'ഒത്തിരി വട്ടം ആലോചിച്ചു, വെറുതെ വിടേണ്ട എന്ന് വെച്ചാണ് അവസാനം അറ്റാക്ക് ചെയ്യാൻ വന്നത്'; ധന്യ മേരി
കൊച്ചി: ബിഗ് ബോസ് സീസൺ 4 ലെ മികച്ച മത്സരാർത്ഥികളിൽ ഒരാളായിരുന്നു ധന്യ മേരി വർഗീസ്. ഇമേജ് ഭയന്ന് സെയിഫ് ഗെയിം കളിക്കുന്നയാളാണ് ധന്യയെന്നും ഷോയിൽ നിന്നും വളരെ പെട്ടെന്ന് തന്നെ പുറത്തേക്ക് പോയേക്കുമെന്നും സോഷ്യൽ മീഡിയ വിധിയെഴുതിയ താരമായിരുന്നു അവർ. എന്നാൽ ഇതിനെയെല്ലാം പൊളിച്ചടുക്കി ഫൈനൽ സിക്സിൽ വരെ എത്താൻ ധന്യയ്ക്ക് സാധിച്ചു. എങ്ങനെ 100 ദിവസം വരെ പിടിച്ച് നിന്നെന്നും ബിഗ് ബോസിൽ എങ്ങനെ എത്തിയെന്നുമെല്ലാം മനസ് തുറക്കുകയാണിപ്പോൾ ധന്യ. സീ ന്യൂസ് മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് ധന്യയുടെ പ്രതികരണം. വായിക്കാം

ബിഗ് ബോസ് വേറൊരു ലോകമാണ്. 100 ദിവസം ആ വീട്ടിനകത്ത് ഇരിക്കുകയെന്നുള്ളത് വലിയൊരു കാര്യമാണ്. ഞാൻ സീരിയലും ഒരു റിയാലിറ്റി ഷോയിലും പങ്കെടുത്ത് കൊണ്ടിരിക്കുമ്പോഴാണ് ബിഗ് ബോസിലേക്ക് വിളി വന്നത്. കോൾ വന്നപ്പോൾ വേണോ വേണ്ടയോ എന്ന് ഒത്തിരി വട്ടം ആലോചിച്ചു. പിന്നെ അഥവാ അഭിമുഖമൊക്കെ കഴിഞ്ഞ് വേണമെങ്കിൽ വേണ്ട എന്ന് വെക്കാമല്ലോ, അങ്ങനെയൊരു തീരുമാനമാണ് അവസാനം അവിടെ പോയി നിന്നത്.

ബിഗ് ബോസിൽ നിന്നും വിളി വന്നപ്പോൾ മുൻ ബിഗ് ബോസ് സീസണുകൾ പൂർണമായും കാണാൻ പറ്റിയിട്ടില്ല. ഷോ കൂടെ കണ്ട് പോയില്ലെങ്കിൽ പിന്നെ കാര്യമില്ല. ഷൂട്ടും വർക്കുമൊക്കെ ഉണ്ടായിരുന്നതിനാൽ കൂടെ കണ്ട് പോകാൻ സാധിക്കുമായിരുന്നില്ല. എന്റെ കൂടെ ജോലി ചെയ്തിരുന്ന ഒരു നടൻ ബിഗ് ബോസിൽ ഉണ്ടായിരുന്നു, പുള്ളീടെ എപ്പിസോഡുകൾ കുറെ കണ്ടിട്ടുണ്ട്. അതും പക്ഷേ കൃത്യമായി കാണാൻ സാധിച്ചിരുന്നില്ല, കാരണം ഷൂട്ട് നടക്കുകയായിരുന്നു.

അത് കണ്ടതിന്റെ ഒക്കെ ജഡ്ജ്മെന്റിലാണ് പോയത്. എല്ലാവരും ഒരുപോലെ പെരുമാറണമെന്ന് ഒരു നിർബന്ധവുമില്ല. ബിഗ് ബോസിൽ പോയാൽ ഇത്രയും ദിവസത്തിനിടയിൽ ചില കാര്യങ്ങളിലൊക്കെ നമ്മുക്ക് പ്രതികരിക്കേണ്ടി വരും. ശരിക്കും പ്രതികരിക്കുന്നവരെയാണ് അവർക്കിഷ്ടം. കാരണം അപ്പോഴാണല്ലോ പ്രേക്ഷകർക്ക് എന്തെങ്കിലുമൊക്കെ മനസിലാകുന്നത്. എന്റെ ഒരു സ്വഭാവം വെച്ച് കുറെയൊക്കെ കാര്യങ്ങൾ ഞാൻ ഒഴിവാക്കി വിടുന്ന ആളാണ്.

സേഫ് ഗെയിമർ എന്നൊക്കെയുള്ള പേര് എനിക്ക് വന്നിരുന്നു. പക്ഷേ ഞാൻ എല്ലാം ആലോചിച്ച് ചെയ്യുന്നൊരാളാണ്. അത് എന്റെ കുഴപ്പമല്ല. അത് ബിഗ് ബോസ് ആയത് കൊണ്ടല്ല. എടുത്ത് ചാട്ടം ഒന്നിനും ഒരു പരിഹാരമല്ല. ഞാൻ ഇവരെ ചെയ്യുന്നതൊക്കെ ആലോചിക്കാറുണ്ട്, പക്ഷേ എനിക്ക് ഞാൻ പെരുമാറിയത് പോലെ മുന്നോട്ട് പോകാൻ സാധിക്കുള്ളൂ.

ഞാൻ വളരെ പെട്ടെന്ന് പ്രതികരിക്കുന്ന ആളല്ല. എപ്പോഴും ആലോചിച്ച് തന്നെയാണ് പ്രതികരിക്കാറുള്ളത്. ചിലപ്പോൾ കൈയ്യിന്ന് പോകുന്ന സാഹചര്യം ഉണ്ടാകാറില്ലേ, ചിലപ്പോൾ മാത്രം, അത് ജീവിതത്തിൽ സംഭവിക്കും. അതുപോലെ തന്നെയാണ് ബിഗ് ബോസിൽ ജീവിക്കുമ്പോഴും.

പിന്നെ എന്നെ ആരും ഇറിറ്റേറ്റ് ചെയ്യാൻ വരത്തില്ല. എന്തുകൊണ്ടാണെന്ന് അറിയത്തില്ല. ആരും അങ്ങനെ വന്നിട്ടില്ല. ബാക്കി മത്സരാർത്ഥികളൊക്കെ അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ ഇറിറ്റേറ്റ് ചെയ്താണ് പോയത്. അവസാനമായപ്പോഴൊക്കെ ഇതിനെ വെറുതെ വിടേണ്ട എന്ന് വെച്ചിട്ട് അറ്റാക്ക് ചെയ്യുന്നത് പോലെ വന്നത്.












Click it and Unblock the Notifications