'ഡോ.റോബിൻ ഒരു വഞ്ചി ആയിരുന്നില്ല, ഒരു ടൈറ്റാനിക് കപ്പല്‍ ആണ്'; ദില്‍ഷ പറയുന്നു
കൊച്ചി : ഇഞ്ചോടിഞ്ച് തകർത്ത് മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച് ബിഗ് ബോസ് മലയാളം സീസൺ 4 മുന്നേറുന്നു. റിയാലിറ്റി ഷോ ആരംഭിച്ച് പന്ത്രണ്ടാം ആഴ്ചയിലേക്ക് കടക്കാൻ ഇരിക്കവെ വൈവിധ്യമാർന്ന കാഴ്ചകളാണ് പ്രേക്ഷകരെ കാത്തിരിക്കുന്നത്.
രണ്ടു നാളുകൾ കഴിയുന്നതോടെ ഷോയുടെ പതിനൊന്നാം വാരം അവസാനിക്കും. ശക്തരും ഏറ്റവും മികച്ച പോരാളികളുമായ മത്സരാർത്ഥികൾ അപ്രതീക്ഷിതമായി പുറത്തുപോകാൻ കാരണമായ വാരം ആണിത്.
പക്ഷേ, ചുറുചുറുക്കുള്ള രണ്ടു മത്സരാർത്ഥികൾ പുറത്തു പോയെങ്കിലും ഇപ്പോഴും ബിഗ് ബോസ് വീടിനുള്ളിൽ മത്സരത്തിന്റെ ആവേശത്തിന് കുറവൊന്നുമില്ല.ബിഗ് ബോസിന്റെ പുതിയ കോള്‍ സെന്‍റര്‍ വീക്കിലി ടാസ്ക് വലിയ രീതിയിൽ മുന്നേറുന്നു.

എപ്പോഴും നേരിടുന്നതു പോലെ സംഘർഷവും എതിർപ്പുകളും തർക്കങ്ങളും ഈ ടാസ്ക്കിലും ഉണ്ടായത് പ്രേക്ഷകർ കണ്ടിരുന്നു. കഴിഞ്ഞ രണ്ടു ദിവസം കുറച്ച് സമാധാനപരമായാണ് ബിഗ് ബോസ് വീട് നീങ്ങിയത്. എന്നാൽ, ഇന്നലെ നടന്ന എപ്പിസോഡിൽ മോണിംഗ് ആക്ടിവിറ്റി തന്നെ മത്സരാർത്ഥികൾക്ക് ഇടയിൽ ചെറിയ സ്വര ചേർച്ചകൾ ഉണ്ടായി. പക്ഷേ, അതൊരു സ്പോര്‍ട്സ്മാന്‍ സ്പിരിറ്റില്‍ എടുക്കാനും മത്സരാർത്ഥികൾ തയ്യാറായിരുന്നു.

ഇന്നലെ നടന്ന എപ്പിസോഡിൽ ബിഗ്ബോസ് മോണിംഗ് ആക്ടിവിറ്റിയിൽ നൽകിയത്, രണ്ട് വഞ്ചികളില്‍ ഒരേസമയം കാല്‍ വച്ച് യാത്ര ചെയ്യുന്നവര്‍ ആരൊക്കെയെന്ന് ഓരോ മത്സരാര്‍ഥിക്കും പറയാനുള്ള അവസരം ആയിരുന്നു. മത്സരാർത്ഥികൾ ആയ ലക്ഷ്മിപ്രിയ, വിനയ്, ബ്ലെസ്ലി എന്നിവരാണ് ഇതിനു പിന്നാലെ തങ്ങളുടെ അഭിപ്രായം ആരാഞ്ഞ് രംഗത്തെത്ത് എത്തിയിരുന്നു.

പക്ഷേ, ഇതിൽ വളരെ ശ്രദ്ധേയമായ രീതിയിൽ വാദങ്ങൾ ഉന്നയിച്ചത് മത്സരാർത്ഥിയായ റിയാസ് ആണ്. റിയാസിന്റെ പ്രതികരണം വിമർശന രൂപത്തിൽ ഉള്ളതായിരുന്നു. ലക്ഷ്മി പ്രിയ ദിൽഷ എന്നിവരെയാണ് റിയാസ് വിമർശിച്ച് രംഗത്ത് വന്നത്.
റിയാസ് പറഞ്ഞത് ഇങ്ങനെ :-
'ബിഗ് ബോസ് വീട്ടിലെ രണ്ട് വ്യക്തികളെ രണ്ട് വഞ്ചികളായി എടുക്കാം. എങ്കിൽ അത് മത്സരാർത്ഥിയായിരുന്ന റോബിനും ബ്ലെസ്ലിയും ആണ്. അതേ വഞ്ചികളില്‍ കാല്‍ വച്ച് യാത്ര ചെയ്തത് ദില്‍ഷയാണ്.

