Get Updates
Get notified of breaking news, exclusive insights, and must-see stories!

ഏറ്റവും വലിയ ആ സ്വപ്നം നിറവേറ്റി ദില്‍ഷ: അന്ന് ബിഗ് ബോസില്‍ പറഞ്ഞത്, ഇത് അഭിമാന നിമിഷം

ഡാന്‍സിങ് വേദിയിലൂടെ പലർക്കും നേരത്തെ തന്നെ അറിയാവുന്ന താരമാണെങ്കിലും ബിഗ് ബോസ് സീസണ്‍ ഫോറില്‍ മത്സരാർത്ഥിയായി എത്തിയതോടെയായിരുന്നു ദില്‍ഷ പ്രസന്നനെ മലയാളികള്‍ അടുത്തറിഞ്ഞ്. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിലെ ഒരു സാധാരണ കുടുംബത്തില്‍ നിന്നും വന്ന താരം മികച്ച പ്രകടനത്തിലൂടെ ബിഗ് ബോസ് മലയാളത്തിലെ ആദ്യ വനിത വിജയി ആയിക്കൊണ്ട് ചരിത്രം കുറിക്കുകയും ചെയ്തു.

ഇതിന് പിന്നാലെ ഡാന്‍സിങ് സ്റ്റാർസ് എന്ന റിയാലിറ്റി ഷോയിലും മികച്ച പ്രകടനം കാഴ്ചവെച്ചുകൊണ്ട് മുന്നേറുകയാണ്. താരം. ഇതിനിടയിലാണ് താന്‍ പുതുതായി പണിത വീടിന്റെ വിശേഷങ്ങളുമായി ദില്‍ഷ ആരാധകർക്ക് മുമ്പിലേക്ക് എത്തുന്നത്.

ഒരു നല്ല വീട് എന്നുള്ളത് എന്റേയും ചേച്ചിയുടേയും

ഒരു നല്ല വീട് എന്നുള്ളത് എന്റേയും ചേച്ചിയുടേയും അനിയത്തിയുടേയും സ്വപ്നമായിരുന്നു. ഒരുപാട് സ്ട്രഗിള്‍ ചെയ്തിട്ടാണ് ഞങ്ങള്‍ ഇന്ന് കാണുന്ന നിലയില്‍ എത്തിയത്. ഒരുപാട് വലിയ നിലയില്‍ എത്തി എന്നുള്ളതല്ല, എവിടെയാണോ ഇപ്പോള്‍ ഉള്ളത്. അവിടെ എത്തിയെന്നാണ് ഞാന്‍ ഉദ്ധേശിക്കുന്നത്. വീടെന്ന സ്വപ്നം ഇന്നാണ് സാക്ഷാത്കരിച്ചത്. അതിന്റെ സന്തോഷവും സമാധാനവുമൊക്കെ കാണാന്‍ സാധിക്കുമെന്നും ദില്‍ഷ പറയുന്നു.

അതുപോലെ തന്നെ വലിയ അഭിമാനവും തോന്നുന്നു

ഞാന്‍ വളരെ ഭാഗ്യവതിയാണ്. അതുപോലെ തന്നെ വലിയ അഭിമാനവും തോന്നുന്നു. ഞങ്ങള്‍ മൂന്ന് പെണ്‍കുട്ടികള്‍ക്കും ഞങ്ങളുടെ സ്വപ്നം പൂർത്തിയാക്കാന്‍ പറ്റി. അതില്‍ ഞാന്‍ വളരെയധികം ഹാപ്പിയാണ്. എല്ലാവരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണമെന്നും താരം പറഞ്ഞു. ബിഗ് ബോസില്‍ വെച്ചും വീടെന്ന സ്വപ്നത്തെക്കുറിച്ച് ദില്‍ഷ പറഞ്ഞിരുന്നു. എന്റെ കുടുംബത്തിലും എന്റേതായ പ്രശ്നങ്ങളുണ്ട്. എനിക്ക് എന്റെ അച്ഛനേയും അമ്മയേയും സന്തോഷത്തോടെ കഴിയാന്‍ സാധിക്കുന്ന സാഹചര്യം ഒരുക്കണമെന്നായിരുന്നു അന്ന് താരം പറഞ്ഞത്.

