Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ് ബോസില്‍ പ്രേക്ഷകർക്ക് കൂടുതല്‍ ഇഷ്ടമായത് എന്റെ ആ രീതി: ബ്രില്യന്റായിരുന്നുവെന്നും ധന്യ മേരി

2003 ല്‍ പുറത്തിറങ്ങിയ സ്വപ്നം കൊണ്ട് തുലാഭാരം എന്ന ചിത്രത്തിലെ ഡാന്‍സറായി പ്രേക്ഷകർക്ക് മുന്നിലെത്തിയ താരമാണ് ധന്യ മേരി വർഗീസ്. പിന്നീട് 2006 ല്‍ തമിഴ് ചിത്രമായ തിരുടിയില്‍ കേന്ദ്രകഥാപത്രത്തെ അവതരിപ്പിച്ചുകൊണ്ട് മുഖ്യധാരയിലേക്ക് എത്തി. തുടർന്ന് തലപ്പാവ്, റെഡ് ചില്ലീസ്, ദ്രോണ, നായകന്‍, പ്രണയം തുടങ്ങി ഏറ്റവും ഒടുവില്‍ കാണാക്കാണേ വരെ നിരവധി ചിത്രങ്ങളിലും സീരിയലുകളിലും താരം അഭിനയിച്ചു.

ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ മികച്ച മത്സരാർത്ഥികളില്‍ ഒരാള്‍ കൂടിയായിരുന്നു താരം. ബിഗ് ബോസില്‍ താന്‍ പ്രതികരിച്ച വിധമാണ് പ്രേക്ഷകർക്ക് ഏറെ ഇഷ്ടമായതെന്നാണ് മഹിളാ രത്നത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ധന്യ മേരി വർഗീസ് പറയുന്നത്.

ഞാന്‍ മറ്റുള്ള മത്സരാർത്ഥികളില്‍ നിന്നും തികച്ചും

ഞാന്‍ മറ്റുള്ള മത്സരാർത്ഥികളില്‍ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു എന്ന അഭിപ്രായമാണ് ബിഗ് ബോസില്‍ നിന്നും പുറത്ത് വന്നതിന് ശേഷം പ്രേക്ഷകരില്‍ നിന്ന് അധികവും കേട്ടത്. അഭിമുഖീകരിക്കേണ്ടി വന്ന പ്രശ്നങ്ങളെ മനോഹരമായി കൈകാര്യം ചെയ്തുവെന്നും ഗെയിം ബ്രില്യന്റായി കളിച്ചു എന്നും അവർ പറഞ്ഞുവെന്നും ധന്യമ മേരി വർഗീസ് വ്യക്തമാക്കുന്നു.

പല സാഹചര്യങ്ങളിലും ഞാന്‍ പ്രതികരിച്ച വിധം

പല സാഹചര്യങ്ങളിലും ഞാന്‍ പ്രതികരിച്ച വിധമാണ് ഏറെ ആളുകള്‍ക്കും ഇഷ്ടപ്പെട്ടത്. ബിഗ് ബോസിന് പല സീസണുകള്‍ ഉണ്ടല്ലോ, ഒരോ സീസണുകള്‍ കഴിഞ്ഞ് വരുന്തോറും പ്രേക്ഷകരുടെ ഇഷ്ടങ്ങള്‍ക്കും മാറ്റങ്ങള്‍ ഉണ്ടാവാറുണ്ട്. ഈ സീസണില്‍ ഗെയിമർമാരോടായിരുന്നു പ്രേക്ഷകർക്ക് കൂടുതല്‍ താല്‍പര്യം. വളരെ നന്നായി പ്രതികരിക്കുന്നവരേയും, വിഷയങ്ങള്‍ അവതരിപ്പിക്കുന്നവരേയും ഇഷ്ടപ്പെടുന്ന ഒരു സീസണായിരുന്നു ഇതെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.

ഒരു വ്യക്തിക്ക് ലഭിക്കുന്ന സപ്പോർട്ടാണല്ലോ പ്രധാനം.

