കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കുല പുരുഷൻ അതാണ് മലയാളിക്ക് നായക ഇമേജ്..ബിഗ് ബോസിലെ ഓവർ റേറ്റഡ് ആയ മത്സരാർത്ഥി';കുറിപ്പ്

Google Oneindia Malayalam News

കൊച്ചി; ബിഗ് ബോസ് മലയാളം സീസൺ ഫോറിലെ ശക്തനായ മത്സാർത്ഥിയാണ് ഡോ റോബിൻ രാധാകൃഷ്ണൻ. സോഷ്യൽ മീഡിയയിൽ അടക്കം റോബിന് നിരവധി ആരാധകർ ഉണ്ട്. എന്നാൽ ഷോയിലെ ഏറ്റവും ഓവർ റേറ്റഡ് ആയ കോണ്ടസ്റ്റന്റ് ആണ് ഡോ റോബിൻ എന്ന് പറയുകയാണ് ഒരു ആരാധകൻ. എന്തുകൊണ്ടെന്നും അദ്ദേഹം വിശദമാക്കുന്നുണ്ട്. വായിക്കാം

'കല്യാണി.. മെസി ഹെയർ ബ്രൈഡ് പറക്ക പറക്ക'.. കിടിലൻ ലുക്കിൽ വീണ്ടും കല്യാണി..വൈറൽ

1

ബിഗ്‌ബോസിലെ ഏറ്റവും ഓവർ റേറ്റഡ് ആയ contestant ആര് എന്ന ചോദ്യത്തിന് ഒരു ഉത്തരം മാത്രമേയുള്ളു..1. ബിഗ്‌ ബോസ്സ് തുടങ്ങിയതിന്റെ പിറ്റേന്ന് മുതൽ പല pr കാരും അയാളുടെ പേരിൽ ആർമി ഉണ്ടാക്കി വർക്ക്‌ തുടങ്ങി.. ഒരു പത്തു പതിനഞ്ചു ദിവസം എങ്കിലും എടുക്കും ഓരോരുത്തരെയും മനസ്സിലാക്കാൻ.. എന്നിട്ടാണ് ഒരു സെലിബ്രിറ്റി പോലും അല്ലാത്തവരുടെ പേരിൽ ആർമി ഇറക്കുക..
2.artificial content creation : മനഃപൂർവം സ്ക്രീൻ സ്പേസ് കിട്ടാൻ വേണ്ടി മറ്റുള്ളവരെ provoke ചെയ്യുക. ബിഗ്‌ ബോസ്സ് കൊടുക്കുന്ന നിർദ്ദേശങ്ങൾ അവഗണിക്കുക.. അവ ചെയ്യാതിരിക്കുക..

2

ഫോർ എക്സാമ്പിൾ : മൂന്നു പേരെ ജയിലിൽ നോമിനേറ്റ് ചെയ്യാൻ പറയുമ്പോൾ ചെയ്യാതിരിക്കുക..ബിഗ് ബോസ്സിലെ ഏറ്റവും പവർ ഫുൾ Commander ബിഗ്‌ ബോസ്സ് തന്നെയാണ്.. So ബിഗ് ബോസ്സിനെ എതിർക്കുന്നവർ റിബൽ ആയി ലേബൽ ചെയ്യും.. Ok നല്ല strategy ആണ്.. പക്ഷെ അതു അവതരിപ്പിച്ചു ഫലിപ്പിക്കാൻ കഴിവില്ല.. ഈ ഇൻസിഡന്റ് തന്നെ അന്തം ഫാൻ അല്ലെങ്കിൽ നിങ്ങൾക് അതിലെ കൃത്രിമത്വം മനസ്സിലാകും.. ഒരു ഇൻസിഡന്റ് കൃത്രിമമായി ഉണ്ടാക്കുന്നു എന്ന് മനസ്സിലായാൽ അതൊരു തരം അരോചകം ആയിരിക്കും.. നല്ല സിനിമയും മോശം സിനിമയും തമ്മിലുള്ള വ്യത്യാസം ഈ അരോചകത തന്നെയാണ്.. അതു പോലെ തന്നെയാണ് ഇവിടെയും

