ആദ്യം കിട്ടേണ്ടത് ദില്‍ഷയുടെ അഭിമുഖം, പക്ഷെ കിട്ടിയില്ല;കാരണം തുറന്ന് പറഞ്ഞ് വ്ളോഗർ രേവതി
ബിഗ് ബോസ് മലയാളം നിരൂപണം നടത്തിയതിന്റെ പേരില്‍ അനുഭവിക്കേണ്ടി വന്ന സൈബർ അധിക്ഷേപങ്ങളും ദുരനുഭവങ്ങളും തുറന്ന് പറഞ്ഞ് വ്ളോഗറും ബിഗ് ബോസ് നിരൂപകയുമായ രേവതി. ഒരു ആർമിക്കാരുടേയോ മത്സരാർത്ഥികളുടേയോ പേര് പറയാതെയാണ് കഴിഞ്ഞ വീഡിയോ ഞാന്‍ ചെയ്തതെന്നാണ് ആദ്യം തന്നെ തനിക്ക് പറയാനുള്ളതെന്ന് ബിഗ് ബോസ് മല്ലു ടോക്ക്സ് എന്ന തന്റെ യൂട്യൂബ് ചാനലിലൂടെ രേവതി വ്യക്തമാക്കുന്നു.
ആരുടേയെങ്കിലും പേരെടുത്ത് നിങ്ങളാണ് ടോക്സിക്ക് ആർമിയെന്ന് ഒരിടത്തും ഞാന്‍ പറഞ്ഞിട്ടില്ല. എന്നിട്ടും ഞാന്‍ ഒരു പ്രത്യേക ആർമിയെ ടോക്സിക്കാക്കി മാറ്റുന്നുവെന്ന ആരോപണം എന്റെ തലയില്‍ കെട്ടിവെക്കുന്നത് എന്തിനാണെന്നും രേവതി ചോദിക്കുന്നു.

റിവ്യൂ പറയുന്നതിന് മുമ്പ് പലപ്പോഴും കണ്ണുകള്‍ തുടച്ചിട്ടാണ് ഞാന്‍ വന്നിരിക്കുന്നത്. അത്രമാത്രം ടോർച്ചറിങാണ് ഞാന്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഏറ്റവും കൂടുതല്‍ ഹേറ്റേഴ്സുള്ളവരുടെ പിആർ ആക്കി നമ്മളെ മാറ്റി കഴിഞ്ഞാല്‍ പ്രധാന പണി കഴിഞ്ഞു. പൊതുവെ ജാസ്മിനേയും റിയാസിനേയും ആർക്കും ഇഷ്ടമല്ലാല്ലോയെന്നും രേവതി അഭിപ്രായപ്പെടുന്നു.

ജാസ്മിന്റെ പിആർ ആക്കി മാറ്റാനായിരുന്നു ആദ്യം ശ്രമിച്ചത്. ആ കൊച്ചിനെ ഞാന്‍ ആദ്യമായി വിളിക്കുന്നത് ജുലൈ അഞ്ചാം തിയതിയാണ്. എന്നാല്‍ ഞാന്‍ ജാസ്മിന്‍രെ പിആർ ആയെന്ന് പറയുന്നത് ജാസ്മിന്റെ ഹേറ്റേഴ്സ് കൂടി കഴിഞ്ഞ സമയത്താണ്. അതോടെ നീ ജാസ്മിന്റെ പിആർ അല്ലേടി എന്ന് പറഞ്ഞ് ആളുകള്‍ വെറുക്കും. പിന്നീട് അഖിലിന്റേയും സുചിത്രയുടേയുമൊക്കെ പിആർ ആണെന്ന് ഞാന്‍ പ്രചരിപ്പിച്ചു.