ഇവരില്ലാത്തപക്ഷം ദില്‍ഷയ്ക്ക് സ്വന്തം വ്യക്തിത്വമില്ല. ഒരു വഞ്ചി മുങ്ങി പൊളിഞ്ഞ് പോയി. പക്ഷേ ദില്‍ഷയുടെ ഒരു കാല്‍ ഇപ്പോഴും പൊളിഞ്ഞുപോയ ആ വഞ്ചിയുടെ ഒരു പലകയിലാണ്' ഇക്കഴിഞ്ഞ ദിവസം പുറത്ത് പോയ ഡോ റോബിനെ കുറിച്ചാണ് ഈ ആരോപണം റിയാസ് ഉന്നയിച്ചത്. ഇതിന് പിന്നാലെ പ്രതികരിച്ച് ദിൽഷ രംഗത്ത് വരികയായിരുന്നു.

അതൊരു വഞ്ചി ആയിരുന്നില്ല, മറിച്ച് ടൈറ്റാനിക് കപ്പല്‍ ആണെന്ന് ദില്‍ഷ മറുപടി നൽകി. അതാണ് ആളുകള്‍ക്ക് ഇഷ്ടപ്പെടുക, ഇരുവരുടെയും ബന്ധം ക്യാമറ സ്പേസിനു വേണ്ടി ഉള്ളതായിരുന്നുവെന്ന് സൂചിപ്പിച്ച് റിയാസ് തുറന്നടിച്ചിരുന്നു. അതേസമയം ഇതിന് മുമ്പും മത്സരാർത്ഥിയായ ദിൽഷ പ്രതികരിച്ചിരുന്നു. ദിൽഷയുടെ പ്രതികരണം ഇങ്ങനെ : -

'ഇനി ഡോക്ടര്‍ വന്നാലും വന്നില്ലെങ്കിലും..താൻ ഇപ്പോഴും വിശ്വസിക്കുകയാണ് ഡോ. റോബിനെ. അദ്ദേഹം ഏറ്റവും മികച്ച ശക്തനായ ഒരു മത്സരാർത്ഥി ആയിരുന്നു. ബിഗ് ബോസിൽ നിന്നും ഇപ്പോൾ ഇറങ്ങി പോകേണ്ട ആളുമല്ല റോബിൻ. അക്കാര്യം മറ്റു മത്സരാർത്ഥികളെ അപേക്ഷിച്ച് തനിക്ക് നന്നായി അറിയാം. സ്ട്രോംഗ് തന്നെയാണ് റോബിൻ.

എന്നാൽ, റിയാസിന്റെ മറുപടി ഇങ്ങനെ;- റോബിൻ ശക്തനാണോ നല്ല ആളാണോ എന്നൊന്നും എനിക്കറിയില്ല. അദ്ദേഹം ശക്തൻ ആയിരിക്കാം.ഒരു പരിധി വരെ തനിക്കും അതേ അഭിപ്രായമുണ്ട്. അതേസമയം, ബിഗ് ബോസ് മലയാളം സീസൺ നാലിൽ എല്ലാ പ്രേക്ഷകരും ശ്രദ്ധ കേന്ദ്രീകരിച്ച വ്യക്തിയായിരുന്നു റോബിൻ രാധാകൃഷ്ണൻ.

അതേസമയം, ബിഗ് ബോസിലെ ഒരു ടാസ്കുമായി ബന്ധപ്പെട്ട് വിഷയത്തിൽ റോബിനെ പുറത്താക്കുകയാണ് ചെയ്തത്. കഴിഞ്ഞ വീക്കിലി ടാസ്കിനിടെ റിയാസിനെ ശാരീരികമായി കൈയേറ്റം ചെയ്തിരുന്നു ഡോ. റോബിൻ. ഇതിന്റെ ശിക്ഷാ നടപടിയായിരുന്നു ആ തീരുമാനം. എന്നാൽ, ബിഗ് ബോസിൽ നിന്നും ഏറെ ശക്തയായ മത്സരാർത്ഥിയായിരുന്ന ജാസ്മിനും പുറത്തു പോയിരുന്നു. ഇതിന് പിന്നാലെയാണ്, ഏറ്റവും കൂടുതൽ പിന്തുണ ലഭിച്ച റോബിനും പുറത്താക്കപ്പെട്ടത്.












Click it and Unblock the Notifications