3

3. Zero entertainment and zero good content creation
Big ബോസ്സിലെ എല്ലാ എപ്പിസോഡിലും എന്തെങ്കിലും ഗെയിം അല്ലെങ്കിൽ എന്റർടൈൻമെന്റ് പരിപാടി തന്നെയാണ് കൂടുതൽ സമയവും.. അതിലെ ടാസ്കുകളിലെ ഇതു വരെയുള്ള വിജയം നോക്കുകയാണെങ്കിൽ ഏറ്റവും മോശം പ്രകടനം എന്ന് പറയേണ്ടി വരും. ഫാൻസ്‌ എത്ര തന്നെ ടാസ്ക് അല്ല ബിഗ്‌ ബോസ്സ് എന്ന് വരുത്തി തീർത്താലും റിയാലിറ്റി എന്റർടൈൻമെന്റ് പരിപാടി എന്ന നിലയിൽ ഒരു ആവറേജ് എബോവ് നിലവാരം കോണ്ടെസ്റ്റന്റിൽ നിന്ന് പ്രതീക്ഷിക്കുന്നു..

4

4. Repeated bluffing dialogues
ഞാൻ ഇങ്ങനെയാണ്..100%കൊടുക്കും.. ഇങ്ങനെ സ്ഥിരം കേൾക്കുന്ന പൊള്ളയായ സംഭാഷണങ്ങൾ..നിങ്ങൾക് ഒരു കാര്യം ചെയ്യണമെങ്കിൽ ആത്മാർത്ഥമായി അത് ചെയ്യുക...നിങ്ങൾക് ചെയ്യാൻ പറ്റാവുന്ന മാക്സിമം കൊടുക്കുക. റിസൾട്ട്‌ പോസിറ്റീവ് ആയാലും നെഗറ്റീവ് ആയാലും നിങ്ങൾ ഹാപ്പി ആയിരിക്കും.. കാരണം ഞാൻ ഇത്രയും ചെയ്യുന്നുണ്ടല്ലോ എന്ന സന്തോഷം അതിൽ കൂടി ലഭിക്കും... പക്ഷെ ഞാൻ 100% കൊടുക്കും എന്ന ഡയലോഗ് അടിച്ചിട്ട് അതിന്റെ പത്തിൽ ഒന്ന് ആത്മാർത്ഥത കാണിക്കാത്തവരെ മാസ്സ് എന്ന് പറഞ്ഞു പൊക്കി നടത്തുന്നത് തികച്ചും ഓവർ റേറ്റഡ് ആണ്. അത്രയും ക്വാളിറ്റി അയാളുടെ ഭാഗത്തു നിന്ന്‌ ഷോയിൽ ഇല്ല.

'അതിജീവിത വിജയിച്ച് കഴിഞ്ഞു.. കേസ് അവസാനിച്ച് അവൾ അവളുടെ ജീവിതം തുടങ്ങണമെന്നാണ് ആഗ്രഹം''അതിജീവിത വിജയിച്ച് കഴിഞ്ഞു.. കേസ് അവസാനിച്ച് അവൾ അവളുടെ ജീവിതം തുടങ്ങണമെന്നാണ് ആഗ്രഹം'

