'റോബിൻ എന്റെ ക്ലോസ് സർക്കിളിൽ വരുന്നത് താത്പര്യമില്ലായിരുന്നു'; പ്രശ്നത്തിന് കാരണം പറഞ്ഞ് സൂരജ്
ഇപ്പോഴിതാ താൻ അനുഭവിച്ച സൈബർ ആക്രമണങ്ങളെ കുറിച്ചും റോബിനുമായുള്ള പ്രശ്നത്തെ കുറിച്ചുമെല്ലാം തുറന്ന് സംസാരിക്കുകയാണ് സൂരജ്.

കൊച്ചി: ബിഗ് ബോസ് സീസൺ 4 വിജയിയായിരുന്ന ദിൽഷയുടെ അടുത്ത സുഹൃത്താണ് സൂരജ്. ദിൽഷ ബിഗ് ബോസിലായിരുന്നപ്പോൾ താരത്തിന്റെ സോഷ്യൽ ക്യാമ്പെയ്ൻ അടക്കം കൈകാര്യം ചെയ്തത് താനും സുഹൃത്തുക്കളും ആണെന്ന് സൂരജ് വെളിപ്പെടുത്തിയിരുന്നു. മുൻപ് റോബിനെ വിമർശിക്കുന്ന സൂരജിന്റെ ഒരു ഓഡിയോ ലീക്കായത് വലിയ ചർച്ചയായിരുന്നു. അന്ന് കടുത്ത സൈബർ ആക്രമണമായിരുന്നു സൂരജിന് നേരിടേണ്ടി വന്നത്. ഇപ്പോഴിതാ താൻ അനുഭവിച്ച സൈബർ ആക്രമണങ്ങളെ കുറിച്ചും റോബിനുമായുള്ള പ്രശ്നത്തെ കുറിച്ചുമെല്ലാം തുറന്ന് സംസാരിക്കുകയാണ് സൂരജ്. തന്റെ യുട്യൂബ് ചാനലിലൂടെയാണ് സൂരജിന്റെ പ്രതികരണം. വായിക്കാം

റോബിനെ കുറിച്ച് പറഞ്ഞതായിരുന്നു ഓഡിയോ
എനിക്ക് സൈബർ ആക്രമണം തുടങ്ങിയത് എന്റെ ഒരു സ്വകാര്യസംഭാഷണം ലീക്കായതിന് ശേഷമാണ്. അവന് വട്ടായിരിക്കുമെന്ന് റോബിനെ കുറിച്ച് പറഞ്ഞതായിരുന്നു ഓഡിയോ. രണ്ട് മാസത്തോളം കടുത്ത ആക്രമണം ആയിരുന്നു. അത് കഴിഞ്ഞപ്പോ കുറഞ്ഞുവന്നു. പക്ഷേ ഇപ്പോൾ ഇടയ്ക്ക് ചില വ്യാജ ഐഡികളിൽ നിന്ന് വന്ന് ചൊറിയാറുണ്ട്. ഒരുപക്ഷേ ഇത്തരം വിഷയങ്ങളിൽ ഞാനും പ്രതികരിക്കാത്തത് കൊണ്ടായിരിക്കാം പ്രശ്നങ്ങൾ ഇല്ലാത്തത്. നമ്മളെ സംബന്ധിച്ച് ആദ്യത്തെ വിഷയമായത് കൊണ്ട് എങ്ങനെ പ്രതികരിക്കണമെന്ന് അറിയില്ലായിരുന്നു. എന്നാൽ ഇപ്പോഴും സൈബർ ആക്രമണങ്ങൾ നടക്കുന്നുണ്ട്.പൂർണമായും ഇല്ലെന്ന് പറയാൻ സാധിക്കില്ല. ഞാൻ പക്ഷേ അത് ഒഴിവാക്കാറാണ് പതിവ്.

