Get Updates
Get notified of breaking news, exclusive insights, and must-see stories!

'പിആറുകാർ ഊതിപെരുപ്പിച്ചു വച്ചിരിക്കുന്ന ഡോക്ടർ തകർന്നു..ദിൽഷ മുതലെടുക്കുന്നു';വൈറൽ കുറിപ്പ്

കൊച്ചി; ബിഗ് ബോസ് മലയാളം സീസൺ 4 ൽ ഏറ്റവും കൂടുതൽ ഇപ്പോൾ ചർച്ചയാകുന്നത് റോബിൻ, ബ്ലസി, ദിൽഷ മത്സരാർത്ഥികളുടെ 'ട്രയാങ്കിൾ ലവ്' സ്റ്റോറിയാണ്. ഡോ റോബിനും ബ്ലസ്ലിയും ദിൽഷയോട് തങ്ങളുടെ പ്രണയം തുറന്ന് പറഞ്ഞെങ്കിലും തനിക്ക് ആരോടും പ്രണയം ഇല്ലെന്നാണ് ദിൽഷ മറുപടി നൽകിയിരിക്കുന്നത്.
എന്നാൽ ദിൽഷ ഈ 'പ്രണയം പറച്ചിലുകാരുടെ ' തുറന്നു പറച്ചിലുകൾ എൻജോയ് ചെയ്തു നടക്കുകയാണെന്നും അത്യാവശ്യം മുതലെടുക്കുന്നുണ്ടെന്നും പറയുകയാണ് ഒരു ആരാധകൻ. റോബിന്റെ പ്രണയം വെറും സ്ട്രാറ്റജി അല്ലെന്ന് കഴിഞ്ഞ എപ്പിസോഡുകളിലെ റോബിന്റെ പ്രകടനത്തിലൂടെ വ്യക്തമായെന്നും ആരാധകൻ വിശദീകരിക്കുന്നുണ്ട്. ബിഗ് ബോസ് ഔദ്യോഗിക പേജിൽ ആരാധകൻ പങ്കിട്ട കുറിപ്പ് വായിക്കാം

1

കഴിഞ്ഞ 3 ദിവസത്തെ Dr. റോബിന്റെ പ്രകടനത്തിൽ നിന്ന് മനസിലാകുന്നത് ഈ സീസണിലെ ഏറ്റവും vulnerable ആയ കോണ്ടെസ്റ്റന്റ് ആണ് അയാൾ. ദിൽഷയോടു സൗഹൃദം തുടങ്ങിയപ്പോളും, പ്രണയം തുറന്നു പറഞ്ഞപ്പോഴും ഒക്കെ അത് അയാളുടെ സ്ട്രേറ്റേജി തന്നെ ആണ് എന്നാണ് കരുതിയത്. ദിൽഷാ ഇടയ്ക്കിടയ്ക്ക് വന്ന് ഫ്രണ്ട് ആണ് ഫ്രണ്ട് ആണ് എന്ന് പറയുമ്പോളും, മറുവശത്തു ദിൽഷാ ഒഴികെ മറ്റുള്ളവരെല്ലാരും ഒരുപോലെ ഒറ്റപെടുത്തുമ്പോഴും ഒക്കെ അചഞ്ജലനായി നിന്ന ഡോക്ടർ ഒരു ബുദ്ധിമാനായ സ്ട്രോങ്ങ്‌ ആയ പ്ലയെർ ആണെന്നാണ് കരുതിയത്. പക്ഷെ കഴിഞ്ഞ ദിവസം അയാൾ ഇമോഷണലി ദിൽഷയുടെ മുന്നിൽ വീണു. പ്രണയം പുള്ളിയുടെ സ്ട്രേറ്റേജി ആയിരുന്നില്ല!! റിയൽ ആയിരുന്നു.

2

ഡോക്ടർ തന്നെ ഇടയ്ക്കു ദിൽഷയോട് പറഞ്ഞിട്ടുണ്ട് പുള്ളി ചെറുപ്പത്തിൽ വളരെ ലോൺലി ആയിരുന്നെന്നും, പേരെന്റ്സ് ഒട്ടും തന്നെ സമയം പുള്ളിക്ക് കൊടുത്തിരുന്നില്ല എന്നും, ആദ്യമായാണ് മനസ് തുറക്കാൻ പറ്റുന്ന ഒരു സുഹൃത്തിനെ കിട്ടുന്നതെന്നും, മറ്റൊരിക്കൽ അപര്ണയോട് പറയുന്നുണ്ട്, എനിക്ക് ഫ്രണ്ട്‌സ് ആയിട്ടു girls ആരും തന്നെ ഇല്ല എന്നും. ശെരിക്കും ഡോക്ടർ ദിൽഷയിൽ ഒരു നല്ല സുഹൃത്തിനെ കണ്ടു, ഒരു പാർട്ണറിനെയും കണ്ടു. മറുവശത്തു ദിൽഷാ ഈ 'പ്രണയം പറച്ചിലുകാരുടെ ' തുറന്നു പറച്ചിലുകൾ എൻജോയ് ചെയ്തു നടക്കുകയാണ്. അവൾക്കു റോബിനും ബ്ലീസ്‌ലിയും നല്ല ഫ്രണ്ട്‌സ് ആണ്, അവരുടെ പ്രണയം അവൾ ഏറ്റവും നന്നായി എൻജോയ് ചെയ്യുന്നു അത്യാവശ്യം മുതലെടുക്കുന്നു, എന്നാൽ തിരിച്ചു കൊടുക്കാൻ തയ്യാറല്ല താനും. ഇമേജിനു കോട്ടം തട്ടാതെ ഉള്ള സേഫ് ഗെയിം.

