Get Updates
Get notified of breaking news, exclusive insights, and must-see stories!

നിന്റെ അമ്മയ്ക്ക് ഉള്ളത് തന്നെയാണ് എനിക്കും ഉള്ളത്: അവരോട് ചോദിക്കുമോ: കലക്കന്‍ മറുപടിയുമായി ഡെയ്സി

ബിഗ് ബോസ് സീസണ്‍ ഫോറില്‍ മത്സരാർത്ഥിയായി എത്തിയ
സെലിബ്രിറ്റി ഫോട്ടോഗ്രാഫറായിരുന്നു ഡെയ്സി ഡേവിഡ്. മറ്റ് മത്സരാർത്ഥികളില്‍ നിന്നും തീർത്തും വ്യത്യസ്തമായ മത്സര ശൈലിയായിരുന്നു താരത്തിന്റേത്. കൃത്യമായ നിലപാടുകള്‍ ഉയർത്തിപ്പിടിച്ച താരം വ്യക്തമായ പ്രതികരണങ്ങളും ഷോയില്‍ നടത്തിയിരുന്നു. അതുകൊണ്ട് തന്നെ ആരാധകർക്കൊപ്പം നിരവധി വിമർശകരും ഡെയ്സിക്കുണ്ടായി.

അതുകൊണ്ട് തന്നെ ഷോയില്‍ അധികം ദിനം പൂർത്തിയാക്കുന്നതിന് മുമ്പ് താരത്തിന് പുറത്ത് പോവേണ്ടി വന്നു. എന്നാല്‍ പുറത്ത് വന്നപ്പോള്‍ മുതല്‍ ഡെയ്സിയുടെ ആരാധകരുടെ കാര്യത്തില്‍ വർധനവുണ്ടാവുന്നതാണ് പിന്നീട് കാണാന്‍ സാധിച്ചത്.

അതോടൊപ്പം തന്നെ തനിക്കെതിരെ ഉയർന്നുവന്ന ഹേറ്റ്

അതോടൊപ്പം തന്നെ തനിക്കെതിരെ ഉയർന്നുവന്ന ഹേറ്റ് ക്യാംമ്പയിനെക്കുറിച്ചും താരം നേരത്തെ തുറന്ന് പറഞ്ഞിരുന്നു.
ഇപ്പോഴിതാ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടിയുമായി ഒരിക്കല്‍ കൂടി രംഗത്ത് എത്തിയിരിക്കുകയാണ് താരം. ചോദ്യോത്തര പരിപാടിക്കിടയില്‍ അപമാനകരമായ ചോദ്യം ഉന്നയിച്ച വ്യക്തിക്ക് കലക്കന്‍ മറുപടിയും ഡെയ്സി നല്‍കുന്നുണ്ട്.

ക്യൂ ആന്റ് എയിലൂടെയാണ് ആരാധകരുടെ ചോദ്യങ്ങള്‍ക്ക്

ക്യൂ ആന്റ് എയിലൂടെയാണ് ആരാധകരുടെ ചോദ്യങ്ങള്‍ക്ക് താരം മറുപടി നല്‍കുന്നതിനിടയിലാണ് ബൂബ്‌സ് കാണിച്ചു തരൂ എന്ന കമന്റുമായി ഒരാള്‍ മുന്നോട്ട് വരുന്നത്. ഇതിന് തക്കതായ രീതിയിലുള്ള മറുപടിയാണ് ഡെയ്സി നല്‍കിയത്. 'നിന്റെ അമ്മയ്ക്ക് ഉള്ളത് തന്നെയാണ് എനിക്കുമുള്ളത് സഹോദരാ. അതില്‍ കൂടുതലോ കുറവോ ഇല്ല. എന്തുകൊണ്ട് അവരോട് ചോദിക്കുന്നില്ല?'- എന്നായിരുന്നു താരത്തിന്റെ മറുപടി.

ദയവ് ചെയ്ത് ഡോക്ടര്‍ റോബിനെ ഫോളോ ചെയ്യൂ,

ദയവ് ചെയ്ത് ഡോക്ടര്‍ റോബിനെ ഫോളോ ചെയ്യൂ, എന്തുകൊണ്ടാണ് റോബിനുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നില്ലെന്ന ചോദ്യവുമായി മറ്റൊരാളും രംഗത്ത് എത്തി. എന്റെ ഇഷ്ടം. ചേട്ടന്റെ ചെലവിനല്ല ഞാന്‍ ജീവിക്കുന്നത്. ഞാന്‍ ആരെ ഫോളോ ചെയ്യണം ആരെ അണ്‍ഫോളോ ചെയ്യണം എന്നത് എന്റെ ഇഷ്ടമാണെന്നായിരുന്നു റോബിനെ ഫോളോ ചെയ്യൂ എന്ന ആരാധകന്റെ ആവശ്യത്തോട് താരം പ്രതികരിച്ചത്.