ബിഗ് ബോസ് എന്നത് ഗെയിം ഷോ മാത്രം
ബിഗ് ബോസിൽ നടന്നത് വെറും ഗെയിം ഷോ ആയി മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ. എല്ലാവരും എല്ലാവരുടേയും ഗെയിം കളിച്ചു. ഗെയിം കഴിഞ്ഞിട്ടും പക്ഷേ ഓരോ വിഷയങ്ങളും ഇങ്ങനെ പോയിക്കൊണ്ടിരിക്കുകയാണ്. ഇത് ഇങ്ങനെ പോകുന്നതിന്റെ കാരണം പ്രേക്ഷകരാണ്. ആളുകൾക്ക് ഇതൊക്കെ മടുക്കുന്നില്ലെയെന്ന് പലപ്പോഴും ആലോചിക്കുന്നുണ്ട്. ആളുകൾക്ക് ഒന്നും ഇതിൽ നിന്ന് കിട്ടാനില്ല. മത്സരാർത്ഥികളെ സംബന്ധിച്ച് ലൈം ലൈറ്റിൽ നിൽക്കാൻ പറ്റുമായിരിക്കും, അറിയില്ല. എന്നാൽ നടക്കുന്നത് നെഗറ്റിവിറ്റി മാത്രമാണ്.

റോബിനായാലും ദിൽഷയായാലും ബ്ലസ്ലിയായാലും
റോബിനെ രണ്ടോ മൂന്നോ തവണ വിളിക്കുകയും നേരിട്ട് കാണുകയും ചെയ്തിട്ടുണ്ട്. റോബിനായാലും ദിൽഷയായാലും ബ്ലസ്ലിയായാലും എല്ലാം വെറും ബിഗ് ബോസ് മത്സരാർത്ഥികൾ മാത്രമാണ്. അവർ ഗെയിം കഴിഞ്ഞു പുറത്തിറങ്ങി. പരസ്പരം ഫ്രീക്വൻസി മാച്ചാണെങ്കിൽ ചിലർ സൗഹൃദം തുടരും, അല്ലെങ്കിൽ പിരിയും. ഒരാളെ കണ്ട് കഴിഞ്ഞാൽ ദിൽഷയൊക്കെ പറയുന്നത് പോലെ ഒരാൾ എന്റെ ബെസ്റ്റ് ഫ്രണ്ട്, മറ്റേയാൾ ബ്രദർ എന്നൊന്നും ഞാൻ പറയില്ല. പുള്ളിക്കാരിക്ക് എല്ലാവരും നല്ലവരാണ്. ഞാൻ പക്ഷേ അങ്ങനെയല്ല,റോബിൻ എന്റെ ഫ്രീക്വൻസിയുമായി മാച്ച് ആവുന്ന ആളല്ലെന്നുള്ള മോഡായിരുന്നു. ഞാൻ ഒട്ടും കംഫർട്ടബിൾ ആയിരുന്നില്ല. അതെന്റെ വ്യക്തിപരമായ കാര്യമായിരുന്നു.

റോബിൻ എൻറെ ക്ലോസ് സർക്കിളിൽ വരുന്നത്
എന്റെ ഫ്രീക്വൻസിയുമായി മാച്ചാവാത്ത ആളുകളുമായി എനിക്ക് സൗഹൃദം പുലർത്താൻ സാധിക്കില്ല. അതിനർത്ഥം അവർ എന്റെ ശത്രുക്കളാണെന്നൊന്നും ഇല്ല. അത്രേ ഉണ്ടായിരുന്നുള്ളൂ റോബിനുമായുള്ള വിഷയം.റോബിൻ എൻറെ ക്ലോസ് സർക്കിളിൽ വരുന്നത് എനിക്ക് താത്പര്യമില്ലായിരുന്നു. ഒരുപക്ഷേ പുള്ളിയെ എനിക്ക് കൂടുതൽ അറിയാത്തത് കൊണ്ടായിരിക്കും. എന്റെ സർക്കിളിൽ ആരൊക്കെയുണ്ടാകണമെന്നത് എന്റെ കാര്യമാണ്. മറ്റുള്ളവരുടെ കാര്യത്തിൽ ഞാൻ ഇടാപെടാറില്ല. അവർക്ക് എന്ത് വേണമെങ്കിലും തീരുമാനിക്കാം. പക്ഷേ എന്റെ കാര്യം തീരുമാനിക്കുന്നത് ഞാനാണ്. എന്റെ ജീവിതത്തിൽ ഒരാൾ വേണോ വേണ്ടയോ അയാൾ എത്രത്തോളം ക്ലോസ് ആകണം എന്നതൊക്കെ തീരുമാനിക്കുന്നത് ഞാനാണ്. എനിക്ക് താത്പര്യം ഇല്ലെങ്കിൽ ഇല്ലെന്നത് തന്നെ പറയും. അത് ഞാൻ നട്ടെല്ല് നിവർത്തി ധൈര്യത്തോടെ തന്നെ പറയും. അതിൽ പേടിക്കേണ്ട കാര്യമില്ല.

