കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അലറല്‍ വീരാ... വല്ല മാനസിക പ്രശ്‌നവുമുണ്ടോ? ലോകം ബിഗ്‌ബോസാണെന്ന് കരുതല്ലേ..';റോബിനോട് അഖില്‍ മാരാര്‍

മക്കള്‍ പോയിട്ട് ഏതെങ്കിലും എല്‍കെജി പിള്ളേരുടെ അടുത്ത് മൂക്കിടിച്ച് പൊട്ടിക്കും, മാന്തും പിച്ചും കടിക്കും എന്നൊക്കെ പറ

Google Oneindia Malayalam News
akhilmarar

കോഴിക്കോട്: ഉണ്ണിമുകുന്ദന്‍-വ്‌ളോഗര്‍ വിഷയത്തിന്റെ പേരില്‍ തന്റെ പേര് വലിച്ചിഴച്ചു എന്ന് പറഞ്ഞ് തനിക്കെതിരെ വീഡിയോ പോസ്റ്റ് ചെയ്ത് ബിഗ് ബോസ് താരം ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന് എതിരെ സംവിധായകന്‍ അഖില്‍ മാരാര്‍. റോബിന്‍ മലയാള സിനിമയെ നശിപ്പിക്കാന്‍ ശ്രമിക്കുന്നു എന്ന് താന്‍ പറഞ്ഞിട്ടില്ല എന്ന് അഖില്‍ മാരാര്‍ പറഞ്ഞു. പുലര്‍ച്ചെ മൂന്ന് മണിക്കൊക്കെ തനിക്കെതിരെ വീഡിയോ പോസ്റ്റ് ചെയ്ത റോബിന് എന്തോ മാനസിക പ്രശ്‌നമുണ്ട് എന്നും അഖില്‍ മാരാര്‍ പറഞ്ഞു. അഖില്‍ മാരാരുടെ വാക്കുകള്‍ ഇങ്ങനെയാണ്...

കഴിഞ്ഞ ദിവസം ജനം ടിവിയില്‍ നടന്ന ചര്‍ച്ചയും ആ ചര്‍ച്ചയില്‍ ഞാന്‍ ബിഗ് ബോസിലെ ഒരു കണ്ടസ്റ്റന്റ് ആയിരുന്ന ഡോ റോബിന് എതിരെ ഒരു പരാമര്‍ശം ഉന്നയിക്കുകയും വെളുപ്പാന്‍ കാലത്ത് മൂന്ന് മണിക്ക് ഈ മനുഷ്യന്‍ എനിക്കെതിരെ ഒരു വീഡിയോ ഒക്കെ ചെയ്ത് ഈ മനുഷ്യന്‍ ഇന്‍സ്റ്റഗ്രാമില്‍ ഇട്ടേക്കുവാണ്. ഞാന്‍ പൊതുവെ ഇന്‍സ്റ്റഗ്രാമില്‍ ആക്ടീവല്ലാത്തത് കൊണ്ട് പൊതുവെ അതൊന്നും ശ്രദ്ധിക്കാറില്ല. ഇത്തരക്കാരെയൊന്നും പൊതുവെ ഞാന്‍ ശ്രദ്ധിക്കാറില്ല എന്നുള്ളതാണ് സത്യം.

റോബിന് വല്ല മാനസിക പ്രശ്‌നവുമുണ്ടോ?

റോബിന് വല്ല മാനസിക പ്രശ്‌നവുമുണ്ടോ?

