Get Updates
Get notified of breaking news, exclusive insights, and must-see stories!

ജാസ്മിൻ നൽകിയ സൂചന, വൈബർ ഗേൾ ദേവു ബിഗ് ബോസിലേക്ക്?..ഈ പേരുകൾ ഉറപ്പിച്ചോ?

Bigg Boss

കൊച്ചി: ബിഗ് ബോസ് സീസൺ 5നായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. മത്സരാർത്ഥികളെ സംബന്ധിച്ചുള്ള ഏറ്റവും ഒടുവിലെ പ്രമോയോട് കൂടി പ്രക്ഷകർ ആവേശത്തിലാണ്. 'ഒറിജിനൽ' മത്സരാർത്ഥികൾ ഉണ്ടാകും ഏറ്റുമുട്ടാൻ എന്നാൽ അവസാനമായി പുറത്തുവിട്ട പ്രമോയിൽ മോഹൻലാൽ വ്യക്തമാക്കിയത്. എന്നാൽ ഒറിജിനൽ കൊണ്ട് എന്താണ് അണിയറപ്രവർത്തകർ ലക്ഷ്യം വെയ്ക്കുന്നതെന്ന് വ്യക്തമല്ല. എന്തായാലും കഴിഞ്ഞ തവണത്തെക്കാൾ തീ പാറുന്ന പോരാട്ടം തന്നെയാകുമെന്നാണ് ഇപ്പോഴത്തെ പേരുകളും ചർച്ചകളും വ്യക്തമാക്കുന്നത്.

ബിഗ് ബോസിലേക്ക് സിനിമാ സീരിയൽ താരങ്ങൾ

ബിഗ് ബോസിലേക്ക് സിനിമാ സീരിയൽ താരങ്ങൾ

ബിഗ് ബോസ് സീസൺ 5 ഉടൻ ഉണ്ടാകുമെന്ന് അനൗദ്യോഗിക അറിയിപ്പുകൾ വന്നപ്പോൾ തന്നെ പല പേരുകളും ചർച്ചയാകുന്നുണ്ടായിരുന്നു. സിനിമാ-സീരിയൽ താരങ്ങൾ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ എന്നിവരെല്ലാം ചർച്ചകളിൽ ഇടംപിടിച്ചു. ഇപ്പോഴിതാ ഷോ തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ചില പുതിയ പേരുകൾ കൂടി ലിസ്റ്റിൽ ഇടംപിടിച്ചിട്ടുണ്ട്. ഇവർക്ക് സാധ്യത കൂടുതലാണെന്ന് തന്നെയാണ് സോഷ്യൽ ലോകത്തെ ചർച്ച.

 സംവിധായകൻ അഖിൽ മാരാർ ബിഗ് ബോസിലേക്കോ

സംവിധായകൻ അഖിൽ മാരാർ ബിഗ് ബോസിലേക്കോ

സംവിധായകൻ അഖിൽ മാരാരുടെ പേരാണ് ഇതിൽ ഒന്ന്. നേരത്തേ ഉണ്ണി മുകുന്ദൻ-സീക്രട്ട് ഏജന്റ് വിഷയത്തിൽ ബിഗ് ബോസ് സീസൺ 4 മത്സരാർത്ഥിയായ റോബിനെതിരെ അഖിൽ നടത്തിയ പരാമർശം വലിയ ചർച്ചയായിരുന്നു. റോബിൻ ഫാൻസ് അഖിലിനെതിരെ രംഗത്തെത്തുന്ന സാഹചര്യം വരെ ഉണ്ടായി. അന്ന് താൻ ബിഗ് ബോസിലേക്ക് മത്സരിക്കാൻ തയ്യാറാണെന്നും ഓഡിഷന് വിളിച്ചാൽ തീർച്ചയായും പോകുമെന്നും അഖിൽ വ്യക്തമാക്കിയിരുന്നു.

 നടൻ ജിഷിൻ, ഹനാൻ

നടൻ ജിഷിൻ, ഹനാൻ

നടൻ ജിഷിൻ മോഹന്റെ പേരും ചർച്ചകളിൽ സജീവമാണ്. സീരിയൽ താരവും ബിഗ് ബോസ് സീസൺ 4 മത്സരാർത്ഥിയായ ധന്യ മേരി വർഗീസിന്റെ ഭർത്താവുമായ ജോൺ ജേക്കബ്, അസ്ല ,ഗായിക മനീഷ കെഎസ്, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കൂടിയായ ഹനാൻ എന്നിവരുടെ പേരുകളും ഇടം പിടിച്ചിട്ടുണ്ട്. ഇവരാരും തന്നെ തങ്ങൾ മത്സരത്തിനുണ്ടാകില്ലെന്ന് ഔജ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

വൈബർ ദേവു മത്സരിക്കാനെത്തുമോ?

വൈബർ ദേവു മത്സരിക്കാനെത്തുമോ?

എന്നാൽ ചർച്ചകളിൽ ഇടംപിടിച്ച സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരിൽ ഒരാളായ വൈബർ ദേവു എന്ന പേരിൽ അറിയപ്പെടുന്ന ശ്രീദേവി ഇപ്പോഴിതാ ബിദ് ബോസിലേക്കുണ്ടോയെന്ന കാര്യം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ്. നേരത്തേ മുൻ ബിഗ് ബോസ് താരമായ ജാസ്മിൻ മൂസ ഇവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടിന് താഴെ പങ്കിട്ട ഒരു കമന്റ് ആണ് ഇവർ ബിഗ് ബോസിലേക്ക് എന്ന ചർച്ചകൾക്ക് തുടക്കം കുറിച്ചത്. എന്നാൽ ഇപ്പോഴിതാ താൻ മത്സരത്തിന് ഇല്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ശ്രീദേവി

ബിഗ് ബോസുകാരോട് പോയി ചോദിക്കൂ

ബിഗ് ബോസുകാരോട് പോയി ചോദിക്കൂ

ആരാധകരുമായുള്ള ലൈവിൽ സംസാരിക്കവേയായിരുന്നു ശ്രീദേവി ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയത്. താൻ ബിഗ് ബോസിലേക്ക് ഇല്ലെന്ന് അവർ പറഞ്ഞു. ഇതിനിടയിൽ ബിഗ് ബോസ് 5 ന്റെ ലോഞ്ച് എന്നായിരിക്കുമെന്ന ചോദ്യത്തിന് അക്കാര്യം ചാനൽ അണിയറപ്രവർത്തകരോട് തിരക്കൂവെന്നായിരുന്നു വൈബർ ദേവുവിന്റെ മറുപടി.

നിരവധി പ്രത്യേകതകളും സീസൺ 5 ന് ഉണ്ടാകും

നിരവധി പ്രത്യേകതകളും സീസൺ 5 ന് ഉണ്ടാകും

എന്തായാലും ആരൊക്കെയാകും ഇക്കുറി പോരടിക്കുകയെന്നത് കാണാൻ ഔദ്യോഗിക അറിയിപ്പിനായി കാത്തിരുന്നേ മതിയാകൂ. സീസൺ 4 ആരാധകർക്കിടയിൽ വലിയ ഓളം തീർത്തതിനാൽ പുതിയ സീസൺ അതിനെക്കാൾ കേമമായിരിക്കുമെന്നാണ് ആരാധകർ പറയുന്നത്. ഇത്തവണ കോമണർ മത്സരാർത്ഥി അടക്കമുള്ള നിരവധി പ്രത്യേകതകളും സീസൺ 5 ന് ഉണ്ടാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+