Get Updates
Get notified of breaking news, exclusive insights, and must-see stories!

ചെറുപ്പത്തില്‍ തന്നെ ആണ്‍കുട്ടികളോടായിരുന്നു താല്‍പര്യം: ഒരു ബോയ് ഫ്രണ്ടും ഉണ്ടായിരുന്നു: അശ്വിന്‍

ഞാനൊരു ഗേ ആണെന്ന് ബിഗ് ബോസ് ഷോയിലൂടെ തുറന്ന് പറഞ്ഞ താരമായിരുന്നു അശ്വിന്‍ വിജയ്. താരത്തിന്റെ ഈ തുറന്ന് പറച്ചിലിനെ അഭിനന്ദിച്ചുകൊണ്ട് നിരവധിയാളുകളായിരുന്നു രംഗത്ത് എത്തിയത്. ഇപ്പോഴിതാ അത്തരമൊരു തുറന്ന് പറച്ചിലിലേക്ക് തന്നെ എത്തിച്ച കാര്യങ്ങള്‍ വ്യക്തമാക്കുകയാണ് താരം.

അമൃത ടിവിയുടെ പറയാം നേടാമെന്ന പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അവതാരകന്‍ എംജി ശ്രീകുമാറിന്റെ ചോദ്യങ്ങള്‍ക്ക് മറുപടിയായിട്ട് സംസാരിക്കുകയായിരുന്നു താരം.

നമ്മുടെ സമൂഹത്തില്‍ പലതരം ലൈംഗികത

നമ്മുടെ സമൂഹത്തില്‍ പലതരം ലൈംഗികത സവിശേഷതകളുള്ളവരുണ്ടെങ്കിലും മലയാളികള്‍ അത് വേണ്ടത്ര തിരിച്ചറിഞ്ഞിട്ടില്ലെന്ന് തോന്നുന്നു. ഞാന്‍ ആണ്‍കുട്ടികളിലാണ് താല്‍പര്യപ്പെടുന്നതെന്ന് എനിക്ക് കുട്ടിക്കാലത്തെ അറിയാമിയിരുന്നു. ചെറുപ്പക്കാലത്ത് തന്നെ എനിക്ക് ആ തോന്നലുണ്ടായി. പെണ്‍കുട്ടികളൊക്കെ ഇഷ്ടവുമായി വന്നപ്പോള്‍ ഞാന്‍ ഒഴിവാക്കുകയായിരുന്നുവെന്നും താരം പറയുന്നു.

ഇക്കാര്യം ആരോടും തുറന്ന് പറയാന്‍

ഇക്കാര്യം ആരോടും തുറന്ന് പറയാന്‍ എനിക്ക് ധൈര്യമില്ലായിരുന്നു. എന്തോ അസുഖമാണെന്നാണ് ഞാന്‍ കരുതിയത്. പെണ്‍കുട്ടികളെ കാണുമ്പോള്‍ അനിഷ്ടമൊന്നും തോന്നുന്നില്ല. പക്ഷെ ഒരു പ്രണയം തോന്നുന്ന ആണ്‍കുട്ടികളെ കാണുമ്പോഴായിരുന്നു. അങ്ങനെ പ്രണയിച്ചിട്ടുണ്ട്. ഒരു ബോയി ഫ്രണ്ട് ഉണ്ടായിരുന്നു. എന്റെ ഈ അവസ്ഥയെക്കുറിച്ച് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഒരു ചേട്ടനോട് തുറന്ന് പറഞ്ഞപ്പോഴാണ് എനിക്ക് മാത്രമല്ല ഈ ഒരു സവിശേഷതയുള്ള പലരും ഉണ്ടെന്ന് പറയുന്നത്.

അങ്ങനെ ഇക്കാര്യത്തെക്കുറിച്ച് കൂടുതല്‍ അന്വേഷിച്ച്

അങ്ങനെ ഇക്കാര്യത്തെക്കുറിച്ച് കൂടുതല്‍ അന്വേഷിച്ച് ഈ കമ്മ്യൂണിറ്റിയെക്കുറിച്ച് മനസ്സിലാക്കി. എന്നിട്ടും എന്റെ കാര്യം ഞാന്‍ ആരോടും പറഞ്ഞില്ല. ബിഗ് ബോസില്‍ വെച്ചാണ് അക്കാര്യം വെളിപ്പെടുത്തുന്നത്. ഇത് കേട്ട പലരും പറഞ്ഞത് നിന്നെ കണ്ടാല്‍ അങ്ങനെ തോന്നില്ല എന്നായിരുന്നു. ഒരാളുടെ രൂപം കണ്ടിട്ടാണോ അങ്ങനെ തോന്നുന്നതെന്നാണ് ഞാന്‍ ചോദിക്കുന്നത്.

