Get Updates
Get notified of breaking news, exclusive insights, and must-see stories!

'ലെസ്ബിയൻ ഇന്ത്യൻ സംസ്കാരമല്ല,ആളുകൾ സ്വീകരിക്കണമെങ്കിൽ ഇനിയും വർഷങ്ങൾ എടുക്കും'; അപർണ മൾബറി

 3-1679137596.jpg -Properties

ബിഗ് ബോസ് സീസൺ 4 ലൂടെയാണ് ഇൻഫ്ലുവൻസർ കൂടിയായ അപർണ മൾബറിയെ ആളുകൾ കൂടുതൽ അറിഞ്ഞ് തുടങ്ങിയത്. വിദേശ വനിതയായ അവർ കേരളത്തിലാണ് വളർന്നത്. പച്ച വെള്ളം പോലെ മലയാളം സംസാരിക്കാനുള്ള അപർണയുടെ കഴിവിന് വളരെ അധികം കൈയ്യടി ലഭിച്ചിട്ടുണ്ട്.

താനൊരു ലെസ്ബിയൻ ആണെന്ന് അപർണ തുറന്ന് പറഞ്ഞിരുന്നു. തന്റെ പങ്കാളിയായേയും അവർ ആരാധകർക്ക് പരിചയപ്പെടുത്തി കൊടുത്തിട്ടുണ്ട്. ഇപ്പോഴിതാ കേരത്തിൽ ലെസ്ബിയൻ ബന്ധങ്ങളോടുള്ള ആളുകളുടെ സമീപനത്തെ കുറിച്ച് പ്രതി്കരിക്കുകയാണവർ. മൈൽസ്റ്റോൺ മേക്കേഴ്സ് യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അവരുടെ പ്രതികരണം. വായിക്കാം.

 നമ്മുടെ അച്ഛനും അമ്മക്കും മാത്രമാണ് ഇപ്പോഴും പ്രശ്‌നം

നമ്മുടെ അച്ഛനും അമ്മക്കും മാത്രമാണ് ഇപ്പോഴും പ്രശ്‌നം

ഇത്രയും വര്‍ഷമായിട്ടും നമ്മളുടെ വയസിലുള്ളവര്‍ലെസ്ബിയൻ ബന്ധങ്ങൾ വളരെ നല്ല രീതിയിൽ തന്നെ സ്വീകരിക്കാറുണ്ട്. നമ്മുടെ അച്ഛനും അമ്മക്കും മാത്രമാണ് ഇപ്പോഴും പ്രശ്‌നം. ചിലപ്പോള്‍ മറ്റൊരാളുടെ കാര്യത്തില്‍ അവര്‍ക്ക് പ്രശ്‌നം കാണില്ലായിരിക്കും. പക്ഷേ സ്വന്തം മക്കളുടെ കാര്യം വരുമ്പോൾ അവർക്ക് അത് ഉൾക്കൊള്ളാൻ സാധിക്കില്ല. സ്വന്തം മക്കൾ ഏത് രീതിയിലാണെങ്കിലും അതേ രീതിയിൽ അവരെ ഉൾക്കൊള്ളാനാണ് ആദ്യം മാതാപിതാക്കൾ ശ്രമിക്കേണ്ടത്. മക്കളെ പൂർണമായി സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുക എന്നതാണ് എല്ലാ മാതാപിതാക്കളുടേയും ഉത്തരവാദിത്തം.

 അവർക്ക് വേണ്ട സ്നേഹവും കരുതലും

അവർക്ക് വേണ്ട സ്നേഹവും കരുതലും


അവർ സുരക്ഷിതരാണെന്ന്, അവർക്ക് വേണ്ട സ്നേഹവും കരുതലും നിങ്ങളിൽ നിന്ന് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. ജീവിതം വളരെ ശ്രമകരമാണ്. ഒരു ഗേ വ്യക്തിയെ സംബന്ധിച്ച് വളരെ അധികം ശ്രമകരമായിരിക്കും. ആളുകൾ അവരെ പിന്തുണയ്ക്കണമെന്നില്ല. അങ്ങനെയൊരു സപ്പോര്‍ട്ട് കിട്ടാന്‍ ഇനിയും ഒരു പത്തുവര്‍ഷം മിനിമം എടുക്കുമെന്നാണ് തോന്നുന്നത്. കാത്തിരുന്ന് കാണാം. വെസ്റ്റില്‍ അമ്പതുകളിലും അറുപതുകളിലുമാണ് ഇതിന്റെ റെവല്യൂഷന്‍ തുടങ്ങിയത്. അവിടത്തെ ഒരു സംസ്‌കാരമാണ് ഇപ്പോള്‍ ഇത് നോര്‍മലായി വരുന്നത്.

