Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒടുവിൽ ആ സർപ്രൈസ് പൊട്ടിച്ച് ദിൽഷ; റോബിനും മുൻപേ..ആശംസകളുമായി ആരാധകർ

 Dilsha Finally Announces Her First Movie

കൊച്ചി: ബിഗ് ബോസ് മലയാളത്തിലെ ആദ്യ വനിത വിജയി ആയിരുന്നു സീസൺ 4 താരമായ ദിൽഷ പ്രസന്നൻ. ഡാൻസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്കിടയിൽ തിളങ്ങിയ ദിൽഷ ബിഗ് ബോസിലൂടെയാണ് കൂടുതൽ ആരാധക പിന്തുണ നേടിയെടുത്തത്. തുടക്കത്തിൽ മികച്ച മത്സരം കാഴ്ച വെയ്ക്കാൻ ദിൽഷയ്ക്ക് സാധിച്ചിരുന്നില്ലെങ്കിലും ഷോ പകുതി ദിവസങ്ങൾ പിന്നിട്ടതോടെ പ്രേക്ഷകർക്കിടയിൽ വലിയ തരംഗമായി മാറാൻ ദിൽഷയ്ക്ക് കഴിഞ്ഞു. ഒടുവിൽ ബിഗ് ബോസ് കിരീടവും അവർ സ്വന്തമാക്കി.

ഡാൻസ് റിയാലിറ്റി ഷോകളുടെ ഭാഗമായതിന് പിന്നാലെ നേരത്തേ ചില സീരിയലുകളിൽ ദിൽഷ വേഷമിട്ടിരുന്നു. ഇപ്പോഴിതാ ബിഗ് ബോസ് വിജയത്തിന് പിന്നാലെ തന്റെ സിനിമാ പ്രവേശവും പ്രഖ്യാപിച്ചിരിക്കുകയാണ് ദിൽഷ. തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് താരം ഇക്കാര്യം പങ്കിട്ടത്.

ബിഗ് ബോസ് താരങ്ങൾ സിനിമയിലേക്ക്

ബിഗ് ബോസ് താരങ്ങൾ സിനിമയിലേക്ക്

ബിഗ് ബോസ് സീസൺ 4 മത്സരാർത്ഥികളായെത്തിയ പലരും തങ്ങളുടെ സിനിമാ മോഹങ്ങൾ പങ്കിട്ടിരുന്നു. നിമിഷയും റിയാസ് സലീമും റോബിൻ രാധാകൃഷ്ണനുമെല്ലാം ഇക്കൂട്ടത്തിൽ ഉണ്ട്. നേരത്തേ ബിഗ് ബോസിന് പിന്നാലെ തനിക്ക് നിരവധി സിനിമ അവസരങ്ങൾ ലഭിച്ചതായി റോബിൻ രാധാകൃഷ്ണൻ വ്യക്തമാക്കിയിരുന്നു. എന്നാൽ പിന്നീട് ഈ അവസരങ്ങളൊക്കെ നഷ്ടമായതായുള്ള അഭ്യൂഹങ്ങളുമുണ്ടായി. എന്നാൽ അടുത്തിടെ റോബിൻ തന്നെ നിർമ്മിച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്റർ അദ്ദേഹം പുറത്തുവിട്ടിരുന്നു. 'രാവണയുദ്ധം ' എന്നു പേരിട്ട ചിത്രത്തിന്റെ തിരക്കഥയും റോബിൻ തന്നെയാണ് നിർവ്വഹിക്കുന്നത്.

ദിൽഷയുടെ സിനിമ പ്രഖ്യാപനം

ദിൽഷയുടെ സിനിമ പ്രഖ്യാപനം

ഇതിന് പിന്നാലെയാണ് ഇപ്പോൾ ബിഗ് ബോസ് സീസൺ 4 താരമായ ദിൽഷ പ്രസന്നനും തന്റെ സിനിമാ പ്രവേശത്തെ കുറിച്ച് പ്രഖ്യാപിച്ചിരിക്കുന്നത്. 'ഒ സിൻഡ്രേല' എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ ഫസ്റ്റ് പോസ്റ്റർ ദിൽഷയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് പങ്കുവെച്ചിരിക്കുന്നത്. നടനും സംവിധായകനുമായ അനൂപ് മേനോന്റെ അനൂപ് മേനോൻ സ്റ്റോറീസ് ആണ് ചിത്രം നിർമ്മിക്കുന്നത്. നടൻ അജു വർഗീസും ചിത്രത്തിലുണ്ട്. റെനോൾസ് റെഹ്മാൻ, മഹാദേവൻ തമ്പി, ബാദുഷ എൻഎം, സിയാൻ ശ്രീകാന്ത്,നിനോ വർഗീസ്, ദുന്ദു രഞ്ജീവ്, ആന്റണി സ്റ്റീഫൻ എന്നിവരുടെ പേരുകളാണ് ചിത്രത്തിന്റെ പോസ്റ്ററിൽ ഇടംപിടിച്ചിരിക്കുന്നത്.