3

ബ്ലെസ്ളീ നല്ലത് പോലെ ഇമോഷണലി ദിൽഷയ്ക്ക് മുന്നിൽ പിടിച്ചു നിക്കുന്നുണ്ട്, പക്ഷെ PR കാർ ഇത്രയും ഊതിപെരുപ്പിച്ചു വച്ചിരിക്കുന്ന ഡോക്ടർ തകർന്നു.അങ്ങനെ തകർന്നിരുന്ന ഡോക്ടറിനു ഇടിത്തീ പോലെ ജയിൽ നോമിനേഷൻ ടാസ്ക്കും. ലക്ഷ്മിപ്രിയക്കു വേണ്ടിയോ അതോ പ്രണയം തകർന്നതിലുള്ള വിഷമമോ ഒറ്റയ്ക്ക് ജയിലിൽ പോകേണ്ടിയും വന്ന്. ലക്ഷ്മിപ്രിയയ്ക്ക് മുന്നിലും, ഒറ്റക്കും റോബിൻ മനസ് തകർന്നു പൊട്ടികരഞ്ഞു. (കരയുന്നത് ഒരു മോശം കാര്യം അല്ലെങ്കിൽ പോലും, PR കാർ അല്ലെങ്കിൽ ഫാൻസ്‌ ഉണ്ടാക്കി വച്ചിരിക്കുന്ന ഒരു ഇമേജ് ഉള്ള ഡോക്ടർ ഗെയിം കളിക്കാൻ വന്നതാണെന്നും, സ്ട്രേറ്റേജി ആണെന്നുമൊക്കെ വീരവാദം മുഴക്കിയിട്ടു,ഇമോഷണലി പ്രണയത്തിന്റെ പേരിൽ കരഞ്ഞത് അയാൾ ഒരു weak and vulnerable കോണ്ടെസ്റ്റന്റ് ആണെന്നാണ് തെളിയിക്കുന്നത്.

4

മറുവശത്തു ബ്ലെസ്ളീ ക്ക് അറിയാം ഹൗസിനു പുറത്തു ഒരു ലോകം ഉണ്ടെന്നും ഇവിടെ വിതച്ചാൽ പുറത്തു കൊയ്യാൻ പറ്റുമെന്നും. ഈ കാര്യത്തിൽ അവൻ ക്ഷമയും പക്വതയും കാണിച്ചു, അവൻ ഏറ്റവും ഇഷ്ടപെടുന്ന ദിൽഷയ്ക്ക് പോലും അവനെ gamil ഇമോഷണലി സ്വാധീനിക്കാൻ കഴിയില്ലെന്ന് തെളിയിച്ചു.ഇന്നലെ വിഷമം അൽപ്പം കുറഞ്ഞപ്പോൾ, ഡോക്ടർ ദിൽഷയോടു, "നിന്നോട് ഞാൻ എപ്പോ പ്രണയം പറഞ്ഞു?", "അല്ലെങ്കിലും നിന്നെ ആരെങ്കിലും പ്രേമിക്കുവോ?" എന്നൊക്കെ പറഞ്ഞു വീണ്ടും വില കളഞ്ഞു.
ഡോക്ടർ കാലിബർ ഉള്ള പ്ലയെർ ആണ്. Top 5 ഇൽ വരാൻ ചാൻസ് ഉള്ള ആളാണ്.സുഹൃത്തുക്കൾ ആയി ഇനിയും പലരും വരും (അപർണയെ ഇപ്പൊ ബെസ്റ്റ് ഫ്രണ്ട് എന്നൊക്കെ പറഞ്ഞു കൂട്ടിയിട്ടുണ്ട് ), അവരോടൊക്കെ അറ്റാച്ഡ് ആയി ഇമോഷണലി ഡിപെൻഡന്റ് ആയാൽ സ്ട്രറ്റേജികൾ ഒക്കെ തകരും മിസ്റ്റർ .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+