ഡോ റോബിന്‍ അതിനകത്ത് പ്രധാനമായും ഉന്നയിച്ചേക്കുന്ന ചില കാര്യങ്ങളുണ്ട്. അതിലൊന്ന് ഞാന്‍ ഡോക്ടര്‍ റോബിനെ അലറല്‍ വീരല്‍ എന്ന് വിളിച്ചു എന്നാണ്. അലറല്‍ വീരന്‍ എന്ന് പറഞ്ഞാല്‍ അതായത് റോറിംഗ് വാരിയര്‍ ഓഫ് ബിഗ് ബോസ് എന്ന് വിളിച്ചാല്‍ ഒരു കുഴപ്പവുമില്ല നിനക്ക്. അതിന്റെ മലയാളമാടോ മനുഷ്യാ ഈ അലറല്‍ വീരന്‍ എന്ന് പറയുന്നത്. ഇംഗ്ലീഷ് കേട്ടാല്‍ രോമാഞ്ചം കൊള്ളുകയും മലയാളം കേട്ടാല്‍ തലക്ക് നട്ടപ്പാതിരാക്ക് ആരാണ് ഇതൊക്കെ വിളിച്ച് പറഞ്ഞ് വെളുപ്പിന് മൂന്ന് മണിക്കൊക്കെ. എന്തോ കാര്യമായ മാനസിക പ്രശ്‌നം നിങ്ങള്‍ക്കുള്ളതായിട്ടാണ് എനിക്ക് തോന്നുന്നത്.

ഉണ്ണി മുകുന്ദന്‍ ദേഷ്യപ്പെട്ടപ്പോള്‍ ചീത്തവിളിച്ചു; എന്താണ് പ്രശ്‌നം... സോറി പറഞ്ഞാല്‍ തീരണമെന്ന് റോബിന്‍ഉണ്ണി മുകുന്ദന്‍ ദേഷ്യപ്പെട്ടപ്പോള്‍ ചീത്തവിളിച്ചു; എന്താണ് പ്രശ്‌നം... സോറി പറഞ്ഞാല്‍ തീരണമെന്ന് റോബിന്‍

റോബിനെ കുറിച്ച് അത് ഞാന്‍ പറഞ്ഞിട്ടില്ല

റോബിനെ കുറിച്ച് അത് ഞാന്‍ പറഞ്ഞിട്ടില്ല

അല്ലെങ്കില്‍ വെളുപ്പിന് മൂന്ന് മണിക്കൊക്കെ വിളിച്ചിട്ട് എനിക്ക് മറുപടി തരുമോ. അല്ലെങ്കില്‍ എന്നെ വിളിച്ചിട്ട് എന്നോട് ചോദിച്ചാല്‍ പോരേ. റോറിംഗ് വാരിയര്‍ മലയാളത്തില്‍ പറഞ്ഞാല്‍ അലറല്‍ വീരനായ താങ്കളുടെ കണ്‍സേണ്‍സ് ഞാന്‍ പരിഗണിക്കുന്നു. അതുമായി ബന്ധപ്പെട്ട താങ്കള്‍ പറഞ്ഞു ഒന്ന് രണ്ട് കാര്യങ്ങള്‍ക്ക് ഒരു മറുപടി കൊടുക്കണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഒരു പ്രധാനപ്പെട്ട മറുപടിയൊന്നു പറയുന്നത് ഞാന്‍ മലയാള സിനിമ നശിപ്പിക്കാന്‍ നടക്കുന്ന ഡോക്ടര്‍ റോബിന്‍ എന്ന് പറഞ്ഞിട്ടില്ല.

'ഒരിക്കല്‍ അവസാനിച്ചത് അവസാനിച്ചതാണ്, അവനോ അവളോ എന്താണ് ചെയ്യുന്നതെന്ന് വിഷയമല്ല'; നിമിഷ'ഒരിക്കല്‍ അവസാനിച്ചത് അവസാനിച്ചതാണ്, അവനോ അവളോ എന്താണ് ചെയ്യുന്നതെന്ന് വിഷയമല്ല'; നിമിഷ

