റോബിന് ഉറക്കം കിട്ടുന്നില്ല, ഗുഡ്‌മോണിങ് എന്ന് ദില്‍ഷ; എന്തൊക്കെയാണ് നടക്കുന്നതെന്ന് ആരാധകർ
ബിഗ്‌ബോസ് മലയാളം സീസൺ 4 ൽ തുടക്കം മുതൽക്ക് തന്നെ ഏറ്റവും അധികം കേട്ട പേരും ഷോ കഴിഞ്ഞ ശേഷവും ഏറ്റവും കൂടുതൽ കേട്ടികൊണ്ടിരിക്കുന്ന പേരും ഒന്നു തന്നെയാണ് ഡോ. റോബിൻ രാധാകൃഷ്ണൻ. ബിഗ്‌ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ തന്നെ ഇത്രയേറെ ആരാധകർ ഉള്ള ഒരു മത്സരാർത്ഥി ഉണ്ടോ എന്നത് സംശയമാണ് .. മഅത്രയേറെ ആരാധകർ ഉള്ള താരമാണ് റോബിൻ. അദ്ദേഹത്തിന്റെ ഓരോ വിശേഷങ്ങളും അറിയാൻ ആരാധകർ കാത്തുനിൽക്കാറാണുള്ളത്.
റോബിനോട് ബന്ധപ്പെട്ട് മുൻപ് ഏറ്റവും കൂടുതൽ കേട്ട പേര് ദിൽഷയുടേതായിരുന്നു. ദിൽഷ ആയിരുന്നു ബിഗ്‌ബോസ് മലയാളം സീസൺ 4 ന്റെ വിജയി. എന്നാൽ റോബിന്റെ ആരാധകരുടെ വോട്ട് കൊണ്ടാണ് ദിൽഷ ജയിച്ചതെന്ന ആരോപണം ഉണ്ടായിരുന്നു. ഷോയിൽ വെച്ച് റോബിൻ തന്റെ ഇഷ്ടം ദിൽഷയോട് പറഞ്ഞിരുന്നു. എന്നാൽ റോബിൻ തന്റെ നല്ല സുഹൃത്താണെന്നാണ് ദിൽഷ പറഞ്ഞത്. പിന്നീട് അപ്രതീക്ഷിതമായി ഷോയിൽ നിന്ന് റോബിനെ പുറത്താക്കുകയും റോബിൻ ദിൽഷയ്ക്ക് പിന്തുണ അറിയിക്കുകയുമൊക്കെ ചെയ്തിരുന്നു.

ദിൽറോബ് എന്ന ഫാൻ സർക്കിൾ തന്നെ ഉണ്ടായിരുന്നു. പിന്നീട് മത്സരമൊക്കെ കഴിഞ്ഞ ശേഷം റോബിനും ദിൽഷയും ഉള്ള ബന്ധം പൂർണമായും അവസാനിക്കുകയായിരുന്നു. പിന്നീട് കുറച്ചുകാലം ഇരുവരേയും കുറിച്ച് ചർച്ചകൾ നടന്നെങ്കിലും പിന്നീട് അത് ഇല്ലാതായി..ഇപ്പോൾ വീണ്ടും റോബിന്റെയും ദിൽഷയുടേയും പേര് സോഷ്യൽമീഡിയയിൽ ഒരുമിച്ച് കേട്ടുതുടങ്ങിയരിക്കുകയാണ്. റോബിന്റെയും ദിൽഷയുടേയും ഇൻസ്റ്റാഗ്രാം സ്‌റ്റോറിക്ക് പിന്നാലെയാ ണ് വീണ്ടും ഇവരുടെ പേരിൽ ചർച്ച തുടങ്ങിയത്..

ഇന്ന് രാവിലെയായിരുന്നു റോബിൻ താൻ സോഷ്യൽമീഡിയയിൽ നിന്ന് കുറച്ച് ബ്രേക്ക് എടുക്കാൻ പോകുന്ന കാര്യം അറിയിച്ച് പോസ്റ്റ് ഇട്ടത്..മാസങ്ങളായി എനിക്ക് മതിയായ ഉറക്കം ലഭിക്കുന്നില്ല. എന്റെ ആരോഗ്യം ഇപ്പോൾ ദുർബലമാണ്.

ഒരു ചെറിയ ഇടവേള എടുക്കാൻ പദ്ധതിയിടുന്നു. ഞാനൊന്ന് വിശ്രമിക്കാൻ പോവുകയാണ്.. സ്വയം റീചാർജ് ചെയ്ത് ശക്തമായി തിരിച്ചുവരും. കുറച്ച് ദിവസത്തേക്ക് ഞാൻ സോഷ്യൽ മീഡിയയിൽ സജീവമായിരിക്കില്ല, എല്ലാവരേയും മിസ് ചെയ്യും, പുഞ്ചിരിയോടെ തുടരുക എന്നാണ് റോബിൻ രാധാകൃഷ്ണൻ തന്റെ ഇൻസ്റ്റഗ്രാം സ്‌റ്റോറിയിൽ പറഞ്ഞിരിക്കുന്നത്.

ബിഗ്‌ബോസ് മലയാളം സീസൺ 4 ന് ശേഷം വളരെ തിരക്കിലായിരുന്നു താരം. ഉദ്ഘാടനം, സ്വീകരണം എന്നു തുടങ്ങി പല പരിപാടികളുമായി തിരക്കുപിടിച്ച ജീവിതമായിരുന്നു. ആരോഗ്യം പോലും ശ്രദ്ധിക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു റോബിൻ. ശരീര ഭാരം കുറയ്ക്കാൻ റോബിൻ ഡയറ്റ് നോക്കയെങ്കിലും ശരീരഭാരം കുറയുന്നതിന് പകരം ഭാരം കൂടുgകയാണ് ചെയ്തിരുന്നത്. ഇക്കാര്യം റോബിൻ തന്നെയായിരുന്നു പറഞ്ഞതും...അങ്ങനെയിരിക്കുമ്പോഴാണ് റോബിൻ ഈ പുതിയ വിവരം അറിയിച്ചത്.. റോബിൻ വിട്ടുനിൽക്കുന്ന സങ്കടത്തിലാണ് ആരാധാകർ.

അപ്പോഴാണ് ദിൽഷയുടെ ഒരുപോസ്റ്റ്, തന്റെ സ്വന്തം ചിത്രം ഒരു പാട്ട് ചേർത്താണ് താരം ഇൻസ്റ്റഗ്രാമിൽ സ്റ്റോറി ഇട്ടത്. ഗുഡ്മോണിംഗ് എന്ന ക്യാപ്ഷനും നൽകിയട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ സജീവമായ താരം ഫോട്ടോകൾ പങ്കുവെയ്ക്കുന്നത് സാധരാണമാണ്. പക്ഷേ റോബിന്റെ സ്റ്റോറിയും ദിൽഷയുടെ സ്റ്റോറിയും ഒരുമിച്ച് വന്നപ്പോൾ ചില ആളുകൾക്ക് ആകെ സംശയമാവുകയായിരുന്നു. തനിക്ക് ഉറങ്ങാൻ പറ്റുന്നില്ലെന്ന വിഷമം റോബിൻ പങ്കുവെച്ചപ്പോൾ ദിൽഷ ഗുഡ്മോണിംഗ് പോസ്റ്റിട്ടത് മനസ്സിൽ എന്തെങ്കിലും വെച്ചിട്ടാണോ എന്നാണ് സോഷ്യൽമീഡിയയിലെ സംസാരം..












Click it and Unblock the Notifications