Get Updates
Get notified of breaking news, exclusive insights, and must-see stories!

'ദിൽഷ ജാസ്മിന്റെ മുൻ കാമുകി, ആരും അറിയാത്ത ക്രഷ് സ്റ്റോറി'; മറുപടിയുമായി ജാസ്മിൻ

ഷോയിൽ വെച്ച് താൻ ലെസ്ബിയൻ ആണെന്ന് ജാസ്മിൻ തുറന്ന് പറഞ്ഞിരുന്നു. തന്റെ മുൻ കാമുകിയെ കുറിച്ചും ജാസ്മിൻ വെളിപ്പെടുത്തിയിരുന്നു.

 dilsha-1674678271.jpg -Properties Reuse Image

കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 4 ലെ ശക്തരായ മത്സാർത്ഥികളിൽ ഒരാളായിരുന്നു ജാസ്മിൻ. വളരെ കുറച്ച് പേരുമായി മാത്രമായിരുന്നു ഷോയിൽ ജാസ്മിൻ ആത്മബന്ധം സൂക്ഷിച്ചിരുന്നത്. അതിൽ ഒരാളായിരുന്നു ബിഗ് ബോസ് സീസൺ 4 വിന്നർ കൂടിയായ ദിൽഷ പ്രസന്നൻ. ഷോയിൽ വെച്ച് ഇരുവരും തമ്മിൽ അടുത്ത സൗഹൃദം സൂക്ഷിച്ചിരുന്നു.

എന്നാൽ ഇരുവരും തമ്മിലുണ്ടായിരിന്നത് പ്രണയമായിരുന്നോ എന്നും ദിൽഷ ജാസ്മിന്റെ മുൻ കാമുകിയാണോയെന്നുമാണ് ഇപ്പോൾ ആരാധകർ ജാസ്മിനോട് ചോദിച്ചിരിക്കുന്നത്. തന്റെ ഇൻസ്റ്റഗ്രാം ക്യൂ ആൻ എ സെഷനിൽ ജാസ്മിൻ ഇതിന് മറുപടി നൽകി.

 ജാസ്മിൻ ദിൽഷ സൗഹൃദം

ബിഗ് ബോസ് ഷോയിൽ ജാസ്മിനും ദിൽഷയും തമ്മിലുള്ള സൗഹൃദ നിമിഷങ്ങൾ വളരെ ഇഷ്ടത്തോടെയായിരുന്നു ആരാധകർ കണ്ടിരുന്നത്. എന്നാൽ ഷോ കഴിഞ്ഞ് പുറത്ത് വന്നതിന് പിന്നാലെ ഇരുവരും തമ്മിൽ അത്ര അടുപ്പം പുലർത്തിയിരുന്നില്ല. ഇതോടെ രണ്ട് പേരും പിണക്കത്തിലാണോയെന്നതടക്കമുള്ള ചോദ്യങ്ങൾ ആരാധകർ ചോദിച്ചിരുന്നു. തന്നെ കാണാനെത്തിയ ദിൽഷയുടെ ഫോട്ടോകൾ പങ്കുവെച്ച് കൊണ്ടായിരുന്നു അന്ന് ആരാധകരുടെ ചോദ്യങ്ങൾക്ക് ജാസ്മിൻ മറുപടി നൽകിയത്.

