കരഞ്ഞ് കലങ്ങിയ കണ്ണുമായി വീഡിയോ പങ്കിട്ട് ജാസ്മിൻ; 'നിനക്ക് കരയാൻ അറിയോ',അധിക്ഷേപം
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 4 ലെ ശക്തയായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു ജാസ്മിൻ എം മൂസ. ഷോയിലെ വിജയി ആകാൻ പോലും സാധ്യത ഉണ്ടെന്ന് തുടക്കത്തിൽ കൽപ്പിക്കപ്പെട്ട താരം കൂടിയായിരുന്നു അവർ. എന്നാൽ ബിഗ് ബോസ് പൂർത്തിയാകുന്നതിന് മുൻപ് ജാസ്മിൻ ഷോയിൽ നിന്നും ഇറങ്ങി പോകുകയായിരുന്നു.
ബിഗ് ബോസ് കഴിഞ്ഞതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വളരെ സജീവമായി തന്നെ ജാസ്മിൻ ഇടപെടാറുണ്ട്. തന്റെ ജീവിതത്തിലെ നല്ല നിമിഷങ്ങളെല്ലാം ജാസ്മിൻ സോഷ്യൽ മീഡിയയിൽ പങ്കിടാറുമുണ്ട്. ഇപ്പോഴിതാ അക്കൂട്ടത്തിൽ ജാസ്മിൻ പങ്കിട്ട ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മണാലിയിലേക്കുള്ള തന്റെ യാത്ര ചിത്രങ്ങൾ ജാസ്മിൻ പങ്കിടുന്നുണ്ടായിരുന്നു. മണാലിയിലെ പ്രീയപ്പെട്ട സ്ഥലങ്ങളേയും ആളുകളേയും ഭക്ഷണങ്ങളുടേയുമെല്ലാം വീഡിയോ ആണ് താരം പങ്കിട്ടിരുന്നത്. അതിനിടയിലാണ് കരയുന്ന ഒരു വീഡിയോയും ജാസ്മിൻ പങ്കിട്ടത്.

' ഈ വീഡിയോ പങ്കിട്ടാൽ മറ്റ് പല തലക്കെട്ടുകളുമായി വാർത്തകൾ വരുമെന്ന് തനിക്ക് അറിയാം. 'നിങ്ങളുടെ കണ്ണീര് ഒട്ടും അർഹിക്കാത്ത ഒരാൾക്ക് വേണ്ടിയാണെങ്കിൽ പോലും കരച്ചിൽ വന്നാൽ അത് സാധാരണമായി കാണുക. വേദന തോന്നുമ്പോൾ അതിലൂടെ കടന്ന് പോകുകയും അത് പ്രകടിപ്പിക്കാനുമെല്ലാം ഉള്ള അർഹത നമ്മുക്കുണ്ട്', എന്ന വാക്കുകളോടെയാണ് ജാസ്മിൻ വീഡിയോ പങ്കിട്ടത്. ആരെ കുറിച്ചാണെന്നോ തന്റെ വേദനയെന്താണെന്നോ ജാസ്മിൻ പങ്കുവെച്ചിട്ടില്ല.

അതേസമയം റിയാസ് സലീം ഉൾപ്പെടെയുള്ള ആളുകൾ ജാസ്മിനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. 'ആയിരക്കണക്കിന് ആളുകൾക്ക് പ്രചോദമാണ് നീ. ഈ ലോകം തന്നെ നീ അർഹിക്കുന്നുണ്ട്. എപ്പോഴും നിനക്കൊപ്പം താൻ ഞാൻ ഉണ്ടാകും, ലവ് യു',റിയാസ് വീഡിയോയ്ക്ക് കാഴെ കുറിച്ചു.

'കരയുന്നതൊക്കെ സാധാരണമാണ്. അത് പക്ഷേ ഏതെങ്കിലും ചിലർ എന്തെങ്കിലും മോശം കമന്റുകൾ പറഞ്ഞത് കൊണ്ട് ആയിരിക്കരുത്. നാം എത്ര മാത്രം മനുഷ്യത്വം ഉള്ളവരും ഹൃദയം കൊണ്ട് നൻമയുള്ളവരുമാണെന്ന് സ്വയം ഓർമ്മപ്പെടുത്താൻ അത് ആവശ്യമാണ്. ജാസ് നിങ്ങൾ വളരെ സമർത്ഥയായൊരു പെൺകുട്ടിയാണ്. നിങ്ങളെ ഞങ്ങൾ വളരെ അധികം സ്നേഗിക്കുന്നു. നിങ്ങളുടെ കണ്ണീരിന് വളരെ മൂല്യം ഉണ്ട്. അത് യോഗ്യതയില്ലാത്ത ആളുകൾക്ക് വേണ്ടി കരഞ്ഞ് തീർക്കരുത്', മറ്റൊരാൾ കുറിച്ചു.

അതേസമയം ജാസ്മിന്റെ വീഡിയോയെ പരിഹസിച്ച് ഹോ അനക്ക് കരച്ചിലൊക്കെ വരുമോ എന്നായിരുന്നു ചിലരുടെ പരിഹാസം. കരുന്നതൊക്കെ നല്ലത് തന്നെ, പക്ഷേ കരയുമ്പോൾ അതെന്തിനാണ് കാമറിയിലെടുക്കുന്നതെന്നായിരുന്നു മറ്റ് ചിലർ പരിഹസിച്ചത്.

അടുത്തിടെ തന്റെ വീട്ടിലേക്ക് മടങ്ങി പോയതിന്റെ ചിത്രങ്ങൾ ജാസ്മിൻ സോഷ്യൽ മീഡിയയിൽ പങ്കിട്ടിരുന്നു. വിവാഹ മോചനത്തിന് ശേഷം വീട് വിട്ട് ഇറങ്ങിയ ജാസ്മിൻ പിന്നീട് കുടുംബത്തിലേക്ക് തിരികെ പോയിരുന്നില്ല. ബിഗ് ബോസിൽ വെച്ച് കുടുംബത്തിലേക്ക് മടങ്ങുമോയെന്ന സഹമത്സരാർത്ഥികളുടെ ചോദ്യത്തിന് തന്നെ പിന്തുണയ്ക്കാതിരുന്ന കുടുംബത്തിലേക്ക് ഇനി തിരികെ ഇല്ലെന്നായിരുന്നു ജാസ്മിൻ പറഞ്ഞത്. എന്നാൽ അടുത്തിടെ മുക്കത്ത് ഒരു പരിപടിയുടെ ഉദ്ഘാടനത്തിന് എത്തിയപ്പോൾ ജാസ്മിൻ വീട്ടിൽ പോകുകയായിരുന്നു. അന്ന് ജാസ്മിൻ പങ്കിട്ട ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരുന്നു.












Click it and Unblock the Notifications