വേറെ ആരെങ്കിലും സ്വധീനിച്ചിട്ടല്ല ഞാന്‍ അണ്‍ഫോളോ

വേറെ ആരെങ്കിലും സ്വധീനിച്ചിട്ടല്ല ഞാന്‍ അണ്‍ഫോളോ ചെയ്തത്. അതൊക്കെ എന്റെ ഇഷ്ടമാണ്. ഞാനും റോബിനും തമ്മില്‍ പ്രശ്‌നങ്ങളൊന്നുമില്ല. റോബിന്‍ റോബിന്റെ ജീവിതവുമായും ഞാന്‍ എന്റെ ജീവിതവുമായി മുന്നോട്ട് പോവുകയാണ്. നിങ്ങള്‍ക്ക് എന്താണ് ഇത്ര പ്രശ്നമെന്നും ചോദിച്ച താരം സമാനമായ ആവശ്യം ഉന്നയിച്ചെത്തിയ ബ്ലെസ്ലി ഫാനിനും കൃത്യമായ ഉത്തരം നല്‍കുന്നുണ്ട്.

ബ്ലെസ്ലിനെ ഫോളോ ചെയ്യൂവെന്ന് പറഞ്ഞയാള്‍ക്ക് ഡെയ്‌സി

ബ്ലെസ്ലിനെ ഫോളോ ചെയ്യൂവെന്ന് പറഞ്ഞയാള്‍ക്ക് ഡെയ്‌സി നടുവിരല്‍ നമസ്‌കാരം നല്‍കുകയാണ് ചെയ്തത്. പ്രേക്ഷകർ ഇതിനെ പലതരത്തിലാണ് വ്യാഖ്യാനിക്കുന്നത്. ഇതേ തുടർന്ന് ബ്ലെസ്ലി ബിഗ് ബോസ് ഹൗസില്‍ എന്തൊക്കെയാ കാണിച്ച് കൂട്ടിയത്. ഇപ്പോള്‍ ഒന്നും അറിയാത്തത് പോലെ നല്ലവനായ ഉണ്ണി എന്നൊരാള്‍ കമന്റ് ചെയ്തപ്പോള്‍ എല്ലാം ഗെയിമിന്റെ ഭാഗമാണെന്ന് കരുതി സമാധാനിക്കാം എന്നായിരുന്നു ഡെയ്സിയുടെ പ്രതികരണം.

ബ്ലെസ്ലി ഹൗസിന് അകത്തും പുറത്തും ഫേക്കാണ്

ബ്ലെസ്ലി ഹൗസിന് അകത്തും പുറത്തും ഫേക്കാണ് എന്ന് നേരത്തെയും ഡെയ്സി തുറന്ന് പറഞ്ഞിരുന്നു. 'ഹൗസിന് അകത്തും പുറത്തും നീ എത്രത്തോളം ഫേക്കാണ് എന്ന് തെളിയിച്ച് തരുന്നു. നിനക്ക് ലഭിച്ച കള്ളസന്യാസി എന്ന പേര് വളരെ മികച്ചതാണ്. ദയനീയമാണ് സഹോദരാ....' എന്നായിരുന്നു ഡെയ്സിയുടെ അന്നത്തെ പ്രതികരണം.

ഫോട്ടോഗ്രാഫിക്കൊപ്പം മോഡലിങ് രംഗത്തും

അതേസമയം, ഫോട്ടോഗ്രാഫിക്കൊപ്പം മോഡലിങ് രംഗത്തും കൂടുതല്‍ സജീവമാവുകയാണ് ഡെയ്സിയിപ്പോള്‍. യൂട്യൂബ് നോക്കി ഫോട്ടോഗ്രാഫിയുടെ ബാലപാഠങ്ങൾ പഠിച്ച ഡെയ്സി വെഡ്ഡിംഗ് ഫോട്ടോഗ്രഫിയിലൂടെയാണ് ശ്രദ്ധാകേന്ദ്രമായി മാറിയത്. നാരീസ് വെഡ്ഡിംഗ്സ് എന്ന പേരിൽ ഒരു സ്ഥാപനവും നടത്തുന്ന താരം വിവാഹ ഫോട്ടോഗ്രഫിയിൽ വനിതാ ഫോട്ടോഗ്രാഫർമാരുടെ ഒരു സംഘത്തേയും ഡെയ്സി നയിക്കുന്നുമുണ്ട്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+