'ജാസ്മിനായിരുന്നു ശരി, റോബിന്റെ സ്വഭാവം എങ്ങനെ വേഗം മനസിലാക്കി'; മറുപടി
അടുത്ത സഹൃത്തുക്കളായിരുന്നപ്പോൾ പങ്കുവെച്ച രഹസ്യങ്ങൾ പിന്നീട് സൗഹൃദം അവസാനിപ്പിച്ച ശേഷം അവർ പങ്കുവെച്ചാൽ നിങ്ങൾക്ക് എന്ത് തോന്നുമെന്നായിരുന്നു ഒരാളുടെ ചോദ്യം.

കൊച്ചി:ബിഗ് ബോസ് സീസൺ 4 മത്സരാർത്ഥിയായ റോബിൻ രാധാകൃഷ്ണനെതിരെ അദ്ദേഹത്തിന്റെ മുൻ സുഹൃത്തുക്കൾ ഉയർത്തിയ ആരോപണങ്ങൾ വലിയ ചർച്ചയായിട്ടുണ്ട്. സിനിമയിലെ സ്റ്റിൽ ഫോട്ടോഗ്രാഫറായ ശാലു പേയാട്, ആരവ് എന്ന യുട്യൂബർ തുടങ്ങിയവരാണ് താരത്തിനെതിരെ രംഗത്തെത്തിയത്. പണ്ട് റോബിനുമായി സൗഹൃദത്തിൽ ഉണ്ടായിരുന്നപ്പോൾ ഉണ്ടായിരുന്ന പല വീഡിയോകളും ഓഡിയോ സംഭാഷണങ്ങളുമെല്ലാമാണ് ഇവർ പങ്കുവെച്ചത്. ഇതോടെ റോബിനെ പിന്തുണച്ചും വിമർശിച്ചുമെല്ലാം ചർച്ചകൾ നടക്കുന്നുണ്ട്.

റോബിൻ വിഷയത്തിൽ ജാസ്മിൻ
അതേസമയം ഒരിക്കൽ സൗഹൃദത്തിൽ ഉണ്ടായിരുന്നവർ പിന്നീട് ആ ബന്ധം അവസാനിപ്പിക്കുമ്പോൾ മുൻപ് പങ്കിട്ട രഹസ്യങ്ങളും സംഭാഷണങ്ങളുമെല്ലാം ഇത്തരത്തിൽ പുറത്തുവിടുന്നത് ശരിയല്ലെന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്. ഇപ്പോഴിതാ ഇത് സംബന്ധിച്ച് നിലപാട് വ്യക്തമാക്കുകയാണ് ബിഗ് ബോസ് സീസൺ 4 താരമായ ജാസ്മിൻ. ക്യൂ ആന്റ് എ സെഷനിൽ ചോദിച്ച ചോദ്യത്തോടാണ് ജാസ്മിന്റെ മറുപടി.

ജാസ്മിൻ നൽകിയ മറുപടി
അടുത്ത സഹൃത്തുക്കളായിരുന്നപ്പോൾ പങ്കുവെച്ച രഹസ്യങ്ങൾ പിന്നീട് സൗഹൃദം അവസാനിപ്പിച്ച ശേഷം അവർ പങ്കുവെച്ചാൽ നിങ്ങൾക്ക് എന്ത് തോന്നുമെന്നായിരുന്നു ഒരാളുടെ ചോദ്യം. അത് വളരെ മോശം കാര്യമാണെന്നായിരുന്നു ജാസ്മിൻ നൽകിയ മറുപടി. ' ഒന്ന് അത് തെണ്ടിത്തരമാണ്. സൗഹൃത്തിലായിരിക്കുമ്പോൾ നമ്മൾ അഭിനയിക്കുകയായിരിക്കില്ല. എന്താണോ തോന്നുന്നത് അത് പരസ്യമായി പറയുകയാണ് ചെയ്യുക. എന്റെ സൗഹൃദം അവസാനിപ്പിച്ച ശേഷമാണ് നിങ്ങൾ അത് പങ്കുവെയ്ക്കുന്നത് എന്നുണ്ടെങ്കിൽ അത് എന്നെ ബാധിക്കുന്ന വിഷയമേ അല്ല',ജാസ്മിൻ പറഞ്ഞു.

