Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇഷ്ടമുള്ളത് ധരിക്കൂ, വിമർശനങ്ങള്‍ക്ക് ദില്‍ഷയുടെ മറുപടി; പിന്തുണയേറെ, വെറുക്കുന്നവർ കുരക്കട്ടെ

ഡാന്‍സ് പ്രോഗ്രാമിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ വ്യക്തിയാണെങ്കിലും ബിഗ് ബോസ് മലയാളം സീസണ്‍ 4 ല്‍ മത്സരാർത്ഥിതായി എത്തിയതോടെയാണ് ദില്‍ഷ പ്രസന്നന്‍ മലയാളികള്‍ക്ക് മുന്നില്‍ കൂടുതല്‍ ശ്രദ്ധേയമാവുന്നത്. പല തരം വിമർശനങ്ങളുണ്ടെങ്കിലും തന്റേതായ ശൈലിയിലൂടെ മത്സരിച്ച് മുന്നേറിയ താരമാണ് ദില്‍ഷ. ഒടുവില്‍ മലയാളം ബിഗ് ബോസ് ചരിത്രത്തിലെ ആദ്യ വനിത വിജയി എന്ന നേട്ടവും സ്വന്തമാക്കിയാണ് ദില്‍ഷ ഷോയില്‍ നിന്നും പുറത്ത് ഇറങ്ങിയത്.

ഷോയ്ക്ക് അകത്തും പുറത്തും ദില്‍ഷയെ ചുറ്റിപ്പറ്റിയുള്ള ഒരു വിവാദമായിരുന്നു വസ്ത്ര ധാരണത്തിലെ നിലപാട്. ഈ വിഷയത്തില്‍ ദില്‍ഷയ്ക്ക് ഇരട്ടത്താപ്പാണെന്ന വാദം സഹമത്സരാർത്ഥികള്‍ തന്നെ ഉയർത്തിയിരുന്നെങ്കിലും ഇതിനെല്ലാം താരം മറുപടി നല്‍കിയിരുന്നു. ഇപ്പോഴിതാ വസ്ത്ര ധാരണം സംബന്ധിച്ച തന്റെ നിലപാട് വീണ്ടും ഉറക്കെ പ്രഖ്യാപിക്കുകയാണ് താരം. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പുതിയ പോസ്റ്റാണ് ഇപ്പോള്‍ ചർച്ചാ വിഷയമായി മാറിയിരിക്കുന്നത്.

നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടത് ധരിക്കുക എന്നാണ് ദില്‍ഷ

നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടത് ധരിക്കുക എന്നാണ് ദില്‍ഷ പുതിയ പോസ്റ്റിലൂടെ വ്യക്തമാക്കുന്നത്. 'നിങ്ങൾക്ക് ഇഷ്ടമാണെങ്കിൽ, ധരിക്കുക' എന്ന കമന്റിലൂടെ വസ്ത്രധാരണ രീതിക്കെതിരെ ഉയർന്ന വിമർശങ്ങളെയാണ് ദില്‍ഷ വിമർശിക്കുന്നതെന്ന് വ്യക്തം. വസ്ത്രധാരണത്തിന്റെ പേരില്‍ ദില്‍ഷയ്ക്കെതിരേയും അടുത്തിടെ ഒരുവിഭാഗം വിമർശനം ഉയർത്തുന്നതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ഇങ്ങനെയൊരു പോസ്റ്റെന്നതും ശ്രദ്ധേയമാണ്.

പോസ്റ്റിന് താഴെ ദില്‍ഷയെ പിന്തുണച്ചുകൊണ്ട്

പോസ്റ്റിന് താഴെ ദില്‍ഷയെ പിന്തുണച്ചുകൊണ്ട് നിരവധിയാളുകള്‍ രംഗത്ത് എത്തിയിട്ടുണ്ട്. ആ ക്യാപ്ഷന്‍ എല്ലാം പറയുന്നുണ്ടെന്നാണ് ഒരാള്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്. 'ആ അടിക്കുറിപ്പ് എല്ലാം പറയുന്നു. ചേച്ചി, ഇത് നിങ്ങളുടെ ജീവിതമാണ്, അത് ജീവിക്കുന്നത് നിങ്ങളാണ്. എന്ത് ധരിക്കണം എന്നത് നിങ്ങളുടെ ഇഷ്ടമാണ്. വെറുക്കുന്നവർ കുരയ്ക്കട്ടെ. നീ നിന്റെ സ്വപ്നങ്ങളുമായി മുന്നോട്ട് പോകൂ ചേച്ചി''- എന്നും വ്യക്തമാക്കുന്നു

ചേച്ചി എനിക്ക് ഒരു നിർദ്ദേശമുണ്ട്

ചേച്ചി എനിക്ക് ഒരു നിർദ്ദേശമുണ്ട്. നിങ്ങൾ ഈ പോസ്റ്റ് കാണുകയാണെങ്കിൽ, ദയവായി അത് പരിഗണിക്കുക. മറ്റ് ദിവസങ്ങളിലും കൂടുതൽ സജീവമായിരിക്കുക. ഇനി ഒരു പോസ്റ്റ് കാണാൻ ഞായറാഴ്ച വരെ കാത്തിരിക്കണം. ചേച്ചി, നിങ്ങള്‍ തിരക്കിലാണെന്ന് എനിക്കറിയാം, പക്ഷേ ഇത് പരിഗണിക്കണം. ചേച്ചി കഠിനമായി പരിശ്രമിക്കുന്നു. നിങ്ങൾക്ക് മുന്നോട്ട് പോകാനുള്ള അഭിനിവേശമുണ്ടെങ്കിൽ, വിജയം നേടുന്നതിൽ നിന്ന് നിങ്ങളെ തടയാൻ ആർക്കും കഴിയില്ല. ഡാന്‍സ് ഷോയിലും നന്നായി കളിച്ച് ട്രോഫി വീട്ടിലെത്തിക്കുക. ഒരുപാട് സ്നേഹം- എന്നും അയാള്‍ കൂട്ടിച്ചേർത്തു.

