Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇത്രയൊക്കെ സംഭവിച്ചിട്ടും ഞാന്‍ ജീവിച്ചിരിപ്പുണ്ടെന്ന് വിശ്വസിക്കാനാവുന്നില്ല'; വൈറല്‍ കുറിപ്പുമായി ഡെയ്‌സി

കേരളത്തില്‍ അറിയപ്പെടുന്ന ഒരു സെലിബ്രിറ്റി ഫോട്ടോഗ്രാഫറാണ് ഡെയ്‌സി ഡേവി. ബിഗ് ബോസ് സീസണ്‍ ഫോറിലൂടെയാണ് ഡെയ്‌സി കൂടുതല്‍ പ്രശസ്തയാവുന്നത്. ബിഗ് ബോസില്‍ മികച്ച പ്രകടനം കാഴ്ചവച്ചതുകൊണ്ട് പ്രേക്ഷകരുടെ പ്രിയങ്കരിയാണ് ഡെയ്‌സി. ഗെയിമും ടാസ്‌കും മികച്ച രീതിയില്‍ കളിച്ചെങ്കിലും പ്രേക്ഷകരുടെ പിന്തുണ ഇല്ലാത്തത് കൊണ്ട് മാത്രമാണ് ഡേയ്‌സിക്ക് ബിഗ് ബോസ് ഹൗസില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കാതിരുന്നത്.

1

പുറത്തുവന്നതിന് ശേഷം ഫോട്ടോഷൂട്ടും ജോലിയുമായി തിരക്കിലാണ് താരം. സോഷ്യല്‍ മീഡിയയില്‍ ഡെയ്‌സി പങ്കുവയ്ക്കുന്ന ഫോട്ടോഷൂട്ടുകള്‍ എല്ലാം വൈറലാകാറുണ്ട്. എന്നാല്‍ ഇപ്പോഴിതാ കഴിഞ്ഞ വര്‍ഷം തനിക്ക് എങ്ങനെയായിരുന്നെന്ന് വെളിപ്പെടുത്തുകയാണ് താരം. 2022ല്‍ തന്റെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളെ കുറിച്ചാണ് താരം തുറന്നുപറയുന്നത്.

2

2022ല്‍ സംഭവിച്ച എല്ലാ കാര്യങ്ങളും കോര്‍ത്തിണക്കി കൊണ്ട് ഒരു വീഡിയോ പങ്കുവച്ച് കൊണ്ടാണ് ഡെയ്‌സി ഇക്കരാര്യങ്ങള്‍ പറയുന്നത്. വീഡിയോയുടെ തുടക്കത്തില്‍ ഡെയ്‌സി കയരുന്നതാണ് കാണാനാവുന്നത്. 2022 തനിക്ക് വളരെ മോശം വര്‍ഷമാണെന്നും പലരെയും നഷ്ടപ്പെടുത്തിയ വര്‍ഷമാണെന്നും ഡെയ്‌സി പറയുന്നു. ഡെയ്‌സിയുടെ വാക്കുകളിലേക്ക്..

3

2023 അടുത്തെത്തിയിരിക്കുകയാണ്. എല്ലാവരുടെ സ്‌നേഹത്തിനും പിന്തുണയ്ക്കും സ്‌നേഹത്തിനും നന്ദി പറായാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. ഇക്കാര്യം പറയുമ്പോള്‍ ഞാന്‍ തികച്ചും സത്യസന്ധയാണ്. 2022 വര്‍ഷത്തില്‍ നല്ലതും ചീത്തയുമായ ഒരുപാട് കാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിച്ചു. പുതിയ ബന്ധങ്ങള്‍ ഉണ്ടായെങ്കിലും എന്റെ ജീവിതത്തല്‍ ഒരുപാട് പേരെ നഷ്ടപ്പെടുത്തിയെന്ന് ഡെയ്‌സി പറയുന്നു.