റോബിൻറെ സ്വഭാവത്തെ കുറിച്ച്
അതിനിടെ നിങ്ങളാണ് ശരിയെന്നും എങ്ങനെയാണ് റോബിൻറെ സ്വഭാവത്തെ കുറിച്ച് എളുപ്പം മനസിലാക്കിയതെന്നുമുള്ള ആരാധകരുടെ ചോദ്യത്തിനും ജാസ്മിൻ മറുപടി നൽകുന്നുണ്ട്. 'ലൈഫ് ലോങ്ങ് ഒരു ആപ്പിൾ ഫോൺ ഉപയോഗിച്ച ആൾക്ക് ഒട്ടും തിരിച്ചറിയാത്ത വിധത്തിൽ പോലും 7 എ കോപ്പി കൊടുത്താൽ അയാൾക്ക് വളരെ കൃത്യമായി അത് തിരിച്ചറിയാൻ പറ്റും. മറ്റുള്ളവർക്ക് അത് മനസിലിക്കാൻ സാധിക്കണമെന്നില്ല, ജാസ്മിൻ പറഞ്ഞു. മറ്റ് ചില ചോദ്യങ്ങൾക്കും ജാസ്മിൻ മറുപടി നൽകി.

ഞാൻ ഭാഗ്യവതിയാണെന്ന് ജാസ്മിൻ
എൽജിബിടി കമ്മ്യൂണിറ്റിയിൽ ഉൾപ്പെട്ടത് നിങ്ങളുടെ ജീവിതം ദുരിതമാകുന്നുണ്ടോയെന്നായിരുന്നു മറ്റൊരാളുടെ ചോദ്യം-ഇതിന് അക്കാര്യത്തിൽ ഞാൻ ഭാഗ്യവതിയാണെന്നായിരുന്നു ജാസ്മിന്റെ മറുപടി. 'ഭർത്താവിൽ നിന്നും പിരിഞ്ഞ് വീട് വിട്ട് വന്നപ്പോഴാണ് താൻ ഒരു ലെസ്ബിയൻ ആണെന്ന കാര്യം തിരിച്ചറിഞ്ഞത്.അതിന് ശേഷം ഞാൻ മനസിലാക്കി എന്നെ ചുറ്റി നിൽക്കുന്നത് വളരെ പോസിറ്റീവ് ആയ ആളുകളാണെന്ന്. അത്രയുമൊരു കൂട്ടത്തിനൊപ്പമായിരുന്നു ഞാൻ ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ മോശം അനുഭവങ്ങൾ ഇല്ല.

ഓൺലൈനിൽ വന്ന് ചീത്ത വിളിക്കുന്നവരാണ്
മോശം അനുഭവം നേരിടേണ്ടി വന്നത് ഓൺലൈനിൽ വന്ന് ചീത്ത വിളിക്കുന്നവരാണ്. പക്ഷേ അതെന്നെ ബാധിക്കാറില്ല. കാരണം അവർ പറയുന്നതിന് തിരിച്ച് നാല് മറുപടി ഞാൻ കൊടുക്കാറുണ്ട്. എന്നിരുന്നാലും മോശം അനുഭവം നേരിടേണ്ടി വരുന്ന പലരും നമ്മുക്ക് ചുറ്റുമുണ്ട്', ജാസ്മിൻ പറഞ്ഞു.

അന്നൊന്നും ബുദ്ധിവെച്ചിട്ടില്ലല്ലോ'
സ്കൂൾ കാലത്ത് ഏതെങ്കിലും പെൺകുട്ടികളോട് ഇഷ്ടം തോന്നിയിരുന്നോയെന്ന ചോദ്യത്തിന് നിങ്ങൾ വിശ്വസിക്കുമോയെന്ന് അറിയില്ല തീർച്ചയായും ഇല്ലെന്നായിരുന്നു ജാസ്മിന്റെ പ്രതികരണം. 'ഞാൻ ഗേൾസ് ഓൺലി സ്കൂളിലാണ് പഠിച്ചത്. ആ സമയത്തൊന്നും ആരോടും എനിക്ക് ഒരു ക്രഷും തോന്നിയിട്ടില്ല. അന്നൊന്നും ബുദ്ധിവെച്ചിട്ടില്ലല്ലോ', എന്നായിരുന്നു പ്രതികരണം.












Click it and Unblock the Notifications