Get Updates
Get notified of breaking news, exclusive insights, and must-see stories!

'ദിൽഷയുടെ ഒരുവഞ്ചിയിൽ മഞ്ഞുമല തട്ടി വെള്ളം കയറി തുടങ്ങി..ഡോക്ടറുടെ സ്ട്രാറ്റജി'..വൈറലായി കുറിപ്പ്

ബിഗ് ബോസ് മലയാളം സീസൺ നിരവധി പ്രണയങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഈ സീസണിലും സ്ഥിതി ഒട്ടും വ്യത്യസ്തമല്ല. നാലാം സീസണിൽ പക്ഷേ ഒരു ട്വിസ്റ്റുണ്ട്. ഒരു പെൺകുട്ടിയോട് പ്രണയം തുറന്ന് പറഞ്ഞത് രണ്ട് പേരാണ്. ദിൽഷയാണ് കഥയിലെ നായിക. ദിൽഷയോട് തങ്ങളുടെ പ്രണയം വെളിപ്പെടുത്തിയതാകട്ടെ ഈ സീസണിലെ തന്നെ മികച്ച മത്സരാർത്ഥികളായ ബ്ലസ്ലിയും ഡോ റോബിനും. എന്നാൽ ഇരുവരോടും തനിക്ക് പ്രണയമില്ലെന്നാണ് ദിൽഷ വ്യക്തമാക്കിയത്.
ബ്ലസ്ലി തനിക്ക് സഹോദരനെ പോലെയാണെന്നും ഡോ റോബിൻ തനിക്ക് സുഹൃത്താണെന്നുമാണ് ദിൽഷ പറഞ്ഞത്.

'ത്രികോണ പ്രണയം' എപ്പിസോഡുകൾ കടന്ന് മുന്നേറുന്നതിനിടയിൽ ഇന്നലെ മറ്റൊരു ട്വിസ്റ്റ് ഉണ്ടായി. ദിഷയോട് തനിക്ക് പ്രണയമുണ്ടായിരുന്നുവെന്നും എന്നാൽ ഇനി വെറുതേ കുട്ടിക്കളിക്ക് ഇല്ലെന്നുമാണ് ഡോ റോബിൻ വ്യക്തമാക്കിയത്. ഡോക്ടറെയും ബ്ലെസ്സലിയെയും പറ്റിച്ചു ഫിനാലെയിൽ കടക്കാം എന്ന ദിൽഷയുടെ സ്ട്രാറ്റജിക്കാണ് ഡോക്ടറുടെ ഈ പ്രഖ്യാപനത്തോട് അവസാനം ആയിരിക്കുന്നതെന്ന് പറയുകയാണ് ഒരു ആരാധകൻ. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം

1

ഞാൻ ഒരു ഡോക്ടർ ഫാനൊന്നുമല്ല .പക്ഷെ ഇന്നലെ ഡോക്ടർ പൊളിച്ചു എന്ന് ഞാൻ പറയും . കാരണം ഡോക്ടർ തന്റെ സ്വന്തം പാത ക്ലിയർ ആക്കുക മാത്രമല്ല ചെയ്തത് . ദിൽഷയുടെ കുടം തൊടാതെ മാങ്ങ എടുക്കാനുള്ള വിരുതും ഒരുവഴിക്കാക്കി . A love Triangle is all about that Person in the middle trying to feel special !!!!
കഴിഞ്ഞ weekend എപ്പിസോഡിൽ ലാലേട്ടൻ വന്ന് "Triangular Love Story അഥവാ ത്രികോണ പ്രണയം " എന്ന് പറഞ്ഞപ്പോൾ നമ്മൾ കണ്ടത് തന്റെ സ്ട്രാറ്റജി വിജയിക്കുന്നതിൽ രസിച്ചു കോൽമിയർ കൊണ്ടിരിക്കുന്ന ദിൽഷയെ ആണ് .

2

ഒരു വശത്ത് ദിൽഷയുടെ തൃപാദത്തിൽ തന്റെ proposals സമർപ്പിച്ചിരിക്കുന്ന ബ്ലെസ്സ്ലീ . അവനോട് "ഞാൻ നിന്റെ ചേച്ചി ആണേ , നീയെന്റെ അനിയൻ ആണേ " എന്നൊക്കെ പറഞ്ഞു നിർത്തിയിരുക്കുകയായിരുന്നു ബുദ്ധിമതിയായ ദിൽഷ . മറുഭാഗത്തു ഡോക്ടർ റോബിൻ . ഡോക്ടറോട് " നമ്മൾ ഫ്രണ്ട്‌സ് ആണേ , ഫ്രണ്ട്‌സ് മാത്രമാണേ , ഫ്രണ്ട്‌സ് തന്നെയാണേ " എന്ന് എല്ലാ എപ്പിസോഡിലും പറഞ്ഞുനിർത്തിയിരിക്കുകയായിരുന്നു . ഒരുപരിധി വരെ ദിൽഷ ഇതിൽ വിജയിച്ചു .Television ഫീൽഡിൽ നിന്നുമുള്ള ദിൽഷ രണ്ടുമൂന്ന് റിയാലിറ്റി ഷോകളിലും ഭാഗമായിരുന്നു എന്ന് " D for Dance ", "D for Dance Reloaded " " Dare the Fear " ഒക്കെ കണ്ടവർക്കറിയാം . ഒരു റിയാലിറ്റി ഷോയിൽ പ്രേക്ഷകർക്ക് കിട്ടുന്ന എപ്പിസോഡ് content എന്താണെന്നും അതിന്റെ impact എന്താണെന്നും ദിൽഷക്ക് ആരും പറഞ്ഞുകൊടുത്തു പഠിപ്പിക്കണമെന്നു തോന്നുന്നില്ല .