ദിൽഷ ജാസ്മിന്റെ മുൻ കാമുകിയാണോയെന്ന്

ദിൽഷ ജാസ്മിന്റെ മുൻ കാമുകിയാണോയെന്ന്

എന്നാൽ നീണ്ട നാൾ വീണ്ടും ഇരുവരേയും ഒരുമിച്ച് കാണാതായതോടെ ആരാധകർ ഇതേ ചോദ്യം ഉയർത്തി. ഇരുവരും തമ്മിൽ സൗഹൃദം വേണ്ടെന്ന് വെച്ചോയെന്നായിരുന്നു പലരുടേയും ചോദ്യം. എന്നാൽ ഒരുമിച്ച് കാണാത്തതിനാൽ ഒരിക്കലും അങ്ങനെ കരുതേണ്ടതില്ലെന്നായിരുന്നു ജാസ്മിൻ നൽകിയ മറുപടി. അതേസമയം ദിൽഷ ജാസ്മിന്റെ മുൻ കാമുകിയാണോയെന്നും അറിയാത്തൊരു ക്രഷ് സ്റ്റോറിയുണ്ടോയെന്നുമാണ് ഇപ്പോൾ ആരാധകർക്ക് അറിയേണ്ടത്.

 ലെസ്ബിയൻ ആയതിനാൽ പെൺസൗഹൃദം പാടില്ലേ

തീർച്ചയായും അങ്ങനെയൊന്നും ഇല്ലായിരുന്നുവെന്നും ഞാൻ ലെസ്ബിയൻ ആയതിനാൽ പെൺകുട്ടികളുമായി സൗഹൃദം പുലർത്തുന്നത് കൊണ്ട് അത് പ്രണയം ആകണമെന്ന് നിർബന്ധമില്ലെന്നും ജാസ്മിൻ പറഞ്ഞു. ദിൽഷ എന്ന വ്യക്തിയോട് തനിക്ക് സഹോദരി തുല്യമായ സ്നേഹമാണെന്നും ജാസ്മിൻ പറഞ്ഞു. തന്നെക്കാൾ പ്രായം കൂടിയ ആളാണ് ദിൽഷയെങ്കിലും തന്റെ ഇളയ സഹോദരിയെ പോലെ മാത്രമാണ് ദിൽഷയെ താൻ കണ്ടിട്ടുണ്ട്.

 ദിൽഷയേയും ടാഗ് ചെയ്തിട്ടുണ്ട്

ദിൽഷയേയും ടാഗ് ചെയ്തിട്ടുണ്ട്

എന്തുകൊണ്ടാണ് ആളുകൾ ഇത്തരമൊരു ചോദ്യം ചോദിച്ചതെന്ന് മനസിലാകുന്നില്ല. അവർ തനിക്ക് ഒരു സഹോദരിയെ പോലെ മാത്രമാണ്. അതല്ലേ ഏറ്റവും നല്ല കാര്യം', ജാസ്മിൻ പറഞ്ഞു. ഇച്ചിരി ബുദ്ധി ഉണ്ടായിരുന്നേൽ എന്ന വരികളോടെ ദിൽഷയേയും ഈ മറുപടിയിൽ ടാഗ് ചെയ്തിട്ടുണ്ട്. നേരത്തേ തനിക്ക് ഒരു പ്രണയിനി ഉണ്ടെന്ന് ബിഗ് ബോസിൽ വെച്ച് ജാസ്മിൻ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഷോ കഴിഞ്ഞതിന് പിന്നാലെ ഇരുവരും വേർപിരിയുകയായിരുന്നു.

 തനിക്ക് ഗേൾഫ്രണ്ട് ഇല്ലെന്നും

തനിക്ക് ഗേൾഫ്രണ്ട് ഇല്ലെന്നും

ബിഗ്ഗ് ബോസ് ഹൗസില്‍ വച്ചുണ്ടായ ചില തുറന്ന് പറച്ചിലുകളും, ആവശ്യമായും അനാവശ്യമായി മോണിക്കയെ ചിലര്‍ സോഷ്യല്‍ മീഡിയ ആക്രമണങ്ങള്‍ക്ക് ഇരയാക്കിയതുമാണ് ബന്ധം അവസാനിപ്പിക്കാൻ കാരണമെന്നായിരുന്നു ജാസ്മിൻ ആരാധകരോട് തുറന്ന് പറഞ്ഞത്.നിലവിൽ തനിക്ക് പുതിയ ഗേൾഫ്രണ്ട് ഇല്ലെന്നും അടുത്തിടെ ജാസ്മിൻ വ്യക്തമാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+