Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡാന്‍സിനിടെ വേദിയില്‍ തളര്‍ന്നുവീണ് ബ്ലെസ്ലി; ഞെട്ടലില്‍ ആരാധകര്‍, എന്താണ് സംഭവിച്ചത്?

ബിഗ് ബോസ് സീസണ്‍ 4ലെ ഏറ്റവും പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളായിരുന്നു ബ്ലെസ്ലി. സോഷ്യല്‍ മീഡിയയിലൂടെ എല്ലാവര്‍ക്കും സുപരിചിതമാണെങ്കിലും ബിഗ് ബോസില്‍ എത്തിയതോടെയാണ് ബ്ലെസ്ലിക്ക് കൂടുതല്‍ അറിയപ്പെട്ടത്. അടിപൊളി പ്രകടനങ്ങളോടെ ഗ്രാന്‍ഡ് ഫിനാലെയില്‍ എത്തിയെങ്കിലും രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നത്. ബിഗ് ബോസിന് അകത്തിരുന്നപ്പോഴും പുറത്തെത്തിയപ്പോഴും ചില വിവാദങ്ങളില്‍ ബ്ലെസ്ലി അകപ്പെട്ടിരുന്നു.

1

എന്നാല്‍ ഇപ്പോഴിതാ ബ്ലെസ്ലിയുടെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുകയാണ്. ഒരു ഡാന്‍സ് റിയാലിറ്റി ഷോയ്ക്കിടെ പെര്‍ഫോം ചെയ്യുന്നതിനിടെ താരം തളര്‍ന്നുവീഴുന്നതാണ് വീഡിയോയിലുള്ളക്. എല്ലാവരും ഞെട്ടലോടെയാണ് ഈ വീഡിയോ കാണുന്നത്. വളരെ എനര്‍ജിയോടെ സ്‌റ്റേജില്‍ പ്രത്യക്ഷപ്പെടുന്ന ബ്ലെസ്ലി പെട്ടെന്ന് തളര്‍ന്നുവീഴുകയായിരുന്നു.

2

ഇത് ആരാധകരെ ശരിക്കും ഞെട്ടിച്ചിരിക്കുകയാണ്. എന്താണ് സംഭവിച്ചതെന്ന് ആര്‍ക്കും മനസിലായിരുന്നില്ല. വീണ ബ്ലെസ്ലി എഴുന്നേല്‍ക്കാതെ ആയതോടെ സഹമത്സരാര്‍ത്ഥികളും വിധികര്‍ത്താക്കളും പരിഭ്രമിക്കുന്നത് വീഡിയോയില്‍ കാണാവുന്നതാണ്. എന്താണ് പരിപാടിക്കിടെ സംഭവിച്ചതെന്ന് ആര്‍ക്കും മനസിലായിട്ടില്ല. ഷോയ്ക്കിടെ വീഴുന്നതിനിടെ വിധികര്‍ത്താക്കന്മാരില്‍ ഒരാള്‍ ബ്ലെസ്ലിയെന്ന് വിളിക്കുന്നതും കേള്‍ക്കാം.

3

വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പ്രാര്‍ത്ഥനകളുമായി നിരവധി ആരാധകര്‍ രംഗത്തെത്തി. തങ്ങളുടെ ബ്ലെസ്ലിക്ക് എന്തുപറ്റിയെന്നാണ് എല്ലാവരും ചോദിക്കുന്നത്. ചിലര്‍ പ്രാര്‍ത്ഥനകളും പങ്കുവയ്ക്കുന്നുണ്ട്. പുതിയ പ്രമോ വീഡിയോയ്ക്ക് താഴെ ഒട്ടേറെ കമന്റുകളാണ് വരുന്നത്.

