ജാസ്മിന്‍ വിദേശത്തേക്ക് കുടിയേറുന്നോ? ചില പദ്ധതികളുണ്ട്, വിവാഹവും മനസ്സില്‍-താരം മനസ്സ് തുറക്കുന്നു
തന്റെ അതിജീവന കഥയിലൂടെ കുറച്ച് മലയാളികള്‍ക്കെങ്കിലും നേരത്തെ തന്നെ സുപരിചിതയായ വ്യക്തിയാണ് ജാസ്മിന്‍ മൂസ. രണ്ട് വിവാഹ ബന്ധങ്ങളിലൂണ്ടായ തകർച്ചയും കുടുംബത്തില്‍ നിന്നുള്ള വിട്ടുനില്‍ക്കലുമൊക്കെ പ്രേക്ഷകർക്ക് മുന്നില്‍ വ്യക്തമാക്കിയ താരം ബാംഗ്ലൂരില്‍ ജിം ട്രെയിനറായി ജോലി ചെയ്യുമ്പോഴാണ് ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ മത്സരാർത്ഥിയായി എത്തുന്നത്.
ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷക ശ്രദ്ധ പിടിച്ച് പറ്റിയ താരം ഷോയിലെ ഒരു "ഫയർ ബ്രാന്‍ഡ്' ആയി മാറാന്‍ അധികം നാള്‍ വേണ്ടി വന്നില്ല. തന്റെ നിലപാടുകളില്‍ ഉറച്ച് നില്‍ക്കുന്നതിനാല്‍ തന്നെ പലപ്പോഴും ജാസ്മിന് മറ്റ് പലരുമായി ഏറ്റുമുട്ടേണ്ടിയും വന്നിരുന്നു.

റോബിന്‍ രാധാകൃഷ്ണനുമായിട്ടായിരുന്നു ബിഗ് ബോസില്‍ ജാസ്മിന്റെ പ്രധാന ഏറ്റുമുട്ടല്‍. ഒടുവില്‍ റോബിന്‍ റിയാസ് സലീമിനെ കായികമായി നേരിട്ട സംഭവത്തിനോട് അനുബന്ധിച്ച് ജാസ്മിന്‍ ഷോയില്‍ നിന്നും സ്വയം ഇറങ്ങിപ്പോരുകയാണുണ്ടായത്. ഇതേ വിഷയത്തില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് റോബിനും ബിഗ് ബോസില്‍ നിന്നും പുറത്ത് പോരേണ്ടി വന്നു.

വലിയ ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിലാണ് റോബിനും ജാസ്മിനും ബിഗ് ബോസ് ഷോയില്‍ നിന്നും പുറത്ത് എത്തിയതെങ്കിലും പിന്നീട് ഇരുവരും കാണുകയും ഒന്നിച്ചുള്ള സെല്‍ഫികള്‍ പുറത്ത് വരികയും ചെയ്തിരുന്നു. നിരന്തരമായ കോണ്ടാക്ടുകള്‍ ഇല്ലെങ്കിലും ഇരുവരും ഇപ്പോഴും നല്ല രീതിയില്‍ തന്നെ മുന്നോട്ട് പോവുന്നുവെന്നാണ് കഴിഞ്ഞ ദിവസം റോബിന്‍ തന്നെ വ്യക്തമാക്കിയത്.

അതേസമയം, ബിഗ് ബോസ് ഷോ വിട്ടിറങ്ങിയ ജാസ്മിന്‍ ജിം ട്രെയിനിങ് രംഗത്ത് കൂടുതല്‍ സജീവമാവുകയും ഒട്ടനവധി യാത്രകള്‍ നടത്തുകയും ചെയ്തു. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി മണാലിയിലുള്ള താരം അവിടെ വെച്ച് സോഷ്യല്‍ മീഡിയയിലെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയപ്പോള്‍ തന്റെ പ്രവാസ ജീവിത സ്വപ്നങ്ങളെക്കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ്.