ഇതിനെക്കാളൊക്കെ നാണക്കേടുണ്ടാക്കുന്ന ആരോപണം എനിക്കെതിരെ ഉന്നയിച്ചു. അതായത് മതം പറഞ്ഞുകൊണ്ടുള്ള ആരോപണം. ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച ഞാന്‍ കല്യാണം കഴിച്ചത് വേറൊരു മതത്തില്പ്പെട്ടയാളെയാണ്. ചില കണ്ടസ്റ്റിന്റെ പേര് പറഞ്ഞുകൊണ്ട് നീ നിന്റെ ഭർത്താവിനെ സന്തോഷിപ്പിക്കാന്‍ ആ മതത്തില്‍പ്പെട്ടവരെ പൊക്കി പറയുന്നുവെന്നായിരുന്നു ആരോപണം. ഞാന്‍ കണ്ടതില്‍ ഏറ്റവും നീചമായ ആരോപണമായിരുന്നു അത്. ഇതിലും വൃത്തിക്കെട്ട ആരോപണം വേറെയുമില്ല.
Haie care: ശീതളപാനീയങ്ങള്‍ പതിവായി കുടിക്കാറുണ്ടോ: എങ്കില്‍ മുടിപോണ വഴിയറിയില്ല- പഠനം

ഞാന്‍ പറയുന്നതിന് അനുസരിച്ചായിരുന്നു ബിഗ് ബോസ് അധികൃതർ ആളുകളെ പുറത്താക്കുന്നത് എന്നായിരുന്നു മറ്റൊരു ആരോപണം. ഞാന്‍ ഇവിടെ ചിലരുടെ പേര് പറയുന്നു, അടുത്ത ആഴ്ച ഷോയില്‍ നിന്നും അവർ പുറത്താവുന്നു. ഇതെങ്ങനെ സംഭവിക്കുന്നു, അപ്പോള്‍ ഇവള് ചാനലിന്റെ ആള് തന്നെയാണെന്നായി ചിലർ പറഞ്ഞ് നടക്കുന്നത്. ഞാന്‍ ചാനലിന്റെ ആളായിരുന്നെങ്കില്‍ എനിക്ക് ആദ്യം കിട്ടാന്‍ പോവുന്നത് ദില്‍ഷയുടെ അഭിമുഖമായിരുന്നുവെന്നും രേവതി വ്യക്തമാക്കുന്നു.

ദില്‍ഷയുടെ അഭിമുഖം എനിക്ക് കിട്ടാത്തതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് ഞാന്‍ ബിഗ് ബോസ് മല്ലു ടോക്സ് ആയതുകൊണ്ട് തന്നെയാണ്. എന്റെ ആഗ്രഹമായിരുന്നു ബിഗ് ബോസ് വിന്നറുടെ അഭിമുഖം എനിക്ക് വേണമെന്നുള്ളത്. എനിക്ക് അഭിമുഖം തരുന്നതില്‍ ദില്‍ഷയ്ക്കും സന്തോഷമായിരുന്നു. എന്നാല്‍ ഞാന്‍ വിളിച്ച് ചോദിച്ചപ്പോള്‍ എനിക്ക് നിയന്ത്രണങ്ങളുണ്ട്, ചേച്ചി ചാനലുകാരെ ഒന്ന് വിളിച്ച് നോക്ക് എന്നായിരുന്നു ദില്‍ഷ പറഞ്ഞത്.

ഞാന്‍ ആദ്യമായി ചാനല്‍ അധികൃതരെ വിളിച്ചെങ്കിലും അഭിമുഖത്തിനായി എനിക്ക് അഭിമുഖം തന്നില്ല. അന്നും ഞാന്‍ ഏറെ കരഞ്ഞു. ചാനലിന്റെ സ്വന്തം ആളായിരുന്നെങ്കില്‍ എനിക്ക് ദില്‍ഷയുടെ അഭിമുഖ കിട്ടിയേനെ. ആരൊക്കെ ഔട്ടാവും ഇന്‍ ആവും എന്ന് വേറെ ആരൊക്കെ പറുന്നുണ്ട്. ഞാന്‍ ഇടുന്നതിന് മുമ്പ് തന്നെ പലരും ഇത് പറയുന്നുണ്ട്. എന്നാലുംചാനലിന്റെ ആളെന്ന പഴി എനിക്ക് തന്നെ. എന്തായാലും അങ്ങനെ പറയുന്നതില്‍ എനിക്ക് സന്തോഷമേയുള്ളുവെന്നും രേവതി വ്യക്താക്കുന്നു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications