Get Updates
Get notified of breaking news, exclusive insights, and must-see stories!

3 ലക്ഷം വാങ്ങിയെന്ന് കാണിച്ച് തരാമോ? വെറുതെ വിടാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല; തുറന്നടിച്ച് ദിൽഷ

കൊച്ചി: കഴിഞ്ഞ ദിവസം ബിഗ് ബോസ് മലയാളം സീസൺ 4 വിജയി ദിൽഷ പ്രസന്നൻ പങ്കിട്ട ഒരു ട്രേഡിംഗ് പ്രമോഷൻ വീഡിയോ വലിയ വിവാദങ്ങൾക്കായിരുന്നു വഴിവെച്ചത്. ട്രേഡിംഗ് കമ്പനി തട്ടിപ്പാണെന്ന തരത്തിൽ വിമർശനവുമായി ചിലർ രംഗത്തെത്തിയതിന് പിന്നാലെ ദിൽഷ ആ വീഡിയോ ഡിലീറ്റ് ചെയ്യുകയും വിശദീകരണം നൽകുകയും ചെയ്തിരുന്നു.

എന്നാൽ വീഡിയോ ഡിലീറ്റ് ചെയ്ത ശേഷവും തനിക്കെതിരെ നടക്കുന്ന വിമർശനങ്ങൾക്കെതിരെ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ ബിഗ് ബോസ് താരം. ദിൽഷയുടെ വീഡിയോയ്ക്കെതിരെ വിമർശനം ഉയർത്തിയ ബിഗ് ബോസ് താരം ബ്ലസ്ലി അടക്കം ഉള്ളവർക്കാണ് ദിൽഷയുടെ മറുപടി. ബ്ലസ്ലിയുടെ പേര് പറയാതെയാണ് ദിൽഷ തുറന്നടിച്ചത്. വീഡിയോയിൽ ദിൽഷയുടെ വാക്കുകളിലേക്ക്

അത് ഇപ്പോൾ വൈറലായി

'ഞാൻ എന്റെ പേജിൽ ഒരു വീഡിയോ ഇട്ടിട്ടുണ്ടായിരുന്നു. അത് ഇപ്പോൾ വൈറലായി എല്ലാ യുട്യൂബ് ചാനലുകളിലും പല ഹെഡ്ഡിങ്ങുകളോടെ അത് പോയിക്കൊണ്ടിരിക്കുകയാണ്. അതിനെ കുറിച്ച് സംസാരിക്കാനാണ് ഞാൻ ഇപ്പോൾ വന്നത്. ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടില്ല ഈയൊരു വീഡിയോ ഈ രീതിയിൽ പോകുമെന്നോ ഇങ്ങനെ ആയി തീരുമെന്നോ. അതിന് എല്ലാവരോടും മാപ്പ് ചോദിക്കുകയാണ്'

ഞാൻ ക്ഷമ ചോദിക്കുകയാണ്

ഞാൻ കാരണം നിങ്ങൾക്ക് ആർക്കെങ്കിലും ബുദ്ധിമുട്ട് വന്നിട്ടുണ്ടെങ്കിൽ ഞാൻ ക്ഷമ ചോദിക്കുകയാണ്. ഞാൻ ഒരിക്കലും തെറ്റായ ഉദ്ദേശത്തോട് കൂടി ചെയ്തൊരു വീഡിയോ അല്ല അത്. ഞാൻ കാരണം ഒരാൾക്കെങ്കിലും സഹായം കിട്ടട്ടെ എന്ന് വിചാരിച്ച് മാത്രമാണ് ഓരോ വീഡിയോയും ചെയ്യാറുള്ളത്. ഈ വീഡിയോ ചെയ്യുമ്പോൾ ഞാൻ കുറച്ച് കൂടി ശ്രദ്ധിക്കണമായിരുന്നു. അത് എന്റെ ഭാഗത്ത് നിന്ന് വന്ന തെറ്റാണ്. അത് ഞാൻ അംഗീകരിക്കുന്നു'

ഡിലീറ്റ് ചെയ്തിരുന്നു

വീഡിയോ പങ്കുവെച്ചതിന് പിന്നാലെ തന്നെ എനിക്ക് ഒരുപാട് മെസേജ് വന്നു. അത് കണ്ട ഉടനെ തന്നെ ഞാൻ ആ വീഡിയോ ഡിലീറ്റ് ചെയ്തിരുന്നു. എന്റെ പേജിലൂടെ തെറ്റായ ഒരു സന്ദേശം നൽകാൻ ഞാൻ ആഗ്രഹിച്ചിട്ടില്ല. പണം വാങ്ങിയും അല്ലാതെയുമെല്ലാം ഞാൻ ഒരുപാട് വീഡിയോ ഞാൻ ചെയ്തിട്ടുണ്ട്. ഞാൻ മൂലം ആർക്കെങ്കിലും സഹായം കിട്ടട്ടെ എന്നേ കരുതിയിട്ടുള്ളൂ. അത് മനസിൽ വെച്ചാണ് ഈ വീഡിയോയും ചെയ്തത്. പക്ഷേ ഇങ്ങനെയാണ് അവസാനിച്ചത്.