ഉണ്ണിമുകുന്ദനെ കളിയാക്കാന്‍ റോബിന്‍ കാശ് കൊടുത്തു

ഉണ്ണിമുകുന്ദനെ കളിയാക്കാന്‍ റോബിന്‍ കാശ് കൊടുത്തു

എന്റെ ഈ ചര്‍ച്ചയില്‍ അനില്‍ നമ്പ്യാര്‍ ഉണ്ണിമുകുന്ദന് എതിരെ പല സ്ഥലത്ത് നിന്നും കൃത്യമായി ടാര്‍ഗറ്റ് ചെയ്തിട്ടുള്ള അറ്റാക്ക് സംഭവിക്കുന്നു എന്ന് ചര്‍ച്ചയുടെ തുടക്കത്തില്‍ പറഞ്ഞപ്പോള്‍ അത്തരമൊരു ഇന്‍സിഡന്റ് ഞാന്‍ മുന്‍പ് കേട്ടിരുന്നു എന്ന് സൂചിപ്പിക്കുന്നതിന്റെ ഭാഗമായിട്ട് ഗോകുലത്തിന്റെ ഒരു പ്രൊഡക്ഷന്‍ ലോഞ്ചില്‍ ഉണ്ണിമുകുന്ദനെ പരിഹസിക്കാന്‍ വേണ്ടി ഒരു കൂട്ടം ആള്‍ക്കാരെ ഡോക്ടര്‍ റോബിന്‍ ഏര്‍പ്പാടാക്കിയിരുന്നു. അതിനന്ന് 20000 രൂപ കൊടുത്തിരുന്നു. അതിന്റെ വോയ്‌സ് റെക്കോഡും മറ്റും ഈ വിളിച്ചുപറഞ്ഞ ആളുടെ കയ്യില്‍ ഉണ്ട്. അതോടൊപ്പം തന്നെ മറ്റു ചില അതായത് അതിന്റെ ഉദ്ദേശം എന്ന് പറയുന്നത് വളരെ സിമ്പിള്‍ ആണ്. ഡോക്ടര്‍ക്ക് സിനിമ ചെയ്യണം.

'അബദ്ധം ചെയ്തത് ഷിയാസ് കരീം: എവിടെയോ കിടന്ന പാമ്പിനെ എടുത്ത് തോളില്‍ കയറ്റി, റോബിന്‍ ഹീറോ''അബദ്ധം ചെയ്തത് ഷിയാസ് കരീം: എവിടെയോ കിടന്ന പാമ്പിനെ എടുത്ത് തോളില്‍ കയറ്റി, റോബിന്‍ ഹീറോ'

ഞാനാണ് വലിയ താരം എന്ന് ഗോകുലം ഗോപാലന്റെ മുമ്പില്‍ തെളിയിക്കണം

ഞാനാണ് വലിയ താരം എന്ന് ഗോകുലം ഗോപാലന്റെ മുമ്പില്‍ തെളിയിക്കണം

അതിന് ഗോകുലം ഗോപാലന്റെ മുമ്പില്‍ ഉണ്ണിമുകുന്ദന്‍ ഒന്നുമല്ല എന്ന് തെളിയിക്കണം. ഞാനാണ് ഇന്ന് കേരളത്തിലെ ഏറ്റവും വലിയ സ്റ്റാര്‍ എന്ന് പുള്ളിയെ ബോധ്യപ്പെടുത്താന്‍ വേണ്ടി കളിച്ച ഒരു നാറിയ നടപടി. ഇതൊക്കെ പൊതുവെ പല ആള്‍ക്കാരും ചെയ്യുന്ന പരിപാടികള്‍ ആയതുകൊണ്ട് ഡോക്ടര്‍ റോബിന്‍ കഴിഞ്ഞ കുറച്ച് കാലങ്ങളായിട്ട് സോഷ്യല്‍ മീഡിയയില്‍ കാണിച്ചുകൊണ്ടിരിക്കുന്ന പരിപാടി നോക്കുമ്പോള്‍ മനസിലാകും, പക്ഷെ റോബിന്‍ മനസ്സിലാക്കേണ്ടത് ബിഗ് ബോസിന് അകത്ത് 10-15 പേരുടെ അടുത്ത് തമ്മില്‍തല്ലി അവിടെ ഓപ്പോസിറ്റ് നില്‍ക്കുന്ന ആള്‍ക്കാരോടുള്ള വിരോധം കൊണ്ട് ആരുടെയെങ്കിലും ഇഷ്ടം പിടിച്ച് പറ്റിയിട്ടുണ്ടെങ്കില്‍ അതിന്റെ പേരില്‍ പി ആര്‍ വര്‍ക്ക് നടത്തിയിട്ടോ കാശ് കൊടുത്തിട്ടോ ശ്രദ്ധിക്കപ്പെടുന്നതൊന്നും ബേസിക്കലി കേരളത്തിലെ ജനതക്ക് പ്രശ്‌നമുള്ളതല്ല.