വീട് വെച്ചെന്ന വാർത്തകള്‍ വന്നതിന് പിന്നാലെ

വീട് വെച്ചെന്ന വാർത്തകള്‍ വന്നതിന് പിന്നാലെ വലിയ രീതിയിലുള്ള പിന്തുണയാണ് ബിഗ് ബോസ് വിന്നർക്ക് ലഭിക്കുന്നത്. ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങിയതിന് പിന്നാലെ റോബിനും ബ്ലെസ്ലിയുമൊക്കെ വലിയ വിലയുള്ള കാറുകള്‍ വാങ്ങിയിരുന്നു. എന്നാല്‍ സ്വന്തമായി ഒരു വീടെന്ന സ്വപ്നത്തിലേക്കാണ് ദില്‍ഷ പോയത്. അത് വലിയ കാര്യമാണെന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്.

ബൈക്കും കാറും ഒരിക്കലും തെക്ക് ദിശയിൽ പാർക്ക് ചെയ്യരുത്: വാസ്തു പറയുന്നത്

എത്രയൊക്കെ വിമർശനങ്ങളും ആക്ഷേപങ്ങളും

എത്രയൊക്കെ വിമർശനങ്ങളും ആക്ഷേപങ്ങളും നേരിട്ടാല്‍ സ്വന്തം കഴിവില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ച മുന്നോട്ട് പോവാന്‍ സാധിക്കുന്നതിലൂടെ നമ്മുടെ സ്വപ്നങ്ങള്‍ ഒരോന്നായി എത്തിപ്പിടിക്കാന്‍ സാധിക്കും. വിമർശനങ്ങള്‍ എല്ലാകാലത്തും ഉണ്ടാവും. അത് കണ്ട് തളർന്ന് പോയാല്‍ ജീവിതത്തില്‍ ഒന്നും നേടാന്‍ സാധിച്ചേക്കില്ലെന്നും ദില്‍ഷയെ പിന്തുണച്ചുകൊണ്ട് പറയുന്നു.

ഒരുപാട് നെഗറ്റീവ് വാർത്തകള്‍

നിന്നില്‍ ഒരു സത്യം ഉണ്ട്, അതുകൊണ്ടാണ് ഒരുപാട് നെഗറ്റീവ് വാർത്തകള്‍ കേള്‍ക്കുമ്പോളും അത് വിശ്വസിക്കാതെ നിന്നോട് കൂടെ നില്‍ക്കുന്നത്. അതുകൊണ്ട് എപ്പോഴും ഇത് പോലെ സന്തോഷത്തോട് കുടെ മുന്നോട്ട് പോവുക. ഏത് പ്രതിസന്ധിയിലും ഒപ്പം നില്‍ക്കുന്ന കുറച്ചാളുകള്‍ ഉണ്ടാവും. അവർ തരുന്ന പിന്തുണയാണ് ഏറ്റവും വലുതെന്നും ഒരാള്‍ കുറിക്കുന്നു.

വീട് എന്ന് പറയുന്നത് എല്ലാവരുടേയും സ്വപ്നമാണ്

വീട് എന്ന് പറയുന്നത് എല്ലാവരുടേയും സ്വപ്നമാണ്. അത് സാക്ഷാത്കരിക്കുമ്പോള്‍ ഉണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാനാവാത്തതാണ്. അതാണ് ദില്‍ഷയില്‍ കണ്ടത്. നിങ്ങള്‍ മൂന്ന് പെണ്‍കുട്ടികളേയും ഓർത്ത് ഞങ്ങള്‍ക്ക് അഭിമാനമുണ്ട്. നിങ്ങളുടെ രക്ഷിതാക്കള്‍ അനുഗ്രഹിക്കപ്പെട്ടവരാണ്. നിങ്ങള്‍ മൂന്ന് പേരും നന്നായി കഷ്ടപ്പെട്ട് നിങ്ങളുടെ രക്ഷിതാക്കള്‍ക്കായി ഒരു വീട് വെച്ചു എന്ന് പറയുന്നത് തന്നെ പറഞ്ഞറിയിക്കാന്‍ കഴിയാത്ത സന്തോഷം നല്‍കുന്ന കാര്യമാണെന്നും ആരാധകർ അഭിപ്രായപ്പെടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+