ജിം ട്രെയിനർ ആയിട്ട് യൂറോപ്പിലേക്ക് പോവാന്‍ ഒരു ചാന്‍സ് കിട്ടിയാല്‍ പോവാന്‍ താല്‍പര്യമുണ്ടോ എന്നായിരുന്നു ഇന്‍സ്റ്റഗ്രാമിലെ ക്വസ്റ്റ്യന്‍ ആന്‍സർ സെഷനില്‍ ഒരു ആരാധകന്‍ ജാസ്മിനോട് ചോദിച്ചത്. ഇതിന് ഉത്തരമായിട്ടാണ് തനിക്ക് വിദേശ രാജ്യങ്ങളില്‍ എവിടെയെങ്കിലും കുടിയേറണമെന്ന സ്വപ്നം ഉള്ളതായി ജാസ്മിന്‍ തുറന്ന് പറയുന്നത്.

എനിക്ക് വിദേശത്ത് എവിടെയെങ്കിലും സെറ്റിലാവാന്‍ പ്ലാനുണ്ട്. പക്ഷെ അതിന്റെ കാര്യങ്ങളൊന്നുമായിട്ടില്ല. ഏതെങ്കിലും രാജ്യത്തേക്ക് പോവണ എന്ന് തന്നെയാണ് ആഗ്രഹം. വിവാഹം കഴിക്കുന്നത് ഉള്‍പ്പടേയുള്ള കാര്യങ്ങള്‍ മനസ്സിലുണ്ട്. എന്നാല്‍ അത് സംബന്ധിച്ചുള്ള ഒരു പദ്ധതികളും ശരിയായിട്ടില്ല. എല്ലാം ആലോചനയില്‍ മാത്രമാണെന്നും ജാസ്മിന്‍ വ്യക്കമാക്കുന്നു.

മണാലിയോ ബാംഗ്ലൂരോ കൂടുതല്‍ ഇഷ്ടമെന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. ഞാന്‍ മണാലിയിലാണെങ്കില്‍ ബാംഗ്ലൂർ മിസ്സ് ചെയ്യും, ബാംഗ്ലൂരാണെങ്കില്‍ മണാലി മിസ്സും. അതുകൊണ്ട് തന്നെ ഈ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ ബുദ്ധിമുട്ടാണ്. രണ്ട് സ്ഥലവും ഞാന്‍ ഇഷ്ടപ്പെടുന്നു. ഫ്രഷ് എയർ, മലനിരകള്‍, പ്രകൃതി തുടങ്ങിയവയെല്ലാം മണാലിയിലുണ്ട്. അതേസമയം ബാംഗ്ലൂരില്‍ ഞാന്‍ കംഫർട്ട് ലൈഫ് ആസ്വദിക്കുന്നു. അതുകൊണ്ട് തന്നെ മണാലിയും ബാംഗ്ലൂരും ഞാന്‍ ഇഷ്ടപ്പെടുന്നുവെന്നും ജാസ്മിന് പറയുന്നു.

എന്റെ യാത്രകള്‍ അധികവും മുന്‍കൂട്ടി തയ്യറാക്കിയതായിരിക്കില്ല. ഞാന്‍ എപ്പോഴാണ് എയർപോർട്ടിലേക്ക് പോകുന്നത്, വരുന്നത് എന്നതിനെക്കുറിച്ച് എനിക്ക് തന്നെ ഒരു ഐഡിയ ഇല്ല. അവിടെ വെച്ച് കാണാന്‍ പറ്റുമോ എന്ന് അറിയില്ല. പിന്നെ എയർപോർട്ടിലൊക്കെ കുറച്ച് പിടിപാടുള്ളത് നല്ലതാണെന്നും താരം അഭിപ്രായപ്പെടുന്നു. അടുത്ത തവണ ബാംഗ്ലൂർ എയർപോർട്ടില്‍ വരുമ്പോള്‍ കാണാന്‍ സാധിക്കുമോയെന്ന ഒരു ആരാധകന്റെ ചോദ്യത്തിന് ഉത്തരം നല്‍കുകയായിരുന്നു ജാസ്മിന്‍.












Click it and Unblock the Notifications