എന്തുകൊണ്ട് കരഞ്ഞു? കാരണം പറഞ്ഞ് ജാസ്മിന്റെ പുതിയ വീഡിയോ, 'അവർ ഒപ്പമുണ്ടാകില്ല'
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 4 ലൂടെയാണ് ജാസ്മിൻ മലയാളികൾക്ക് പരിചിതമുഖമായി മാറിയത്. ശക്തമായ നിലപാടുകളും മികച്ച ഗെയിമുമായി വലിയ സ്വീകാര്യതയായിരുന്നു താരത്തിന് ഷോയിൽ ലഭിച്ചത്. തനിക്ക് തോന്നുന്ന കാര്യങ്ങൾ ആരേയും ഭയക്കാതെയും ആളുകളുടെ അഭിപ്രായങ്ങൾക്ക് ചെവി കൊടുക്കാതെയും തുറന്ന് പറയുന്ന ആൾ കൂടിയാണ് ജാസ്മിൻ.
സോഷ്യൽ മീഡിയയിലൂടെ ഇത്തരത്തിൽ ജാസ്മിൻ പ്രതികരിക്കാറുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം ജാസ്മിൻ പങ്കിട്ടൊരു വീഡിയോ ആരാധകർക്കിടയിൽ വലിയ ചർച്ചയായി. കരഞ്ഞ് കൊണ്ടുള്ളൊരു വീഡിയോയിരുന്നു ജാസ്മിൻ പങ്കിട്ടത്.

'ഞാൻ കരയുന്നത് പലവിധ തലക്കെട്ടുകളോടെ ഓൺലൈൻ മാധ്യമങ്ങൾ പങ്കിട്ടേക്കാം പക്ഷേ ഞാനത് കാര്യമാക്കുന്നില്ല. കരച്ചിൽ എന്നത് സാധാരണമാകുക. നിങ്ങൾ അനുഭവിക്കുന്ന വേദനയിലൂടെ കടന്ന് പോകാനും അത് അനുഭവിക്കാനും അത് പ്രകടിപ്പിക്കാനുമെല്ലാം നിങ്ങൾ അർഹരാണ്', എന്ന വാക്കുകളോടെയായിരുന്നു ഈ വീഡിയോ ജാസ്മിൻ പങ്കിട്ടത്.

ഇതോടെ നിരവധി പേരായിരുന്നു കാര്യമെന്താണെന്ന് തിരക്കി ജാസ്മിന്റെ പോസ്റ്റിന് താഴെ എത്തിയത്. കരയുന്നത് തീർച്ചയായും സാധാരണകാര്യമാണെന്നും എന്നാലും താങ്കൾക്കൊപ്പം ഞങ്ങൾ ഉണ്ടെന്നുമായിരുന്നു പലരും കുറിച്ചത്. അതിനിടയിൽ താരത്തിനെ അധിക്ഷേപിക്കാനുള്ള ശ്രമങ്ങളും ചിലർ നടത്തി. ജാസ്മിന് കരയാനറിയുമോ, എന്തിനാണ് ക്യാമറ നോക്കി കരയുന്നത് എന്നൊക്കെയായിരുന്നു ചിലരുടെ ചോദ്യം.

അതേസമയം ഇത്തരം കമന്റുകൾക്കിടെ പുതിയൊരു വീഡിയോയുമായി എത്തിയിരിക്കുകയാണ് ജാസ്മിൻ. ഇന്നലത്തെ പോസ്റ്റിന് ശേഷം നിരവധി പേർ തന്നെ വിളിച്ചതായി ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കിട്ട വീഡിയോയിലൂടെ ജാസ്മിൻ പറയുന്നു. ജാസ്മിന്റെ വാക്കുകളിലേക്ക് 'തന്നെ ബന്ധപ്പെടാൻ ശ്രമിച്ച നിരവധി പേരോടുള്ള നന്ദി ആദ്യം തന്നെ പങ്കുവെയ്ക്കട്ടെ.ഞാൻ ഒകെയാണോയെന്ന് അറിയാൻ കുറേ പേർ വിളിച്ചു. തീർച്ചയായും ഞാൻ ഒകെയാണ്'

