റോബിനില്‍ നിന്നും ആരതിക്ക് വേണ്ടത് ഇത്രമാത്രം; എന്ത് മനോഹരപ്രണയമെന്ന് ആരാധകര്‍
ബിഗ്‌ബോസ് മലയാളം സീസണ്‍ 4 ലെ ഏറ്റവും ശ്രദ്ധേയനായ മത്സരാര്‍ത്ഥിയായിരുന്നു ഡോ. റോബിന്‍ രാധാകൃഷ്ണന്‍. മത്സരത്തിന്റെ വിജയി ആവുമെന്ന് പ്രേക്ഷകര്‍ കരുതിയ ആളുകൂടിയായിരുന്നു റോബിന്‍. എന്നാല്‍ മത്സരത്തില്‍ നിന്ന് അദ്ദേഹത്തെ പുറത്താക്കുകയായിരുന്നു. എന്നാല്‍ അവിടം തൊട്ട് വന്‍ ട്വിസ്റ്റായിരുന്നു റോബിന്റെ ജീവിത്തില്‍ നടന്നത്. ഒരുപക്ഷേ ബിഗ്‌ബോസ് മലയാളത്തിന്റെ ചരിത്രത്തില്‍ ഇത്രയേറെ ആരാധകരുള്ള വേറൊരു മത്സരാര്‍ത്ഥി ഉണ്ടാവില്ല...
പുറത്തിറങ്ങിയ റോബിന് അത്രമാത്രം ആരാധകരായിരുന്നു. ബിഗ്‌ബോസിനകത്ത് ഉണ്ടാകുമ്പോള്‍ മറ്റൊരു മത്സരാര്‍ത്ഥിയായിരുന്ന ദില്‍ഷയോട് റോബിന്‍ പ്രണയം പറഞ്ഞിരുന്നെങ്കിലും അത് പാതിവഴിയില്‍ നിന്നുപോയി, അങ്ങനെയിരിക്കുമ്പോഴാണ് റോബിന്റെ ജീവിതത്തിലേക്ക് ആരതി പൊടി കയറിവരുന്നത്. പരിപാടികള്‍ ഇവര്‍ ഒരുമിച്ച് പങ്കെടുക്കാന്‍ തുടങ്ങിയതോടെ ഇവര്‍ പ്രണയത്തിലാണ് ചര്‍ച്ചവന്നു.

ഒടുവില്‍ റോബിന്‍ തന്നെ ഒരു പരിപാടിയില്‍ വെച്ച് താന്‍ ആരതി പൊടിയുമായി കമിറ്റഡ് ആണെന്ന് പറയുകയായിരുന്നു, ഇപ്പോള്‍ ഇരുവരും പ്രണയത്തിലായിട്ട് ആറ് മാസം ആയിരിക്കുകയാണ്. ഈ അവസരത്തില്‍ ആരതിയെക്കുറിച്ച് റോബിന്‍ ഒരു പോസ്റ്റിട്ടിരുന്നു. ഇപ്പോള്‍ ആ പോസ്റ്റിന് മറുപടി നല്‍കിയിരിക്കുകയാണ് ആരതി,

നിങ്ങൾ എനിക്ക് എത്ര വിലപ്പെട്ടതാണെന്ന് എനിക്ക് വാക്കുകൾ കൊണ്ട് പറയാൻ കഴിയില്ല. നിങ്ങളുടെ സാന്നിധ്യത്തേക്കാൾ മികച്ചതായി മറ്റൊന്നും തോന്നുന്നില്ല, നിങ്ങളെപ്പോലെ ഒരാളെ ഇനി കണ്ടെത്തുക എന്നത് അസാധ്യമാണ്..എന്നും എന്റെതായിരിക്കുക, ഇന്നും നാളെയും എന്നും എനിക്ക് നിങ്ങളെ വേണം ..എന്റെ ജീവിതാവസാനം വരെ നിങ്ങളെ ഞാൻ തിരഞ്ഞെടുക്കുന്നു എന്നാണ്, ആരതി കുറിച്ചത്...

'' ഒന്നായതിന്റെ ആറ് മാസങ്ങള്‍, എന്റെ ജീവിതത്തിലേക്ക് കടന്ന് വന്നതിനും ആ ജീവിതം കൂടുതല്‍ മെച്ചപ്പെട്ടതും സന്തോഷമുള്ളതും ആക്കി തീർത്തതിന് നന്ദി. എന്റെ എല്ലാ ഉയർച്ച താഴ്ചയിലും നീയുണ്ടാകും. എന്റെ കരുത്തും നട്ടെല്ലും നീയാണ്. എന്റെ എല്ലാ മുറിവുകളിലും നീ ആശ്വാസം പകരന്നു''- ആരതിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് റോബിന്‍ കുറിച്ചു.

നിന്റെ ജീവിതത്തിലേക്ക് എന്നെ സ്വീകരിച്ചതിന് നന്ദി. എന്നെ സഹിക്കുന്നതിനും നന്ദി. ഞാന്‍ എപ്പോഴൊക്കെ തളർന്ന് പോവുന്നോ അപ്പോഴൊക്കെ നീ എന്നെ സന്തോഷവാനാക്കുന്നു. എന്റെ അച്ഛനേയും അമ്മയേയും സ്വന്തം മാതാപിതാക്കളെ പോലെ സ്നേഹിക്കുന്നതിനും സംരക്ഷിക്കുന്നതിനും നന്ദി. നിന്നോടൊപ്പമുള്ള നിമിഷങ്ങളാണ് ഏറ്റവും സന്തോഷം നിറഞ്ഞത്. എന്റെ അവസാന ശ്വാസം വരെ ഞാന്‍ നിന്നെ സ്നേഹിക്കും. നീ എന്റെ ബെസ്റ്റ് സുഹൃത്താണ്. എന്റെ ആത്മമിത്രവും നീ തന്നെ, ലവ് യൂ, മിസ്സ് യൂ. നമ്മുടെ ആഗ്രഹങ്ങളെല്ലാം ഒരിക്കല്‍ പൂവണിയും- റോബിന്‍ എഴുതി...

ആരതി തന്റെ ജീവിതത്തിൽ എത്രമാത്രം പ്രധാനപ്പെട്ട ആളാണെന്ന് റോബിൻ പലപ്പോഴും തുറന്നുപറഞ്ഞിരുന്നു. ആരതി വളരെ യാദൃശ്ചികമായി ജീവിതത്തിലേക്ക് കടന്ന് വന്ന കുട്ടിയാണ് എന്നാണ് റോബിൻ പറഞ്ഞത്. വളരെ പാവവും അതുപോലെ ടാലന്റഡുമാണ് ആരതി എന്ന് റോബിൻ പറഞ്ഞിരുന്നു. സ്വന്തമായി ചില സംരഭങ്ങളുണ്ട്. മോഡലാണ്, മൂന്നോളം സിനിമകള്‍ ചെയ്തിട്ടുണ്ട്, അത് ഉടന്‍ പുറത്തിറങ്ങും. ഒരുപാട് ആഗ്രങ്ങളുള്ളവരാണ് ഞങ്ങള്‍ രണ്ടുപേരും. എന്തെങ്കിലും പ്രശ്നം വന്നാല്‍ അങ്ങോട്ടും ഇങ്ങോട്ടും പിന്തുണച്ച് കൂടെ നില്‍ക്കും അത് വലിയ കാര്യം തന്നെയാണെന്നും റോബിന്‍ പറഞ്ഞു.












Click it and Unblock the Notifications