ആര്‍മിക്കാര്‍ വോട്ടിംഗ് അട്ടിമറിക്കും... ബിഗ് ബോസില്‍ നടക്കുന്നത് ഇതാണ്?; ധന്യ പറഞ്ഞത് കേട്ടോ
അവിടെ നടക്കുന്നത് ഗെയിം മാത്രമാണ്. അതിനകത്ത് നടക്കുന്നത് മനസിലേക്കെടുത്താല്‍ ആകെ പ്രശ്‌നമാകും എന്നേ എനിക്ക് പറയാനുള്ളൂ

ബിഗ് ബോസ് മലയാളം സീസണ്‍ 4 അവസാനിച്ചിട്ട് ഏറെ നാളായെങ്കിലും അതിലെ മത്സരാര്‍ത്ഥികളെല്ലാം പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതരായി നില്‍ക്കുകയാണ് ഇപ്പോഴും. സിനിമാ-സീരിയല്‍ രംഗത്ത് നിന്നും ബിഗ് ബോസ് മലയാളം സീസണ്‍ 4 ലേക്ക് എത്തിയ ധന്യ മേരി വര്‍ഗീസ് ഇപ്പോഴും പ്രേക്ഷകര്‍ക്ക് പ്രിയതാരമാണ്. ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ അഞ്ചാം സ്ഥാനം ധന്യ മേരി വര്‍ഗീസിനായിരുന്നു.
തന്റേതായ ശൈലിയില്‍ വലിയ കോലാഹലങ്ങളൊന്നുമില്ലാതെയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 4 ല്‍ ധന്യ മേരി വര്‍ഗീസ് 100 ദിവസം പൂര്‍ത്തിയാക്കിയത്. ബിഗ് ബോസ് മലയാളം സീസണ്‍ 4 അവസാനിച്ചതിന് ശേഷം മിനി സ്‌ക്രീന്‍ രംഗത്ത് സജീവമാണ് താരം. ഇപ്പോഴിതാ ബിഗ് ബോസ് മലയാളം വരാനിരിക്കുന്ന സീസണുകളില്‍ മത്സരിക്കാന്‍ പോകുന്നര്‍ക്ക് ഉപദേശവുമായി എത്തിയിരിക്കുകയാണ് ധന്യ. യൂണിവേഴ്‌സല്‍ എന്റര്‍ടെയിന്‍മെന്റ് എന്ന യൂട്യൂബ് ചാനലിനോടായിരുന്നു ധന്യയുടെ പ്രതികരണം.

ധന്യയുടെ വാക്കുകള്‍ ഇങ്ങനെ
Image Credit: Instagram@dhanya_maryvarghese
എനിക്ക് കണ്ടസ്റ്റന്റ്‌സിനോട് പറയാനുള്ളത്, ആരൊക്കെ പോകുന്നുണ്ട് എന്ന് എനിക്കറിയില്ല. ആരൊക്കെ പോയാലും നിങ്ങള്‍ പുറത്ത് വടക്കുന്നതിനെ കുറിച്ച് ഒന്നും ആലോചിക്കാതെ അതില്‍ ഭംഗിയായിട്ട് ഗെയിം കളിക്കുക എന്നാണ്. അത് പറയാന്‍ കാരണം ഞാന്‍ ബിഗ് ബോസ് സീസണ്‍ 4 കഴിഞ്ഞതിന് ശേഷമാണ് ഗെയിമിനെ കുറിച്ച് ശരിക്ക് പഠിക്കുന്നത്. അതൊരു ഗെയിം ഷോ ആണ്.

ആര്‍മി ഫൈറ്റിന് കാരണക്കാരാകരുത്
Image Credit: Instagram@dhanya_maryvarghese
നിങ്ങളൊരിക്കലും അകത്ത് നടക്കുന്നതിനെ കുറിച്ച് മനസിലേക്ക് എടുക്കുകയും പുറത്ത് വന്നിട്ട് അത് വെച്ച് വീണ്ടും ആര്‍മി ഫൈറ്റിനോ കാരണക്കാരാകരുത് എന്നാണ് എനിക്ക് ഉപദേശമായി പറയാനുള്ളത്. പലരും സീസണ്‍ കഴിഞ്ഞതിന് ശേഷം ഫൈറ്റ് മുന്നോട്ട് കൊണ്ടുപോകാറുണ്ട്. ഒരു ഗെയിം ഷോ ആണ്. ഒരിക്കലും അത് പേഴ്‌സണല്‍ ആയിട്ട് എടുക്കേണ്ട കാര്യമില്ല. പിന്നെ അതിന് അകത്ത് വെച്ച് പലരും പല രീതിയില്‍ ഹേര്‍ട്ട് ചെയ്യാറുണ്ട്.