vastu tips: വീട് തെക്ക് ദർശനമാണോ: എങ്കില്‍ ഉമ്മറവാതില്‍ മുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്- വാസ്ദു വിദ്യയില്‍ പറയുന്നത്

പ്ലസ്ടു കഴിഞ്ഞപ്പോഴാണ് ഒരാളുമായി ഇഷ്ടത്തിലാവുന്നത്

പ്ലസ്ടു കഴിഞ്ഞപ്പോഴാണ് ഒരാളുമായി ഇഷ്ടത്തിലാവുന്നത്. ഒരു അമ്പലത്തിലെ പൂജാരിയാണ്. ഒന്നരവർഷത്തോളം ആ ബന്ധം നിലനിന്നു. എന്നാല്‍ പുള്ളിക്കാരന് ആ വേറെ ആണ്‍കുട്ടിയുമായി ബന്ധമുണ്ടായപ്പോള്‍ ഞാനുമായുള്ള ബന്ധത്തില്‍ പ്രശ്നങ്ങളുണ്ടായി. അങ്ങനെ പരസ്പരം പറഞ്ഞ് ഒഴിവാകുകയായിരുന്നു. അതിന് ശേഷം അവന് അഞ്ചോ ആറോ റിലേഷന്‍ ഉണ്ടെന്നാണ് അറിയാന്‍ സാധിച്ചതെന്നും അശ്വിന്‍ വ്യക്തമാക്കുന്നു.

എന്നെങ്കിലും ഇക്കാര്യം എല്ലാവരോടും

എന്നെങ്കിലും ഇക്കാര്യം എല്ലാവരോടും തുറന്ന് പറയുമെന്ന് ഞാന്‍ ഉറപ്പിച്ചിരുന്നു. അത് ബിഗ് ബോസിലായിരിക്കുമെന്ന് അവിടെ എത്തുമ്പോള്‍ പോലും ഞാന്‍ കരുതിയിരുന്നില്ല. ന്യൂ നോർമ്മല്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട ഈ സീസണില്‍ ലെസ്ബിയന്‍സ് ആയ അപർണ ചേച്ചിയും ജാസ്മിനും ഉണ്ടായിരുന്നു. അതോടെയാണ് ഞാനും തുറന്ന് പറഞ്ഞാലെന്താണ് എന്ന് ആലോചിച്ചത്. എല്ലാവരും അത് സ്വീകരിക്കുമെന്നാണ് കരുതിയത്.

എന്നാല്‍ പുറത്ത് ഇറങ്ങിയപ്പോള്‍

എന്നാല്‍ പുറത്ത് ഇറങ്ങിയപ്പോള്‍ സുഹൃത്തുക്കളില്‍ നിന്നും നാട്ടുകാരില്‍ നിന്നുമൊക്കെ ചില നെഗറ്റീവുകള്‍ വന്നു. എന്നാല്‍ എന്റെ അതേ കമ്മ്യൂണിറ്റിയിലുള്ള ലക്ഷക്കണക്കിന് ആളുകളുണ്ടെന്ന് എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചു എന്നുള്ളതാണ് പോസീറ്റീവ്. എനിക്ക് വരുന്ന മെസേജുകള്‍ അത് വ്യക്തമാക്കുന്നു. അതില്‍ പലർക്കും ഇത് തുറന്ന് പറയാന്‍ പേടിയായിരുന്നു.

ഈ അവസ്ഥ ആരുടേയും പ്രശ്നം അല്ല

ഈ അവസ്ഥ ആരുടേയും പ്രശ്നം അല്ല. ഹോർമോണിലെ വ്യത്യാസങ്ങള്‍ മാത്രമാണ് അത്. ഞാന്‍ ഇഷ്ടപ്പെട്ട ആളോടൊപ്പം ജീവിക്കണോ അതോ ഇഷ്ടമല്ലാതെ ആളോടൊപ്പം ജീവിക്കണോയെന്നാണ് എനിക്ക് ചോദിക്കാനുള്ളത്. കല്യാണം കഴിച്ചിട്ട് വെറുതെ ഒരു പെണ്‍കുട്ടിയേയും എന്നേയും കഷ്ടപ്പെടുത്തണമോയെന്നും താരം പരിപാടിയില്‍ പങ്കെടുത്ത് ചോദിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+