Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിബി ആരാധകര്‍ക്ക് നിരാശ; ഒമര്‍ ലുലു ബിഗ് ബോസിലേക്കില്ല; കാരണം ഒന്ന് മാത്രം, മികച്ച തീരുമാനമെന്ന് കമന്റ്

കൊച്ചി: ബിഗ് ബോസിന്റെ നാലാമത്തെ സീസണ്‍ ഉടന്‍ ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. തങ്ങളുടെ പ്രിയപ്പെട്ട താരങ്ങള്‍ ഇത്തവണയും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് അവര്‍. ഇത്തവണയും മോഹന്‍ലാല്‍ തന്നെ അവതാരകനായി എത്തുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചിരുന്നു. കൂടാതെ പുതിയ ടീസറുകള്‍ ഇതിനകം തന്നെ ആരാധകര്‍ക്കിടെയില്‍ ആവേശം സൃഷ്ടിച്ചിട്ടുണ്ട്. ഇത്തവണത്തെ ഷോയില്‍ ആരൊക്കെ ഉണ്ടാകുമെന്ന് പ്രവചനും ഒരു ഭാഗത്ത് കാര്യമായി നടക്കുന്നുണ്ട്.

Recommended Video

cmsvideo
    ബിഗ്ബോസിൽ വിളിച്ചു: വ്യക്തമാക്കി സംവിധായകൻ ഒമർ ലുലു
    1

    സോഷ്യല്‍ മീഡിയയിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലുമായി ഒട്ടേറെ പേരുകള്‍ ഇതിനകം തന്നെ ചര്‍ച്ചയാകുന്നുണ്ട്. ഇത്തവണത്തെ പ്രവചന ലിസ്റ്റില്‍ ഏറ്റവും ആദ്യം ഇടം നേടിയ താരങ്ങളില്‍ ഒരാളാണ് സംവിധായകന്‍ ഒമര്‍ ലുലു. നാലാമത്തെ സീസണില്‍ ഒരു മത്സരാര്‍ത്ഥിയായി ഒമര്‍ ലുലു എത്തിയേക്കുമെന്നായിരുന്നു അഭ്യൂഹം.

    2

    വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ ഇപ്പോള്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഒമര്‍ ലുലു. ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം ഇതേ കുറിച്ച് പറയുന്നത്. തന്റെ ഏറ്റവും പുതിയ ചിത്രം പവര്‍ സ്റ്റാറിന്റെ ചിത്രീകരണം ഈ മാസം 31ന് തുടങ്ങണമെന്ന് ഒമര്‍ ലുലു ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

    3

    പിന്നെ മേയ് മാസത്തില്‍ നല്ല സമയം കൂടി തുടങ്ങുന്നത് കൊണ്ട് ബിഗ് ബോസില്‍ പങ്കെടുക്കാന്‍ പറ്റില്ല ഒഡീഷന് വിളിച്ചതിന് നന്ദി ബിഗ് ബോസ് എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്. ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ബാബു ആന്റണി ചിത്രമാണ് പവര്‍ സ്റ്റാര്‍. ഡെന്നിസ് ജോസഫ് അവസാനമായി തിരക്കഥയെഴുതിയ ചിത്രം സംവിധാനം ചെയ്യുന്നത് ഒമര്‍ ലുലു ആണ്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ചിത്രീകരണം വൈകിയ ചിത്രം ഉടനെ തുടങ്ങുമെന്ന് അറിയിക്കുകയാണ് ഒമര്‍ ലുലു.

    4

    അതേസമയം, ബിഗ് ബോസില്‍ പങ്കെടുക്കില്ലെന്ന് ഒമര്‍ ലുലു അറിയിച്ചതോടെ നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി രംഗത്തെത്തുന്നത്. ചിലര്‍ ബിഗ് ബോസില്‍ പങ്കെടുക്കണമെന്ന് പറയുമ്പോള്‍ മറ്റ് ചിലര്‍ പറയുന്നത് താങ്കള്‍ ഒരിക്കലും ആ പരിപാടിയിലേക്ക് പോകരുത് എന്നാണ്. ചിലര്‍ പങ്കുവച്ച കമന്റുകള്‍ ഇങ്ങനെയാണ്.

