ദില്‍ഷ ബിഗ്ബോസില്‍ ജയിക്കാന്‍ വേണ്ടി റോബിന് എന്താണ് ചെയ്തത്; ഒടുവില്‍ തുറന്നുപറഞ്ഞ് ഡോ റോബിന്
ബിഗ്ബോസ് വീടിനകത്ത് കട്ട ചങ്കുകളായിരുന്നു ദിൽഷയും റോബിനും ഇപ്പോൾ അത്ര രസത്തിലല്ല എന്ന കാര്യം എല്ലാവർക്കും അറിയാവുന്നതാണ്. മത്സരത്തിൽ വിജിയായി വന്നതിന് പിന്നാലെ ദിൽഷ റോബിനെ ചെന്നുകണ്ട് ട്രോഫി ഒക്കെ കൊടുത്തത് വലിയ ചർച്ചയായിരുന്നുവെങ്കിലും പിന്നീട് രംഗം മാറി.
റോബിനുമായി ഒരു ബന്ധമില്ലെന്ന് പറഞ്ഞ് ദിൽഷ രംഗത്തെത്തുകയും ദിൽഷ പോയാൽ തനിക്ക് കുഴപ്പമില്ലെന്ന് റോബിൻ പറയുകയും ഒക്കെ ചെയ്തു. ഇപ്പോൾ വീണ്ടും ദിൽഷയെക്കുറിച്ച് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഡോ. റോബിൻ. കട്ടൻ വിത്ത് ഇമ്മട്ടി എന്ന അഭിമുഖത്തിലാണ് റോബിൻ സംസാരിക്കുന്നത്. ആരും ദിൽഷ ജയിക്കണമെന്ന് പറഞ്ഞതായി താൻ കണ്ടിട്ടില്ല. ഒരാളു പോലും ദിൽഷയെ സപ്പോർട്ട് ചെയ്തിട്ടില്ല. അതിനുള്ളിൽ ഉള്ള മത്സരാർഥികൾ പോലും എന്നാണ് റോബിൻ പറയുന്നത്. വോട്ടിംഗും കാര്യങ്ങളും കറക്ടായി നടക്കുന്നതു കൊണ്ടാണ് ദിൽഷ ജയിച്ചതെന്നും റോബിൻ പറഞ്ഞു.

ദിൽഷ എന്റെ നല്ല സുഹൃത്താണ്. വളരെ പോസിറ്റീവാണ്. ആരെയും വേദനിപ്പിക്കണം എന്ന് ചിന്തിക്കുന്ന ഒരാളല്ല, കംഫർട്ടബിളാണ്. ആരെക്കുറിച്ചും ഗോസിപ്പ് പറയാറില്ല. ദിൽഷയെ ആദ്യമൊന്ന് വിലയിരുത്തിയ ശേഷമാണ് കാര്യങ്ങൾ തുറന്നു പറഞ്ഞു തുടങ്ങിയത്. വിശ്വസിക്കാൻ പറ്റുന്ന ആളാണെന്നും മനസിലായിരുന്നു. പലരും ദിൽഷ ജയിക്കണ്ട എന്ന് കരുതിയവർ ആയിരുന്നു. ആരും ദിൽഷ ജയിക്കണമെന്ന് പറഞ്ഞതായി ഞാൻ കണ്ടിട്ടില്ല. ഒരാളു പോലും ദിൽഷയെ സപ്പോർട്ട് ചെയ്തിട്ടില്ല. അതിനുള്ളിൽ ഉള്ള മത്സരാർഥികൾ പോലും.

ഞാൻ ഒരാളു മാത്രമേ ദിൽഷ ജയിക്കണമെന്ന് പറഞ്ഞിട്ടുള്ളൂ. ഞാൻ മാത്രമേ വീഡിയോയും ചെയ്തിട്ടുള്ളൂ. എന്റെ ഒരു സുഹൃത്ത് ജയിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. അതിന് വേണ്ടി എനിക്ക് എന്തൊക്കെ ചെയ്യാൻ പറ്റുമോ അത് ഞാൻ ചെയ്തിട്ടുണ്ട്. ദിൽഷ അതിന് അർഹതപ്പെട്ടയാളുമാണ്. കാരണം നൂറ് ദിവസം അതിനുള്ളിൽ നിൽക്കുക എന്നുള്ളത് എളുപ്പമുള്ള കാര്യമല്ല.

നമ്മൾ ഈ ടിവിയിൽ കാണുന്ന പോലെയല്ല. ദിൽഷയ്ക്ക് ദിൽഷ ആകാനേ പറ്റൂ. അല്ലാതെ വലിയൊരു ഗെയിമർ ആകാനൊന്നും കഴിയില്ല. ദിൽഷയെ ഇഷ്ടപ്പെട്ടിട്ട് തന്നെയാണ് ആളുകൾ വോട്ട് ചെയ്തത്. അതിൽ എന്നെ ഇഷ്ടപ്പെടുന്നവരും കാണും ബിഗ് ബോസ് ഇഷ്ടപ്പെടുന്നവരും കാണും. അതിൽ ഒരുപാട് പേരുടെ സ്നേഹം തന്നെയാണ് വോട്ടായിട്ട് കിട്ടിയതെന്നും റോബിൻ പറഞ്ഞു.

ദില്‍ഷ നല്ലൊരു വ്യക്തിയാണ് ഒരുപാട് സമയങ്ങളില്‍ എന്റെ കൂടെ നിന്ന് എന്നെ സപ്പോര്‍ട്ട് ചെയ്ത വ്യക്തിയാണ്. എന്താ പറയാ.. നല്ലൊരു ജീവിതം പുള്ളിക്കാരിക്ക് ഞാന്‍ ആശംസിക്കുന്നു. പുള്ളിക്കാരുടെ സ്വപ്നമൊക്കെ സാധിക്കട്ടെ, ഹാപ്പി ആയി ഇരിക്കട്ടെ..കാരണം പുള്ളിക്കാരിക്ക് അനുയോജ്യമായ വ്യക്തി ഭാവിയില്‍ വരട്ടേ എന്ന് ഞാന്‍ അതിയായി ആഗ്രിഹിക്കുന്നുവെന്നും റോബിൻ നേരത്തെ പറഞ്ഞിരുന്നു.

ഡോക്ടര്‍ റോബിന് രാധാകൃഷ്ണനുമായും ബ്ലെസ്ലിയുമായും ഉള്ള തന്റെ പേഴ്സണ്‍ ബന്ധം താന്‍ ഇവിടെ നിര്‍ത്തുകയാണെന്നും ഇപ്പോള്‍ നിങ്ങള്‍ കേട്ടതാണ് തന്റെ ഫൈനല്‍ തീരുമാനം,എന്നും പറഞ്ഞ് ദിൽഷ ഒരു വീഡിയോ ചെയ്തിരുന്നു. ബിഗ്ബോസിൽ നൂറ് ശതമാനം കൊടുത്തുതന്നെയാണ് താൻ വിജയിച്ചതെന്നും ട്രോഫി താൻ ആർക്കും കൊടുക്കില്ലെന്നും ദിൽഷ പറയുന്നു.
രണ്ടാളും കൂടിയാലെ പൊളിയാണ്..ഇപ്പോളീ മൂന്നാമനും...പൊളിച്ചടുക്ക് ...പുതിയ ചിത്രവുമായി നിമിഷ
റോബിൻ പറഞ്ഞത്:
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications