ബിഗ് ബോസ് വിജയിക്കാനുള്ള തന്ത്രം; റോബിൻ നൽകിയ ഉപദേശവും; മനസ് തുറന്ന് അപർണ മൾബറി

കൊച്ചി: ബിഗ് ബോസ് സീസൺ 4 ൽ ശ്രദ്ധിക്കപ്പെട്ട മത്സരാർത്ഥികളിൽ ഒരാളായിരുന്നു അപർണ മൾബറി. ഏകദേശം ഷോയുടെ പകുതിയോളം ദിവസങ്ങളിൽ ബിഗ് ബോസിൽ പിടിച്ച് നിൽക്കാൻ അപർണയ്ക്ക് സാധിച്ചിരുന്നു. എന്നാൽ ബിഗ് ബോസിൽ ഷോയ്ക്ക് വേണ്ട രീതിയിലുള്ള ഗെയിം പുറത്തെടുക്കാൻ സാധിക്കാത്തത മത്സരാർത്ഥികളിൽ ഒരാളായിരുന്നു അപർണയെന്ന ആക്ഷേപം ശക്തമായിരുന്നു.
ഇപ്പോഴിതാ അത്തരം ആക്ഷേപങ്ങളോട് പ്രതികരിക്കുകയാണ് അപർണ. മൈൽസ്റ്റോൺ മെയ്ക്കേഴ്സ് യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അപർണയുടെ പ്രതികരണം. ബിഗ് ബോസ് സീസൺ 5 തുടങ്ങാനിരിക്കെ മത്സരാർത്ഥികൾക്ക് നൽകാനുള്ള നിർദ്ദേശം എന്ന നിലയ്ക്കാണ് അപർണയുടെ പ്രതികരണം. വായിക്കാം.

ബിഗ് ബോസ് സീസൺ 5 ലേക്ക് പോകുന്നവരോട്
എല്ലാ തരത്തിലും ആളുകൾക്ക് വിനോദം നൽകുന്ന പരിപാടിയാണ് ബിഗ് ബോസ്. അതുകൊണ്ട് തന്നെ മത്സരാർത്ഥികൾ പലകാര്യങ്ങളും അറിഞ്ഞിരിക്കേണ്ടതുണ്ട്. തമാശ പറയാൻ അറിയുകയും എന്ത് ഇഷ്ടപ്പെട്ടില്ലെങ്കിലും അത് തുറന്ന് പറയാൻ തയ്യാറാകുകയുമൊക്കെ വേണം. എന്തും വിഷയമാക്കാൻ അറിയണം.
ചെറിയ വിഷയങ്ങൾ പോലും ഉയർത്തി കാമറ അറ്റൻഷൻ കിട്ടാൻ ചിലര്‍ ശ്രമിക്കും. ഞങ്ങളുടെ സീസണിൽ കിച്ചണിൽ പാത്രം കഴുകുന്ന സ്പഞ്ച് പലപ്പോഴും സിങ്കിലായിരുന്നു. അത് എനിക്ക് ഇഷ്ടമായിരുന്നില്ല. അത് മാറ്റണമെന്ന് പറഞ്ഞെങ്കിലും ആരും ചെയ്തില്ല. ശരിക്കും എനിക്ക് അത് വിഷയമാക്കാമായിരുന്നു പക്ഷേ ഞാനത് അങ്ങനെ ആലോചിച്ചില്ല.

ഈ സ്ട്രാറ്റജികൾ
അത്തരത്തിൽ അതൊക്കെ വിഷയമാക്കാം എന്നൊക്കെ തനിക്ക് മുൻപേ അറിയുമായിരുന്നെങ്കിൽ ഞാൻ അതൊക്കെ ചിലപ്പോൾ ഉയർത്തിക്കൊണ്ടുവന്നേനെയെന്ന് തോന്നിയിട്ടുണ്ട്. ബിഗ് ബോസ് ഇറങ്ങി കഴിഞ്ഞപ്പോഴാണ് മനസിലായത് ഈ കോമ്പോകൾ ബിഗ് ബോസിൽ വളരെ ഫലപ്രദമാണെന്ന്. അത് സൗഹൃദമാണെങ്കിലും പ്രണയിതാക്കളാണെങ്കിലും ശത്രുക്കൾ ആണെങ്കിലും സഹോദര്യം ആണെങ്കിലുമെല്ലാം. ആളുകൾക്ക് അത്തരത്തിലുള്ള ബന്ധങ്ങൾ ഇഷ്ടപ്പെടുന്നതായിരിക്കും. ഇതൊക്കെ സ്ട്രാറ്റജികൾ ആണ്. ഇത്തരം സ്ട്രാറ്റജികളുമായി ഷോയിൽ പോയാൽ തീർച്ചയായും നിങ്ങൾക്ക് മുന്നേറാം', അപർണ പറഞ്ഞു.

