Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിൽഷയേയും റോബിനേയും കുത്തി ബ്ലസ്ലി?; 'ബിഗ് ബോസ് 5 ൽ ആരെങ്കിലും പറയുന്നത് കേട്ട് വോട്ട് ചെയ്യരുത്'

കൊച്ചി: പ്രേക്ഷകരെ ഏറെ ആവേശത്തിലാഴ്ത്തിയ സീസണായിരുന്നു ബിഗ് ബോസ് മലയാളം സീസൺ 4. മത്സരാർത്ഥികൾ തമ്മിലുള്ള വാശിയേറിയ പോരാട്ടങ്ങളും ടാസ്കുകളും പ്രകടനങ്ങളുമൊക്കെയായി വലിയ ആരവം തന്നെ ഷോയ്ക്ക് തീർക്കാൻ സാധിച്ചിരുന്നു. മാത്രമല്ല നിരവധി പ്രത്യേകതകളും ഇത്തവണത്തെ ഷോയ്ക്ക് ഉണ്ടായിരുന്നു.

സഹമത്സരാർത്ഥിയെ കായികമായി കൈയ്യേറ്റം ചെയ്തതിന് ഒരു മത്സരാർത്ഥിയെ പുറത്താക്കിയതും ഒരാൾ സ്വന്തം ഇഷ്ടപ്രകാരം വാക്ക് ഔട്ട് ചെയ്ത് പോയതും ഈ സീസണിലായിരുന്നു. മറ്റൊരു വലിയ പ്രത്യേക ഈ സീസണിന്റ വിജയി ഒരു വനിത മത്സരാർത്ഥിയാണെന്നതായിരുന്നു.

 ബിഗ് ബോസ് സീസൺ 4 ൽ ദിൽഷ


ബിഗ് ബോസ് സീസൺ 4 ൽ ദിൽഷ പ്രസന്നനായിരുന്നു വിജയിയായി തിരഞ്ഞെടുക്കപ്പെട്ടത്. തുടക്കത്തിൽ വലിയ പ്രകടനമൊന്നും പുറത്തെടുക്കാൻ കഴിയാതിരുന്ന ദിൽഷ സഹമത്സരാർത്ഥിയും ഷോയിലെ തന്റെ അടുത്ത സുഹൃത്തായ റോബിന്റെ പുറത്താകലോട് കൂടിയായിരുന്നു മികച്ച ഗെയിമർ എന്ന നിലയിലേക്ക് ഉയർന്നത്. എന്നിരുന്നാലും ദിൽഷയ്ക്കായിരുന്നില്ല ബിഗ് ബോസ് പട്ടം കിട്ടേണ്ടിയിരുന്നതെന്ന വിമർശനം വ്യാപകമായി ഉയർന്നിരുന്നു.അതിന് കാരണവുമുണ്ട്.

റോബിനേയും ദിൽഷയേയും ആഘോഷിച്ച്


ബിഗ് ബോസിൽ വലിയ സുഹൃത്തുക്കളായിരുന്നു ഡോ റോബിൻ രാധാകൃഷ്ണനും ദിൽഷയും. ഇവരുടെ സൗഹൃദം വളരെ വലിയ രീതിയിൽ തന്നെ പുറത്ത് ആഘോഷിക്കപ്പെട്ടിരുന്നു. ഷോയിൽ വെച്ച് റോബിൻ ദിൽഷയോട് തന്റെ പ്രണയം പറയുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇതിനിടയിലാണ് അപ്രതീക്ഷിതമായി റോബിൻ ഷോയിൽ നിന്നും പുറത്താകുന്ന്. സഹമത്സരാർത്ഥിയായ റിയാസ് സലീമിനെ കായികമായി ആക്രമിച്ചതിന്റെ പേരിലായിരുന്നു പുറത്താകൽ.

 റോബിൻ ഫാൻസിന്റെ പിന്തുണ ദിൽഷയ്ക്ക്

ബിഗ് ബോസിൽ അതുവരെ വലിയ പിന്തുണയുണ്ടായിരുന്ന താരത്തിന്റെ പുറത്താകൽ ഞെട്ടലോടെയായിരുന്നു ആരാധകർ കേട്ടത്. വിജയിക്കാൻ സാധ്യത ഉണ്ടെന്ന് കൽപ്പിക്കപ്പെട്ട മത്സരാർത്ഥി പുറത്ത് പോയതോടെ റോബിൻ ഫാൻസിന്റെ പിന്തുണ മുഴുവൻ ദിൽഷയ്ക്ക് ലഭിച്ച് തുടങ്ങി. റോബിൻ ആർമി ഗ്രൂപ്പുകളിൽ ദിൽഷയക്ക് വേണ്ടി വോട്ട് അഭ്യർത്ഥിച്ചുള്ള പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു. എന്തിന് റോബിൻ അടക്കം പരസ്യമായി തന്നെ ദിൽഷയ്ക്ക് വോട്ട് ചെയ്യണമെന്ന് അഭ്യർത്ഥിച്ച് രംഗത്തെത്തിയിരുന്നു.