 ഓ സിൻഡ്രേല പ്രഖ്യാപിക്കുകയാണ്‌

ഓ സിൻഡ്രേല പ്രഖ്യാപിക്കുകയാണ്‌

'തൻറെ ആദ്യ ചിത്രമായ ഓ സിൻഡ്രേല പ്രഖ്യാപിക്കുകയാണ്. എല്ലാത്തിനും ദൈവത്തോട് നന്ദി. തന്ന സിനിമയിലേക്ക് സ്വാഗതം ചെയ്ത മഹാദേവൻ തമ്പി ചേട്ടനോട് നന്ദി പറയുന്നു. ഇത് പോലൊരു മികച്ച തുടക്കം തനിക്ക് നൽകിയതിനും തന്നെ വിശ്വസിക്കുകയും നയിക്കുകയും ചെയ്തതിന് അനൂപ് മേനോൻ ചേട്ടനോടുള്ള നന്ദിയും പങ്കുവെയ്ക്കുന്നു. എല്ലാവരുടേയും പിന്തുണയും സ്നേഹവും പ്രതീക്ഷിക്കുന്നു', സിനിമാ പ്രഖ്യാപനം നടത്തിക്കൊണ്ടുള്ള കുറിപ്പിൽ ദിൽഷ വ്യക്തമാക്കി.

പ്രവൃത്തി വാക്കുകളേക്കാൾ ഉച്ചത്തിൽ സംസാരിക്കുന്നു

പ്രവൃത്തി വാക്കുകളേക്കാൾ ഉച്ചത്തിൽ സംസാരിക്കുന്നു

നിരവധി പേരാണ് ദിൽഷയ്ക്ക് ആശംസ അറിയിച്ച് കൊണ്ട് കമന്റിട്ടിരിക്കുന്നത്. 'പ്രവൃത്തി വാക്കുകളേക്കാൾ ഉച്ചത്തിൽ സംസാരിക്കുന്നു', എന്നായിരുന്നു ഒരാൾ കമന്റ് ചെയ്തത്. ദിൽഷയുടെ ബിഗ് സ്ക്രീൻ അരങ്ങേറ്റത്തിനായി എല്ലാവരും കാത്ത് നിൽക്കുകയായിരുന്നു, മികച്ച തുടക്കത്തിന് എല്ലാവിധ ആശംസകളും എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.

റോബിനെ പരിഹസിച്ചും കമന്റ് ചെയ്യുന്നുണ്ട്

റോബിനെ പരിഹസിച്ചും കമന്റ് ചെയ്യുന്നുണ്ട്

ഡീഗ്രേഡ് ചെയ്ത് തളർത്താൻ നോക്കുന്നവരുടെ മുന്നിൽ ഇങ്ങനെ ജയിച്ച് നിന്ന് കാണിച്ച് കൊടുക്കണം. ഒരു പെൺകുട്ടിയും അനുഭവിക്കാത്ത ഡീഗ്രേഡിങ്, ബുള്ളിയിംഗ്, എല്ലാം ദിൽഷ അനുഭലിച്ചിട്ടുണ്ട്. അതിൽ ഒന്നും തളരാതെ ഓരോ വിജയങ്ങൾ കീഴടക്കിക്കൊണ്ടേയിരിക്കണം' എന്നായിരുന്നു മറ്റൊരാൾ പങ്കുവെച്ച കമന്റ്. അതിനിടെ ചിലർ റോബിനെ പരിഹസിച്ചും കമന്റ് ചെയ്യുന്നുണ്ട്. ഇങ്ങനെയാണ് സിനിമ പ്രഖ്യാപിക്കേണ്ടതെന്നും അല്ലാതെ സിനിമയിലേക്കെന്ന് പറഞ്ഞ് സ്വന്തം പേര് വെച്ച് അല്ല പോസ്റ്റർ ഇറക്കേണ്ടതെന്നുമാണ് ചിലർ കുറിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+