    5

    ബിഗ് ബോസ്സില്‍ പോയാല്‍ നിങ്ങളോടുള്ള ആരാധന ഞാന്‍ അങ്ങ് കുറയ്ക്കും. അവിടെ പോയി ഉള്ള വില കളഞ്ഞു വന്നാല്‍ പിന്നെ ഒരു പട്ടിക്കുഞ്ഞു പോലും നിങ്ങളെ മൈന്‍ഡ് ചെയ്യൂല. അതോണ്ട് ഇപ്പൊ ഉള്ള ഈ ലെവല്‍ ആയി പോയാല്‍ കിടു ആകും- ഒരാള്‍ കമന്റായി കുറിച്ചു.

    6

    ഉള്ള പേര് ബിഗ് ബോസ്സില്‍ പോയി കളയാന്‍ നിക്കണ്ട, ബിഗ്ബോസില്‍ പോയി പവര്‍ കളയണ്ട. പവര്‍ പവര്‍സ്റ്റാറിന് വേണ്ടി ചെലവാക്ക്, തമാശ ആണെങ്കിലും കാര്യം ആണെങ്കിലും നല്ല തീരുമാനം, അങ്ങനെയുള്ള ഒരു പരിപാടിയില്‍ പോയി ഉള്ള വില കളയല്ലേ ഇക്കാ- ഇങ്ങനെയാണ് ആരാദകര്‍ പോസ്റ്റിന് താഴെ പങ്കുവച്ച കമന്റുകള്‍.

    7

    അതേസമയം, ബിഗ് ബോസിന്റെ ഈ സീസണിലേക്ക് വിളിച്ചാല്‍ പോകുമെന്ന് ഒമര്‍ ലുലു നേരത്തെ അറിയിച്ചിരുന്നു. കഴിഞ്ഞ സീസണിന്റെ സമയത്താണ് ഒമര്‍ ലുലു ഇക്കാര്യം അറിയിച്ചത്. അന്ന് ഒരു അഭിമുഖത്തില്‍ പങ്കെടുത്ത് ഒമര്‍ലുലു പറഞ്ഞത് ഇങ്ങനെയായിരുന്നു. 'ബിഗ് ബോസിന്റെ മുന്‍പത്തെ തവണ വിളിച്ചിരുന്നു, ഞാന്‍ പിന്നെ ആ സമയത്ത് തിരക്കും പരിപാടികളുമൊക്കെയായിരുന്നു. ആ സമയത്ത് അടാര്‍ ലവിലെ ഞാന്‍, റോഷന്‍, പ്രിയ, നൂറിന്‍ ചേര്‍ത്ത് നാല് പേരെയുമായിരുന്നു വിളിച്ചത്. പിന്നെ അത് കഴിഞ്ഞും വിളിക്കലും പരിപാടികളും ഉണ്ടായിരുന്നെന്ന് ഒമര്‍ ലുലു പറയുന്നു.

    8

    ഇനി വിളിച്ചാല്‍ പരിപാടികളും തിരക്കുകളും ഒന്നുമില്ലെങ്കില്‍ ബിഗ് ബോസില്‍ പോകും. ബോറടിച്ചിരിക്കേണ്ടല്ലോ എന്ന് ഒമര്‍ലുലു പറയുന്നു. ബിഗ് ബോസ് ഷോ കാണാറുമൊന്നുമില്ല, ടെലിവിഷന്‍ ഷോ അങ്ങനെ കാണുന്ന ഒരാളല്ല ഞാന്‍. കൂടുതലും സോഷ്യല്‍ മീഡിയയിലാണ്. പിന്നെ യാത്രകളും ചെയ്യാറുണ്ടെന്ന് ഒമര്‍ലുലു പറയുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+