ലോകം ബിഗ്‌ബോസാണെന്ന് കരുതരുത്

ലോകം ബിഗ്‌ബോസാണെന്ന് കരുതരുത്

പക്ഷെ കേരളം ഒരു ബിഗ് ബോസാണ് എന്ന് കരുതരുത്. ലോകം ഒരു ബിഗ് ബോസാണ് എന്ന് കരുതരുത്. ബിഗ് ബോസിന്റെ അകത്ത് കിടന്ന് അലറല്‍ വിളിച്ച് കൂവി ബാക്കിയുള്ള ആള്‍ക്കാരെ കാണിക്കുന്നത് മറ്റുള്ളവരുടെ മുന്‍പില്‍ അത് കാണിക്കരുത്. അത് മാത്രമാണ് എനിക്ക് പറയാനുള്ളത്. ലോകം ഒരു ബിഗ് ബോസാണ് എന്ന് കരുതി ജീവിക്കരുത്. അങ്ങനെ ജീവിച്ച് കഴിഞ്ഞാല്‍ എന്നെ സംബന്ധിച്ച പ്രശ്‌നമൊന്നുമില്ല. ഡോക്ടര്‍ റോബിന് മൂക്കിടിച്ച് പൊട്ടിക്കാന്‍ പറ്റാത്തതാണ് ഞാന്‍ ഇതില്‍ കണ്ട ഒരു മര്യാദ. പക്ഷെ അങ്ങനെ റോബിന്‍ മൂക്കിടിച്ച് പൊട്ടിക്കാന്‍ വന്നാല്‍ ഡോക്ടര്‍ റോബിന് ഒരു ചുക്കും ചെയ്യാന്‍ പറ്റത്തില്ല. കാരണം എന്റെ കൈയില്‍ ഒരു സാധനം ഉണ്ട്.

അഖില്‍ ആരാണെന്ന് അറിയാമോ

അഖില്‍ ആരാണെന്ന് അറിയാമോ

കണ്ടോ അഡിഡാസിന്റെ നല്ല ഒന്നാന്തരം സാധനമാണ്. അത് ഞാനെടുത്ത് മൂക്കിലങ്ങ് വെക്കും. ഒന്ന് പോടാ ചെറുക്കാ.. ചുമ്മാ വല്ല ഊച്ചാളി പിള്ളേരുടേയും അടുത്ത് പറ. 2018 ന് ബാക്കിലോട്ട് അഖില്‍ എങ്ങനെയാണ് കൊട്ടാരക്കരയില്‍ വളര്‍ന്നത് എന്നും കൊട്ടാരക്കരയില്‍ നടന്നത് എന്നും അഖിലിന്റെ പേരില്‍ എത്ര കേസുണ്ടായിട്ടുണ്ട് എന്നും അഖിലിന് ആരുടേയൊക്കെ കൈയില്‍ നിന്ന് അടി കിട്ടിയിട്ടുണ്ട് എന്നും നിനക്കറിയാമോ. അടി കിട്ടാനും വേണം ഒരു ധൈര്യമൊക്കെ. സിപിഎം രാഷ്ട്രീയപാര്‍ട്ടിക്കാരുമായി ഉണ്ടായ വിഷയത്തില്‍ തലയില്‍ ഒരു 10-14 സ്റ്റിച്ച് ഉണ്ട്.

