരുന്നു ഇന്ന്. ഏഴ് സഹ മത്സരാര്‍ത്ഥികളെ പിന്നിലാക്കി ദില്‍ഷയാണ് ടിക്കറ്റ് ടു ഫിനാലെ ടാസ്‌ക് ജയിച്ച് ഫൈനലിലേക്ക് എത്തിയത്. പൊന്നും കുടം എന്നായിരുന്നു ടിക്കറ്റ് ടു ഫിനാലെയിലെ പത്താമത്തെ ടാസ്‌ക്കിന്റെ പേര്. നേരിട്ട് ഫിനാലെയിലേക്ക് അവസരം ലഭിക്കുന്നതിനുള്ള അവസാനത്തെ ടാസ്‌ക് ആണ് ഇതെന്ന് ബിഗ് ബോസ് നിര്‍ദേശിച്ചിരുന്നു.

' കോണ്‍ഫിഡന്റായി പറയാം, സൂരജ് ഈ സീസണിലെ ഏറ്റവും മോശം ഗെയിമര്‍ ആണ്'; വൈറല്‍ കുറിപ്പ്' കോണ്‍ഫിഡന്റായി പറയാം, സൂരജ് ഈ സീസണിലെ ഏറ്റവും മോശം ഗെയിമര്‍ ആണ്'; വൈറല്‍ കുറിപ്പ്

1

ബിഗ് ബോസ് ഹൗസിലെ ഗാര്‍ഡന്‍ ഏരിയയില്‍ എല്ലാ മത്സരാര്‍ത്ഥികള്‍ക്കും സീസോ മാതൃകയിലുള്ള ഓരോ തട്ടുകളും വെള്ളം നിറച്ച കുടങ്ങളും സജ്ജീകരിച്ചു. മത്സരാര്‍ത്ഥികള്‍ കുടം തട്ടിന്റെ ഒരു ഭാഗത്ത് വച്ച് മറുഭാഗത്ത് ഒരു കാല്‍ കൊണ്ട് ചവിട്ടി ബാലന്‍സ് ചെയ്ത് തട്ടി ബാലന്‍സ് ചെയ്ത് നില്‍ക്കുക എന്നതായിരുന്നു പൊന്നും കുടം ടാസ്‌ക്. ഇത്തരത്തില് ഏറ്റവും കൂടതല്‍ നേരത്തേക്ക് കുടം ബാലന്‍സ് ചെയ്ത് വയ്ക്കുന്ന വ്യക്തിക്ക് എട്ട് പോയിന്റ് ലഭിക്കും.

2

ബാക്കിയുള്ളവര്‍ക്ക് സമയത്തിന്റെ അടിസ്ഥാനത്തിലുള്ള പോയിന്റുകളാണ് ലഭിക്കുക. വാശിയേറിയ മത്സരത്തില്‍ ദില്‍ഷ രണ്ട് മണിക്കൂര്‍ ഒറ്റക്കാലില്‍ നിന്നു. ആകെ 56 പോയന്റ് നേടിയ ദില്‍ഷ വിജയിയാകുകയായിരുന്നു. ഇതോടെ നോമിനേഷന്‍ മറികടന്ന് ഫിനാലെ വീക്കിലേക്ക് ദില്‍ഷ എത്തി എന്ന് ബിഗ് ബോസ് അറിയിച്ചു. ലക്ഷ്മി പ്രിയ 18, റിയാസ് 29, സൂരജ് 34, വിനയ് 41, ധന്യ 46, റോണ്‍സണ്‍ 47, ബ്ലെസ്ലി 51 എന്നിങ്ങനെയായിരുന്നു പോയിന്റ് നില.

3

അതേസമയം കഴിഞ്ഞ ആഴ്ചയിലെ പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ ഈ ആഴ്ചയിലെ ക്യാപ്റ്റനെ തെരഞ്ഞെടുക്കാനും ബിഗ് ബോസ് നിര്‍ദ്ദേശിച്ചു. ഇത് പ്രകാരം മത്സരാര്‍ത്ഥികള്‍ ഓരോരുത്തരും മൂന്ന് പേരുകള്‍ വീതം നോമിനേറ്റ് ചെയ്തു. ധന്യ മേരി വര്‍ഗീസ്, റോണ്‍സണ്‍, ദില്‍ഷ എന്നിവരെയാണ് ക്യാപ്റ്റന്‍സിക്കായി മത്സരാര്‍ത്ഥികള്‍ തെരഞ്ഞെടുത്തിരുന്നത്. ക്യാപ്റ്റന്‍സി ടാസ്‌കിനായി മൂന്ന് പേരും വാശിയോടെ മത്സരിച്ചു.

4

ജെല്ലിക്കെട്ട് എന്നായിരുന്നു ക്യാപ്റ്റന്‍സി ടാസ്‌ക്കിന്റെ പേര്. ബിഗ് ബോസ് ഹൗസിലെ ഗാര്‍ഡന്‍ ഏരിയയില്‍ മൂന്ന് മത്സരാര്‍ത്ഥികള്‍ക്കുമായി ജെല്ലി ബോളുകള്‍ നിറഞ്ഞ ബോക്‌സുകളും ബോക്‌സിംഗ് ഗ്ലൗസുകളും വെക്കും. ബസര്‍ കേള്‍ക്കുമ്പോള്‍ ബോക്‌സിക് ഗ്ലൗസ് ധരിച്ച് ജെല്ലികള്‍ എടുത്ത് എതിര്‍വശത്തെ ബോക്‌സില്‍ നിക്ഷേപിക്കുക എന്നതായിരുന്നു ടാസ്‌ക്. ഏറ്റവും കൂടുതല്‍ ബോക്‌സ് നിറക്കുന്നവരാകും ഈ ആഴ്ചയിലെ ക്യാപ്റ്റന്‍.

5

വാശിയേറിയ പോരാട്ടത്തിനൊടുവില്‍ ധന്യ മേരി വര്‍ഗീസ് ക്യാപ്റ്റനാകുകയും ചെയ്തു. ഇതിന് പിന്നാലെ കഴിഞ്ഞ ആഴ്ചയിലെ പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ ജയില്‍ നോമിനേഷനും നടന്നു. കഴിഞ്ഞ ആഴ്ച വിനയിയും റിയാസും ലക്ഷ്മിപ്രിയയും തമ്മിലുള്ള പ്രശ്‌നങ്ങളായിരുന്നു എല്ലാവരും പറഞ്ഞത്. ഇതിന്റെ പേരിലും മൂവരും പരസ്പരം വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. പിന്നാലെ നടന്ന വോട്ടെടുപ്പിന് ഒടുവില്‍ ലക്ഷ്മി പ്രിയ, വിനയ് എന്നിവരാണ് ജയിലിലേക്ക് പോയത്.

സ്റ്റാര്‍ട്ട്.... ക്യാമറ... ആക്ഷന്‍..; സംവിധായിക വേഷത്തില്‍ ഷാലിന്‍; കലക്കിയല്ലോയെന്ന് സോഷ്യല്‍ മീഡിയ

English summary
bigg boss malayalam season 4: Dilsha won ticket to finale task
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X