വീഡിയോ ആരും പറഞ്ഞിട്ട് ഞാൻ ചെയ്യുക അല്ല

ഈ വിശദീകരണ വീഡിയോ ആരും പറഞ്ഞിട്ട് ഞാൻ ചെയ്യുക അല്ല, എനിക്ക് സ്വന്തമായി തോന്നിയിട്ടാണ് ഞാൻ ചെയ്യുന്നത്. ഇക്കാര്യത്തിൽ ക്ഷമ ചോദിക്കണമെന്ന് എനിക്ക് തോന്നി. കാരണം എന്റെ ഭാഗത്ത് നിന്ന് സംഭവിച്ച തെറ്റാണ്. ക്ഷമ പറയാൻ ഞാൻ ബാധ്യസ്ഥയാണ്. മൂന്ന് ലക്ഷം വാങ്ങിയാണ് ഓരോ കൊളാബ്രേഷനും ചെയ്യുന്നതെന്നാണ് ചിലർ പറയുന്നത് കേട്ടു. ഒരു സ്റ്റേജ് ഷോയ്ക്ക് പോലും ഞാൻ 3 ലക്ഷം വാങ്ങിക്കുന്നില്ല. ഞാൻ അതിന് മാത്രം വളർന്നെന്ന് തോന്നുന്നില്ല. ഓരോ ചുവടും വെച്ച് കൊണ്ടിരിക്കുന്നേയുള്ളൂ ഞാൻ. മൂന്ന് ലക്ഷം വാങ്ങി കൊളാബ് ചെയ്യാൻ മാത്രം ഞാൻ എത്തി എന്നും എനിക്ക് തോന്നുന്നില്ല. }ഞാൻ അത്രയും തുക വാങ്ങിയെന്ന് പറയുന്നവർ അതിനുള്ള തെളിവ് കാണിച്ച് തരുമോ? എനിക്കും അറിഞ്ഞിരിക്കാനാണ്.

ഞാനിത് വെറുതെ വിടാൻ ഉദ്ദേശിക്കുന്നില്ല

ഒരു ചേച്ചി എന്റെ അനുജത്തിക്ക് മെസേജ് അയച്ചിരുന്നു ആ വീഡിയോ കണ്ട് പണം നിക്ഷേപിച്ച് പണം പോയി എന്ന് പറഞ്ഞ്. ആ ചേച്ചിയോട് പറയാനുള്ളത്, ഞാനിത് വെറുതെ വിടാൻ ഉദ്ദേശിക്കുന്നില്ല, ഞാൻ ഇതിനെതിരെ ഒരു കേസ് ഫയൽ ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ട്. എന്നെ കൊണ്ട് കഴിയുന്ന രീതിയിൽ എന്ത് സഹായവും ഞാനും ചെയ്ത് തരും. കാരണം ഞാനും ഇതിലൊരു ഉത്തരവാദിയാണ്.

ഒരുപാട് വ്യാജ ആരോപണങ്ങൾ

ഇതിന് മുന്നേയും എന്റെ പേരിൽ ഒരുപാട് വ്യാജ ആരോപണങ്ങൾ എന്നെ കുറിച്ച് ഇട്ടിട്ടുണ്ട്. അതിലൊന്നും ഞാനോ എന്റെ കുടുംബമോ പ്രതികരിക്കാൻ പോയിട്ടില്ല. വീട്ടുകാർ കേസ് കൊടുക്കണമെന്ന് പറയുമ്പോഴും ഞാൻ അത് കണ്ടില്ലെന്ന് വെയ്ക്കാറാണ് പതിവ്. ഈ സംഭവം എന്നെ വല്ലാതെ ബാധിച്ചിട്ടുണ്ട്. അതുകൊണ്ട് വെറുതെ വിടാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. കേസുമായി മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനം.

ഏത് ടീം ആണെന്നും ഉദ്ദേശമെന്താണെന്നും

അവർ ഏത് ടീം ആണെന്നും ഉദ്ദേശമെന്താണെന്നും ഈ സംഭവം ഈ തരത്തിൽ വിവാദമാക്കി എടുത്തത് ആരാണെന്നും എനിക്ക് അറിയണം. കേസ് കൊടുക്കാനുളള കാര്യങ്ങളുമായി മുന്നോട്ട് പോകുകയാണ്. പിന്നെ പറയാനുള്ളത് ഈ വീഡിയോ സ്ക്രീൻ ഷോട്ട് ഇട്ട് വീഡിയോ എടുത്ത ആളോടാണ്. എനിക്ക് വ്യക്തിപരമായി മെസേജ് അയച്ച ആ മെസേജ് ഫേക്ക് ആണ് , ആ വീഡിയോ ഡിലീറ്റ് ചെയ്യൂ എന്ന് പറയാമായിരുന്നു. അത് ഞാൻ ഡിലീറ്റ് ചെയ്താൽ അവിടെ തീരുന്ന പ്രശ്നമായിരുന്നു അത്. അതിനെ ഇത്രയും വൈറലാക്കി തന്ന വ്യക്തിയോട് വലിയ നന്ദിയുണ്ട്.

പൈസയിടാൻ ഞാൻ ആരോടും പറഞ്ഞിട്ടില്ല

എന്റെ അക്കൗണ്ടിലേക്ക് പൈസയിടാൻ ഞാൻ ആരോടും പറഞ്ഞിട്ടില്ല. വേറൊരാളുടെ പൈസ വാങ്ങിച്ചിട്ട്, വേറൊരാളെ ഇല്ലാതാക്കിയിട്ട് മുന്നോട്ട് പോകണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയുമല്ല ഞാൻ. കഴിയുന്ന രീതിയിൽ ആളുകളെ സഹായിക്കാൻ ഞാൻ ശ്രമിക്കാറുണ്ട്. ഒരാൾ വീണ് കഴിഞ്ഞാൽ അതിനെ അത്രയും ആഘോഷിക്കുന്ന ആളുടെ അടുത്ത് എനിക്കൊന്നും പറയുന്നില്ല. ഇത് എവിടെ ചെന്ന് അവസാനിക്കുമെന്ന് നോക്കാം. ഒരിക്കൽ കൂടി ക്ഷമ ചോദിക്കുകയാണ്', ദിൽഷ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+