'ഇഷ്ടമല്ലെന്ന് പറഞ്ഞാൽ തേപ്പുകാരി, രായാവിന് മാത്രം ജീവിച്ചാ മതിയോ?, ദിൽഷ,സ്റ്റിൽ ഐ ലവ് യു'; ഒട്ടിച്ച് ജാസ്മിൻ
കൊച്ചി: ബിഗ് ബോസ് സീസൺ 4 മത്സരാർത്ഥിയായിരുന്ന ജാസ്മിൻ സോഷ്യൽ മീഡിയയിൽ സജീവമാണ്. ഷോയിൽ എന്ന പോലെ തന്നെ സോഷ്യൽ മീഡിയ പ്രൊഫൈലുകളിലൂടെയും തന്റെ നിലപാടുകൾ പരസ്യമായി പറയാൻ അവർ തയ്യാറാകാറുണ്ട്. ഇപ്പോഴിതാ ടോക്സിക് ഫാൻസിനെ കുറിച്ചും ബിഗ് ബോസിലെ ചില താരങ്ങളുടെ ഇരട്ടത്താപ്പിനെ കുറിച്ചുമെല്ലാം പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിൻ. അന്തം ലോജിക്കുകൾ എന്ന തലക്കെട്ടോടെയാണ് വീഡിയോകൾ പങ്കുവെച്ചിരിക്കുന്നത്. കടുത്ത വിമർശനമാണ് വീഡിയോയിലൂടെ ജാസ്മിൻ ഉന്നയിക്കുന്നത്. വായിക്കാം

'അന്തം ലോജിക് 1 നെ കുറിച്ചാണ് പറയുന്നത്. ഇതാണ് സീരീസിന്റെ തുടക്കം. ബിഗ് ബോസില്‍ നിന്നും വാക്ക് ഔട്ട് ചെയ്ത് ഫിനാലേയിലേക്ക് തിരിച്ച് ചെന്നാൽ ഓഹോ ബിഗ് ബോസിൽ നിന്നും ചവിട്ടി പുറത്താക്കാക്കി ഫിനാലേയിലേക്ക് തിരിച്ച് വന്നാൽ ആഹാ, വാട്ട് ഈസ് ദിസ് ബിഹേവിയർ പൂജാ നോട്ടേ ഫെയറേ.
അന്തം ലോജിക് 2-ബിഗ് ബോസിനുള്ളിൽ പുകവലി, അതുപോലെ പട്ടവലി, ഇതിനെല്ലാം ഞാൻ ഭയങ്കര എതിർപ്പാണ്. സിഗരറ്റിന്റെ പാക്കറ്റ് തൊടാൻ പോലും എനിക്ക് അറപ്പാണ്. പണ്ട് ഞാൻ പലതും അങ്ങനെ ചെയ്തിട്ടുണ്ട് പക്ഷേ യു നോ പക്ഷേ ഇപ്പോൾ ബിഗ് ബോസിനുള്ളിൽ ഞാൻ ഭയങ്കര ക്ലീനാണ്.പുറത്ത് വന്നാൽ എനിക്ക് എന്തും ആകാലോ, ആഫ്റ്ററോൾ മൈ അന്തം ഫൻസ് ആർ ദേർ.

അന്തം ലോജിക് 3-ടാസ്കിനിടയിൽ കൈയ്യിൽ കയറി പിടിക്കാം കേറി പിടിക്കാം, ആ പിടിക്കുന്നത് ഞെക്കി പിടിക്കാം ,ഞെക്കാതെ പിടിക്കാം, കൈയ്യിൽ പിടിക്കുന്ന ആൾക്കും കൈയുടെ ഉടമയ്ക്കുമല്ലേ അറിയൂ. പക്ഷേ നമ്മളൊന്നും തിരിച്ച് ചെയ്യാൻ പാടില്ല. അതോടൊപ്പം തന്നെ നമ്മുക്ക് കണ്ണടിച്ച് പൊട്ടിക്കാം, കയ്യിൽ കുത്താം, കട്ട വെച്ചിടിക്കാം, എല്ലാം അനുവദനീയമാണ്, പക്ഷേ ഹിറ്റ് അടിക്കാൻ പാടില്ല, അതും അടച്ചിട്ട മുറിയിൽ, താഴെ ഹോൾ പോലും ഇല്ലാത്ത മുറിയിൽ, കാരണം സഫോക്കേഷനാണ് ഗയ്സ്, ഹിറ്റ് അടിച്ചവരെ പുറത്താക്കണം ബിഗ് ബോസ്, പക്ഷേ കണ്ണടിച്ച് പൊട്ടിച്ചാല് അതേ മന്ദബുദ്ധിയായ മത്സരാര്‍ത്ഥി കരയില്ല, കാരണം ഇറ്റ്‌സ് പാര്‍ട്ട് ഓഫ് ദ ഗെയിം.