'മണാലിയിലെ കാര്യങ്ങൾക്കിടയിൽ ഇതൊക്കെ എനിക്ക് ഓവർവെൽമിംഗ് ആണ്.നിിങ്ങൾക്ക് ചിന്തിക്കാമല്ലോ, ഈ സ്ഥലം, എന്റെ ഒപ്പമുണ്ടായിരുന്നയാൾ, വീണ്ടും ഞാൻ മടങ്ങി വരുമ്പോൾ എല്ലാ ചെറിയ കാര്യങ്ങളും ഈ വീട് കാർപറ്റ്, പെയിന്റിംഗ്സ്, ഡ്രീം കാച്ചർ, കിച്ചൺ ഇതെല്ലാം നിരവധി ഓർമ്മകളാണ് എന്നിലേക്ക് വന്നത്'

'ചിലപ്പോൾ നിങ്ങൾക്ക് തോന്നും നിങ്ങൾ സുഖപ്പെട്ടുവെന്ന്, എന്നാൽ അടുത്ത ദിവസം തോന്നുക ഇതൊക്കെ ടോട്ടൽ ഷിറ്റ് , ബുൾഷിറ്റ് ആണെന്നാണ്. ഇറ്റ്സ് ഒകെ ടു ഫീൽ ബുൾഷിറ്റ് സംടൈസ്. ഞാനൊരു ലൈഫ് കോച്ചൊന്നുമല്ലല്ലോ.ചില സമയത്ത് ചില കാര്യങ്ങൾ നമ്മൾ ഇതുപോലെ അനുഭവിക്കണം,അതാണല്ലോ ജീവിതം എന്ന് പറയുന്നത്. ഫിലോസഫി പറയുവാണ് ഞാൻ എന്ന് എനിക്ക് ചിന്തിക്കാൻ പറ്റുന്നില്ല'

'നമ്മുക്ക് വേണ്ട അവസരത്തിൽ എല്ലാവരും കൂടെയുണ്ടാകുമെന്ന് നമ്മുക്ക് തോന്നും. ബുദ്ധിമുട്ടേറിയ സമയത്ത് ഒപ്പം നിന്ന് കാര്യങ്ങൾ പരിഹരിക്കുമെന്ന് കരുതും. പക്ഷേ അങ്ങനെ ഉണ്ടാകണമെന്നില്ല. യെസ് എനിക്ക് തിരികെ എന്നിലേക്ക് തന്നെ മടങ്ങേണ്ടതുണ്ടല്ലോ', ജാസ്മിൻ പറഞ്ഞു. നിലവിൽ മണാലിയിൽ യാത്രയിലാണ് ജാസ്മിൻ. അവിടെ നിന്നുള്ള ചിത്രങ്ങൾ താരം ധാരാളമായി ഇൻസ്റ്റഗ്രാമിൽ പങ്കുവെയ്ക്കുന്നുണ്ട്.

ബിഗ് ബോസ് ഷോയിൽ നിന്നും പകുതിക്ക് വെച്ച് ഇറങ്ങി പോയ താരമാണ് ജാസ്മിൻ എം മൂസ. ബിഗ് ബോസ് മലയാളത്തിൽ നിന്നും ആദ്യമായി വാക്കൗട്ട് ചെയ്യുന്ന താരം കൂടിയായിരുന്നു ജാസ്മിൻ. ജീവിത പ്രതിസന്ധികളെ മനോധൈര്യം കൊണ്ട് നേരിട്ട് ജീവിതത്തിൽ മുന്നേറിയ വ്യക്തിയാണ് ജാസ്മിൻ. നിലവിൽ ബെംഗളൂരുവിൽ ജിം ട്രെയിനറായി പ്രവർത്തിക്കുകയാണവർ.












Click it and Unblock the Notifications