 ഇത് ഇവിടത്തെ സംസ്‌കാരമല്ല

ഇത് ഇവിടത്തെ സംസ്‌കാരമല്ല

എന്നാല്‍ ഇന്ത്യയില്‍ ഇപ്പോഴും ഇത് ഇവിടത്തെ സംസ്‌കാരമല്ല. ഭാവിയില്‍ ഒരു പത്ത്, ഇരുപത് വര്‍ഷം കഴിഞ്ഞാല്‍ അങ്ങനെ ആകാം. പക്ഷേ എന്നെ സംബന്ധിച്ച് ഞാനൊരു വിദേശിയായിട്ട് ഇങ്ങോട്ടേക്ക് വന്നു. പക്ഷേ അപ്പോഴും ഇതാണ് ശരി , ഇതാണ് തെറ്റ് എന്ന് പറയാൻ ഉള്ള ശരിയായ വ്യക്തിയല്ല ഞാൻ. കാരണം ഞാനൊരു വിദേശിയാണ്. എന്റെ സംസ്‌കാരവും ഞാന്‍ വളര്‍ന്ന് വന്ന രീതിയും തികച്ചും വ്യത്യസ്തമാണ്. ഞാൻ ചെയ്യുന്നത് എന്റെ ജീവിതം ജീവിക്കുന്നു, മറ്റുള്ളവരോട് നല്ലത് പോലെ പെരുമാറാൻ പഠിക്കുന്നു.

 കുടുംബങ്ങളിൽ നിന്ന് പുറത്താകും

കുടുംബങ്ങളിൽ നിന്ന് പുറത്താകും


ഇപ്പോള്‍ തന്നെ എന്റെ ഇന്‍ബോക്‌സില്‍ കുറേ മെസേജുകളുണ്ട്. ചേച്ചി ഞാനും ഇങ്ങനെയാണ്, പക്ഷെ എന്നെ സ്വീകരിക്കാന്‍ ആരുമില്ല, ഞാന്‍ മാതാപിതാക്കളോട് എന്തുപറയും. മാതാപിതാക്കളോട് പറഞ്ഞാല്‍ അവര്‍ എന്നെ പുറത്താക്കും എന്നൊക്കെയാണ് അവരുടെ മെസേജുകള്‍. അവരെ സംബന്ധിച്ച് ആരോടും പറയാതെ വിവാഹം കഴിച്ച് ഒരു നോർമൽ ജീവിതം ജീവിക്കും. തുറന്ന് പറയുമ്പോൾ അവർ കുടുംബങ്ങളിൽ നിന്ന് പുറത്താകും. അതുകൊണ്ട് തന്നെ വലിയൊരു തീരുമാനമായിരിക്കും അവരെ സംബന്ധിച്ച് എടുക്കേണ്ടി വരുന്നത്.

 സുപരിചിതമാണെങ്കിലും

സുപരിചിതമാണെങ്കിലും

ഒന്നുകിൽ കുടുംബം അല്ലെങ്കിൽ ഞാനല്ലാത്ത ജീവിതം ജീവിക്കേണ്ടി വരും എന്നതാണ് അവരുടെ അവസ്ഥ. രണ്ടു മൂന്ന് ആളുകള്‍ക്ക് അവരുടെ കുടുംബങ്ങളില്‍ പറഞ്ഞപ്പോള്‍ ഉള്‍കൊണ്ടു. അത്തരം കുടുംബങ്ങളെ അഭിനന്ദിക്കണം.
എന്റെ മാതാപിതാക്കൾ അത് സ്വീകരിച്ചു. കാരണം അവർ മറ്റൊരു സംസ്കാരത്തിലാണ് വളർന്നത്. അവർ ഇത് കേൾക്കുകയോ കാണുകയോ ചെയ്യുന്നത് ആദ്യമായല്ല. അമേരിക്കൽ ഇതൊക്കെ സുപരിചിതമാണെങ്കിലും ഇപ്പോഴും സ്വീകരിക്കാത്ത ആളുകൾ ഉണ്ട്' അപര്‍ണ മള്‍ബറി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+