Get Updates
Get notified of breaking news, exclusive insights, and must-see stories!

'നീയിത് പറയുമെന്ന് എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല..'; നിമിഷ പറഞ്ഞതുകേട്ട് ഞെട്ടി ജാസ്മിന്‍

ബിഗ്‌ബോസ് മലയാളം സീസണ്‍ 4 ല്‍ ഇപ്പോഴും ആളുകള്‍ ചര്‍ച്ച ചെയ്യുന്ന മത്സരാര്‍ത്ഥികളില്‍ രണ്ടുപേരാണ് ജാസ്മിനും നിമിഷയും. രണ്ട് പേരും മികച്ച രീതിയില്‍ ബിഗ്‌ബോസില്‍ പ്രകടനം കാഴ്ചവെയ്ക്കുകയും ആരാധകരെ സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്. അതുപോലെ ബിഗ്‌ബോസില്‍ ആണെങ്കിലും ബിഗ്‌ബോസിന് പുറത്തിറങ്ങിയിട്ട് ആണെങ്കിലും സ്വന്തമായി നിലപാടുള്ള രണ്ടുപേരാണ് നിമിഷയും ജാസ്മിനും.

രണ്ടുപേരും സോഷ്യല്‍മീഡിയയില്‍ വളരെ സജീവമാണ്. തങ്ങളുടെ വിശേഷങ്ങള്‍ ഇവര്‍ പങ്കുവെയ്ക്കാറുണ്ട്. നിമിഷയും ജാസ്മിനും നല്ല സുഹൃത്തുക്കളും ആണ്. ബിഗ്‌ബോസിന് പുറത്ത് എത്തിയിട്ടും ഇവര്‍ സൗഹൃദം തുടരുകയാണ്. ഇപ്പോള്‍ നിമിഷയ ഇട്ട ഒരു സ്‌റ്റോറിയാണ് ചര്‍ച്ചയാകുന്നത്..

1

നിമിഷയും ജാസ്മിനും തമ്മിലുള്ള ഫോട്ടോ കണ്ടില്ലെങ്കിൽ പോലും ആരാധകര്‍ക്ക് ആകെ ഒരു സംശയമാണ്. ഇവര്‍ തമ്മില്‍ ഉടക്കിയോ എന്നൊക്കെയാണ് ഇവരുടെ സംശയം. കാരണം നിമിഷയും ജാസ്മിനും തമ്മിലുള്ള സൗഹൃദം ആരാധകര്‍ക്ക് വളരെ ഇഷ്ടമാണ്..ഇവരുടെ ഒരുമിച്ചുള്ള വിശേഷങ്ങള്‍ കേള്‍ക്കാനാണ് ആരാധകര്‍ കാത്തിരിക്കുന്നതും...

2

ഇപ്പോള്‍ നിമിഷ ഒരു വീഡിയോ ആണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. നിമിഷും ജാസ്മിനും ആണ് വീഡിയോയില്‍ ഉള്ളത്. ജാസ്മിന്‍ ഇപ്പോള്‍ പുറത്താണ് ഉള്ളത്. അതുകൊണ്ട് ഇരുവരും കാണുന്നത് കുറവാണ്. ഇപ്പോള്‍ വീഡിയോയില്‍ നിമിഷ പറയുകയാണ് ജാസ്മിന്റെ കല്യാണം ഉണ്ടെങ്കില്‍ കൂടി വീഡിയോ കോളില്‍ വിളിച്ച് അനുഗ്രഹിക്കുമെന്നാണ്..

3

ജാസ്മിന്റെ കല്യാണം ആണെങ്കില്‍ പോലും ഞാന്‍ വീഡിയോകോള്‍ ചെയ്ത് അനുഗ്രഹിക്കും..കാരണം ജാസ്മിന്‍ എന്റെ ഡെയ്‌ലി സാലറി വളരെ അധികമാണ് അതെനിക്ക് കട്ട് ചെയ്യാന്‍ പറ്റില്ല എന്നാണ് നിമിഷ തമാശരൂപേണ പറയുന്നത്. ഇത് കേട്ട ജാസ്മിന്‍ നീയിത് പറയുമെന്ന് എനിക്ക് വിശ്വസിക്കാന്‍ പറ്റുന്നില്ലെന്നാണ് പറയുന്നത്.

4

നിമിഷയും ജാസ്മിനും തമ്മിൽ വളരെ അടുത്ത സുഹൃത്തുക്കളാണ്. വളരെ രസകരമായ സൗഹൃദമാണ് ഇരുവരും തമ്മിൽ. സോഷ്യൽമീഡിയയിൽ നിമിഷയും ജാസ്മിനും സജീവമാണ്. ആരാധകര്‌ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഇവർ ഉത്തരം നൽകാറുണ്ട്... അടുത്തിടെ ബി​ഗ്ബോസിലെ സൗഹൃദങ്ങളെക്കുറിച്ച് ജാസ്മിനോട് ഒരാൾ ചോദ്യം ചോദിച്ചിരുന്നു. ദിൽഷയുമായുള്ള സൗഹൃദത്തെക്കുറിച്ചാണ് ചോദിച്ചത്.

5

ദിൽഷയുമായി എന്തെങ്കിലും പ്രശ്നമുണ്ടോ? നിങ്ങൾ തമ്മിലുള്ള ദിൽജാസ് കോമ്പോ വളരെ ഇഷ്ടമായിരുന്നുവെന്നാണ് ഒരാൾ പറഞ്ഞത്. ദിൽഷ, റിയാസ്, നിമിഷ , ജാനകി എന്നിവരുമായൊന്നും ഫോട്ടോ ഇടുന്നില്ല, നിങ്ങൾ എല്ലാവരും തല്ലി പിരിഞ്ഞോയെന്ന് പലരും ചോദിക്കാറുണ്ട്. ഈ പറയുന്ന ആളുകളെയെല്ലാം എന്‌റെ ജീവിതത്തിൽ ഞാൻ ആദ്യമായി കാണുന്നതും പരിചയപ്പെട്ടതും ബിഗ് ബോസ് ഹൗസിൽ വെച്ചാണ്' എന്നാണ് ഇതിന് ജാസ്മിൻ മറുപടി പറഞ്ഞത്....

7

ബിഗ് ബോസ് ഷോ കഴിഞ്ഞു. നമ്മൾ എല്ലാവരും പല വഴിക്കാണ്. ദിൽഷ കോഴിക്കോടാണ്. നിമിഷ ദുബായിൽ കഴിയുകയാണ്,റിയാസ് കൊച്ചിയിലാണ് ഉള്ളത്, അങ്ങനെ എല്ലാവരും ഓരോ ദിക്കിലാണ്. നമ്മളെല്ലാവരേയും ഒരുമിച്ച് കാണുന്നില്ല എന്നത് കൊണ്ട് നമ്മൾ തല്ലിപിരിഞ്ഞു എന്ന് അർത്ഥമില്ല. എല്ലാവരും ഒരുമിച്ച് നിന്നപ്പോഴും എല്ലാവരും നല്ല കമ്പനിയൊന്നും ആയിരുന്നില്ലല്ലോ അതിനുള്ളിലും. എന്നിരുന്നാലും ഞങ്ങൾക്ക് എല്ലാവർക്കും അവരുടേതായ തിരക്കുകൾ ഉണ്ടല്ലോ?', ജാസ്മിൻ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+