അന്തം ലോജിക് 4-ഉറങ്ങി പോയാല്‍ ജയിലിലേക്ക് വിടുന്ന ബിഗ് ബോസ് ഹൗസിനുള്ളിൽ ഉദാഹരണത്തിന് ഒരാളെ പ്രഭാകരന്റെ മോനെയെന്ന് ശൗര്യത്തോടെ വിളിച്ചാൽ അത് തന്തക്ക് വിളിയായി കണക്കാക്കുന്ന ഒരു കൂട്ടം സമൂഹമുണ്ട് ഇവിടെ.അങ്ങനെയുള്ള സമൂഹം ഇവിടെ പ്രതികരിക്കും. പക്ഷേ അങ്ങനെ പ്രതികരിക്കുമ്പോൾ അത് എങ്ങനെ സാധിക്കുന്നു, എന്ന് ചോദിച്ച് ഒരു മൂലക്ക് പോയിരുന്നു പൊട്ടിക്കരയണം. കലിപ്പന്റെ കാന്താരിയായി പൊട്ടിക്കരയണം. അല്ലാതെ സ്വന്തം തന്തേനെ വിളിച്ചിട്ട് അത് ചോദ്യം ചെയ്താൽ യു നോ അത് സോ ബാഡ് ആണ്. ഇനി ടോക്സിക് മാസ്കുലിനിറ്റി. എനിക്ക് അലറാം, കുത്താം, തെറി വിളിക്കാം, അലറാം, കാരണം ഞാൻ ഫേയ്ക്ക് ആണല്ലോ, പുറത്ത് പക്ഷേ ഞാൻ വലിയ നെൻമ മരമാണ്.

അന്തം ലോജിക് 5-എനിക്ക് ഒരാളോട് പ്രേമമുണ്ട്. പക്ഷേ മറ്റേയാൾക്ക് അറിയണമെന്നില്ല. അയാൾ ആദ്യമേ തന്നെ താത്പര്യമില്ലെന്ന് പറഞ്ഞിട്ടുണ്ട്. പക്ഷേ അത് ഓകെയാണ് പുറത്ത് ആർമിയുണ്ടല്ലോ, അവരൊക്കെ പേടിപ്പിച്ചോളും എന്നുള്ള ധാരണയിൽ ഒരിക്കൽ പോലും യെസ് പറയാത്ത ഒരു പ്രേമം. പക്ഷെ പുറത്തിറങ്ങിയപ്പോഴേക്കും തേപ്പ് കിട്ടിയെന്ന് എല്ലാവരും ഉറപ്പിക്കുന്നു. എന്നിട്ട് മാസായി അലറി വിളിക്കുന്നു. അപ്പോൾ ആർമികൾ പുറകിൽ നിന്നും ആർപ്പ് വിളിക്കുന്നു. ഉള്ളിൽ പോയിട്ട് ഇഷ്ടമാണെന്ന് പറയുമ്പോൾ ആർത്ത് വിളിക്കുന്നു , അതാണ് അന്തം.

