തനിച്ചാണോ താമസം, കൂട്ടുകെട്ടിനെന്തുപറ്റി?: അക്കാര്യം സംസാരിക്കില്ല, നിലപാട് വ്യക്തമാക്കി ജാസ്മിന്‍
ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയിലുടെ മലയാളി പ്രേക്ഷകർക്കിടിയില്‍ കൂടുതല്‍ സുപരിചിതയായ വ്യക്തിയാണ് ജാസ്മിന്‍ മൂസ. യാതനകള്‍ നിറഞ്ഞ രണ്ട് വിവാഹങ്ങള്‍ ഉള്‍പ്പടേയുള്ള ജീവിത പ്രതിസന്ധികളെ മനഃക്കരുത്തുകൊണ്ട് നേരിട്ട കോഴിക്കോട് മുക്കം സ്വദേശിയായ ഈ പെണ്‍കുട്ടി ഇന്ന് അറിയപ്പെടുന്ന ജിം ട്രെയിനറും മോഡലുമാണ്.
സ്വന്തം നിലപാട് ഉയർത്തിപ്പിടിച്ച് ബിഗ് ബോസ് ഷോയില്‍ നിന്നും സ്വയം പുറത്ത് പോയ താരത്തിന് ഇന്ന് നിരവധി ആരാധകരമുണ്ട്. ഇപ്പോഴിതാ ന്യൂഇയറിനോട് അനുബന്ധിച്ച് ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ഇന്‍സ്റ്റഗ്രാമിലൂടെ മറുപടി പറഞ്ഞ് മുന്നോട്ട് വന്നിരിക്കുകയാണ് ജാസ്മിന്‍.

എന്താണ് 2023 പിറക്കുമ്പോള്‍ എടുത്ത പ്രധാന തീരുമാനമെന്നായിരുന്നു ഒരു പ്രേക്ഷകന് ചോദിക്കാനുണ്ടായിരുന്നത്. ചെറിയൊരു കാര്യത്തില്‍ മാറ്റം വരുത്തി എന്നതല്ലാതെ പ്രത്യേകിച്ച് വലിയ തീരുമാനങ്ങളൊന്നിമില്ലാതെയാണ് പുതിയ വർഷത്തിലേക്ക് കടന്നതെന്നാണ് ആദ്യം ചോദ്യത്തിന് ഉത്തരമായി ജാസ്മിന്‍ നല്‍കുന്നത്.

ഈ ന്യൂ ഇയറില്‍ എനിക്ക് പ്രത്യേകിച്ച് തീരുമാനങ്ങളൊന്നുമില്ല. എല്ലാ കാര്യങ്ങളും സാധാരണ പോലെ തന്നെ പോവും. എന്നാല്‍ ചെറിയൊരു കാര്യത്തില്‍ മാത്രം മാറ്റം വരുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. കൂടുതല്‍ വെള്ളം കുടിക്കുക എന്നുള്ളതാണ് അത്. ഇപ്പോള്‍ കുടിക്കുന്ന് കുറവാണ്, അത് വർധിപ്പിക്കണം. നല്ല രീതിയില്‍ വെള്ളം കുടിക്കുക. വെള്ളം എല്ലാവരും കുടിക്കുന്നുണ്ട്, എന്നാല്‍ ആ കുടിക്കലല്ലെന്നും ജാസ്മിന്‍ പറയുന്നു.

എന്റെ ന്യൂ ഇയർ ആഘോഷവും വലിയ പ്രത്യേകതകളൊന്നുമില്ലാതെയാണ് കടന്ന് പോയത്. ഞാനും എന്റെ പ്രിയപ്പെട്ട പെറ്റ്സും കൂടെ പുറത്ത് ചെറിയൊരു കഫേയില്‍ പോയി ഡിന്നർ കഴിച്ചു. പന്ത്രണ്ട് മണിയോടെ തന്നെ റൂമിലേക്ക് എത്തി. പുറത്തെ ഫയർ വർക്കൊക്കെ വീട്ടിലിരുന്ന് കണ്ടു. അതിനപ്പുറത്ത് അസാധാരണമായ ഒന്നും നടന്നില്ലെന്നും ന്യൂ ഇയർ ആഘോഷത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഉത്തരമായി താരം വ്യക്തമാക്കുന്നു.

ഒറ്റക്കാണോ താമസം, ഒറ്റക്കുള്ള ജീവിതം മടുപ്പിക്കില്ലേ, എന്താണ് നിങ്ങളുടെ ഭാവി പരിപാടി? - എന്ന ചോദ്യമായിരുന്നു ജാസ്മിന്‍ അടുത്തതായി നേരിട്ടത്.
ജാസ്മിന്റെ ഉത്തരം- അത് ശരിയല്ല, എന്റെ പ്രിയപ്പെട്ട ഡോഗിനൊപ്പമാണ് ഞാന്‍ താമസിക്കുന്നത്. ഇതൊക്കെ എന്റെ വ്യക്തിപരമായ കാര്യമാണ്, അതേക്കുറിച്ച് സംസാരിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. ഞാന്‍ ഒറ്റക്ക് തന്നെയാണ് താമസിക്കുന്നത്. സിയാലോയെ മാത്രമാണ് ഏറ്റവും ഇഷ്ടം. അതിനപ്പുറം വേറെ ആരും ഇല്ല

ജാസ്മിന്‍-നിമിഷ-റിയാസ് ത്രയത്തിന് എന്താണ് സംഭവിച്ചതെന്ന ചോദ്യത്തിനും താരം മറുപടി നല്‍കുന്നു.ഞങ്ങള്‍ മൂന്ന് പേരും മൂന്ന് ഭാഗങ്ങളിലായത് കൊണ്ടാണ് അത് സംഭവിച്ചത്. ഞാന്‍ ബാംഗ്ലൂരിലും നിമിഷ ദുബായിലും റിയാസ് കൊച്ചിയിലുമാണ് ഉള്ളത്. ഞാന്‍ ഇടക്കിടക്ക് കൊച്ചിയില്‍ പോവുമ്പോള്‍ റിയാസിനെ കാണാറുണ്ട്. പക്ഷെ നിമഷയുള്ള ദുബായിലേക്ക് ഞാന്‍ ഇതുവരെ പോയിട്ടില്ല. അതേസമയം, ബിഗ് ബോസ് ഷോ മുതല്‍ തന്നേ വലിയ സുഹൃത്തുക്കളായി മാറിയ വ്യക്തികളായിരുന്നു റിയാസ് സലീം, നിമിഷ, ജാസ്മിന്‍ എന്നിവർ. ഈ

ആളുകളുടെ ഈ സ്നേഹം കാണുമ്പോള്‍ തീർച്ചയായും സന്തോഷമല്ല, ഭയങ്കര നന്ദിയും സ്നേഹവും കടപ്പാടുമൊക്കെയാണ് തോന്നുന്നത്. സന്തോഷം എന്ന് പറയുന്നത് വരികയും പോവുകയുമൊക്കെ ചെയ്യും. എന്നാല്‍ ഈ ഒരു അനുഭവം അവിടെ ഉണ്ടാവില്ല. ചില ആളുകള്‍ എന്നെ ഇഷ്ടപ്പെടുന്നു എന്ന് അറിയുന്നതില്‍ എനിക്ക് വളരെ അധികം നന്ദിയുള്ളവാളെന്നും ജാസ്മിന്‍ വ്യക്തമാക്കുന്നു.












Click it and Unblock the Notifications