ഡീസന്റായി ഗെയിം കളിക്കുക
Image Credit: Instagram@dhanya_maryvarghese
അത് ഒരു അതിര് വിട്ട് പോകുന്ന ഹേര്‍ട്ടിംഗ് ആണെങ്കില്‍ പലര്‍ക്കും അത് മനസില്‍ തന്നെ കാണും. അത് എത്ര മായ്ച്ചാലും പോകില്ല. ഗെയിമിന് ഒരു ഡീസന്‍സിയോട് കൂടി കാണുക. അത് ഒരു ഡീസന്റ് രീതിയില്‍ തന്നെ മുന്നോട്ട് കൊണ്ട് പോകുക. അത് ആര്‍മിയായലും ശരി. ഡീസന്റ് ആയി തന്നെ ആര്‍മി ഫൈറ്റും നടക്കട്ടെ. കാരണം വേറെ ഒരാളുടെ ജീവിതത്തില്‍ എന്തെങ്കിലും വിള്ളലുകള്‍ ഉണ്ടാക്കുന്ന തരത്തില്‍ ഫൈറ്റിനെ കൊണ്ടുപോകരുത് എന്നാണ് എനിക്ക് പറയാനുള്ളത്.

വോട്ടിംഗ് ആര്‍മിക്കാര്‍ അട്ടിമറിക്കുമോ?
Image Credit: Instagram@dhanya_maryvarghese
വോട്ടിംഗില്‍ ആര്‍മിക്കാരുടെ ഇടപെടലും അട്ടിമറിക്കുകയും ചെയ്യുന്ന കാര്യത്തില്‍ എങ്ങനെ ഹാന്‍ഡില്‍ ചെയ്യണം എന്ന് എനിക്കറിയില്ല. കാരണം അത് ശരിക്കും വേദനയുണ്ടാക്കുന്ന കാര്യമാണ്. ചിലപ്പോള്‍ ഔട്ട് ആകേണ്ട ആളുകളായിരിക്കില്ല എല്ലാ സീസണിലും കണ്ടിട്ടുള്ള കാര്യമാണ്. അവസാന സീസണിലും ഉണ്ടായിരുന്നു. പുറത്ത് പോകേണ്ട ആളായിരിക്കില്ല ആര്‍മി ഫൈറ്റ് കാരണം പുറത്ത് പോവുന്നത്.

അര്‍ഹതയില്ലാത്തവര്‍ പുറത്താകും
Image Credit: Instagram@dhanya_maryvarghese
കുറച്ച് ദിവസങ്ങള്‍ കൂടി 100 ദിവസമൊക്കെ നില്‍ക്കാന്‍ സാധ്യതയുള്ള ആളുകളൊക്കെ നേരത്തെ പുറത്ത് പോകേണ്ടി വന്നിട്ടുണ്ട്. തീര്‍ച്ചയായും വിവേകത്തോടെ തന്നെ ആളുകള്‍ കുറച്ച് കൂടെ ബിഗ് ബോസിനെ ഗെയിമായിട്ട് തന്നെ കാണാന്‍ ശ്രമിക്കുക. അതിനെ വളരെ പേഴ്ണല്‍ ആയിട്ട് കാണാതിരിക്കുക. ഒത്തിരി പേഴ്‌സണല്‍ ആയിട്ട് കണ്ട് കഴിഞ്ഞാല്‍ ഉറപ്പായിട്ടും ആര്‍മിയും കണ്ടസ്റ്റന്റ്‌സും പേഴ്‌സണല്‍ ആയിട്ട് കണ്ട് കഴിഞ്ഞാല്‍ അതിനെ നമ്മള്‍ക്ക് കണ്‍ട്രോള്‍ ചെയ്യാന്‍ പറ്റാത്ത രീതിയില്‍ അത് മറ്റുള്ളവര്‍ക്ക് മുറിവുണ്ടാക്കും.