തെരഞ്ഞെടുപ്പില്‍ മത്സരിച്ച് 1700 വോട്ട് കിട്ടി

തെരഞ്ഞെടുപ്പില്‍ മത്സരിച്ച് 1700 വോട്ട് കിട്ടി

അതിന് അപ്പുറത്തേക്ക് ഒന്നുമില്ല നിന്റെ ഈ മൂക്ക് ഇടിച്ച് പൊട്ടിക്കലും വെണ്ടക്കയും ഒന്നും. എന്റെ നാട് ശക്തമായ കമ്മ്യൂണിസ്റ്റ് കോട്ടയാണ്. അവിടെ നിന്ന് യൂത്ത് കോണ്‍ഗ്രസിന്റെ ഭാരവാഹിയായിട്ട് വരികയും കൊടിക്കുന്നില്‍ സുരേഷ് എന്ന് പറയുന്ന കേന്ദ്രമന്ത്രിയോട് ആശയപരമായിട്ട് തന്നെ തമ്മില്‍ തര്‍ക്കിച്ച് സ്വതന്ത്രനായി മത്സരിക്കുകയും നിന്റെ കണക്കില്‍ ഫേസ്ബുക്കില്‍ കാശ് കൊടുത്ത് ലൈക്ക് മേടിക്കുന്ന പരിപാടിയല്ല. ജനങ്ങള്‍ വോട്ട് ചെയ്യാന്‍ ബൂത്തില്‍ കയറി വന്ന് 1700 വോട്ട് മേടിച്ചിട്ടുണ്ട്. ഒരു ബ്ലോക്ക് പഞ്ചായത്തില്‍. പാര്‍ട്ടിയേക്കാള്‍ കൂടുതല്‍ വോട്ട്.

എംബിബിഎസ് പഠിപ്പിച്ചത് കീലേരി അച്ചുവാണോ

എംബിബിഎസ് പഠിപ്പിച്ചത് കീലേരി അച്ചുവാണോ

അതുകൊണ്ട് കുറെ പൊടിപിള്ളേരുടെ അടുത്ത് നിന്ന് കൊണ്ട് കിണുകിണാന്ന് തൊലിക്കുന്ന പോലെ ലോകം കണ്ടവന്‍മാരുടെ അടുത്ത് ഈ ചെലപ്പ് ചെലക്കാന്‍ വരരുത്. അവനവന്റെ പണി നോക്കി വീട്ടിലിരിക്കുക. ഞാന്‍ നിന്നെ അലറല്‍ വീരന്‍ എന്ന് വിളിച്ചത് നിനക്ക് മാനസികമായിട്ട് വിഷമമുണ്ടായി എന്ന് പറഞ്ഞാല്‍ അതിന്റെ മംഗ്ലീഷ് എന്ന് പറയുന്നത് റോറിംഗ് ലയണ്‍, റോറിംഗ് വാരിയര്‍ എന്നൊക്കെയാണ്. അത് മനസിലാക്കി കഴിഞ്ഞാല്‍ ആ പ്രശ്‌നമങ്ങട്ട് തീരും ഞാന്‍ നിന്നെ പുകഴ്ത്തിയതായിട്ട് വിചാരിച്ചോളും. പ്രായം കൊണ്ട് എന്നേക്കാളും എന്തായാലും ഒരു അഞ്ചാറ് വയസിന് ഇളയതായിരിക്കും താന്‍. പഠിക്കുന്ന സമയത്ത് കീലേരി അച്ചുവല്ലല്ലോ എംബിബിഎസ് പഠിപ്പിച്ചത്.