അന്തം ലോജിക് 6- ഇത് ദ മോസ്റ്റ് ഇൻഫേമസ് ബൊമ്മയെ കുറിച്ചാണ്, ഈ കഥ നടക്കുന്നത് മുംബൈയിലാണ്. കടപ്പുറത്ത് കുറച്ച് മാറിയിട്ടുള്ള ഒരു സെറ്റിൽ. മഞ്ഞ് അല്ല കേട്ടോ, വെയിലാണ്. ഒരു ദിവസം മുഴവൻ സെറ്റിനുള്ളിൽ ഇരുന്ന് വെയിലും കൊതുക് കടിയും കൊണ്ട് നരഗിക്കുകയാണ് ക്ഷെ അവരന്റെ കുഞ്ഞമ്മയുടെ മക്കളൊന്നുമല്ലല്ലോ. ഇനി കുറച്ച് കഴിഞ്ഞാല്‍ ഞാന്‍ അവരെ കാമുകിയൊക്കെ ആക്കും, അങ്ങിനെ ഉള്ളവർ അവിടെ കിടന്ന് കഷ്പ്പെട്ടാലും ടാസ്കിന്റെ ഭാഗമായി ഒന്ന് പോരാഞ്ഞ് രണ്ടെണ്ണം എടുക്കാം, അതിലൊന്നും ഗ്രഡ്ജ് വെക്കാൻ പറ്റില്ല, ഗ്രഡ്ജ് വെക്കാൻ എന്ത് അർഹതയാണ് ഉള്ളത്, ഇത് ടാസ്കാണ്, ഗെയിമാണ്, സ്വയം സേവ് ചെയ്യാൻ അവസരം കിട്ടിയാലും അത്യാഗ്രഹമാണെന്ന് ചിന്തിച്ചാൽ കണ്ണിൽ ചോരയില്ലാത്ത പേഴ്സണൽ ഗ്രഡ്ജ് ഉള്ളിൽ കൊണ്ട് നടക്കുന്ന നീചയായ സ്ത്രീ. നാട്ടുകാർക്ക് വേണ്ടി തല്ലുണ്ടാക്കാൻ ഒരു പണിയുമില്ലേ.

അന്തം ലോജിക് 7- നിമിഷയും ജാസ്മിനും ചേർന്നാണ് ഈ ഭാഗത്ത് സംസാരിക്കുന്നത്. അത് ഇങ്ങനെ 'വീടിനകത്ത് ഞാനൊരു ബാലാമണിയാണ്, എന്റെ കണ്ണനെ കണ്ടോ,എന്നാൽ വീടിന് പുറത്ത് ഞാനൊരു സിൽക്ക് സ്മിതയാണ്, മോളെ ദിലു എന്നോട് ഒന്നും തോന്നല്ലേ, ഐ സ്റ്റിൽ ലവ് യു എന്ന് ജാസ്മിൻ പറയുന്നുണ്ട്.

അന്തം ലോജിക് എട്ട്-ബിഗ് ബോസൊക്കെ കഴിഞ്ഞില്ലേ, ഒരു പണിയും ഇല്ലേ, ഇതൊക്കെ നിർത്തിക്കൂടെ ആ മനുഷ്യനെ വെറുതെ വിട്ടൂടെ. ബിഗ് ബോസ് കഴിഞ്ഞതിന് ശേഷം, എനിക്ക് നിങ്ങളെ വിവാഹം കഴിക്കാൻ താത്പര്യം ഇല്ലെന്ന് പറഞ്ഞാൽ ആ വ്യക്തിയെ സ്ലട്ട് ഷെയിം ചെയ്യാം, യൂനിവേഴ്സൽ തേപ്പുകാരിയാക്കാം അവളേയും കുടുംബത്തേയും പരമാവധി ദ്രോഹിക്കുന്ന തരത്തിലേക്ക് പോകുക, അതൊരു ലോജിക്. ഷോയിൽ ഫെയിം വേണം, വിജയി ആകണം എന്ന് പറഞ്ഞ് ആരും പോയിട്ടില്ല.

അന്തം ലോജിക് ഒൻപത്-എല്ലാവരുടെ നെഞ്ചിലും കയറാമെന്ന് വിചാരിക്കണ്ട, രാജാവിന് മാത്രമല്ല പ്രജകൾക്കും ജീവിക്കേണ്ടേ, പ്രജകൾ ഇല്ലെങ്കിൽ രാജാവില്ല. ചിലരുണ്ട് അവരെ കുറിച്ച് നമ്മൾ നല്ലതേ പറയാവൂ, അവരെ നൻമമരമാക്കുന്ന കാര്യങ്ങളേ പറയാവൂ. മറിച്ച് പറഞ്ഞാൽ അപ്പോൾ തുടങ്ങും രാജാവിനെ വിറ്റ് കാശാക്കുന്നുവെന്ന് പറയുന്നത് കേട്ടാല്‍ തോന്നും രാജാവിനെ കണ്ടാണ് ഇന്‍സ്റ്റഗ്രാമും ഫെയ്‌സ്ബുക്കും ട്വിറ്ററുമൊക്കെ തുടങ്ങിയതെന്ന്, രാജാവിനെ കണ്ടാണ് എല്ലാവരും ബിഗ് ബോസിലേക്ക് പോയതെന്ന്.












Click it and Unblock the Notifications