ഒരു വ്യക്തിക്ക് ലഭിക്കുന്ന സപ്പോർട്ടാണല്ലോ പ്രധാനം. ജനങ്ങളുടെ ഇഷ്ടം നേടിയെടുക്കാന്‍ കഴിയുക എന്നത് നിസ്സാരകാര്യമല്ല. അത് എളുപ്പം ലഭിക്കുകയുമില്ല. അതില്‍ ഭാഗ്യത്തിനും ഒരു പങ്കുണ്ടെന്നും വ്യക്തമാക്കുന്ന താരം, തന്റെ പങ്കാളി ജോണിന്റേയും ജീവിതത്തിലെ പ്രധാന ഘടകമായ നൃത്തവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കും അഭിമുഖത്തില്‍ ഉത്തരം നല്‍കുന്നുണ്ട്. നൃത്തവുമായി ബന്ധപ്പെട്ട് പ്രോഗ്രാമുകള്‍ കൂടുതലായി അവതരിപ്പിക്കണം. ഒപ്പം അഭിനയവും കൊണ്ടുപോകണമെന്നാണ് താരത്തിന്റെ മനസ്സില്‍.

നല്ല ശക്തമായ കഥാപാത്രങ്ങള്‍ ചെയ്യാന്‍ സാധിക്കണം

നല്ല ശക്തമായ കഥാപാത്രങ്ങള്‍ ചെയ്യാന്‍ സാധിക്കണം എന്നുള്ളതാണ് അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം. ഇപ്പോള്‍ പുതിയ ജനറേഷന്‍ സിനിമകളുടെ കാലമാണ്. ധാരാളം മാറ്റങ്ങള്‍ വരുന്നു. വ്യത്യസ്തമായ കഥാപാത്രങ്ങള്‍ തനിക്കും അവതരിപ്പിക്കണം. അഭിനയ സാധ്യതകയുള്ള ക്യാരക്ടറുകള്‍ ധാരാളം കാണാനും സാധിക്കുന്നുണ്ടെന്നും ധന്യ മേരി വർഗ്ഗീസ് അഭിപ്രായപ്പെടുന്നു.

ജീവിതത്തില്‍ വലിയ വെല്ലുവിളികള്‍ നേരിടേണ്ടി വന്നപ്പോള്‍

ജീവിതത്തില്‍ വലിയ വെല്ലുവിളികള്‍ നേരിടേണ്ടി വന്നപ്പോള്‍ എനിക്ക് പ്രേരണയായ പ്രധാനപ്പെട്ട ഒരു ചിന്തയുണ്ടായിരുന്നു. അത് മറ്റൊന്നുമല്ല, നമ്മള്‍ പരാജയപ്പെട്ടു എന്ന് കരുതി ഇരുന്നുപോയാല്‍ പിന്നെ ഒരു ഉയിർത്തെഴുന്നേല്‍പ്പ് അസാധ്യമാണ് നമ്മുടെ ജീവിതത്തെ തിരിച്ച് പിടിക്കാന്‍ നമുക്ക് മാത്യമേ സാധിക്കുകയുള്ളു. പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്ന വിധത്തില്‍ ധൈര്യം കൈവിടാതെ ജീവിതത്തേയും നേരിടണം.

ഒരു ഇടവേളയ്ക്ക് ശേഷം അഭിനയ രംഗത്തേക്കുള്ള തിരിച്ച്

ഒരു ഇടവേളയ്ക്ക് ശേഷം അഭിനയ രംഗത്തേക്കുള്ള തിരിച്ച് വരവില്‍ പ്രേക്ഷകർക്ക് സ്വീകരിക്കുമോ എന്നുള്ള സംശയമുണ്ടായിരുന്നു. പക്ഷെ അവർ ഇരുകയ്യും നീട്ടി സ്വീകരിച്ചു. അപ്പോഴാണ് നമ്മള്‍ എടുത്ത തീരുമാനം തെറ്റായിപോയില്ലെന്ന ആത്മവിശ്വാസം ഉടലെടുത്തത്. പരിശ്രമിച്ചാല്‍ ഇശ്വാരാനുഗ്രവും നമ്മോട് ഒപ്പം ഉണ്ടാകുമെന്ന കാര്യവും അതോടൊപ്പം ബോധ്യമായെന്നും ധന്യ മേരി വർഗീസ് കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+