5

5. Cheap behaviors and mannerisms..
ഒരു പക്ഷെ ഷോയുടെ വെളിയിൽ നിങ്ങൾ മഹത് വ്യക്തിത്വമോ.. വളരെ മാന്യനോ ആയിരിക്കാം. അങ്ങനെ ആണോ അല്ലിയോ എന്ന് പ്രേക്ഷകർക് അറിയില്ലല്ലോ.. അവർക്ക് അതിനുള്ളിൽ നടക്കുന്ന കാര്യങ്ങൾ വിലയിരുത്തിയാൽ മതി..പ്രേക്ഷകരുടെ വലിയൊരു ശതമാനം ആളുകളും പ്രായഭേദമന്യേ പാരമ്പരാഗത മൂല്യ ബോധം പേറി നടക്കുന്നവരാണ്.. അവർക്ക് തങ്ങളെ നയിക്കുന്നത് ഉത്തമ കുല പുരുഷൻ ആയിരിക്കണം... പഠിച്ചു ഉന്നത വിദ്യാഭ്യാസം നേടി iasനു റാങ്ക് വേടിച്ചു തന്റേതല്ലാത്ത കാരണത്താൽ ജയിലിൽ പോയി ജയിലിൽ നിന്ന് ഇറങ്ങി.. ശത്രുക്കളെ ജങ്ഷനിൽ നാട്ടുകാരുടെ ഇടയിൽ ഇട്ടു ഇടിച്ചു പരുവമാക്കി... മാസ്സ് ഡയലോഗ് അടിച്ചു പാട്ടു പാടി ഡാൻസ് കളിച്ചു.. തുള്ളിചാടി നടക്കുന്ന നായികയെ അനുസരിപ്പിച്ചു അച്ഛനെ രക്ഷിച്ചു കുടുംബത്തിന്റെ അന്തസ്സ് കാക്കുന്ന കുല പുരുഷൻ.. ഇതാണ് മലയാളികളുടെ ഏറ്റവും ജനപ്രീതി യുള്ള നായകന്റെ ഇമേജ് . സൊ ഇതെ പോലെ ആളുകളെ രോമാഞ്ചം കൊള്ളിക്കാൻ എന്തെങ്കിലും ചീപ്പ്‌ ഷോ, അല്ലെങ്കിൽ ഡയലോഗ് അടിച്ചാൽ.. ഒരുപാട് ആളുകൾ വാഴ്ത്താൻ ഉണ്ടാകും. ബിജിഎം ഒക്കെ ഇട്ടു പൊലിപ്പിച്ചു റീൽ സും സ്റ്റാറ്റസ്മും ഉണ്ടാകും .ബട്ട്‌ cheap show ആണെന്ന് മനസ്സിലാകുന്നവർക് ഈ പട്ടി ഷോ കണ്ടു പുച്ഛം തോന്നും..
ചെയ്യുന്ന കാര്യങ്ങളിൽ ക്വാളിറ്റി മുഖ്യം ബിഗിലെ

6


Nb: മറ്റുള്ളവർ അതിനെന്തു ചെയ്തു.. എന്തു കാണിക്കുന്നു.. എന്നല്ല ഇവിടെ എഴുതിയിരിക്കുന്നത്.. Overrated ആയ ഒരു കോണ്ടെസ്റ്റാന്റിനെ പറ്റിയാണ്.. മറ്റുള്ളവരുടെ നല്ല ഭാഗം മറച്ചു വെച്ച് മോശം കാര്യം പ്രൊജക്റ്റ്‌ ചെയ്തു.. ക്വാളിറ്റി ഇല്ലാത്ത ഒരാളെ ഓവർ റേറ്റ് ചെയ്യേണ്ടുന്ന കാര്യം ഇല്ലല്ലോ
അയാളുടെ പേര് പറഞ്ഞു ഇനി ഞാൻ റേറ്റിംഗ് കൂട്ടി എന്ന് പറയാതിരിക്കാൻ.. അവന്റെ പേര് പോലും ഞാൻ പറയുന്നില്ല.. പോരെ.. പാൻസിനോട് ഇനിയും വെളുപ്പിചാൽ ഇതായിരിക്കും അവസ്ഥ

English summary
Bigg Boss Malayalam season 4; Dr Robin is the most over rated person in the show, fan note goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X