അതെല്ലാം അവിടെ തീര്‍ന്നു
Image Credit: Instagram@dhanya_maryvarghese
ആ രീതിയിലേക്ക് അത് വളര്‍ന്ന് പോകും. അധികം പേഴ്‌സണല്‍ ആക്കാതെ ഗെയിം മുന്നോട്ട് കൊണ്ട് പോകാന്‍ നോക്കുക. ഞാന്‍ ബിഗ് ബോസ് സീസണ്‍ കഴിഞ്ഞ ശേഷം ശ്രമിച്ച ഒരു കാര്യം അതാണ്. സീസണ്‍ ഫോറില്‍ എന്തൊക്കെ സംഭവിച്ചോ അതൊന്നും എന്നെ ബാധിച്ചിട്ടില്ല. കാരണം ഞാന്‍ അതിനെ കുറിച്ച് ആലോചിക്കാറില്ല. അതിനെ കുറിച്ച് എവിടേയും സംസാരിക്കാറുമില്ല. ബിഗ് ബോസ് ഹൗസിനകത്ത് നടന്ന കാര്യങ്ങളൊക്കെ അവിടെ കഴിഞ്ഞു. പുറത്ത് നമ്മള്‍ നമ്മളുടെ ജീവിതവുമായി മുന്നോട്ട് പോകുകയാണ് വേണ്ടത്.

ബിഗ് ബോസ് ഏറെ സഹായിച്ചു
Image Credit: Instagram@dhanya_maryvarghese
അതൊരു ഗെയിം ഷോ ആണ്. അത് അറിഞ്ഞിട്ട് തന്നെ മുന്നോട്ട് പോകുക. അത് അറിഞ്ഞിട്ട് തന്നെ അകത്തേക്ക് പോകുക. തിരിച്ച് വന്നിട്ട് നിങ്ങളുടെ ലൈഫ് ലീഡ് ചെയ്യുക. അല്ലാതെ ആ ഫൈറ്റ് മുന്നോട്ട് കൊണ്ട് പോകരുത്. ബിഗ് ബോസിന് ശേഷം വലിയ രീതിയില്‍ ഒന്നും ജീവിതം മാറിയിട്ടില്ല. എന്റെ വര്‍ക്കുകള്‍ വരുന്നുണ്ട്. സീരിയലുകള്‍ ചെയ്യുന്നുണ്ട്. വേറെ ഓഫര്‍ വരുന്നുണ്ട്. എല്ലാവരും വീണ്ടും ഓര്‍ക്കുന്നുണ്ട്. മറന്ന് പോയ ആളുകളെല്ലാം എന്നെ വീണ്ടും ഒാര്‍ക്കുന്നുണ്ട്. അത് ശരിയാണ്. കൂടുതല്‍ ആളുകള്‍ എന്റെ പടങ്ങള്‍ എടുത്ത് കാണുകയൊക്കെ ചെയ്തിട്ടുണ്ട്. അതിന് സഹായമായിട്ടുണ്ട് ബിഗ് ബോസ്.

മനുഷ്യാവകാശത്തിന് എതിര്
Image Credit: Instagram@dhanya_maryvarghese
ബിഗ് ബോസ് ഒരു ഗെയിം ഷോ മാത്രമാണ്. ഇത് വെച്ചിട്ട് അവിടത്തെ കണ്ടസ്റ്റന്റ്‌സിനെ ഒരിക്കലും ജഡ്ജ് ചെയ്യരുത്. ഈ പേഴ്‌സണ്‍ ഇതായിരിക്കും, ഇയാളുടെ ക്യാരക്ടര്‍ ഇങ്ങനെയായിരിക്കും എന്ന് ഒരിക്കലും ജഡ്ജ് ചെയ്യരുത്. കാരണം അത് ഹ്യൂമണ്‍ റൈറ്റ്‌സിന് എതിരാണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. മാനുഷികമായി നോക്കുകയാണെങ്കില്‍ അവര്‍ പുറത്തിറങ്ങിയതിന് ശേഷം മാനസികമായിട്ട് ഒത്തിരി പ്രശ്‌നങ്ങളിലേക്ക് പോകും.

ആളുകളെ വേദനിപ്പിക്കരുത്
Image Credit: Instagram@dhanya_maryvarghese
കാരണം ആളുകള്‍ അവരെ വീണ്ടും ബുള്ളിയിംഗ് ചെയ്യാന്‍ നോക്കും. ബിഗ് ബോസിനകത്ത് വെച്ച് നടന്ന കാര്യങ്ങളെ നോക്കി വീണ്ടും ജഡ്ജ് ചെയ്യും. ഇതൊന്നും സംഭവിക്കരുത്. എല്ലാവരും സപ്പോര്‍ട്ട് ചെയ്യുക. ഗെയിമിനെ ആ സ്പിരിറ്റില്‍ കാണുക. ഇഷ്ടമുള്ളവര്‍ക്ക് വോട്ട് കൊടുക്കുക. ഇഷ്ടമില്ലാത്തവര്‍ക്ക് വോട്ട് കൊടുക്കേണ്ട. അവരെ ബുള്ളിയിംഗ് ചെയ്യാതിരിക്കുക.












Click it and Unblock the Notifications