 പ്രിയ സുഹൃത്തായ ദില്‍ഷയെ

'ഞാന്‍ ഡോ.റോബിന്‍ രാധാകൃഷ്ണന്‍. ബിഗ് ബോസ് സീസണ്‍ 4 ന്റെ ഫിനാലെ എത്തിയിരിക്കുകയാണ്. ഇനി ഒന്നു രണ്ട് ദിവസങ്ങള്‍ കൂടി മാത്രേ ഉള്ളൂ. എന്റെ പ്രിയ സുഹൃത്തായ ദില്‍ഷയെ എന്നെ സ്‌നേഹിക്കുന്ന എല്ലാവരും സപ്പോര്‍ട്ട് ചെയ്യാന്‍ വേണ്ടി ശ്രമിക്കുക. വോട്ടിട്ട് അടിച്ച് പൊളിക്ക്', എന്നായിരുന്നു റോബിന്റെ വാക്കുകൾ.

 ദിൽഷ കപ്പ് ഉയർത്തുകയായിരുന്നു

ഫൈനൽ ത്രീയിലേക്ക് മൂന്ന് പേരായിരുന്നു തിരഞ്ഞെടുക്കപ്പെട്ടത്. റിയാസും ബ്ലസ്ലിയും ദിൽഷയുമായിരുന്നു ഇടം പിടിച്ചത്. റിയാസിനോ ബ്ലസ്ലിക്കോ വിജയ കിരീടം കിട്ടാൻ സാധ്യത ഉണ്ടെന്ന വിലയിരുത്തലുകളായിരുന്നു സോഷ്യൽ മീഡിയ നിറയെ. എന്നാൽ അവസാനം അപ്രതീക്ഷിതമായി ദിൽഷ കപ്പ് ഉയർത്തുകയായിരുന്നു.

 അർഹതയില്ലാത്ത വിജയമാണ് ദിൽഷയുടേതെന്ന്

ഇത് വലിയ രീതിയിലുള്ള വിമർശനങ്ങൾക്കാണ് വഴിവെച്ചത്. അർഹതയില്ലാത്ത വിജയമാണ് ദിൽഷയുടേതെന്ന് ആരോപിച്ച് പലരും സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചിരുന്നു. ഇപ്പോഴിതാ ഈ സംഭവത്തിൽ പരോക്ഷമായി ഇപ്പോൾ പ്രതികരിച്ചിരിക്കുകയാണ് ഷോയിലെ റണ്ണർ അപ് കൂടിയായ മുഹമ്മദ് ബ്ലസ്ലി. ഇത്തവണത്തെ സീസണെങ്കിലും ജനങ്ങൾ അർഹതപെട്ടവർക്ക് വോട്ട് നൽകണമെന്നാണ് ബ്ലസ്ലിയുടെ വാക്കുകൾ.

 ബ്ലസ്ലിയുടെ പ്രതികരണം ഇങ്ങനെ

'ബിഗ് ബോസ് സീസൺ 4 അടിപൊളിയായിരുന്നു. ബിഗ് ബോസ് സീസൺ 5 നെ സംബന്ധിച്ച് നല്ല മത്സരാർത്ഥികൾ വരും. നല്ല സീസൺ തന്നെയായിരിക്കും ഇത്തവണയും ഉണ്ടാകുക. ആർമ്മിക്കാരോട് പറയാനുള്ളത് എന്താണെന്ന് വെച്ചാൽ നിങ്ങളുടെ ഇഷ്ടതാരം പറയുന്നത് കേട്ട്, വേറൊരാളുടെ അഭിപ്രായം പറയുന്നത് കേട്ട് വോട്ട് ചെയ്യാതിരിക്കുക. മത്സരാർത്ഥികളുടെ ഗെയിം നോക്കി നമ്മുക്ക് താത്പര്യം ഉള്ളവർക്ക് വോട്ട് ചെയ്യുക.ഇന്നയാള് പറഞ്ഞ് കൊണ്ട് വോട്ട് ചെയ്യുക എന്ന രീതി മാറണം, അത് ഗെയിമിന്റെ സുഖം തന്നെ നഷ്ടപ്പെടാൻ കാരണമാകും. ബാക്കിയൊക്കെ നിങ്ങളുടെ ഇഷ്ടം', ബ്ലസ്ലി പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+