ദില്‍ഷാ ഡു യൂ ലൗ മി, യെസ് ഓര്‍ നോ? ബിഗ് ബോസ് വീട്ടില്‍ പ്രേക്ഷകര്‍ കാത്തിരുന്ന ചോദ്യം
മലയാളം ബിഗ് ബോസ് സീസണ്‍ അമ്പത് ദിവസവും പിന്നിട്ട് വിജയകരമായി മുന്നോട്ടുപോവുകയാണ്. രസകരമായ ഗെയ്മുകളും ടാസ്‌ക്കുകളുമൊക്കെയാണ് ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ക്ക് നല്‍കിക്കൊണ്ടിരിക്കുന്നത്. എന്തായിരിക്കും ബിഗ് ബോസിന്റെ അടുത്ത 'പണി' എന്നറിയാന്‍ പ്രേക്ഷകരും മത്സരാര്‍ത്ഥികളും ഒരേപോലെയാണ് കാത്തിരിക്കുന്നത്.
അങ്ങനെ വാശിയും വീറും നിറഞ്ഞുനില്‍ക്കുന്ന ബിഗ് ബോസ് വീട്ടില്‍ ഒരു പ്രണയം തളിരിട്ടിട്ടുണ്ടെന്ന് പ്രേക്ഷകര്‍ക്ക് സംശയമുണ്ട്. ഡോ. റോബിനും ദില്‍ഷയുമാണ് കഥയിയിലെ നായകനും നായികയും.എന്നാല്‍ ഇവര്‍ പ്രണയത്തിലാണോ എന്ന് ചോദിച്ചാല്‍ ഉറപ്പ് പറയാനാവില്ല. റോബിനും മറ്റ് മത്സരാര്‍ത്ഥികള്‍ക്കും പ്രേക്ഷകര്‍ക്കും പിടികൊടുക്കാതെ നടക്കുകയാണ് ദില്‍ഷ. എന്നാല്‍ നോമിനേഷന്‍ റൗണ്ടില്‍ റോബിനെ നോമിനേറ്റ് ചെയ്യാതെ സ്വയം നോമിനേറ്റ് ആവാനുള്ള ദില്‍ഷയുടെ തീരുമാനം റോബിനോടുള്ള ഇഷ്ടം കൊണ്ടാണെന്നാണ് പരക്കെ സംസാരം. എന്നാല്‍ ഇരുവരും പ്രണയത്തിലാണോ എന്ന കാര്യത്തില്‍ ബിഗ് ബോസിലെ മറ്റ് അംഗങ്ങള്‍ക്കും വലിയ പിടിയില്ല. പേളി-ശ്രീനിഷ് പ്രണയത്തിന്റെ തുടര്‍ച്ചയായാണ് പ്രേക്ഷകര്‍ റോബിന്‍- ദില്‍ഷ പ്രണയം നോക്കിക്കാണുന്നത്. എന്നാല്‍ ഇവര് തമ്മില്‍ എന്താണ് നടക്കുന്നതെന്ന് ഒരു ധാരണയുമില്ലെന്നാണ് മത്സരത്തില്‍ നിന്ന് പുറത്തുവന്ന നിമിഷ പറഞ്ഞത്.

