'fame' 'inist', ഫെയിമിന് വേണ്ടി ഫെമിനിസം യൂസ് ചെയ്യുന്ന ഇഷ്ടൻ'; റിയാസിനെ വിടാതെ വിമർശിച്ച് ബ്ലസ്ലി
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 4 ലെ ഗെയിം ചെയ്ഞ്ചർ എന്നായിരുന്നു റിയാസ് സലീമിനെ വിശേഷിപ്പിച്ചിരുന്നു. വൈൽഡ് കാർഡ് എൻട്രിയായെത്തി ദിവസങ്ങൾക്കുള്ളിൽ തന്നെ ആരാധകരുടെ സ്വീകാര്യത നേടിയെടുക്കാൻ റിയാസിന് സാധിച്ചിരുന്നു. റിയാസിന്റെ പുരോഗമനപരവും ഫെമിനിസ്റ്റ് നിലപാടുകളുമെല്ലാമായിരുന്നു താരത്തിന് അംഗീകാരം ലഭിക്കാൻ കാരണമായത്.
ഷോയ്ക്ക് അകത്ത് മാത്രമായിരുന്നില്ല, പുറത്തും തന്റെ നിലപാടുകൾക്ക് കൈയ്യടി നേടിയെടുക്കാൻ റിയാസിന് സാധിച്ചിട്ടുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി റിയാസിന്റെ ചില പ്രതികരണങ്ങൾ വലിയ വിവാദത്തിനും വിമർശനങ്ങൾക്കുമാണ് കാരണമായത്.

തന്റെ യുട്യൂബ് ചാനലിലൂടെ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി റിയാസ് രംഗത്തെത്തിയിരുന്നു. ഇതിൽ ബിഗ് ബോസ് ഷോയിലെ റിയാസിന്റെ പ്രധാന എതിരാളിയായ റോബിന്റെ പ്രണയിനി ആരതി പൊടിയെ കുറിച്ച് റിയാസ് നടത്തിയ പ്രതികരണങ്ങളാണ് വിമർശനങ്ങൾക്ക് തിരി കൊളുത്തിയത്. ആരതി പൊടിയെ കുറിച്ച് എന്താണ് അഭിപ്രായമെന്ന ആരാധകരുടെ ചോദ്യത്തിനാണ് റിയാസ് പ്രകോപിതനായതും ആരതിയെ പരിഹസിച്ചതും.

അരിപ്പൊടിയെന്നൊക്കെ താൻ കേട്ടിട്ടുണ്ട്, അല്ലാതെ ഇതാരാണ് ഈ ആരതി പൊടി, പോപ്പുലർ ആയ വ്യക്തിയെ ബോയ് ഫ്രണ്ട് ആക്കി പോപ്പുലർ ആയ ആളാണോയെന്നായിരുന്നു റിയാസിന്റെ ചോദ്യം. അതേസമയം റിയാസിന് മറുപടിയുമായി ഇതിനിടയിൽ ആരതി തന്നെ നേരിട്ട് രംഗത്തെത്തി. താൻ ഒരു സംരഭകയാണെന്നും സ്വന്തം കാലിൽ നിൽക്കാൻ പഠിച്ച പെൺകുട്ടിയാണെന്നുമുള്ള സ്റ്റോറികൾ പങ്കുവെച്ചും റോബിനോടുള്ള പ്രണയം ആവർത്തിച്ച് പറഞ്ഞുമായിരുന്നു ആരതിയുടെ പ്രതികരണങ്ങൾ.

എന്നാൽ ഫെിമിനിസ്റ്റ് എന്ന് അവകാശപ്പെടുന്ന റിയാസ് ആരതിക്കെതിരെ നടത്തിയ പ്രതികരണത്തിനെതിരെ വിമർശനം കടുത്തു.ബിഗ് ബോസ് താരവും നാലാം സീസൺ ഫസ്റ്റ് റണ്ണറപ്പുമായ ബ്ലസിയും റിയാസിനെതിരെ രംഗത്തെത്തിയിരുന്നു. കിഴങ്ങേശ്വരനായ രാജാവാണ് താനെന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നുവെന്നും ഫെമിനിസം എന്ന വാക്ക് ഉപയോഗിക്കുന്നത് പോലും സെല്‍ഫിഷായിട്ടുള്ള ആക്രാന്തത്തിന് വേണ്ടിയും ശ്രദ്ധ ലഭിക്കാന്‍ വേണ്ടി മാത്രമാണ് എന്നുമായിരുന്നു ബ്ലെസ്ലിയുടെ വിമർശനം.

ഇപ്പോഴിതാ വീണ്ടും റിയാസിനെതിരെ ബ്ലസ്ലി രംഗത്തെത്തിയിരിക്കുകയാണ്. ഡിക്ഷണിയിൽ പുതിയ വാക്ക് ചേർക്കേണ്ട സമയമായി. 'fame' inist' എന്നതാണ് വാക്ക്. അതായത് ഫെയിമിന് വേണ്ടി ഫെമിനിസം യൂസ് ചെയ്യാൻ ഇഷ്ടമുള്ള ഇഷ്ടൻമാർ', എന്നാണ് ബ്ലസ്ലി റിയാസിനെതിരെ പേര് പറയാതെ വിമപ്‍ശനം ഉയർത്തിയത്.

അതിനിടെ ആരതിയ്ക്കെതിരായ പരാമർശത്തിൽ റിയാസിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റുകൾക്ക് താഴെയും വിമർശനം കടുക്കുന്നുണ്ട്. - 'ഒരു മനുഷ്യന് ഇത്രയും പക പാടില്ല. അത് നമ്മളെ താഴേക്ക് കൊണ്ടുപോകും. അരി ആഹാരം കഴിക്കുന്ന മലയാളിക്ക് താങ്കളെ കുറിച്ച് ഒരു ക്ലിയർ ചിത്രം ലഭിച്ചിട്ടുണ്ട്. പറയു്നത് ഒന്ന് പ്രവൃത്തി മറ്റൊന്ന്. ആദ്യം സ്വന്തമായിട്ട് ഒന്ന് വിലയിരുത്തി നോക്ക്. ആരെയാണ് നിങ്ങൾ ഈ ടോക്സിക് ഫാൻസ് എന്ന് വിളിക്കുന്നത്. അപ്പോൾ താങ്കളേയും ടോക്സിക് പേഴ്സണായി കാണട്ടെ. ഓ രറ്റില്ല , താങ്കൾ ഇതുവരെ വാക്ക് കൊണ്ടോ പ്രവൃത്തികൊണ്ടോ മറ്റൊരു വ്യക്തിയെ മോശം ആയി പറഞ്ഞിട്ടില്ലല്ലോ', ഒരാൾ കുറിച്ചു.

ബിഗ് ബോസിൽ വെച്ച് തന്നെ പല സന്ദർഭ
ങ്ങളിലും റിയാസിന്റെ ഇരട്ടത്താപ്പ് പുറത്ത് വന്നതാണെന്നായിരുന്നു ചിലരുടെ വിമർശനം. അതേസമയം റിയാസിനെ പിന്തുണയ്ക്കുന്ന കമന്റുകളും ഉണ്ട്. ഇത്തരം അധിക്ഷേപങ്ങൾക്ക് ചെവി കൊടുക്കേണ്ടതില്ലെന്നും താങ്കളുടെ ജീവിതം ജീവിച്ച് മുന്നേറൂയെന്നുമാണ് പലരും കുറിച്ചത്.












Click it and Unblock the Notifications