Get Updates
Get notified of breaking news, exclusive insights, and must-see stories!

ശാലു പേയാട് കുടുങ്ങുമോ? കേസ് കൊടുത്ത് ആരതി പൊടി; ശാലുവിന്റെ മറുപടി ഇങ്ങനെ, 'കളിക്കാൻ നിക്കരുത്

 23-1679455012.jpg -

ബിഗ് ബോസ് സീസൺ 4 മത്സരാർത്ഥിയായ റോബിന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളായിരുന്നു സിനിമയിലെ സ്റ്റിൽ ഫോട്ടോഗ്രാഫറായ ശാലു പേയാട്. എന്നാൽ ഇരുവരും തമ്മിൽ പിന്നീട് തെറ്റി പിരിഞ്ഞു. പിന്നാലെ റോബിനെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു ശാലു പേയാട് ഉയർത്തിയത്. വിവിധ യുട്യൂബ് ചാനലുകൾക്ക് നൽകിയ അഭിമുഖത്തിൽ കുടുത്ത ആക്രമണമായിരുന്നു റോബിനെതിരെ ശാലു പേയാട് അഴിച്ച് വിട്ടത്. ഇപ്പോഴിതാ ശാലുവിന്റെ ആരോപണങ്ങൾക്കെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് റോബിന്റെ ഭാവി വധുവും സംരംഭകയുമായ ആരതി പൊടി.

റോബിൻ രാധാകൃഷ്ണനെതിരെ ശാലു പേയാട്

റോബിൻ രാധാകൃഷ്ണനെതിരെ ശാലു പേയാട്

പബ്ലിസിറ്റിക്ക് വേണ്ടി എന്ത് ചെയ്യാനും മടിക്കാത്ത ആളാണ് റോബിൻ രാധാകൃഷ്ണൻ എന്നായിരുന്നു ശാലു പേയാടിന്റെ ആരോപണം. റോബിൻ നിരവധി പേരുടെ ജീവിതം ഇല്ലാതാക്കി. തനിക്കെതിരെ തിരിയുന്നവരെ അവരുടെ മുൻ ഫോൺ റെക്കോഡുകൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി ഇല്ലാതാക്കാൻ ശ്രമിച്ചിരുന്നുവെന്നും ആരാധകരെ റോബിൻ വഞ്ചിക്കുകയാണെന്നും ശാലു പേയാട് ആരോപിച്ചിരുന്നു. ബിഗ് ബോസ് സഹമത്സരാർത്ഥിയായ ദിൽഷ പ്രസന്നെ റോബിൻ രാധാകൃഷ്ണനാണ് വഞ്ചിച്ചതെന്നും തന്റെ കൈയ്യിൽ എല്ലാത്തിനും തെളിവുണ്ടെന്നും ശാലു പേയാട് പറഞ്ഞിരുന്നു.

സിനിമാ അവസരങ്ങൾ പച്ചക്കള്ളമാണെന്ന്

സിനിമാ അവസരങ്ങൾ പച്ചക്കള്ളമാണെന്ന്


റോബിൻ തനിക്ക് ലഭിച്ചുവെന്ന് അവകാശപ്പെടുന്ന സിനിമ അവസരങ്ങളെല്ലാം പച്ച കള്ളം മാത്രമാണെന്നായിരുന്നു ശാലു പേയാട് ആരോപിച്ച മറ്റൊരു കാര്യം. തന്റെ സിനിമയിലെ സൗഹൃദങ്ങളെ ദുരുപയോഗം ചെയ്ത് കണ്ടന്റ് ഉണ്ടാക്കാനായിരുന്നു റോബിൻ പലപ്പോഴും ശ്രമിച്ചിരുന്നതെന്നും സിനിമയിൽ ലഭിച്ചെന്ന് പറയുന്ന അവസരങ്ങൾ എല്ലാം തന്നെ പച്ചക്കള്ളമാണെന്നും ശാലു പേയാട് ആരോപിച്ചിരുന്നു.