അങ്ങനെ ആകെ മൊത്തം കണ്‍ഫ്യൂഷനായി നില്‍ക്കുമ്പോഴാണ് ബിഗ് ബോസിന്റെ ടാസ്‌ക്. ബിഗ് ബോസിന്റെ ഡെയ്‌ലി ടാസ്‌കില്‍ രസകരമായ ഒരു സംഭവം ഉണ്ടായി. ഇതോടെ റോബിന്‍-ദില്‍ഷ പ്രണയം വീണ്ടും ചര്‍ച്ചയായി. 'വിരോധാഭാസം' എന്നാണ് ടാസ്‌ക്കാണ് ഇത്തവണ മത്സരാര്‍ത്ഥികള്‍ക്ക് വേണ്ടി ബിഗ് ബോസ് നല്‍കിയത്. പേര് സൂചിപ്പിക്കുന്ന തരത്തില്‍ തന്നെയാണ് കളിയും. എല്ലാ മത്സരാര്‍ത്ഥികളും ഡൈനിംഗ് ടേബിളിന് ചുറ്റുമിരിക്കണം. ബസര്‍ കേള്‍ക്കുന്ന സമയത്ത് മത്സരാര്‍ത്ഥികളില്‍ ഒരാള്‍ ഒരു വ്യക്തിയെ തിരഞ്ഞെടുത്ത് ബിഗ് ബോസ് വീടുമായി ബന്ധപ്പെട്ട വ്യക്തികളെ കുറിച്ചോ, വസ്തുക്കളെ കുറിച്ചോ, സംഭവങ്ങളെക്കുറിച്ചോ ഒക്കെ ചോദ്യങ്ങള്‍ ചോദിക്കുക. എന്നാല്‍ ഉത്തരം പറയുന്ന ആള്‍ ചോദ്യവുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് പറയേണ്ടത്. ചോദ്യത്തിന് ഉത്തരം പറഞ്ഞാല്‍ അയാള്‍ മത്സരത്തില്‍ നിന്ന് പുറത്താകും.

ആരോടാണോ ചോദ്യം ചോദിച്ചത് അയാളെ തോല്‍പ്പിക്കാന്‍ സാധിച്ചില്ലെങ്കില്‍ ചോദ്യം ചോദിച്ച ആള്‍ ടാസ്‌ക്കില്‍ നിന്നും പുറത്താകും. ലാസ്റ്റ് ബസര്‍ കേള്‍ക്കുമ്പോള്‍ ആരാണ് പുറത്താകാതെ നില്‍ക്കുന്നത് അവരാണ് വിജയി. ഇതിന് പിന്നാലെയാണ് രസകരമായ സംഭവം നടന്നത്. ദില്‍ഷ ഡു യു ലൗ മി യെസ് ഓര്‍ നോ ? എന്നാണ് റോബിന്‍ ദില്‍ഷയോട് ചോദിച്ചത്. റോബിന്റെ ചോദ്യം കേട്ട ഉടന്‍ നോ എന്നായിരുന്നു ദില്‍ഷ നല്‍കിയ ഉത്തരം. ഇതോടെ ദില്‍ഷ ടാസ്‌ക്കില്‍ നിന്നും പുറത്തായി. റോബിന്‍, അപര്‍ണ, റിയാസ്, ജാസ്മിന്‍, ലക്ഷ്മി പ്രിയ, അഖില്‍, വിനയ് ബ്ലെസ്ലി എന്നിവര്‍ പുറത്തായി. ടാസ്‌ക്കില്‍ സൂരജാണ് അവസാനം വരെയും നിന്ന് ജയിച്ചത്. ബിഗ് ബോസ് സൂരജിനെ അഭിനന്ദനം അറിയിക്കുകയും ചെയ്തു.

എന്നാല്‍ മത്സരം കഴിഞ്ഞതോടെ റോബിന് ദില്‍ഷയോട് ഉള്ള പ്രണയം വീണ്ടും ചര്‍ച്ചയായി. റോബിന്റെ ഉള്ളിലുള്ള കാര്യമാണ് ദില്‍ഷയോട് ടാസ്‌കിനിടെ റോബിന്‍ ചോദിച്ചതെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. റോബിനോട് പ്രണമില്ലെന്ന് ദില്‍ഷ നേരത്തെ പലതവണ പറഞ്ഞിട്ടുണ്ടെങ്കിലും പ്രേക്ഷകര്‍ അത് വിശ്വസിച്ചിട്ടില്ല. ബിഗോ ഹോസ് വീട്ടില്‍ ദില്‍ ഏറ്റവും കൂട്ടുള്ളത് റോബിനോട് തന്നെയാണ്. ദില്‍ഷയ്ക്ക് റോബിനോട് സൗഹൃദമല്ല മറിച്ച് പ്രണയം തന്നെയാണെന്നാണ് പ്രക്ഷേകര്‍ പറയുന്നത്. പുറത്തുള്ളവര്‍ എന്തുപറയുമെന്ന് കരുതിയാണ് ദില്‍ഷ പ്രണയം പറയാത്തതെന്നുമാണ് പ്രേക്ഷകര് പറയുന്നത്.

Click it and Unblock the Notifications