എനിക്കൊരു പേടിയുമില്ല

എനിക്കൊരു പേടിയുമില്ല

മാനം മര്യാദക്കുള്ള പ്രൊഫസര്‍മാരാണല്ലോ ഇത് പഠിപ്പിച്ചത്. എന്നിട്ട് നീ എംബിബിഎസിന് പഠിക്കുന്ന സമയത്ത് നല്ല ഒന്നാന്തരം പ്രശ്‌നങ്ങളുണ്ടാക്കി ആനവാതില്‍ മോതിരത്തിലെ ശ്രീനിവാസന്റെ കണക്ക് നടന്നവനാ ഞാന്‍. മരിക്കാന്‍ തീരുമാനിച്ച് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയവനാ. അതുകൊണ്ട് എന്നെ അടിക്കും കൊല്ലും എന്നൊക്കെ പറഞ്ഞാല്‍ പേടിക്കില്ല. ഇവിടെ വന്നിരുന്ന് ഗീര്‍വാണം അടിക്കാനും തള്ളാനും നിന്നെ പോലെ താല്‍പര്യമില്ലാത്തതോണ്ട് ധാരാവി ബാക്ക്ഗ്രൗണ്ട് ഒന്നുമില്ല. വളരെ സാധാരണക്കാരനായിട്ട് വന്നു. ഞാനിത് പറയുമ്പോള്‍ എന്നെ അറിയാവുന്ന ഒരുപാട് പേരുണ്ട് എന്റെ നാട്ടില്‍. ഇവര്‍ക്ക് എല്ലാവര്‍ക്കും അറിയാം. രണ്ട് രാഷ്ട്രീയ പാര്‍ട്ടിയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

റോബിനേ.. സ്വന്തം കാര്യം നോക്കി പോ

റോബിനേ.. സ്വന്തം കാര്യം നോക്കി പോ

എല്ലാ രാഷ്ട്രീയ പാര്‍ട്ടിയിലും എനിക്ക് ഒരേ പോലെ അകല്‍ച്ച തോന്നിയത് കൊണ്ടാണ് രാഷ്ട്രീയം വേണ്ടെന്ന് വെച്ചത്. അതുകൊണ്ട് മക്കള്‍ പോയിട്ട് ഏതെങ്കിലും എല്‍കെജി പിള്ളേരുടെ അടുത്ത് മൂക്കിടിച്ച് പൊട്ടിക്കും, മാന്തും പിച്ചും കടിക്കും എന്നൊക്കെ പറ. പിന്നെ നിന്റെ കുറെ ആരാധകന്‍മാരുണ്ട്. മലം വാരി പൊത്തികഴിഞ്ഞാല്‍ അതിന്റെ മണം ഇഷ്ടപ്പെട്ട് വരുന്ന കുറെ പേരുണ്ട്. അതുപോലെ അവന്‍മാരില്‍ നിന്ന് കിട്ടുന്ന ഇംപാക്ട് അനുസരിച്ച് ഡോക്ടര്‍ റോബിനെ ഇഷ്ടപ്പെടുന്നവരുണ്ട്. അവന്‍മാര്‍ ഞാന്‍ ഡോക്ടര്‍ റോബിനെ വ്യക്തിഹത്യ ചെയ്തു എന്ന് പറഞ്ഞ് എന്റെ ഇന്‍സ്റ്റഗ്രാമില്‍ വന്ന് എന്റെ തന്തക്കും തള്ളക്കും വിളിക്കുക. അതായത് ഞാന്‍ അയാളെ ദി റോറിംഗ് ലയണ്‍ എന്ന് വിളിച്ച് ആക്ഷേപിച്ചു എന്ന് പറഞ്ഞ് എന്നെ ഇന്‍സ്റ്റഗ്രാമില്‍ തെറിവിളിച്ചിട്ട് കാര്യമില്ല. എടാ പോടാ.. പിള്ളേരെ നിങ്ങള്‍ നിങ്ങളുടെ പാട് നോക്കി പോടാ.

English summary
Bigg Boss Malayalam Season 4: Director Akhil Marar's befitting reply to Dr Robin Radhakrishnan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X