'കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ പറ്റാത്ത ടീംസ് ആണ്, തലവച്ച് കൊടുത്താൽ'; ദിൽഷ വിവാദത്തിൽ സൂരജ്
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 4 വിജയിയായ ദിൽഷ പ്രസന്നൻ സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. ആരാധകരുമായി തന്റെ വിശേഷങ്ങൾ പങ്കുവെയ്ക്കുന്നതിനൊപ്പം തന്നെ ചില പ്രമൊഷ്ണൽ വീഡിയോകളും താരം സോഷ്യൽ പ്ലാറ്റ്ഫോമുകളിൽ പങ്കിടാറുണ്ട്. അത്തരത്തിൽ പങ്കിട്ട ഒരു വീഡിയോ കഴിഞ്ഞ ദിവസം വലിയ ചർച്ചകൾക്കാണ് വഴിവെച്ചത്.
ട്രേഡിംഗുമായി ബന്ധപ്പെട്ട ഒരു വീഡിയോ ആയിരുന്നു ദിൽഷ പങ്കുവെച്ചിരുന്നത്. എന്നാൽ ആ വീഡിയോ തട്ടിപ്പാണെന്ന നിലയിൽ വിമർശനം ഉയർന്നു. ഇതിന് പിന്നാലെ വീഡിയോ ദിൽഷ ഡിലീറ്റ് ചെയ്യുകയും ചെയ്തു. വീഡിയോ ഡിലീറ്റ് ചെയ്തതിൽ വിശദീകരണവുമായി ദിൽഷ മറ്റൊരു വീഡിയോ പങ്കിട്ടിരുന്നു.

എല്ലാ വശങ്ങളും പരിശോധിച്ച് ഉറപ്പാക്കിയതിന് ശേഷമാണ് പ്രമോഷണൽ വീഡിയോ പങ്കിട്ടത്. ട്രേഡ് മാർക്കറ്റിംഗ് സംബന്ധിച്ചുള്ളതായിരുന്നു അത്. താത്പര്യമുണ്ടെങ്കിൽ ആ വ്യക്തിയെ ഫോളോ ചെയ്യൂ എന്നാണ് പറഞ്ഞത്. അതിലേക്ക് പൈസ ഇൻവെസ്റ്റ് ചെയ്യാൻ താൻ ആരോടും പറഞ്ഞിരുന്നു. എന്നാൽ ചിലർ വിളിച്ച് അതിൽ പറയുന്ന കാര്യങ്ങൾ തെറ്റാണെന്ന് പറഞ്ഞതിനാലാണ് വീഡിയോ ഡിലീറ്റ് ചെയ്തത് എന്നായിരുന്നു ദിൽഷ പറഞ്ഞത്.

അതേസമയം ദിൽഷയുടെ പ്രൊമോഷ്ണൽ വീഡിയോയ്ക്കെതിരെ ബിഗ് ബോസ് താരമായ ബ്ലെസ്ലിയും ബ്ലസ്ലിയുടെ സഹോദരനുമെല്ലാം രംഗത്തെത്തിയിരുന്നു. കുറെ ഫോളോവേഴ്സ് ഉള്ള ആളുകൾ ഇത്തരത്തിൽ വ്യാജമായ പോസ്റ്റുകൾ ഇടുന്നത് ശരിയല്ലെന്ന നിലയ്ക്കായിരുന്നു ബ്ലെസിയും സഹോദരനുമെല്ലാം പ്രതികരിച്ചത്. അതിനിടെ ദിൽഷയുടെ സുഹൃത്ത് കൂടിയായ സൂരജ് പങ്കുവെച്ച സ്റ്റോറികളും ചർച്ചയാകുകായാണ്.

സൂരജിന്റെ സ്റ്റോറി ദിൽഷയ്ക്കെതിരാണെന്ന തരത്തിലാണ് ചില യുട്യബ് ചാനലുകളും ബ്ലസ്ലിയുടെ സഹോദരനുമെല്ലാം വ്യാഖ്യാനം. ഇതിലും സൂരജ് സ്റ്റോറിയിലൂടെ മറുപടി നൽകുന്നുണ്ട്. സൂരജിന്റെ സ്റ്റോറി വായിക്കാം- 'ഫോളോ ചെയ്തിട്ടും എന്തുകൊണ്ടാണ് തിരിച്ച് ഫോളോ ചെയ്യുന്നില്ല എന്ന് ചോദിച്ച് വന്ന സൻമനസ് ഉള്ളവർക്ക്, ഇപ്പോൾ മനസിലായി കാണും എന്ന് കരുതുന്നു. കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ പറ്റാത്ത ടീംസ് ആണ്. കൊണ്ട് തലവെച്ച് കൊടുത്താൽ കഴുത്ത് അറുത്ത് കൊണ്ട് പോലും. അതുകൊണ്ട് ഇത് പോലുള്ള ചോദ്യങ്ങൾ ഇനിയും എന്നോട് ചോദിക്കരുത്. നിങ്ങൾക്ക് എല്ലാവർക്കും നിങ്ങളുടെ ഉത്തരം കിട്ടിയെന്ന് പ്രതീക്ഷിക്കുന്നു'.

'ഒരു സ്റ്റോറി ഇട്ട് ഒഫീസിൽ ഇഷ്ടം പോലെ പണി ഉള്ളത് കൊണ്ട് അതിന്റെ പുറകെ പോയി എന്നിട്ട് വേൾഡ് കപ്പ് മാച്ച് കണ്ട് റൂമിൽ എത്തി നിക്കുമ്പോൾ ഒരു ലോഡ് മെസേജ്. ഫുൾ ടൈറ്റ് ഷെഡ്യൂൾ ആണല്ലോ.ഇതിപ്പോ ആകെ കൺഫ്യൂഷൻ ആയല്ലോ. ഞാൻ ആരെ കുറിച്ചാണ് ആക്ച്വലി പറഞ്ഞത്?'

'നിങ്ങളൊക്കെ തമ്മിൽ ഡിസ്കസ് ചെയ്ത് ഒരു ധാരണയിൽ എത്തു. ഒരേ കാര്യം പറഞ്ഞിരുന്നെങ്കിൽ ഇതൊക്കെ കാണുന്ന നമ്മക്കും കുറച്ചും കൂടെ ഈസി ആയിട്ട് മനസിലാകുമായിരുന്നു. എന്തായാലും നമ്മുടെയൊക്കെ കാര്യത്തിൽ വളരെ കരുതലും ഉത്കണ്ഠയും ഉള്ള കുറെ ചേട്ടൻമാരും ചേച്ചിമാരും ഉള്ളതാണ് ഭാഗ്യം. ബാക്കി മറുപടികളും പോസ്റ്റുകളും നാളെ. പനി പിടിച്ചു സൈഡ് ആണ്. ഇത്തിരി വിശ്രമിക്കട്ടെ. ഗെയിം നടക്കട്ടെ. ഇറ്റ്‌സ് ഫണ്‍', സ്റ്റോറിയിൽ സൂരജ് കുറിച്ചു.. '.












Click it and Unblock the Notifications