4

സോഷ്യല്‍ മീഡിയയില്‍ വന്ന ചില കമന്റുകള്‍ ഇങ്ങനെയാണ്, ഒന്നുമില്ലാ എന്ന് വിചാരിക്കുന്നു. വെറുതെ അവനെ കൊണ്ട് ചെയ്യിക്കുകയാണെങ്കില്‍ അവനെ സ്‌നേഹിക്കുന്ന ഒരു പാട് പേരുണ്ട് അവര്‍ കൊക്കെ ഒരു പാട് സങ്കടമുള്ള കാഴ്ച്ചയാണിത്. ബെസ്ലിക്ക് എന്താണ് പറ്റിയത് എന്നൊക്കെയാണ് ആരാധകര്‍ കമന്റിലൂടെ ചോദിക്കുന്നത്.

5

അയ്യോ എന്താ പറ്റിയെ ഒന്നുമില്ലായെന്നു വിശ്വസിക്കുന്നു. ബ്ലെസ്ലി ഉള്ളത് കൊണ്ടു മാത്രമാണ് ഞാനിത് കാണുന്നത്. തമാശയ്ക്ക് കാണിക്കുന്നത് പോലെ തോന്നുന്നില്ല. എന്തോ ടെന്‍ഷന്‍ ആകുന്നു. എനിക്കു വല്ലാത്ത തലവേദന ആയിട്ടു ഇരിക്കുകയാണ് ,ഇപ്പോ ഇത് കണ്ട് കൂടുതല്‍ ആയി. ഇനി എത്ര സമയം കഴിഞ്ഞാണ് സത്യാവസ്ഥ അറിയാന്‍ കഴിയുക?

6

ആള്‍റെഡി നിന്നെ കുറിച്ചോര്‍ത്ത് നല്ല ടെന്‍ഷനുണ്ട് .നിനക്കു ചുറ്റും വലിയ ട്രാപ്പ് ഉണ്ട്. എന്റെ ഓവര്‍ തിങ്കിംഗ് ,നിന്നോടുള്ള സ്‌നേഹം കൊണ്ട് തോന്നുന്നത് ആണെന്ന് കരുതി സമാധാനിച്ചു ഇരിക്കുമ്പോള്‍ അത് വെറും ഒരു തോന്നല്‍ അല്ല എന്ന് ദിവസം ചെല്ലുന്തോറും വ്യക്തമാകുന്നുണ്ട്. ഒരുപാട് ആഗ്രഹിച്ചതാണ് ബിഗ് ബോസിന് ശേഷം നീ ഇതുപോലെ കുറെ പെര്‍ഫോമന്‍സ് ചെയ്യാനായി. പക്ഷേ ഇപ്പോള്‍ പേടിയാണ് എങ്ങനേയും ഈ ഷോ കഴിഞ്ഞ് വന്നാല്‍ മതി.- ഒരാള്‍ കമന്റില്‍ കുറിച്ചു.

7

എന്നാല്‍ ഇതൊരു പ്രാങ്കാണെന്നാണ് ചിലര്‍ കമന്റിലൂടെ പറയുന്നത്. അതേസമയം, എഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ഡാന്‍സിംഗ് സ്റ്റാര്‍സ് എന്ന റിയാലിറ്റി ഷോയില്‍ വച്ചാണ് ബ്ലെസ്ലി വീഴുന്നത്. യുട്യൂബ്, ടെലിവിഷന്‍, റിയാലിറ്റി ഷോ എന്നിവിടങ്ങളില്‍ തിളങ്ങി നില്‍ക്കുന്ന യുവ പ്രതിഭകളാണ് ഈ പരിപാടിയില്‍ പങ്കെടുക്കുന്നത്.

8

ഐശ്വര്യ റായിയുടെ മുഖച്ഛായയുമായി വൈറലായ അമൃതയാണ് ഡാന്‍സിങ് സ്റ്റാര്‍സില്‍ ബ്ലെസ്ലിയുടെ പെയര്‍. ഇതുവരെയുള്ള ഇരുവരുടേയും പെര്‍ഫോമന്‍സിന് വിധികര്‍ത്താക്കളില്‍ നിന്നും പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇവരുടെ ഓരോ നൃത്തങ്ങളും സോഷ്യല്‍ മീഡിയയില്‍ അടക്കം വൈറലായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+