അഖില്‍ മാരാറുടെ ടാർഗറ്റ് ആ താരം: നാദിറ ചില്ലറക്കാരിയല്ല, ഈ സീസണില്‍ ഒരു പൊളി പൊളിക്കും: സായി കൃഷ്ണ
പതിവില്‍ നിന്ന് വ്യത്യസ്തമായി ബിഗ് ബോസ് മലയാളം സീസണ്‍ 5 ന്റെ ആദ്യ ദിനങ്ങള്‍ തന്നെ ആരംഭിച്ചത് താരങ്ങള്‍ക്കിടയിലെ ഏറ്റുമുട്ടലോടെയാണ്. ബിഗ് ബോസിനെ സജീവമാക്കി നിർത്തുന്നത് ഇത്തരം വഴക്കുകളും ഏറ്റുമുട്ടലുകളുമായതിനാല്‍ ആരാധകരും ഇതെല്ലാം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ പരിചയപ്പെട്ട് രണ്ടാം ദിനം തന്നെ ഇത്തരമൊരു ഏറ്റുമുട്ടലിലേക്ക് പോവുമെന്ന് പലരും കരുതിയിരുന്നില്ല.
ആദ്യം ദിനം തന്നെ തർക്കം ശക്തമായപ്പോള്‍ ബിഗ് ബോസിന് പുറത്തെ ചർച്ചകളും സജീവമായി കഴിഞ്ഞു. ആരുടെ ഭാഗമാണ് ശരി, അവന്‍ ചെയ്തത് ശരിയല്ല എന്നതൊക്കെയാണ് ചർച്ചാ വിഷയങ്ങള്‍. അതിനിടെയാണ് ആദ്യ ദിവസത്തെ പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ താരങ്ങളെ വിലയിരുത്തി വ്ളോഗർ സായി കൃഷ്ണണ രംഗത്ത് വന്നിരിക്കുന്നത്.

നാദിറ ഒരു ബ്രില്യന്റ് ഗെയിമർ
ബിഗ് ബോസ് മലയാളത്തിന്റെ ആദ്യത്തെ രണ്ട് എപ്പിസോഡുകള്‍ കണ്ടതില്‍ നിന്നും നാദിറ ഒരു ബ്രില്യന്റ് ഗെയിമറാണെന്ന് മനസ്സിലാക്കാന്‍ സാധിച്ചുവെന്നാണ് സായി അഭിപ്രായപ്പെടുന്നത്. വൈബർ ഗുഡ്, ജുനൈസ്, അനിയന്‍ മിഥു എന്നിവരൊക്കെ നന്നായി കളിച്ചു. ശ്രുതി ലക്ഷ്മിയൊന്നും ക്യാമറിയിലേ ഇല്ല. പതിയെ കയറി വരുമായിരിക്കും. നാദിറയെ ബ്രില്യന്റ് ഗെയിമറായിട്ടാണ് എനിക്ക് തോന്നുന്നത്.
നാദിറക്ക് നടപ്പിലാക്കാനുള്ള കാര്യങ്ങള്‍ അവർ ആഞ്ചലീന്‍ മരിയ വഴി വളരെ കൃത്യമായി നടപ്പിലാക്കുന്നുണ്ട്. അവർക്ക് കൃത്യമായ ലക്ഷ്യവും ഉണ്ട്. ആ ടാർഗറ്റില്‍ അഖില്‍ മാരാർ, ദേവു, ജുനൈസ് എന്നിവരൊക്കെ ഉണ്ടെന്നാണ് ഞാന്‍ കരുതുന്നത്. റിനോഷ് ജോർജിന്റെ കാര്യത്തിലേക്ക് വരികയാണെങ്കില്‍ അദ്ദേഹം ഒരു കുറുക്കനാണ്.
ഒരു കാപ്പി ഗ്ലാസും പിടിച്ചുകൊണ്ടിരുന്ന് അദ്ദേഹം ഒരു റഡാർ പോലെ എല്ലാവരേയും വാച്ച് ചെയ്യുന്നുണ്ട്. ഇപ്പോള്‍ സൈലന്റ് ആണെങ്കിലും ഒരു ഗെയിം പ്ലാന്‍ എന്തായാലും ഉണ്ടാവും. അത് നടപ്പിലാക്കാന്‍ ശ്രമിക്കുകയും ചെയ്യും. ഓവർ ആയി സൈലന്റ് ആയി നടന്നാലും അഖില്‍ മാരാറെ പോലെ ഓവർ ആയി കുട്ടിക്കളി കളിച്ചാലും പ്രശ്നമാണ്.