3

ഒരു triangle love സ്റ്റോറിയുടെ മെയിൻ special കഥാപാത്രമായി സീസണിലെ ഏറ്റവും strong ആയ രണ്ടു മത്സാർത്ഥികൾ ഇടവും വലവും ഉണ്ടെങ്കിൽ Top 5 എന്ന സ്വപ്നം വിദൂരമല്ല എന്ന് ദിൽഷക്ക് നല്ലതുപോലെ അറിയാം . തന്റെ പ്ലാൻ workout ആയതിന്റെ സന്തോഷമാണ് weekend എപ്പിസോഡിൽ ലാലേട്ടൻ അത് പറഞ്ഞപ്പോൾ ദിൽഷയുടെ മുഖത്തു മിന്നിമറഞ്ഞതും . NOW think this - "ഞാൻ നിന്റെ ചേച്ചിയാണേ ", "നമ്മൾ friends ആണേ " എന്നൊക്കെ പറഞ്ഞത് ആത്മാർത്ഥതയോടെ ആണെങ്കിൽ weekend എപ്പിസോഡിൽ ലാലേട്ടൻ ത്രികോണ പ്രണയം എന്ന് പരാമർശിച്ചത് കേട്ടപ്പോൾ ഏറ്റവും കൂടുതൽ വിഷമിക്കേണ്ടത് ദിൽഷ അല്ലെ ?
തന്റെ image ഒരു ത്രികോണ പ്രണയിത്തിലെ നായികയായി കാണാൻ ഒട്ടും ആഗ്രഹിക്കാത്തത് ദിൽഷ ആവണ്ടേ ?
അതൊന്നും ഉണ്ടായില്ലെന്ന് മാത്രമല്ല , ഡോക്ടറെയും ബ്ലെസ്സലിയെയും പറ്റിച്ചു ഫിനാലെയിൽ കടക്കാം എന്ന ദിൽഷയുടെ സ്ട്രാറ്റജിക്കാണ് ഇന്നലെ ഏതാണ്ട് തീരുമാനം ആയത് .

4

I can stand her not loving me , but I can't stand her loving him എന്നൊക്കെയുള്ള ഉഗ്രൻ Triangle content സ്വപ്നം കണ്ടുറങ്ങിയ ദിൽഷക്കു ഉറക്കത്തിൽ ഞെട്ടിയുണർന്ന പ്രതീതിയാണ് ഡോക്ടർ ഇന്നലെ അത് പറഞ്ഞപ്പോൾ ഉണ്ടായത് . ഡോക്ടറുടെ ഗെയിം റിയലോ ഫെയ്കോ എന്തും ആവട്ടെ . ആദ്യം genuine ആയി ഇഷ്ട്ടം തോന്നിയിരുന്നു എന്ന് ഡോക്ടർ തുറന്നു പറഞ്ഞു . പക്ഷെ തന്റെ ഗെയിം മറന്ന് ഒരു Triangle "കുട്ടിക്കളി " കഥയുടെ ഒരു vertice അഥവാ മൂല ആകാൻ എനിക്ക് എന്തായാലും താല്പര്യം ഇല്ല . ഫ്രണ്ട്‌സ് ആണേ എന്ന് പറഞ്ഞുകൊണ്ട് ഒരു flirting രീതിയിൽ കൂടെനിന്ന് തന്നെ use ചെയ്യാൻ ഇനി പറ്റില്ല എന്നതാണ് ഡോക്ടർ അപർണയോടു പറഞ്ഞതിന്റെ highlight . അതുകൊണ്ട് ഇപ്പോൾ ഉള്ള type of "friendship " ഇനും തന്നെ കിട്ടില്ല എന്ന് ഡോക്ടർ സ്മാർട്ട് ആയി പറഞ്ഞു .

5

" she is not interested. Take her as a friend . you will get a lifelong friend" എന്ന അപർണയുടെ ഉപദേശത്തിന് ഡോക്ടറുടെ മറുപടിയായിരുന്നു അത് . അപർണ പറഞ്ഞതുപോലെ " Men might be emotionally weak " . But all Men are not fools - എന്ന് ഡോക്ടറും തെളിയിച്ചു . വാൽകഷ്ണം - രണ്ട്‌ വഞ്ചിയിൽ കാലും വെച്ച് മാസ്സ് ആയി ഈ സീസന്റെ ആഴിമുഖത്തെത്തിയ ദിൽഷയുടെ ഒരുവഞ്ചിയിൽ മഞ്ഞുമല തട്ടി . വെള്ളം കയറി തുടങ്ങി . മറ്റേ വഞ്ചി എന്താകും എന്ന് നമുക്ക് കാത്തിരുന്ന് കാണാം .

Recommended Video

cmsvideo
    അപ്പോൾ കാണുന്നവനെ അപ്പാ എന്ന പ്രയോഗം പഴഞ്ചൊല്ലോ? | Manikandan Bigg Boss Exclusive Interview

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+