4

ഒരുപാട് കാര്യങ്ങള്‍ പഠിക്കാതെയും പഠിക്കാതിരിക്കുകയും ചെയ്തു. 2022നോട് വിട പറയുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നും ഡെയ്‌സി പറഞ്ഞു. ഈ വര്‍ഷം എനിക്ക് അര്‍ഹിക്കുന്നതിലും കൂടുതല്‍ വേദന നല്‍കിയേക്കാം. പക്ഷേ, അതൊക്കെ എന്നെ ഒരുപാട് കാര്യങ്ങള്‍ പഠിപ്പിച്ചു. ഇത്രയൊക്കെ കാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിച്ചിട്ടും ഞാന്‍ ജീവിച്ചിരിക്കതുന്നുണ്ടെന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാന്‍ സാധിക്കുന്നില്ല.

5

ദയവ് ചെയ്ത് 2023, 2022 പോലെ വൃത്തികെട്ടതാവരുത്. എനിക്കും എല്ലാവര്‍ക്കും 2023 മികച്ചതും സന്തോഷകരവുമായ ഒരു വര്‍ഷം പ്രകടമാക്കുന്നു. എല്ലാവര്‍ക്കും എന്റെ പുതുവത്സരാശംകള്‍- ഡെയ്‌സി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഡെയ്‌സി പങ്കുവച്ച ഈ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുകള്‍ പങ്കുവച്ചത്.

6

ബിഗ് ബോസില്‍ പങ്കെടുത്തതിന് ശേഷം തന്റെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളെ കുറിച്ചാണ് ഡെയ്‌സി പോസ്റ്റില്‍ കുറിച്ചതെന്നാണ് ആരാധകര്‍ പറയുന്നത്. ബിഗ് ബോസില്‍ വന്നതിന് ശേഷം തന്റെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളെ കുറിച്ച് ഡെയ്‌സി പല അഭിമുഖങ്ങളിലും വെളിപ്പെടുത്തിയിരുന്നു.

7

ബിഗ് ബോസില്‍ വന്നതിന് ശേഷമാണ് ഡെയ്‌സി കൂടുതല്‍ അറിയപ്പെട്ടത്. ആദ്യകാല നടി ഫിലോമിനയുടെ കൊച്ചുമകളാണെന്ന പ്രചാരണത്തോടെയാണ് ഡെയ്‌സി ബിഗ് ബോസ് ഹൗസിലേക്ക് എത്തിയത്. എന്നാല്‍ ഡെയ്‌സിയുടെ പിതാവിന്റെ സഹോദരിയാണ് നടി ഫിലോമിന. ഫിലോമിനയുടെ പേരില്‍ അറിയപ്പെടാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും മികച്ച ഒരു ഫോട്ടോഗ്രാഫറായി അറിയപ്പെടാനാണ് താല്‍പര്യമെന്ന് താരം നേരത്തെ പറഞ്ഞിരുന്നു.

8

വിവാഹ ഫോട്ടോഗ്രഫിയിലും ഫാഷന്‍ ഫോട്ടോഗ്രഫിയിലും ഇതിനകം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള താരമാണ് ഡെയ്‌സി. ഇനി ഫോട്ടോഗ്രാഫി ഫീല്‍ഡിലേക്ക് വരാന്‍ പോകുന്നവര്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ വേണ്ടിയാണ് ബിഗ് ബോസ് ഹൗസില്‍ എത്തിയതെന്നും ഡെയ്‌സി പറഞ്ഞിരുന്നു.

9

യൂട്യൂബ് നോക്കിയാണ് ഫോട്ടോഗ്രാഫിയുടെ ബാലപാഠങ്ങള്‍ ഡെയ്‌സി മനസ്സിലാക്കിയത്. വെഡ്ഡിംഗ് ഫോട്ടോഗ്രഫിയില്‍ എപ്പോഴും തന്റേതായ പരീക്ഷണങ്ങള്‍ നടത്താറുള്ള ഡെയ്‌സി നാരീസ് വെഡ്ഡിംഗ്‌സ് എന്ന പേരില്‍ ഒരു സ്ഥാപനവും നടത്തുന്നുണ്ട്. വിവാഹ ഫോട്ടോഗ്രഫിയില്‍ വനിതാ ഫോട്ടോഗ്രാഫര്‍മാരുടെ ഒരു സംഘത്തെ ഡെയ്‌സി നയിക്കുന്നുമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+