എനിക്കും റോബിനും ഇടയിൽ ചെറിയ പ്രശ്നമുണ്ടാക്കുന്നത്
മറ്ളുള്ളവരെ സന്തോഷിപ്പിക്കേണ്ട കാര്യമില്ല. അങ്ങനെ ചെയ്യുമ്പോൾ ഒരു പോയിന്റ് കഴിയുമ്പോൾ നമ്മുക്ക് മടുക്കും. അപ്പോഴൊക്കെയാണ് അവസസാനം പൊട്ടിത്തെറിച്ച് പോകുന്നത്. ഒരാളെ നമ്മുക്ക് ക്ലോസായി ബിഹേവ് ചെയ്യാം, നല്ലൊരു സുഹൃത്തായി നിർക്കാം എന്ന് തോന്നിയാൽ ഒകെ. എന്നാൽ ആദ്യമേ തലയിൽ കേറ്റി വെച്ച് ഇറക്കി വെക്കാനും പറ്റുന്നില്ലെന്ന അവസ്ഥയാകുമ്പോൾ അത് വലിയ കോംപ്ലിക്കേഷൻ ഉണ്ടാക്കും. അതുകൊണ്ടാണ് എനിക്കും റോബിനും ഇടയിൽ ചെറിയ പ്രശ്നമുണ്ടാകുന്നത്. പക്ഷേ ഞങ്ങൾ കണ്ടപ്പോഴൊക്കെ നന്നായി സാധാരണ ആളുകൾ സംസാരിക്കും പോലെ സംസാരിച്ചിട്ടുണ്ട്. അത്രയേ അതൊക്കെ ഉണ്ടായിരുന്നുള്ളൂ.

സൈബർ ആക്രമങ്ങൾക്ക് പിന്നിൽ റോബിനെന്നാണ് പറയുന്നത്
ഇപ്പോൾ ശാലു പേയാട് പറയുന്നത് പലർക്കെതിരായ സൈബർ ആക്രമണങ്ങൾക്കും പിന്നിൽ റോബിന് റോൾ ഉണ്ടായിരുന്നുവെന്നാണ്. അതെനിക്ക് അറിയില്ല. പക്ഷേ ഇങ്ങനെയൊക്കെയായിരുന്നിട്ടും കടുത്ത സൈബർ ആക്രമണമാണ് നേരിടേണ്ടി വന്നത്. കഴിഞ്ഞ വർഷം അവസാനം വരേയും സൈബർ ആക്രമണം നേരിടേണ്ടി വന്നു. അത് ആര് ചെയ്യിപ്പിച്ചാലും ചെയ്താലും ഇതൊന്നും അത്ര ശരിയല്ല.ഞാൻ കർമ്മയിൽ വിശ്വസിക്കുന്ന ആളാണ്. ഇങ്ങനെ ചെയ്യുമ്പോഴാണ് ചിലത് തിരിച്ചടിക്കുന്നത്. അതുകൊണ്ട് ഇതൊക്കെ ഒഴിവാക്കി മുന്നോട്ട് പോകാൻ നോക്കണം.












Click it and Unblock the Notifications