'സോഷ്യല്‍ മെസേജ് കൊടുക്കാന്‍ ബിഗ് ബോസില്‍ പോകേണ്ട...'; ലക്ഷ്മിപ്രിയയുടെ ഉപദേശം
ബിഗ് ബോസ് ഷോ എന്താണ് എന്ന് മനസിലാക്കി വേണം പരിപാടിയില്‍ പങ്കെടുക്കാന്‍ ആര്‍മി ഫൈറ്റൊക്കെ സാധാരണയാണ്

ബിഗ് ബോസ് മലയാളം സീസണ്‍ 4 ല്‍ അവസാന അഞ്ചില്‍ എത്തിയ മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു നടി ലക്ഷ്മിപ്രിയ. ലക്ഷ്മി പ്രിയയുടെ മത്സര രീതിക്കെതിരെ തുടക്കം മുതല്‍ തന്നെ വലിയ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. എന്നാലും ലക്ഷ്മിപ്രിയയുടെ ആരാധകരുടെ എണ്ണത്തില്‍ കുറവൊന്നുമുണ്ടായിരുന്നില്ല. ബിഗ് ബോസ് മലയാളം സീസണ്‍ 4 ല്‍ മികച്ച പ്രകടനമാണ് ലക്ഷ്മിപ്രിയ കാഴ്ചവെച്ചിരുന്നത്.
അതിനാല്‍ തന്നെ ലക്ഷ്മിപ്രിയയ്ക്ക് നാലാം സ്ഥാനമാണ് ബിഗ് ബോസ് മലയാളം സീസണ്‍ 4 ല്‍ ലഭിച്ചിരുന്നത്. റിയാസുമായുള്ള ലക്ഷ്മിപ്രിയയുടെ പോര് ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നായിരുന്നു. ഇപ്പോഴിതാ ബിഗ് ബോസ് മലയാളം സീസണ്‍ 5 തുടങ്ങാനിരിക്കെ ഷോയെക്കുറിച്ച് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ലക്ഷ്മിപ്രിയ. യൂണിവേഴ്‌സല്‍ എന്റര്‍ടെയ്ന്‍മെന്റ് എന്ന യൂട്യൂബ് ചാനലിനോടാണ് ലക്ഷ്മിപ്രിയയുടെ പ്രതികരണം...

ആര്‍മി ഫൈറ്റ് സാധാരണം
എല്ലാ ബിഗ് ബോസ് സീസണ്‍ വരുമ്പോഴും ഇത്തരത്തിലുള്ള ആര്‍മികളും ആര്‍മി ഫൈറ്റും ഒക്കെ ഉണ്ടാകാറുണ്ട്. അത് എല്ലാം കൂടെ ചേരുന്നതാണ് ഈ ഷോ എന്ന് പറയുന്നത്. അതില്‍ വലിയ പ്രശ്‌നമുള്ളതായിട്ട് ഞാന്‍ കാണുന്നില്ല. പക്ഷെ പേഴ്‌സണല്‍ ഹരാസ്‌മെന്റ്, പേഴ്‌സണല്‍ ഇന്‍സള്‍ട്ടിംഗ് എന്ന് പറയുന്ന രീതിയിലേക്ക് നിങ്ങളുടെ ഫേവറീറ്റ് കണ്ടസ്റ്റന്റ്‌സിനോടുള്ള ഇഷ്ടം മറ്റുള്ളവരോടുള്ള വിദ്വേഷത്തിനും കാരണമാകുന്ന രീതിയിലേക്ക് എടുക്കാണ്ടിരിക്കാന്‍ പ്രിയപ്പെട്ട പ്രേക്ഷകര്‍ ശ്രദ്ധിക്കണം.

വോട്ട് അട്ടിമറി തടയാന്‍ എളുപ്പവഴി ഉണ്ടോ
വോട്ട് അട്ടിമറി തടയാന്‍ എളുപ്പവഴി ഉണ്ടോ എന്ന് എനിക്ക് പറയാനാകില്ല. അത് എല്ലാ സീസണുകളിലും ഉണ്ടായേക്കാം. ഇനി വരുന്ന സീസണിലും ഉണ്ടായേക്കാം. അതിനൊക്കെ എന്തെങ്കിലും മാനദണ്ഡം ഉണ്ടാക്കാനായിട്ട് പറ്റുമോ എന്നുള്ള കാര്യത്തില്‍ എനിക്ക് യാതൊരു നിശ്ചയവുമില്ല. ഒരോരുത്തര്‍ക്കും അവരവരെ ഇഷ്ടമുള്ളവരെ സപ്പോര്‍ട്ട് ചെയ്യാന്‍ വേണ്ടി അവര്‍ പറയും. അപ്പോള്‍ മറ്റുള്ളവര്‍ അതിന്റെ ഓപ്പോസിറ്റ് ചെയ്യും.