എഞ്ചലീന മരിയക്ക് ഒരു ഓസ്കാർ
ഇതെല്ലാം അഭിനയമാണെങ്കില്‍ എഞ്ചലീന മരിയക്ക് ഒരു ഓസ്കാർ കൊടുക്കണം. തുടക്ക ദിവസങ്ങളില്‍ ആർക്കും കിട്ടാത്ത അത്ര വലിയ ക്യാമറ സ്പെയിസ് ആണ് താരത്തിന് ലഭിക്കുന്നത്. ലൈവിലും എപ്പിസോഡിലും അങ്ങനെ തന്നെ. എങ്ങനെ കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോവണം എന്നതില്‍ അവർക്ക് കൃത്യമായ പ്ലാന്‍ ഉണ്ടാവും. ഞാന്‍ ഇങ്ങനെയൊക്കെ ആണെന്ന ഒരു ധാരണ ഉണ്ടാക്കിയെടുത്താല്‍ അവർക്ക് അത് പതിയെ ഗുണം ചെയ്യും.
അഖില്‍ മാരാർ പല കാര്യത്തില്‍ നിന്നും ഒഴിഞ്ഞു മാറി പോവുന്നുണ്ട്. അദ്ദേഹത്തിന്റെ ടാർഗറ്റ് ജുനൈസ് ആണെന്നുള്ളത് വളരെ വ്യക്തമാണ്. നാദിറ എന്തായാലും അടിപൊളിയാണ്. ബാക്കി കാര്യങ്ങളൊക്കെ വരുന്ന വഴിക്ക് നോക്കാം. ദിവസം ഒരു വീഡിയോ ബിഗ് ബോസ് സംബന്ധിച്ച് ഇടും. ബാക്കി മറ്റ് വിഷയങ്ങളിലും പ്രതികരണം ഉണ്ടാവും. എന്തായാലും അരിമേടിക്കണമല്ലോയെന്നും സായി കൃഷ്ണ തമാശ രൂപേണ പറയുന്നു.

അഖില്‍ മാരാർ പറഞ്ഞ കാര്യം
അഖില്‍ മാരാർ നേരത്തെ ബിഗ് ബോസിനെതിരെ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ഇപ്പോള്‍ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. ഇതോടെ എന്തായാലും മാരാർ എയറിലായി ബിഗ് ബോസില്‍ സോഷ്യല്‍ മീഡിയയുടെ പവർ കഴിഞ്ഞ സീസണില്‍ വ്യക്തമായതാണ്. ഇപ്രാവശ്യമാവട്ടെ അത്യാവശ്യം സോഷ്യല്‍ റെലവന്റ് ആയിട്ടുള്ള വിഷയങ്ങളില്‍ ഇടപെടുന്ന ആളുകള്‍ അതിന് അകത്തുണ്ട്. അതൊക്കെ ഷോയ്ക്ക് അകത്തുള്ള സമയത്ത് സ്വാഭാവികമായും കുത്തിപ്പൊങ്ങി വരും.
ഏതൊരു വ്യക്തിയുടെ കാര്യത്തിലാണെങ്കിലും അത് അങ്ങനെ തന്നെയെ സംഭവിക്കുകയുള്ളു. എന്തായാലും അഖില്‍ മാരാർ എയറിലാണ്. മുപ്പർ ഇതൊന്നും മനസ്സിലാക്കാതെ അതിന് അകത്ത് കളിച്ചുകൊണ്ടിരിക്കുകയാണ്. മുമ്പ് ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളൊക്കെ കുത്തിപ്പൊങ്ങുമെന്ന് വിചാരിച്ചിരുന്നെങ്കില്‍ ആദ്യ ദിവസം തന്നെ പൊങ്ങിവരുമെന്ന് പ്രതീക്ഷിച്ച് കാണില്ലെന്നും സായി കൃഷ്ണ കൂട്ടിചേർക്കുന്നു.












Click it and Unblock the Notifications