റോബിൻ നൽകിയ ഉപദേശം
ബിഗ് ബോസ് ഗെയിമിനിടെ റോബിൻ തന്നെ വളരെ അധികം സഹായിച്ചിരുന്നു. പാവ ടാസ്കിനിടെ ഞാൻ ആദ്യം നവീൻ ചേട്ടന്റെ പാവ ഞാൻ ആദ്യം എടുത്തു. പിന്നീട് എനിക്ക് കുറ്റബോധം തോന്നി ഞാനത് തിരികെ കൊണ്ടുകൊടുത്തു. എന്നാൽ അങ്ങനെ ചെയ്യേണ്ടതില്ലെന്നും ഇത് ഗെയിമാണെന്നും റോബിൻ തന്നോട് പറഞ്ഞു. അത്തരത്തിൽ പല സന്ദർഭങ്ങളിലും റോബിൻ തനിക്ക് നിർദ്ദേശങ്ങൾ തന്നിരുന്നു. ആ ഉപദേശങ്ങളൊക്കെ കേട്ട് ഞാൻ ഒരാഴ്ച നല്ലത് പോലെ കളിച്ചാലും അത് കഴിഞ്ഞാൽ പിന്നെ കാര്യങ്ങൾ ഒക്കെ മറന്ന് പോകും. വീണ്ടു ഞാൻ തന്നെയാകും', അപർണ മൾബറി പറഞ്ഞു.

ബിഗ് ബോസിലേക്ക് പോകുന്നതിനോട് താത്പര്യമില്ലായിരുന്നു
ബിഗ് ബോസിലേക്ക് താൻ പോകുന്നതിനോട് പങ്കാളിക്ക് താത്പര്യമില്ലായിരുന്നുവെന്നും താരം പറഞ്ഞു. 'വേണമെങ്കിൽ ഒരു അനുഭവം എന്ന നിലയ്ക്ക് പങ്കെടുത്തോട്ടെ എന്നതായിരുന്നു പ്രതികരണം. ഷോ തുടങ്ങി ഒരു മാസം കഴിഞ്ഞപ്പോൾ തന്നെ ഞാൻ മടങ്ങി വന്നോട്ടെയെന്ന് അവൾ ചിന്തിച്ചിരുന്നു. ഒരു ഘട്ടം കഴിഞ്ഞപ്പോൾ അവൾ ഷോ കാണുന്നത് അവസാനിപ്പിച്ചു. അവൾ എന്നെ ഒരുപാട് മിസ് ചെയ്തു, മാത്രമല്ല ഞാനായിട്ടല്ല അവിടെ നിൽക്കുന്നതെന്ന് അവൾക്ക് മനസിലായി.

അവളെ വേദനിപ്പിച്ചിരുന്നു
അതൊക്കെ അവളെ വേദനിപ്പിക്കുന്നുണ്ടായിരുന്നു. ഞാൻ ഒന്ന് സ്വതന്ത്രമാകണമെന്ന് അവൾ ആഗ്രഹിച്ചു. ഒരു മാസമൊക്കെ കഴിഞ്ഞപ്പോൾ ഷോ കാണാൻ പറ്റില്ലെന്ന് തന്നെയായി. എ
ങ്കിലും വലിയ പിന്തുണയായിരുന്നു എനിക്ക് അവൾ നൽകിയത്. എനിക്ക് കാണിച്ച് നൽകാനായി നിരവധി വീഡിയോകൾ ബിഗ് ബോസിന് അയച്ച് കൊടുക്കുമായിരുന്നു. ആളുകളൊക്കെ എന്നെ പിന്തുണയ്ക്കുന്നുണ്ടെന്ന് അവൾ ഉറപ്പുവരുത്തുകയും ചെയ്തിരുന്നു',
അപർണ വ്യക്തമാക്കി.












Click it and Unblock the Notifications