നിയമ നടപടിയുമായി മുന്നോട്ട് പോകുകയാണെന്ന്

നിയമ നടപടിയുമായി മുന്നോട്ട് പോകുകയാണെന്ന്


അതേസമയം ശാലു പേയാടിന്റെ ആരോപണങ്ങൾക്കെതിരെ റോബിൻ നേരിട്ട് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ശാലുവിനെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുകയാണെന്ന് ആരതി പൊടി വ്യക്തമാക്കിയിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ പങ്കിട്ട സ്റ്റോറിയിലൂടെയാണ് ആരതി ഇക്കാര്യം അറിയിച്ചത്. ആരതിയുടെ കുറിപ്പ് ഇങ്ങനെ- 'വിവാദങ്ങൾ പടച്ചുവിടുന്നവരോട്, ഈ തെറ്റായ ആരോപണങ്ങളെല്ലാം നിയമ നടപടിയിൽ അവസാനിച്ചിരിക്കുകയാണ്. എന്റെ സിനിമ റിലീസ് നടക്കാനിരിക്കുന്നതിനാലാണ് ഇത്തരം വിവാദങ്ങളോടൊന്നും ഞാൻ പ്രതികരിക്കാതിരുന്നത്. എന്നാൽ ഇപ്പോൾ ഇതെല്ലാം എന്റെ ക്ഷമയ്ക്കും അപ്പുറം എത്തിയിരിക്കുകയാണ്, ശാലു പേയാട് എല്ലാ പരിധിയും ലംഘിച്ച് കഴിഞ്ഞു'

എല്ലാ കഥകളും രണ്ട് വശമുണ്ടാകും

എല്ലാ കഥകളും രണ്ട് വശമുണ്ടാകും


'എല്ലാ കഥകളും രണ്ട് വശമുണ്ടാകും. ഞങ്ങളുടെ ഭാഗം വെളിപ്പെടുത്താനുള്ള സമയം ആയിരിക്കുകയാണ്.പ്രതികരിക്കാനുള്ള അവകാശം എന്നത് മറ്റുള്ളവരെ ഇടിച്ച് താഴ്ചത്താനോ സോഷ്യൽ മീഡിയ വഴി കള്ളക്കഥകൾ പറഞ്ഞ് പ്രചരിപ്പിക്കുന്നതിനും വേണ്ടിയാകരുത്. എന്റെ കൈയ്യിൽ എല്ലാ തെളിവുകളും ഉണ്ട്. ഇതെല്ലാം തന്നെ നിയമ സംവിധാനങ്ങൾക്ക് ഞാൻ കൈമാറിയിട്ടുണ്ട്. ഞങ്ങളുടെ മോശം സമയത്തും ഞങ്ങൾക്കൊപ്പം ഉറച്ച് നിന്ന എല്ലാംവരുമോടുള്ള അകമഴിഞ്ഞ നന്ദി അറിയിക്കുന്നു', ആരതി പൊടി പങ്കുവെച്ചു.

റോബിൻ രാധാകൃഷ്ണനും പങ്കുവെച്ചിട്ടുണ്ട്

റോബിൻ രാധാകൃഷ്ണനും പങ്കുവെച്ചിട്ടുണ്ട്


ആരതിയുടെ സ്റ്റോറി റോബിൻ രാധാകൃഷ്ണനും പങ്കുവെച്ചിട്ടുണ്ട്. അതേസമയം തന്നോട് കളിക്കാൻ നിക്കരുതെന്നും നിങ്ങളേക്കാൾ നന്നായി തനിക്ക് കളിക്കാനറിയുമെന്നുമാണ് ആരതിയുടെ പേര് പരാമർശിക്കാതെ ശാലു പേയാട് നൽകിയിരിക്കുന്ന മറുപടി. നേരത്തേ തന്നെ താൻ റോബിനെതിരെ വെറുതെ ആരോപണം ഉന്നയിക്കുകയല്ലെന്നും തന്റെ കൈയ്യിൽ തെളിവുകൾ ഉണ്ടെന്നും ശാലു പേയാട് അവകാശപ്പെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+