ഭാഗ്യം കൂടി ഉണ്ടാകണം
അപ്പോള്‍ ഇവര്‍ അതിനേക്കാള്‍ മുകളില്‍ എങ്ങനെയൊക്കെ പോകാന്‍ പറ്റും എന്ന് വെച്ചാല്‍ ആ രീതിയിലൊക്കെ സപ്പോര്‍ട്ട് ചെയ്യാനായിട്ട് ശ്രമിക്കും. അതൊക്കെ സ്വാഭാവികമാണ്. നമുക്ക് ഭാഗ്യം കൂടി ഉണ്ടാകണം. അതിലൊക്കെ വിന്‍ ചെയ്ത് വരാന്‍ വേണ്ടിയിട്ട്. ബിഗ് ബോസിന് ശേഷവും എപ്പോഴും വിളിക്കുന്ന പോലെ സിനിമകള്‍ വിളിക്കുന്നുണ്ട്. ഞാന്‍ എന്റേതായിട്ടുള്ള രീതിയില്‍ സിനിമകള്‍ ചെയ്യണം, ഷോ ചെയ്യണം ആ ഒരു രീതിയില്‍ ഞാന്‍ മാറിയിരിക്കുകയാണ്.

പുസ്തകങ്ങള്‍ ആണ് എനിക്ക് ഏറ്റവും ഇഷ്ടം
പിന്നെ ഞാന്‍ ഒരു 100 ദിവസമൊക്കെ വീട്ടില്‍ നിന്ന് മാറി നിന്നിട്ട് എനിക്ക് ചെറിയ മോളാണ് ഉള്ളത്. മാക്‌സിമം സമയം അവളുടെ കൂടെ സ്‌പെന്റ് ചെയ്യണം എന്നാണ് ആഗ്രഹം. അതുപോലെ പുസ്തകങ്ങള്‍ ആണ് എനിക്ക് ഏറ്റവും ഇഷ്ടം. വിളിക്കുന്ന ക്യാരക്ടേഴ്‌സ് എല്ലാം ഞാന്‍ മുന്‍പ് ചെയ്തിരുന്നത് പോലത്തെ ക്യാരക്ടേഴ്‌സ് ആണ്. അങ്ങനത്തെ ക്യാരക്ടര്‍ ആകാനും അങ്ങനത്തെ സിനിമകള്‍ ചെയ്യാനും ഒന്നും എനിക്ക് വലിയ താല്‍പര്യമില്ല.

ബിഗ് ബോസ് ഷോയോട് ഭയങ്കര സ്‌നേഹമുണ്ടായിരിക്കണം
നമുക്ക് നമ്മളുടേതായി ഇഷ്ടം തോന്നുന്ന ക്യാരക്ടേഴ്‌സ് ഒക്കെ ചെയ്യാന്‍ വേണ്ടി വെയ്റ്റ് ചെയ്തിരിക്കുന്നു. മത്സരാര്‍ത്ഥികള്‍ പരമാവധി ഷോ കണ്ടിട്ട് വരണം. നിങ്ങളുടെ ഉള്ളില്‍ ബിഗ് ബോസ് എന്ന് പറയുന്ന ഷോയോട് ഭയങ്കര സ്‌നേഹമുണ്ടായിരിക്കണം. മാക്‌സിമം സത്യസന്ധരായിട്ട്, നിങ്ങള്‍ നിങ്ങളായിട്ട് നില്‍ക്കാന്‍ ശ്രമിക്കണം. നമ്മള്‍ ഇന്ന ആളുകളാണ് എന്ന് പറഞ്ഞ് പ്രൂവ് ചെയ്യുക.

നമ്മളായി തന്നെ മത്സരിക്കുക
നമ്മള്‍ സോഷ്യല്‍ മെസേജ് കൊടുക്കുന്ന ആളാകുന്നതിനേക്കാള്‍ നല്ലത് നമ്മള്‍ ഇതാണ്. യഥാര്‍ത്ഥത്തിലുള്ള ഞാന്‍ ഇതാണ് എന്ന് പ്രൂവ് ചെയ്യാനായിട്ട് ധൈര്യപൂര്‍വം വരികയാണെങ്കില്‍ അതാണ് നല്ലത്. ബാക്കിയെല്ലാം പ്രേക്ഷകര്‍ നോക്കിക്കോളും എന്നാണ് ലക്ഷ്മിപ്രിയ പറഞ്ഞത്.












Click it and Unblock the Notifications