Vastu tips for car: കാറിന്റെ സീറ്റിനടിയിൽ പേപ്പർ വെച്ചാല്‍ നെഗറ്റിവിറ്റി ഇല്ലാതാക്കാം: അറിയാം വാഹന വാസ്തു

ബിഗ് ബോസില്‍ വെച്ച് നിമിഷയുടെ വസ്ത്രധാരണ

അതേസമയം, ബിഗ് ബോസില്‍ വെച്ച് നിമിഷയുടെ വസ്ത്രധാരണ രീതിയെ വിമർശിച്ച ലക്ഷ്മിപ്രിയയെ പിന്തുണച്ചെന്ന ഒരു വിമർശനം ദില്‍ഷയ്ക്കെതിരെ ഉയർന്നിരുന്നു. ഇന്ത്യൻ ജനതയുടെ സംസ്കാരത്തിന് അൽപ്പ വസ്ത്രധാരണം യോജിച്ചതല്ലെന്നായിരുന്നു നിമിഷയെ കുറ്റപ്പെടുത്തിക്കൊണ്ട് ലക്ഷ്മിപ്രിയ പറഞ്ഞത്. ഇതിനെ റിയാസ് ചോദ്യം ചെയ്തപ്പോഴായിരുന്നു ദിൽഷ ലക്ഷ്മിപ്രിയയെ പിന്തുണച്ചത്.

ഒരാളുടെ വസ്ത്രധാരണം ശരിയല്ല എങ്കിൽ

ഒരാളുടെ വസ്ത്രധാരണം ശരിയല്ല എങ്കിൽ മറ്റൊരു പൗരന് അതേക്കുറിച്ച് പറയാൻ അവകാശമുണ്ടെന്നും ലക്ഷ്മിപ്രിയ നിമിഷയോട് തുണി എടുത്ത് ഉടുക്കാൻ പറഞ്ഞിട്ടുണ്ടെങ്കിൽ അത് ലക്ഷ്മിപ്രിയയുടെ അവകാശമാണെന്നുമായിരുന്നു ദിൽഷയുടെ പ്രതികരണം. ഷോയില്‍ നിന്നും പുറത്ത് വന്നതിന് പിന്നാലെ ഷോർട്ട് വസ്ത്രങ്ങളണിഞ്ഞ് ദിൽഷയുടെ ഫോട്ടോകൾ പുറത്ത് വന്നതോടെ ഈ സംഭവം ഓർമ്മിപ്പിച്ചുകൊണ്ട് നിമിഷ രംഗത്തെത്തുകയും ചെയ്തു.

താനും മോഡേണായി വസ്ത്രം ധരിക്കാൻ

എന്നാല്‍ താനും മോഡേണായി വസ്ത്രം ധരിക്കാൻ താത്പര്യപ്പെടുന്ന ആളാണെന്നാണായിരുന്നു ദില്‍ഷയുടെ വിശദീകരണം. ബിഗ് ബോസിന്റെ ഇന്ട്രോ സീനിൽ തന്നെ ഞാനൊരു കാര്യം വ്യക്തമായി പറഞ്ഞിരുന്നു ഒരിക്കലും ഒരാളുടെ വസ്ത്രധാരണത്തിന്റെ അടിസ്ഥാനത്തിൽ അയാളുടെ സ്വഭാവം വിലയിരുത്താൽ പാടില്ലെന്നത്. ഒരു ഷോർട്ട് ഡ്രസ് ഇട്ടാൽ ആ കുട്ടി ഫ്രീക്കാ അല്ലേങ്കിൽ ഫുൾ കവർ ചെയ്യുന്ന വസ്ത്രം ഇട്ടാൽ ആ കുട്ടി നല്ലത് അങ്ങനെയൊരു സംഭവം ഇല്ലെന്നും ദില്‍ഷ വ്യക്തമാക്കി.

ഒരാളുടെ സ്വഭാവവും അവരുടെ വസ്ത്രവും

'ഒരാളുടെ സ്വഭാവവും അവരുടെ വസ്ത്രവും തമ്മിൽ യാതൊരു ബന്ധവുമില്ല. എന്റെ ഇൻസ്റ്റഗ്രാം പേജ് നോക്കിയാൽ മനസിലാകും ഞാൻ ഷോർട്ട് ഡ്രസൊക്കെ പണ്ടേ ഇട്ടിരുന്ന ആളാണെന്ന്. ഞാൻ എന്തുകൊണ്ട് ബിഗ് ബോസിൽ ഷോർട്ട് ഡ്രസുകൾ ഇട്ടില്ലെന്ന് ചോദിച്ചാൽ അത് തന്റെ അമ്മയും അനിയത്തിയും തന്ന പണിയാണ്. അമ്മയും അനിയത്തിയും ചേർന്ന് അവർക്ക് ഇഷ്ടമുള്ള വസ്ത്രങ്ങൾ പാക്ക് ചെയ്താണ് അവർ അയച്ചത്. ആ വസ്ത്രങ്ങളാണ് ഞാൻ ബിഗ് ബോസിൽ ഉപയോഗിച്ചതെന്നും ദില്‍ഷ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+